ചെലവുകൾ ഇനിയൊരിക്കലും നിങ്ങളെ ബുദ്ധിമുട്ടിക്കില്ല: ഓരോ ചെലവിനുമൊപ്പവും നിക്ഷേപം നടത്താൻ ജാർ ആപ്പ് (Jar App) നിങ്ങളെ സഹായിക്കുന്നു!

Author Team Jar
Date Apr 21, 2023
Read Time Calculating...
ചെലവുകൾ ഇനിയൊരിക്കലും നിങ്ങളെ ബുദ്ധിമുട്ടിക്കില്ല: ഓരോ ചെലവിനുമൊപ്പവും നിക്ഷേപം നടത്താൻ ജാർ ആപ്പ് (Jar App) നിങ്ങളെ സഹായിക്കുന്നു!

ഇപ്പോൾ നിക്ഷേപം നടത്താൻ പോക്കറ്റ് കാലിയാക്കേണ്ടതില്ല. ലളിതമായ മാർഗ്ഗങ്ങളിലൂടെ ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപിക്കാനും അതുവഴി സമ്പാദ്യം വളർത്താനും ജാർ ആപ്പ് (Jar App) നിങ്ങളെ സഹായിക്കുന്നു.

ഇനി മുതൽ എല്ലാവർക്കും പണം മിച്ചം വയ്ക്കാം.

പണം മിച്ചം വയ്ക്കാൻ പാടുപെടുകയാണോ? ഞങ്ങളും അങ്ങനെയായിരുന്നു!

ഞങ്ങളെപ്പോലെയാണെങ്കിൽ, നിങ്ങളുടെ പണമെല്ലാം ഓൺലൈനിൽ ചെലവാക്കപ്പെടുന്നുണ്ടെന്നും അത് എത്രയോ തവണ നിങ്ങളെ കുഴപ്പത്തിലാക്കിയിട്ടുണ്ടെന്നും ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും.

നമ്മളിൽ ഭൂരിഭാഗവും കൂടുതൽ പണം മിച്ചം വയ്ക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ മികച്ച പ്ലാനുകളും നല്ല സമ്പാദ്യ ശീലങ്ങളും ഇല്ലാതെ, നമ്മിൽ ഏറ്റവും മികച്ചവർ പോലും പരാജയപ്പെടുന്നത് നമ്മൾ കാണാറുണ്ട്.

നോക്കൂ, കണ്ണുചിമ്മിത്തുറക്കും മുൻപേ മാസാവസാനമായിക്കഴിഞ്ഞു. നിക്ഷേപത്തിന്റെ കാര്യത്തിൽ തുടങ്ങിയേടത്തുതന്നെയാണ് നിങ്ങൾ ഇപ്പോഴും നിൽക്കുന്നത്.

ഒരു ഇന്ത്യക്കാരൻ സമ്പാദിക്കാൻ തുടങ്ങുന്ന ശരാശരി പ്രായം 21 ആണെങ്കിലും നിക്ഷേപങ്ങൾ ആരംഭിക്കുന്നത് 30 വയസ്സിൽ ആണെന്ന് സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു. കഷ്ടം, 10 വർഷത്തെ നീണ്ട ഇടവേള!

ജാർ ആപ്പ് (Jar App) ഉപയോഗിച്ചുള്ള ഓട്ടോമേറ്റഡ് ഡെയ്‌ലി സേവിംഗ്സ്

ഈ വിടവ് ഒഴിവാക്കി, മികച്ച രീതിയിൽ പണം മിച്ചം വയ്ക്കാനും അതുവഴി നിങ്ങൾക്ക് മറ്റുള്ളവരെക്കാൾ ഒരു പടി മുകളിൽ ഉയരാനും സഹായിക്കുന്നതിന് അനുയോജ്യമായ ആപ്ലിക്കേഷൻ ഞങ്ങളുടെ പക്കലുണ്ടെന്ന് നിങ്ങളോട് പറഞ്ഞാൽ?

രസകരവും ലളിതവുമായ രീതിയിൽ പണം മിച്ചം വയ്ക്കാൻ സഹായിക്കുന്ന ജാർ (Jar) എന്ന ഈ ആപ്ലിക്കേഷൻ  പരിശോധിക്കുക! അത്ഭുതം തോന്നുന്നില്ലേ?

