Playstore Icon
Download Jar App
Financial Education

സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വയംപര്യാപ്തത നേടാനുള്ള 7 ഗോൾഡൻ ടിപ്‌സ്

December 22, 2022

ഈ 7 ഫിനാൻഷ്യൽ ടിപ്‌സ് ഉപയോഗിച്ച് സാമ്പത്തിക സ്വയംപര്യാപ്തതയുടെ പ്രാധാന്യത്തെക്കുറിച്ചും അതിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനെക്കുറിച്ചും അറിയുക.

നിങ്ങളൊരു വീട്ടമ്മയോ ജോലി ചെയ്യുന്ന സ്ത്രീയോ ആകട്ടെ- സാമ്പത്തിക സ്വയംപര്യാപ്തത  കൈവരിക്കേണ്ടത് അത്യാവശ്യമാണ്.

ഇപ്പോള്‍ അതൊരു ഓപ്ഷനല്ല, മറിച്ച് എല്ലാവരെയും സംബന്ധിച്ചുള്ള അടിസ്ഥാന ആവശ്യകതയാണ്. 

നിങ്ങള്‍ക്ക് സുസ്ഥിരമായ സാമ്പത്തിക സ്ഥിതിയുണ്ടെങ്കില്‍ പ്രിയപ്പെട്ടവരുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാനും നിങ്ങളുടെ സ്വപ്‌നങ്ങള്‍

സാക്ഷാത്കരിക്കാനും സാധിക്കും. 

ഈ അറിവ് ഉണ്ടായിരുന്നിട്ടും, മിക്കവാറും സ്ത്രീകളും നിക്ഷേപമോ വ്യക്തിഗത സാമ്പത്തിക ആസൂത്രണമോ ഉൾപ്പെടെയുള്ള തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് ഭര്‍ത്താവിനേയോ  പിതാവിനേയോ ആശ്രയിക്കാറാണ് പതിവ്.

അതിനാല്‍ നമുക്ക് ഇതിനെക്കുറിച്ച് ആദ്യം മനസിലാക്കാം.

എന്തുകൊണ്ട് സ്ത്രീകള്‍ സാമ്പത്തിക സ്വയംപര്യാപ്തത നേടണം? 

എന്തുകൊണ്ട് ആയിക്കൂടാ? സാമ്പത്തികാവശ്യങ്ങള്‍ സ്വയം നിറവേറ്റുന്നതിന് പ്രായപൂര്‍ത്തിയായ എല്ലാവരും സാമ്പത്തികമായി സ്വയം പര്യാപ്തരാകണം.

സ്ത്രീകളെ സംബന്ധിച്ച് ഇത് കൂടുതല്‍ പ്രധാനമാണ്, കാരണം:

●  സ്ത്രീകള്‍ക്ക് പുരുഷന്‍മാരെക്കാള്‍ കുറഞ്ഞ വേതനമാണ് ലഭിക്കുന്നത്‌.

തുല്യ ജോലി ചെയ്യുന്ന പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ക്ക് കുറഞ്ഞ വേതനം ലഭിക്കുന്നതിനാല്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമിടയില്‍ വേതനത്തില്‍ വിവേചനമുണ്ടെന്ന് നമുക്കറിയാം.

അതിനാല്‍, പുരുഷന്‍മാരേക്കാള്‍ കുറഞ്ഞ വരുമാനം ലഭിക്കുന്ന സ്ത്രീകള്‍ക്ക് ഭാവിയിലേക്ക് സമ്പാദിക്കാനുള്ള തുകയിലും കുറവ് വരുന്നു.

●  കുട്ടികളും കുടുംബത്തിലെ ഉത്തരവാദിത്തങ്ങളും അവരുടെ കരിയറിനെ തടസ്സപ്പെടുത്തിയേക്കാം

ഒരു സമീപകാല ക്വാര്‍ട്ട്സ് റിപ്പോര്‍ട്ട് പറയുന്നത്, കുടുംബപരമായ കാരണങ്ങളാല്‍ ജോലി ഉപേക്ഷിച്ച 70 ശതമാനം ഇന്ത്യന്‍ സ്ത്രീകളും ഇപ്പോള്‍ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ബുദ്ധിമുട്ടുന്നതായി കാണുന്നു എന്നാണ്.

