Playstore Icon
Download Jar App

Jar App എങ്ങനെ ഉപയോഗിക്കാം?

October 27, 2022

നിങ്ങളുടെ മിച്ചമുള്ള പണം ഓൺലൈൻ ഇടപാടുകളിൽ നിന്ന് ഡിജിറ്റൽ ഗോൾഡിലേക്ക്  നിക്ഷേപിക്കുന്ന ഒരു ഓട്ടോമേറ്റഡ് ഇൻവെസ്റ്റ്‌മെന്റ് ആപ്പാണിത്. ഇതിലൂടെ നിങ്ങൾ നിങ്ങളുടെ സമ്പാദ്യം വർധിപ്പിക്കുന്നു.

എന്താണ് Jar App?

ഡിജിറ്റൽ ഗോൾഡിലേക്ക് പണം നിക്ഷേപിക്കുന്നതിനും സൂക്ഷിക്കുന്നതിനും  നിങ്ങളെ അനുവദിക്കുന്ന ഒരു ഓട്ടോമേറ്റഡ് ഇൻവെസ്റ്റ്മെൻറ് ആപ്പാണ് Jar.

ഇത് നിങ്ങളുടെ മിച്ചമുള്ള പണം ഓൺലൈൻ ഇടപാടുകളിൽ നിന്ന് ഡിജിറ്റൽ ഗോൾഡിലേക്ക് ഓട്ടോമാറ്റിക്കായി നിക്ഷേപിക്കുന്നു.

ദിനംതോറും പണം മിച്ചം വയ്ക്കുന്നതിനും ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപിക്കുന്നതിനുമുള്ള നൂതന ആശയവുമായി വരുന്ന ആദ്യത്തെ മെയ്ഡ് ഇൻ ഇന്ത്യ ആപ്പാണ് Jar.

പണം മിച്ചം വയ്ക്കുന്നതിനും നിക്ഷേപിക്കുന്നതിനുമുള്ള ഏറ്റവും ലളിതവും വേഗതയേറിയതുമായ മാർഗ്ഗമാണ് Jar.

Jar ഉപയോഗിച്ച്, 24K സ്വർണം വാങ്ങുന്നതിലൂടെ നിങ്ങളുടെ സമ്പത്ത് വളർത്തിയെടുക്കാൻ കഴിയും.

വെറും ₹1 മുതൽ ഏറ്റവും മികച്ച സ്വർണ്ണ വിലയിൽ നിങ്ങൾക്ക് ഡിജിറ്റൽ ഗോൾഡ് വാങ്ങാനും വിൽക്കാനും സാധിക്കുന്നു.

ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപമായി ചെറിയ തുകകൾ സ്വയമേ നിക്ഷേപിച്ച് സമ്പാദ്യശീലം ഉണ്ടാക്കിയെടുക്കുക കൂടാതെ ഇത് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ ഇ-വാലറ്റുകളിലേക്ക് റിഡീം ചെയ്യാനോ പിൻവലിക്കാനോ കഴിയുന്നതാണ്.

Jar ഉപയോഗിച്ച് 4 ലളിതമായ സ്റ്റെപ്പുകളിലൂടെ നിങ്ങൾക്ക് ഡിജിറ്റൽ ഗോൾഡിലേക്ക് പണം നിക്ഷേപിക്കുന്നതിനും സൂക്ഷിക്കുന്നതിനും സാധിക്കുന്നു:

  1. ജാർ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്നതിന് നിങ്ങളുടെ ഫോൺ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

  1. നിങ്ങളുടെ PhonePe, GooglePay അല്ലെങ്കിൽ Paytm അക്കൗണ്ടിൽ നിന്ന് UPI ഓട്ടോ-പേ സജ്ജീകരിക്കുക.

  1. ഇപ്പോൾ ഏറ്റവും മികച്ച സ്വർണ്ണ വിലയിൽ നിങ്ങൾക്കുവേണ്ടി ദിവസവും പണം സൂക്ഷിക്കുവാൻ Jar-നെ അനുവദിക്കുക.