കളിപറയുകയല്ല, നിങ്ങൾ ചെലവാക്കുക മാത്രം ചെയ്‌താൽ മതി. ജാർ (Jar), SMS ഉപയോഗിച്ച് നിങ്ങളുടെ ചെലവുകൾ ഓരോന്നും കണ്ടെത്തുകയും അത് അടുത്തുള്ള 10-ലേക്ക് റൗണ്ട് ചെയ്യുകയും ചെയ്യുന്നു.

നിങ്ങൾ 495 രൂപയ്ക്ക് Myntra- യിൽ നിന്ന് അത്ര ഫാൻസി അല്ലാത്ത ഒരു ടോപ്പ് വാങ്ങിയെന്ന് കരുതൂ. ജാർ (Jar) അത് 500 ആയി ഉയർത്തുകയും വ്യത്യാസം വരുന്ന തുക (500 - 495) നിങ്ങളുടെ പേരിൽ നിക്ഷേപിക്കുകയും ചെയ്യും! കൊള്ളാം, അല്ലേ?

ബാധ്യത എന്ന തോന്നൽ ഇല്ലാതെ മിച്ചം പിടിക്കുന്നത് ഒരു ശീലമാക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു എന്നത് എത്ര മഹത്തായ കാര്യമാണ്.

കുട്ടിക്കാലത്ത് ചില്ലറപ്പൈസകൾ പിഗ്ഗി ബാങ്കുകളിൽ സൂക്ഷിച്ചിരുന്നതും അത് പെട്ടെന്ന് നിറഞ്ഞ ശേഷം ആവശ്യമുള്ള കളിപ്പാട്ടമോ വസ്ത്രമോ വാങ്ങുന്നതും ഓർമ്മയില്ലേ? ഇവിടെ ഞങ്ങളും അതാണ് ചെയ്യുന്നത്.

ഇത് ഇപ്പോൾ ഒരു സംഘടിതമായ ഓട്ടോമേറ്റഡ് പ്ലാറ്റ്‌ഫോമിന്റെ രൂപമെടുത്തിരിക്കുന്നു, അതാണ് ജാർ (Jar).

ഈ പണമെല്ലാം എവിടെ പോകുന്നു എന്നറിയണ്ടേ ? ശരി, ഇങ്ങനെ ലഭിക്കുന്ന ഡിഫറൻഷ്യൽ പണം നിങ്ങൾ 99.9% ശുദ്ധമായ ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപിക്കുന്നു. അത് ലോകോത്തര നിലവാരങ്ങളിൽ പൂർണ്ണമായും സുരക്ഷിതമാക്കുകയും മുൻനിര ഇന്ത്യൻ ബാങ്കുകൾ ഇൻഷ്വർ ചെയ്യുകയും ചെയ്തതാണ്!

മറ്റൊന്നുകൂടി, ഈ ആപ്ലിക്കേഷൻ, UPI ഓട്ടോ-പേ വഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ശേഷിക്കുന്ന 5 രൂപ സ്വയമേവ കുറയ്ക്കുന്നു. നല്ലകാര്യം, അല്ലേ? ശരി, നിങ്ങളെ ബോധ്യപ്പെടുത്താൻ ഇത് പര്യാപ്തമല്ലെങ്കിൽ, ഇനിയും ധാരാളം ഉണ്ട്! 

ജാർ (Jar) ആപ്പ് വാഗ്ദാനം ചെയ്യുന്ന ഈ മികച്ച സവിശേഷതകൾ പരിശോധിക്കുക:

●  വെറും 1 രൂപ മുതൽ നിക്ഷേപിക്കാം : വിശ്വസിച്ചാലും ഇല്ലെങ്കിലും, ജാർ ആപ്പ് (Jar app) വഴി നിങ്ങൾക്ക് ഡിജിറ്റൽ ഗോൾഡിൽ ഏറ്റവും കുറഞ്ഞത് 1 രൂപ മുതൽ നിക്ഷേപിക്കാം.