●  ധനസമ്പാദന സാധ്യതകളെക്കുറിച്ച് സ്ത്രീകള്‍ക്ക് കുറഞ്ഞ അറിവേയുളളൂ.

സാമ്പത്തിക വിഷയങ്ങളിലുള്ള അറിവിന്റെ അപര്യാപ്തത കാരണം സാമ്പത്തിക ഉല്‍പ്പന്നങ്ങളെക്കുറിച്ച് സ്ത്രീകള്‍ക്ക് അറിവ് കുറവാണ്. ധനകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതിനുള്ള കോഴ്‌സ് പഠിക്കാനുള്ള സാധ്യതയും സ്ത്രീകളെ സംബന്ധിച്ച് കുറവാണ്. 

●  സ്ത്രീകള്‍ക്ക് പുരുഷന്‍മാരേക്കാള്‍ ആയുര്‍ദൈര്‍ഘ്യമുണ്ട്

സ്ത്രീക്ക് പുരുഷനേക്കാള്‍ 8 ശതമാനം ആയുര്‍ദൈര്‍ഘ്യം കൂടുതലാണ്.

ജീവിതത്തിലെ ചില ഘട്ടങ്ങളില്‍, പ്രധാനമായും പുരുഷ പങ്കാളി മരിക്കുന്ന സാഹചര്യത്തില്‍ സ്ത്രീകളില്‍ ഭൂരിഭാഗത്തിനും സമ്പത്ത് കൈകാര്യം ചെയ്യേണ്ടി വരും.

എന്താണ് പരിഹാരം?

നിങ്ങള്‍ക്ക് സാമ്പത്തിക സ്വയംപര്യാപ്തത നേടാനുള്ള 7 കാര്യങ്ങള്‍ ഇതാ:

1. കഴിയുന്നത്ര സ്വയം അറിവ് നേടുക

ധനവിനിയോഗത്തെയും സമ്പാദ്യത്തെയും കുറിച്ച് പഠിക്കാന്‍ സമയം കണ്ടെത്തുക.

ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ ലഭിക്കുന്ന തുക നിക്ഷേപത്തിനായി വിനിയോഗിക്കുന്ന കാര്യത്തിലും ധനവിനിയോഗത്തെക്കുറിച്ചുള്ള അറിവിലും സ്ത്രീകള്‍ പൊതുവില്‍ പുരുഷന്‍മാര്‍ക്ക് പിന്നിലാണ്. ആത്മവിശ്വാസത്തിന്റെ കുറവാണ് ഇതിനുള്ള കാരണം.

ഇത്തരത്തില്‍ അറിവില്ലാത്ത ഒരാളാണ് നിങ്ങളെങ്കില്‍, നിങ്ങളുടെ ആശങ്കകള്‍ ഇല്ലാതാക്കുന്നതിന് സ്വയം അറിവ് നേടുക.

പുസ്തകങ്ങളും ലേഖനങ്ങളും വായിക്കുക, ഇന്റര്‍നെറ്റില്‍ വിവരശേഖരണം നടത്തുക, നിങ്ങളുടെ ബാങ്കിംഗ് സ്ഥാപനങ്ങളോട്, അല്ലെങ്കില്‍ പ്രാദേശിക NGO-കളോട് സൗജന്യ പഠന സാമഗ്രികള്‍ ആവശ്യപ്പെടുക.

നിങ്ങളുടെ സാമ്പത്തിക വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് അനുയോജ്യമായ ഗ്രൂപ്പുകളില്‍ ചേരാന്‍ ശ്രമിക്കുകയോ ഈ മേഖലയില്‍ മികവ് പുലര്‍ത്തുന്നവരെ സമൂഹമാധ്യമങ്ങളില്‍ ഫോളോ ചെയ്യുകയോ ചെയ്യുക.

