Playstore Icon
Download Jar App

അക്ഷയ തൃതീയയും സ്വർണവും : ഇവ തമ്മിൽ എന്താണ് ബന്ധം ?

October 27, 2022

ആഖാ  തീജ് എന്നും അറിയപ്പെടുന്ന അക്ഷയ തൃതീയ  സ്വർണം വാങ്ങുന്നതിന്റെ  പര്യായമായി മാറിയിരിക്കുകയാണ്.  

വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ മൂന്നാം ദിവസമാണ് അക്ഷയ തൃതീയ ആഘോഷിക്കുന്നത്.  

ഹിന്ദു വീടുകളിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന അക്ഷയ തൃതീയ ആഘോഷിക്കാത്തവരോ കുറഞ്ഞ പക്ഷം മാധ്യമങ്ങളിൽ വരുന്ന ജ്വല്ലറി പരസ്യങ്ങളിൽ നിന്ന് ഈ ദിവസത്തെക്കുറിച്ചു അറിയാത്തവരോ ഉണ്ടാകില്ല.

ഒരു പുതിയ നിർമാണം , കച്ചവടം  അതല്ല മറ്റെന്തെങ്കിലും വിശേഷ കാര്യങ്ങൾ എന്ന് വേണ്ട ഏതു തരം  പുതിയ തുടക്കങ്ങൾക്കും യോജിച്ച ദിവസമായാണ് ഈ ദിനം കരുതപ്പെടുന്നത്. 

അക്ഷയ തൃതീയ ദിനം തുടങ്ങുന്ന സംരംഭങ്ങൾ അനുദിനം അഭിവൃദ്ധി പ്രാപിക്കുമെന്നും മാർഗ തടസങ്ങൾ കുറവായിരിക്കുമെന്നുമാണ് വിശ്വാസം 

അക്ഷയ തൃതീയയുടെ പ്രാധാന്യം: 

ഈ മംഗളകരമായ ദിവസം 

‍ 

  • ഭഗവാൻ പരശുരാമൻ (ഭഗവാൻ മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരം ) ജനിച്ചു . 
  • ഗണപതി ഭഗവാനും വേദ  വ്യാസനും ചേർന്ന് മഹാഭാരതം എഴുതാനാരംഭിച്ചു 
  • പാണ്ഡവരുടെ വനവാസക്കാലത് ഭഗവാൻ കൃഷ്ണൻ അവർക്ക് ഒരിക്കലും ശൂന്യമാകാത്ത അപരിമിതമായ രീതിയിൽ ഭക്ഷണം ലഭ്യമാകുന്ന  'അക്ഷയ തൃതീയ' എന്ന് പേരുള്ള  വിശിഷ്ട പാത്രം നൽകി 
  • ഗംഗാ  നദി സ്വർഗത്തിൽ നിന്നും ഭൂമിയിലേക്ക് പതിക്കുകയും അന്നപൂർണ ദേവി ജനിക്കുകയും ചെയ്തു 
  • ശിവ ഭഗവാനോട് പ്രാർഥിച്ച കുബേരനും ലക്ഷ്മീ ദേവിക്കും അദ്ദേഹത്തിന്റെ സ്വത്തും സ്വത്തിന്റെ കാവൽക്കാരനാകാനുള്ള അവകാശവും ലഭിച്ചു 
  • ജൈനൻമാർക്കിടയിൽ - തീർത്ഥാങ്കര ഋഷഭ കരിമ്പിൻ നീര് കുടിച്ചു ഒരു വര്ഷം നീണ്ടു നിന്ന ഉപവാസം അവസാനിപ്പിച്ചു 

 

അക്ഷയ എന്ന വാക്കിന്റെ അർഥം മരണമില്ലാത്ത എന്നായതിനാൽ ഈ ദിവസം  സ്വർണം മേടിക്കുന്നത് ഭാഗ്യമാണെന്നും അതിനാൽ പരിധിയില്ലാതെ സമ്പത് കുമിഞ്ഞു കൂടുമെന്നുമാണ്  വിശ്വാസം  

  

ഈ ദിവസം സ്വർണം, വെള്ളി , മറ്റു അമൂല്യ രത്നങ്ങൾ എന്നിവ മേടിക്കാൻ  ജ്വല്ലറികളുടെ മുന്നിലെ നീണ്ട നിര നിങ്ങൾ കണ്ടിട്ടുണ്ടാകും  

രാജ്യത്ത് ഒരു വർഷം ഏറ്റവും അധികം സ്വർണ വ്യാപാരം  നടക്കുന്നത് ഈ ദിനത്തിലാണ്  

സ്വർണം എങ്ങനെയാണ് ഒരു നിക്ഷേപമാകുന്നത് ? 