  1. നിങ്ങളുടെ Jar അക്കൗണ്ടിൽ ശേഖരിച്ച  സ്വർണ്ണം തൽക്ഷണം വിൽക്കുന്നതിനും നിങ്ങളുടെ ഇ-വാലറ്റിലേക്ക് നേരിട്ട് പണം എത്തിക്കുന്നതിനും 'Withdraw funds' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. മികച്ച സമ്പാദ്യം ഉറപ്പാക്കാൻ Jar നിങ്ങൾക്ക് മികച്ച സ്വർണ്ണ വില നൽകുന്നു.

ഡിജിറ്റൽ ഗോൾഡ് നിക്ഷേപങ്ങൾക്കായി ഇന്ത്യയിൽ ആദ്യമായി നിർമ്മിച്ച ഒരു ആപ്പാണിത്. NCPI-യുടെയും ഇന്ത്യയിലെ മികച്ച UPI സേവന ദാതാക്കളുടെയും പിന്തുണയോടെ, സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിന് നൂതനമായ ഒരു ആപ്ലിക്കേഷനുമായി വരുന്ന ഇന്ത്യയിലെ ആദ്യത്തെ ഗ്രൂപ്പാണ് ഞങ്ങൾ. ‍

നിങ്ങൾ ആത്മവിശ്വാസത്തോടെ നിക്ഷേപിക്കൂ Jar-നൊപ്പം നിങ്ങളുടെ സമ്പാദ്യം ഇരട്ടിയായി വർദ്ധിപ്പിക്കൂ.

Jar-ലെ ഓരോ ഇടപാടിലും പണം സമ്പാദിക്കുന്ന ശീലം നിങ്ങൾക്ക് വളർത്തിയെടുക്കാം. Jar App-ലെ എല്ലാ ഇടപാടുകളും നിങ്ങളുടെ സമ്പാദ്യം വിജയകരമായി വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു. Jar-ൽ നിങ്ങളുടെ സമ്പാദ്യം ഇരട്ടിയാക്കാനുള്ള അവസരം അല്ലെങ്കിൽ ഗെയിമുകൾ കളിച്ച് ആവേശകരമായ ക്യാഷ് ബാക്ക് നേടാനുള്ള അവസരവും ലഭിക്കുന്നു. അതിനാൽ കൂടുതൽ സമ്പാദിക്കാനും കൂടുതൽ പണം നേടാനും കൂടുതൽ ചെലവഴിക്കുക.

Jar-ലൂടെ നിങ്ങൾ എന്താണ് നിക്ഷേപിക്കുന്നത്?

ഞങ്ങളുടെ പ്രീമിയം ഡിജിറ്റൽ ഗോൾഡ് നിക്ഷേപ പദ്ധതികളും ഓഫറുകളും (മികച്ച സ്വർണ്ണ വിലയിൽ) ഉപയോഗിച്ച് നിങ്ങൾക്ക് Jar-ൽ  ചെറിയ തുകകൾ നിക്ഷേപിക്കാവുന്നതാണ്.

എല്ലാ ഇടപാടുകൾക്കും 24 കാരറ്റ് സ്വർണ്ണം സ്വയമേ വാങ്ങാൻ 100% സുരക്ഷിതവും ലിക്വിഡുമായ ഓഫറുകൾ നിങ്ങളെ അനുവദിക്കുന്നു.

Jar ഉപയോഗിച്ച്, നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിൽ നിങ്ങൾക്ക് പൂർണ്ണ നിയന്ത്രണമുണ്ട്, ഒരു ബട്ടൺ ക്ലിക്കിലൂടെ നിങ്ങൾക്ക് താൽക്കാലികമായി ഇത്  നിർത്താനോ വീണ്ടും ആരംഭിക്കാനോ ഫണ്ടുകളോ സ്വർണ്ണമോ എളുപ്പത്തിൽ പിൻവലിക്കാനും കഴിയും.

ഡിജിറ്റൽ ഗോൾഡ് എന്താണ്, എന്ന് നിങ്ങൾ ചോദിച്ചേക്കാം?