പഠനത്തിനിടെ സംശയങ്ങളോ മറ്റോ ഉണ്ടായാല്‍ വിദഗ്ദ്ധരുടെ സഹായം തേടുക.

2. ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളെ നേരിടാന്കാ ലത്തിന് മുന്നേ തയ്യാറെടുക്കുക

പണം നിക്ഷേപിക്കുന്ന കാര്യങ്ങള്‍ പോലുള്ളവ ചെയ്യുന്നതില്‍ പുരുഷന്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീകള്‍ക്ക് ഇപ്പോഴും ആത്മവിശ്വാസം കുറവാണ്. 

സ്ത്രീകൾക്ക് പലപ്പോഴും അവർ പ്രതീക്ഷിക്കാത്ത സമയത്ത് അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്ന പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടതായി വരാറുണ്ട്, ഇല്ലേ? മാറ്റങ്ങള്‍അനിവാര്യമാണെന്ന് നിങ്ങൾക്കറിയാമെങ്കിലും കാലത്തിന് മുന്നേ അവയ്ക്കായി തയ്യാറാകണമെന്ന കാര്യം പ്രധാനമാണ്.

വിവാഹശേഷം മാറിത്താമസിക്കുന്നത്, പുതിയ കുടുബം ആരംഭിക്കുന്നത്, ജോലിയില്‍ നിന്ന് ഇടവേള എടുക്കാന്‍ തീരുമാനിക്കുന്നത്, കുട്ടിയെ ദത്തെടുക്കുന്നത്, ഭര്‍ത്താവില്ലാതെ കുട്ടിയെ വളര്‍ത്താന്‍ തീരുമാനിക്കുന്നത്‌, വിവാഹമോചനം നേടുന്നത്‌, അല്ലെങ്കില്‍ കരിയര്‍ നഷ്ടമാകുന്നത്‌ പോലുള്ള ജീവിതത്തിലെ വിവിധങ്ങളായ പ്രതിസന്ധികളെ നേരിടാന്‍ മുന്‍കൂട്ടി തയ്യാറെടുക്കുക.

പിന്തുണയ്ക്കുന്ന ഭര്‍ത്താവോ കുടുംബമോ ഉണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കാം. അതിനാല്‍ സാഹചര്യങ്ങളെ നേരിടുന്നതിന്‌

നിങ്ങള്‍ക്ക് പാളിച്ചകളില്ലാത്ത ആസൂത്രണവും വേഗത്തില്‍ തീരുമാനങ്ങളെടുക്കുന്നതിനുള്ള ശേഷിയും ആവശ്യമാണ്.

3. നിക്ഷേപ ശീലം ആരംഭിക്കുക

പണം സമ്പാദിക്കുന്നത് മഹത്തായ കാര്യമാണ്. എന്നാല്‍ ദീര്‍ഘകാലത്തേക്ക് സമ്പത്ത് ശേഖരിച്ച് വയ്ക്കുന്നതിന് ഇത് എല്ലായ്‌പ്പോഴും ഏറ്റവും മികച്ച ഓപ്ഷനല്ല. 

 പണപ്പെരുപ്പം കാരണം നിങ്ങളുടെ സമ്പാദ്യത്തിന്റെ മൂല്യത്തില്‍ കാലാകാലങ്ങളില്‍ കുറവുണ്ടാകും.

നിങ്ങളുടെ ദൈനംദിന ചെലവുകള്‍ വര്‍ദ്ധിക്കുകയും വിലക്കയറ്റത്തിനനുസരിച്ച് നിങ്ങളുടെ വരുമാനത്തില്‍ വര്‍ദ്ധനയുണ്ടാകാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ വാങ്ങാനുള്ള ശേഷിയില്‍ നിങ്ങള്‍ക്ക് കുറവ് അനുഭവപ്പെടും. 