സാമ്പത്തികപരമായി, സുരക്ഷിതവും താരതമ്യേന അപകടരഹിതവും സമർഥവുമായ നിക്ഷേപത്തിന്റെ ചിഹ്നമായാണ് സ്വർണത്തെ കണക്കാക്കുന്നത്  

വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന ഉത്സവമായതിനാൽ അക്ഷയ  തൃതീയ സ്വർണത്തിൽ നിക്ഷേപിക്കാനുള്ള നല്ല സമയമാണ്   

ഇന്ത്യയിലെ ഭൂരിഭാഗം സ്വർണവും ഇറക്കുമതി ആണെന്നതും ഡോളറിനെതിരെ  രൂപയുടെ മൂല്യത്തിനുണ്ടാകുന്ന തകർച്ചയും ഇന്ത്യൻ വിപണിയിൽ സ്വർണത്തിന്റെ വില ഉയർത്തി നിർത്തുന്നു എന്ന് മാത്രമല്ല  ഇതിനെയൊരു  സമർഥമായ നിക്ഷേപമാക്കിയും  മാറ്റുന്നു  

വാർഷിക ആദായം ശരാശരി 5% ആണ് . ചില വർഷങ്ങളിൽ അതിനും മുകളിലും  

ഇന്ത്യയിലെ എല്ലാ വിഭാഗങ്ങളിലും സ്വർണം ഒഴിച്ച് കൂടാനാകാത്ത ഘടകമാണ് . അത് കൊണ്ട് തന്നെ അതിൽ നിക്ഷേപിക്കാൻ പ്രത്യേകിച്ചൊരു  സമയം നോക്കേണ്ട കാര്യമില്ല.  

വർഷത്തിൽ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് സ്വർണത്തിൽ നിക്ഷേപിക്കാം . പണപ്പെരുപ്പത്തിന്റെയും മ്യൂച്വൽ ഫണ്ട്സ്  , സ്റ്റോക്ക്സ്  മുതലായ അപകട സാധ്യത കൂടിയ നിക്ഷേപങ്ങൾ  എന്നിവയുടെയും  ആഘാതം ലഘൂകരിക്കാൻ അത് സഹായിക്കുന്നു .  

അസ്‌ഥിരമായ വിപണിയിലും നല്ല പ്രകടനം കാഴ്ച വയ്ക്കാനും അപകട സാധ്യത കുറയ്ക്കാനും സ്വർണത്തിനു കഴിയുന്നു . മറ്റു ആസ്തികളുടെ  വില ഇടിയുമ്പോഴും സ്വർണത്തിന്റെ വില ഉയരുന്നു  

പുറത്തേക്കിറങ്ങുന്നതു പോലും അപകടകരമായ ഈ മഹാമാരിക്കാലത്ത് എങ്ങനെ സ്വർണം മേടിക്കണം എന്നാണ് നിങ്ങൾ ചിന്തിക്കുന്നത് എങ്കിൽ നിങ്ങൾക്ക് ഉള്ള ഏറ്റവും നല്ല ഉപദേശം ഞങ്ങളുടെ പക്കലുണ്ട്. സ്വർണം എപ്പോഴും സ്വർണം തന്നെയല്ലേ ? 