ഡിജിറ്റൽ ഗോൾഡ് യഥാർത്ഥത്തിലുള്ള സ്വർണ്ണം തന്നെയാണ്, ഇത് സ്ഥലം ലാഭിക്കുന്നതിനും സുരക്ഷിതമായി സൂക്ഷിക്കുന്നതിനും ഒറ്റ ക്ലിക്കിൽ ഫിസിക്കൽ ഗോൾഡ് ആക്കി മാറ്റുന്നതിനും വേണ്ടി വെർച്വലായി സ്റ്റോർ ചെയ്തിരിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുന്നതിന് digital gold: Benefits, risks & taxation.‍

ഭാവിയിലേക്ക് നിങ്ങൾ ആഗ്രഹിക്കുന്ന എല്ലാ സാമ്പത്തിക ലക്ഷ്യങ്ങളും കൈവരിക്കുന്നതിനുവേണ്ടി നിങ്ങൾക്ക് ഒരു Jar സൃഷ്ടിക്കാവുന്നതാണ്.

Jar ഉപയോഗിച്ച്, താഴെപ്പറയുന്നതുപോലുള്ള നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നേടുന്നതിന് നിങ്ങൾക്ക് കസ്റ്റം 'Jars' സൃഷ്ടിക്കാൻ കഴിയും:

  1. നിങ്ങളുടെ വിവാഹ ആവശ്യത്തിന് സ്വർണം വാങ്ങുന്നതിന്.

  1. മാതാപിതാക്കളുടെ വാർഷികത്തിന് ഒരു സമ്മാനം വാങ്ങാൻ പണം സൂക്ഷിക്കുന്നതിന്.

  1. നിങ്ങളുടെ ഒറ്റയ്ക്കുള്ളതോ അല്ലെങ്കിൽ ഫാമിലിയുമൊത്തുള്ളതോ ആയ യാത്രകൾക്ക് പണം സൂക്ഷിക്കുന്നതിന്.

  1. നിങ്ങളുടെ കുട്ടിയുടെ പഠനത്തിനാവശ്യമായ സാമ്പത്തികം ആസൂത്രണം ചെയ്യുന്നതിന്.

  1. നിങ്ങളുടെ ബിസിനസ്സ് ആരംഭിക്കുന്നതിനോ നിങ്ങളുടെ പ്രിയപ്പെട്ട സ്റ്റോക്കുകളിൽ നിക്ഷേപിക്കുന്നതിനോ വേണ്ടിയുള്ള സാമ്പത്തികം  കണ്ടെത്തുന്നതിന്.

  1. പണ നിയന്ത്രണത്തിനും സാമ്പത്തിക അച്ചടക്കത്തിനും വേണ്ടി പണം സൂക്ഷിക്കുന്നതിന്.

  1. സുരക്ഷിത ഭാവിക്കുവേണ്ടി ഡിജിറ്റൽ ഗോൾഡ് വാങ്ങുന്നതിന്.

  1. നിങ്ങളുടെ സ്വപ്ന കാർ, വീട്, ഫോൺ അല്ലെങ്കിൽ ലാപ്‌ടോപ്പ് എന്നിവ വാങ്ങുന്നതിനുള്ള സാമ്പത്തികം ക്രമീകരിക്കുന്നതിന്.

  1. അടിയന്തരമായി പണം ആവശ്യമായി വരുന്ന സാഹചര്യങ്ങളിൽ സാമ്പത്തികം കണ്ടെത്തുന്നതിനായി.

Jar നിങ്ങളുടെ സമ്പാദ്യത്തിലും സ്വർണ്ണ നിക്ഷേപത്തിലും ഒരു വിദഗ്ധനായിരിക്കട്ടെ!

JarApp ലെ വിവിധ തരത്തിലുള്ള സേവിംഗ്സുകൾ:

  1. അടുത്ത 10-ലേക്ക് റൗണ്ട്-ഓഫ് (ഡിഫോൾട്ട്): നിങ്ങളുടെ ഇടപാടുകൾ എല്ലാം അടുത്തുള്ള 10-ലേക്ക് Jar റൗണ്ട് -ഓഫ് ചെയ്യുന്നു.