നിക്ഷേപങ്ങള്‍ക്ക്  പണപ്പെരുപ്പത്തെ തടയാനാകും. വരുമാനത്തില്‍ സ്ഥിരത ഉറപ്പു നല്‍കുന്നതിനൊപ്പം നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനും അത് സഹായിക്കുന്നു.

നിരവധി സ്ത്രീകള്‍ക്ക് ഇതിനെക്കുറിച്ചറിയാം. എന്നാല്‍ പൂര്‍ണമായ ലാഭവിഹിതത്തിന്റെ സാധ്യതകളെക്കുറിച്ച് അവര്‍ക്ക് യാതൊരു ധാരണയുമില്ല. 

ശരിയായ രീതിയില്‍ നിക്ഷേപം നടത്താനുള്ള തങ്ങളുടെ കഴിവിനെക്കുറിച്ച് പോലും ചിലര്‍ക്ക് ഉറപ്പില്ല.

ഓർമ്മിക്കുക, നിക്ഷേപത്തിന്റെ കാര്യം വരുമ്പോള്‍ സ്ത്രീകള്‍ പുരുഷന്‍മാരെപ്പോലെ തന്നെ കഴിവുള്ളവരാണ്. ചിലപ്പോള്‍ അവരുടെ കഴിവുകള്‍ പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ ഫലപ്രദവുമാണ്. അതിനാല്‍ നിക്ഷേപത്തിനൊരുങ്ങുക!

4. നിങ്ങളുടെ ചെലവഴിക്കല്‍ ശീലം വിലയിരുത്തി ഒരു ബജറ്റ് തയ്യാറാക്കുക

മികച്ച ഒരു സാമ്പത്തിക തന്ത്രത്തിന്റെ ആരംഭ കേന്ദ്രം ഒരു ബജറ്റ് സൃഷ്ടിക്കുകയാണ്.

ചെലവുകള്‍ കണക്കു കൂട്ടി നിങ്ങള്‍ക്ക് ബില്ലുകള്‍, പലചരക്ക്, സ്‌കൂള്‍ ഫീസ്, വാടക, മറ്റ് ചെലവുകള്‍ എന്നിവയ്ക്കായി എത്ര തുക ആവശ്യമാണെന്ന് കണക്കാക്കുക.

മറ്റ് ചെറിയ ആവശ്യങ്ങള്‍ക്കായി ഒരു തുക നീക്കി വയ്ക്കുക. പ്രതിമാസ ചെലവ് ഷീറ്റ് ഉണ്ടാക്കി അത് പാലിക്കുക.

നിങ്ങളുടെ ആവശ്യങ്ങള്‍ക്കുള്ള പണം കഴിച്ചുള്ള തുക അടിയന്തരാവശ്യങ്ങള്‍ക്കുള്ള ഫണ്ട്, യാത്രാ ഫണ്ട്, നിക്ഷേപം എന്നിങ്ങനെ മാറ്റി വയ്ക്കുക.

ഒരു നിര്‍ദ്ദിഷ്ട കാലയളവിലേക്ക് നിങ്ങളുടെ ചെലവുകള്‍ പ്ലാന്‍ ചെയ്യുക. ബജറ്റിന് മുകളില്‍ തുക ചെലവഴിക്കുന്നുണ്ടോയെന്ന് പരിശോധിച്ച് കണക്ക് സൂക്ഷിക്കുക.

ദിവസവും ഇക്കാര്യം പാലിക്കുകയും മാസാവസാനം ഇതിനനുസരിച്ചുള്ള ചെറിയ മാറ്റങ്ങൾ വരുത്തുകയും ചെയ്തുകഴിഞ്ഞാൽ നിങ്ങള്‍ക്ക് വരുമാനത്തില്‍ 15 ശതമാനം വരെ ലാഭിക്കാന്‍ കഴിയും.  