സ്വർണം  ഭൗതികമായി   (നാണയമായോ , ആഭരണങ്ങളായോ  സ്വർണക്കട്ടകളായോ )  മാത്രം വാങ്ങാൻ കഴിഞ്ഞിരുന്ന മുൻകാലങ്ങളെ പോലെ അല്ല ഇപ്പോൾ ഡിജിറ്റൽ ഗോൾഡ് വാങ്ങാൻ നിങ്ങൾക്ക് അവസരമുണ്ട്  

അപ്പോൾ എന്ത് കൊണ്ട് ഈ വഴി തെരഞ്ഞെടുത്തുകൂടാ ? ഇപ്പോഴത്തെ മാറിയ സാഹചര്യത്തിൽ  പരമ്പരാഗത മാർഗ്ഗത്തേക്കാൾ അനുയോജ്യം ഡിജിറ്റൽ ഗോൾഡ് തന്നെയാണ് . എന്ത് കൊണ്ടെന്ന് പരിശോധിക്കാം 

 

എന്താണ് ഡിജിറ്റൽ ഗോൾഡ് ?   

പരമ്പരാഗത മാർഗമായ ഭൗതിക സ്വർണത്തിനു ഒരു ഇതര മാർഗമാണ് ഡിജിറ്റൽ ഗോൾഡ്  . വിനിമയ നിരക്കിലെ മാറ്റങ്ങൾക്കും കൃത്രിമത്വങ്ങൾക്കും അതീതമായി , സ്വർണത്തിൽ സ്പർശിക്കുക പോലും ചെയ്യാതെ നിക്ഷേപകന് ലോകമെമ്പാടും വാണിജ്യം നടത്തുവാൻ ഡിജിറ്റൽ ഗോൾഡ് സഹായിക്കുന്നു  

ഇന്ത്യയിൽ ഡിജിറ്റൽ ഗോൾഡ് വാങ്ങാൻ നിരവധി ആപ്പുകളും വെബ്‌സൈറ്റുകളുമുണ്ട് . എന്നാൽ  Augmont Gold Ltd, Digital Gold India Pvt. Ltd. - SafeGold, and MMTC-PAMP India Pvt. Ltd.എന്നിങ്ങനെ 3  കമ്പനികൾ മാത്രമേ നിങ്ങളുടെ സ്വർണം കൈവശം വയ്ക്കുകയുള്ളൂ .  

ഗതാഗത ചെലവോ , സൂക്ഷിച്ചു വയ്ക്കാൻ സ്‌ഥലമോ ആവശ്യമില്ലാത്ത , ഓൺലൈൻ ആയി സ്വർണം വാങ്ങാനുള്ള ഏറ്റവും സുരക്ഷിതവും സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ മാർഗമാണിത്  

നിങ്ങളുടെ അക്കൗണ്ടിൽ ഉള്ള ഓരോ ഗ്രാം സ്വർണത്തിനും തത്തുല്യമായ യഥാർത്ഥ സ്വർണം സുരക്ഷിതമായ അറയിൽ ഈ വ്യാപാര സ്‌ഥാപനങ്ങൾ സൂക്ഷിച്ചു വയ്ക്കുന്നു  

ഇത് മൂലം തന്നെ നിങ്ങളുടെ നിക്ഷേപം ഒരിക്കലും അപകടത്തിലല്ല ! നിങ്ങൾ നിക്ഷേപിച്ച ആപ്പ്  അപ്രത്യക്ഷമായാൽപോലും. മാത്രമല്ല നിങ്ങൾ ആഗ്രഹിക്കുന്ന ഏതു സമയത്തും നിങ്ങൾക്കിത് പിൻവലിക്കാനും കഴിയും . ഇനി പറയൂ ഇത് തികച്ചും ആശ്വാസം പകരുന്ന ഒന്നല്ലേ ? 

സ്വർണം വാങ്ങാൻ വിശേഷപ്പെട്ട ദിവസമാണ് അക്ഷയ തൃതീയ എങ്കിലും  ഈ ലോഹം ഏതു ദിവസം വേണമെങ്കിലും വാങ്ങാം. അതിനു ഇന്ന ദിനം വേണമെന്നില്ല.  

 ദീർഘകാലത്തേക്ക്, വർഷത്തിൽ ഏതു സമയത്തും തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച നിക്ഷേപമാണ് സ്വർണം. ഇനി എന്താണ് നിങ്ങൾ കാത്തിരിക്കുന്നത് ? Jar App  മുഖേന ഇപ്പോൾ തന്നെ സ്വർണം വാങ്ങൂ

Subscribe to our newsletter
Thank you! Your submission has been received!
Oops! Something went wrong while submitting the form.