ഉദാഹരണത്തിന്: നിങ്ങൾ 27 രൂപയ്ക്ക് ഇടപാട് നടത്തുകയാണെങ്കിൽ,   ഇത് ഏറ്റവും അടുത്തുള്ള 10-ലേക്ക് റൗണ്ട്-ഓഫ് ചെയ്യുന്നതാണ്,അതായത് 30 രൂപ, ഇതിലൂടെയുണ്ടായ 3 രൂപയുടെ വ്യത്യാസം ഡിജിറ്റൽ ഗോൾഡിലേക്ക് Jar ഓട്ടോമാറ്റിക്കായി നിക്ഷേപിക്കുന്നു.

  1. അടുത്ത 5-ലേക്ക് റൗണ്ട്-ഓഫ് (ഡിഫോൾട്ട്): നിങ്ങളുടെ ഇടപാടുകൾ എല്ലാം അടുത്തുള്ള 5-ലേക്ക് Jar റൗണ്ട്- ഓഫ് ചെയ്യുന്നു.

ഉദാഹരണത്തിന്: നിങ്ങൾ 22 രൂപയ്ക്ക് ഇടപാട് നടത്തുകയാണെങ്കിൽ,   ഇത് ഏറ്റവും അടുത്തുള്ള 5-ലേക്ക് റൗണ്ട്-ഓഫ് ചെയ്യുന്നതാണ്,അതായത് 25 രൂപ, ഇതിലൂടെയുണ്ടായ 3 രൂപയുടെ വ്യത്യാസം ഡിജിറ്റൽ ഗോൾഡിലേക്ക് Jar ഓട്ടോമാറ്റിക്കായി നിക്ഷേപിക്കുന്നു.

  1. സേവിംഗ്സിന്റെ നിശ്ചിത തുക ആരംഭിക്കുന്നത് പ്രതിദിനം 1 രൂപ മുതൽ 500 രൂപ വരെയാണ്: 500 രൂപ എത്തുന്നതുവരെ നിങ്ങൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം  നിങ്ങളുടെ ഇടപാടുകൾ അടുത്തുള്ള 5-ലേക്ക് അല്ലെങ്കിൽ 10-ലേക്ക് Jar റൗണ്ട്-ഓഫ് ചെയ്തുകൊണ്ടേയിരിക്കും ഇതുമൂലം Jar App-ന് 500 രൂപ വരെ ഓട്ടോ പേയ്‌മെന്റ് അനുമതി ആവശ്യമായി വരുന്നു.

Jar അക്കൗണ്ട് സൃഷ്ടിക്കാൻ എന്തൊക്കെയാണ് വേണ്ടത്?

  1. സാധുവായ ഒരു ഫോൺ നമ്പർ.

  1. Phonepe, GooglePay, Paytm അല്ലെങ്കിൽ ഇന്ത്യയിലെ മറ്റേതെങ്കിലും UPI സേവന ദാതാക്കളുടെ ഒരു UPI അക്കൗണ്ട്.

Jar App-ൽ രജിസ്റ്റർ ചെയ്യുന്നതിന് KYC ആവശ്യമാണോ?

Jar-ൽ പണം സൂക്ഷിക്കുവാൻ KYC പരിശോധന നിലവിൽ ആവശ്യമില്ല.

Jar App ഉപയോഗിച്ച് ഡിജിറ്റൽ ഗോൾഡിൽ ആർക്കൊക്കെ നിക്ഷേപിക്കാം?

18 വയസ്സിന് മുകളിൽ ബാങ്ക് അക്കൗണ്ടുള്ള ഏതൊരു ഇന്ത്യൻ പൗരനും Jar-ൽ നിക്ഷേപിക്കുവാനും ദിവസേന പണം സൂക്ഷിക്കുവാനും സാധിക്കും.

എപ്പോഴാണ് എനിക്ക് പണം പിൻവലിക്കാൻ കഴിയുക?

നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും എവിടെനിന്നും പണം പിൻവലിക്കാം. Jar-ൽ മിനിമം ലോക്ക്-ഇൻ കാലയളവ് ഇല്ല.

കൂടുതൽ വിവരങ്ങൾക്കായിJar's FAQ page സന്ദർശിക്കുക.

Subscribe to our newsletter
Thank you! Your submission has been received!
Oops! Something went wrong while submitting the form.