5. സമ്പാദ്യം തുടങ്ങുക, അടിയന്തര ഫണ്ട് ഉണ്ടാക്കുക, ക്രെഡിറ്റ് ആരംഭിക്കുക

പ്രതിമാസ ബജറ്റ് തയ്യാറാക്കുമ്പോള്‍ സമ്പാദ്യത്തിനായി ഒരു നിശ്ചിത തുക മാറ്റി വയ്ക്കുക.

3 മുതല്‍ 6 മാസം വരെ ചെലവഴിക്കാന്‍ കഴിയുന്ന ഒരു അടിയന്തര ഫണ്ട് സൃഷ്ടിക്കാന്‍ ഏതാണ്ടെല്ലാ ധനകാര്യ വിദഗ്ദ്ധരും ശുപാര്‍ശ ചെയ്യുന്നു. 

രോഗങ്ങള്‍, തൊഴില്‍ നഷ്ടം, അല്ലെങ്കില്‍ കുടുംബത്തിലുണ്ടാകുന്ന ഒരു അടിയന്തര സാഹചര്യം പോലുള്ള പ്രതിസന്ധികളെ നേരിടാന്‍ ഈ ഫണ്ട് നിങ്ങള്‍ക്ക് ഉപയോഗിക്കാനാകും. 

ക്രെഡിറ്റ് സൃഷ്ടിക്കുന്നത് നിങ്ങളുടെ സാമ്പത്തിക നില ഭദ്രമാക്കുന്നതിനും ക്രെഡിറ്റ് സ്‌കോറിനും സഹായിക്കുന്ന മറ്റൊരു തന്ത്രമാണ്.

നിങ്ങളുടെ ക്രെഡിറ്റ് കാർഡ് തുകകൾ പ്രതിമാസ അടിസ്ഥാനത്തിൽ അടയ്ക്കാനും ആരംഭിക്കാവുന്നതാണ്.

6. കുടുംബത്തെ പിന്തുണയ്ക്കുന്നതിന് പണം മാറ്റി വയ്ക്കുക

നിങ്ങളുടെ വിരമിച്ച ശേഷമുള്ള സമ്പാദ്യത്തില്‍ കാര്യമായ കുറവ് വരുത്തിയാല്‍ പോലും കുടുംബത്തിന് പണം ആവശ്യമായ സന്ദര്‍ഭത്തില്‍ അവരെ സഹായിക്കുന്നതിന് സാധ്യമായ എല്ലാം നിങ്ങള്‍ ചെയ്യും. ഇല്ലേ? 

വീണ്ടും നിക്ഷേപിക്കുമെന്ന പ്രതീക്ഷയില്‍ നിങ്ങളുടെ ദീര്‍ഘകാല സമ്പാദ്യം ചെലവഴിക്കുകയാണെങ്കില്‍, പിന്നീട് കൂടുതൽ പണം നിക്ഷേപിക്കേണ്ടതായി വരും.  

കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് നിങ്ങള്‍ പണം പിന്‍വലിച്ചാല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നിങ്ങള്‍ക്ക് നഷ്ടമാകും. തീര്‍ച്ചയായും നിങ്ങള്‍ അത് ആഗ്രഹിക്കുന്നില്ല. 

നിങ്ങളുടെ വിരമിക്കല്‍ ആനുകൂല്യങ്ങളില്‍ നിന്ന് വലിയൊരു തുക എടുക്കുന്നതിന് പകരം പ്രത്യേക ഒരു ഫണ്ട് അതിനായി മാറ്റി വയ്ക്കുക. നിങ്ങളുടെ ദീര്‍ഘകാല ആസ്തികള്‍ അടിയന്തര ആവശ്യങ്ങള്‍ക്കായി ഒരിക്കലും ഉപയോഗിക്കാതിരിക്കുക.

7. വിരമിക്കല്‍

നാം മുകളില്‍ പറഞ്ഞതുപോലെ ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം സ്ത്രീകള്‍ക്ക് പുരുഷന്‍മാരേക്കാള്‍ 6-8 വര്‍ഷം ആയുര്‍ദൈര്‍ഘ്യം കൂടുതലാണ്. 