● നിമിഷങ്ങൾക്കുള്ളിൽ സൈൻ അപ്പ് ചെയ്യുക : 30 മുതൽ 45 സെക്കൻഡുകൾക്കുള്ളിൽ ഒരു അക്കൗണ്ട് തുറന്ന് ഉടൻ തന്നെ നിക്ഷേപം ആരംഭിക്കാൻ നിങ്ങൾക്ക് വേണ്ടത് ഒരു Android ഫോണും ജാർ (Jar) ആപ്പും മാത്രം! KYC-യുടെയോ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യുന്നതിന്റെയോ ബുദ്ധിമുട്ടുകളില്ല. ഇതിലും ലളിതമാക്കാൻ എങ്ങനെ കഴിയും!

● യാതൊരു ബാധ്യതകളുമില്ല: ജാർ (Jar) ഉപയോഗിക്കുമ്പോളും നിങ്ങളുടെ കൈയിലുള്ള പണത്തിന്മേലുള്ള നിയന്ത്രണം നിങ്ങൾക്കുതന്നെയാണ്. എപ്പോൾ വേണമെങ്കിലും നിങ്ങളുടെ നിക്ഷേപങ്ങൾ താൽക്കാലികമായി നിർത്തുവാനും പുനരാരംഭിക്കുവാനും നിങ്ങൾക്ക് കഴിയും. എല്ലാ മാസവും നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് വലിയ തുകകൾ കുറയ്ക്കുന്നതിന്റെ സമ്മർദ്ദങ്ങളുമില്ല.

●  എങ്ങനെ മിച്ചം വയ്ക്കണമെന്ന് നിങ്ങൾ തിരഞ്ഞെടുക്കുക : പണം എങ്ങനെ മിച്ചം പിടിക്കണം എന്നതിന്റെ രണ്ട് ഓപ്ഷനുകൾ ജാർ (Jar) നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ ദൈനംദിന സമ്പാദ്യമായി എടുക്കാൻ ആഗ്രഹിക്കുന്ന തുക നിങ്ങൾക്ക് തിരഞ്ഞെടുക്കാം അല്ലെങ്കിൽ ഓരോ തവണ  ചെലവാക്കുന്നതിലും ഉണ്ടാകുന്ന ഡിഫറൻഷ്യൽ തുക സ്വയമേവ കുറയ്ക്കുന്ന റൗണ്ടിംഗ് അപ്പ് ഓപ്ഷനിലേക്ക് പോകാം.

● തൊട്ടുമുന്‍പിലത്തെ സേവിംഗ് ഇരട്ടിയാക്കുക : ഓരോ കിഴിവിനും, ഒരു ഗെയിം സജീവമാക്കും, നിങ്ങൾ വിജയിച്ചാൽ, നിങ്ങൾ തൊട്ടുമുൻപ് നടത്തിയ സമ്പാദ്യം ഇരട്ടിയാക്കാനുള്ള അവസരമുണ്ട്! ആഹാ, എല്ലായ്‌പ്പോഴും ഇതുപോലെ രസകരമായി സമ്പാദ്യം വർദ്ധിപ്പിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് നമ്മൾ ആഗ്രഹിച്ചുപോകും.   

● എപ്പോൾ വേണമെങ്കിലും പുറത്തുകടക്കുക : നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും നിങ്ങളുടെ സ്വർണം വിൽക്കാം, പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തന്നെ വന്നുചേരും.

മിച്ചം വയ്ക്കുന്നത് (ചെലവഴിക്കുന്നതും!) ഒരിക്കലും ഇത്ര രസകരമായിരുന്നില്ല! നിങ്ങൾ എന്തിനാണ് ഇനിയും  കാത്തിരിക്കുന്നത്? ഇപ്പോൾത്തന്നെ ജാർ (Jar) ആപ്പ് ഡൗൺലോഡ് ചെയ്ത് സുഗമമായ രീതിയിൽ നിക്ഷേപം ആരംഭിക്കൂ.

Digital Gold Investments -നെക്കുറിച്ച് കൂടുതലറിയാനും മറ്റു ചോദ്യങ്ങൾക്കും ഞങ്ങളുടെ FAQs page on Digital Gold പരിശോധിക്കുക.

Team Jar

Author

Team Jar

ChangeJar is a platform that helps you save money and invest in gold.

download-nudge

Save Money In Digital Gold

Join 4 Cr+ Indians on Jar, India’s Most Trusted Savings App.

Download App Now