എന്നാല്‍ പുരുഷന്‍മാരെ അപേക്ഷിച്ച് നിക്ഷേപത്തിന്റെ അളവ് കുറവായതിനാല്‍ അവര്‍ പണം കൂടുതലായി കൈയില്‍ സൂക്ഷിക്കുകയും ചെയ്യുന്നു.

അതിനാല്‍ ഭാവിയിലേക്ക് നിക്ഷേപം നടത്തി വിരമിക്കല്‍ ജീവിതം കൂടുതല്‍ ആനന്ദകരമാക്കുന്നത് വളരെ പ്രധാനമാണ്. അല്ലേ? നിങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന ഒരു പ്ലാന്‍ കണ്ടെത്തുക.

നിങ്ങളുടെ മക്കളെ ഉള്‍പ്പെടെ ആരെയും പൂര്‍ണമായി വിശ്വസിക്കരുത്. അവര്‍ സഹായിക്കുന്നത് വലിയ കാര്യം തന്നെയാണ്. അവര്‍ സഹായിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് പ്ലാന്‍ ബി ഉണ്ടെന്ന കാര്യം ഉറപ്പാക്കുക.

നിങ്ങളുടെ വീടോ വിലയേറിയ വസ്തുക്കളോ പെട്ടെന്നൊരു ദിവസം മക്കള്‍ക്ക് നല്‍കരുത്. എന്നാല്‍ നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും സ്വന്തം ഇഷ്ടപ്രകാരം അവ മക്കള്‍ക്ക് നല്‍കാമെന്ന കാര്യം ഓര്‍മിക്കുക.

വിരമിക്കല്‍ ജീവിതത്തിനായി ഒരു തുക സമ്പാദിക്കുന്നതിന് പ്രതിമാസ വരുമാനത്തില്‍ നിന്ന് ഒരു തുക നീക്കി വയ്ക്കുക.

ഇത് അടുത്ത 40 വര്‍ഷത്തേയ്ക്ക് നിങ്ങള്‍ക്ക് പ്രതിമാസ വരുമാനം ഉണ്ടാകുമെന്നും നിങ്ങള്‍ സാമ്പത്തികമായി സുരക്ഷിതരാണെന്നുമുള്ള കാര്യം ഉറപ്പാക്കുന്നു. 

കുടുംബത്തില്‍ വരുമാനം നേടുന്ന ഏക വ്യക്തിയായാലും പങ്കാളിക്കൊപ്പം ജീവിക്കുകയാണെങ്കിലും സ്ത്രീകള്‍ സാമ്പത്തിക ആസൂത്രണത്തില്‍ സജീവമായ പങ്കാളിത്തം വഹിക്കണം.

യാഥാസ്ഥിതിക ചിന്തകള്‍ക്ക് വിരുദ്ധമായി സ്ത്രീകള്‍ സാമ്പത്തിക ആസൂത്രണത്തില്‍ സമാനതകളില്ലാതെ മികവ് പുലര്‍ത്തുന്നവരാണ്. 

ഞങ്ങളെ വിശ്വാസമില്ലേ? ചെറുതും വലുതുമായ ആവശ്യങ്ങള്‍ക്കായി നിങ്ങളുടെ അമ്മ പണം നീക്കി വയ്ക്കുന്നത്‌ കണ്ടിട്ടില്ലേ?

ആസൂത്രണവും കൃത്യതയും മികവുറ്റ കാര്യങ്ങളാണ്‌. സാമ്പത്തിക ക്ലേശങ്ങളില്ലാതെ ജീവിക്കുന്നതിന് കഴിയുന്നത്ര വേഗത്തില്‍ ഈ ഫിനാൻഷ്യൽ ടിപ്‌സ് നടപ്പാക്കാന്‍ തുടങ്ങുക.

Subscribe to our newsletter
Thank you! Your submission has been received!
Oops! Something went wrong while submitting the form.