ദിവസേനയുള്ള സ്വർണ നിക്ഷേപം സങ്കീർണ്ണതകളില്ലാതെ, Jar App. നിക്ഷേപകനുള്ള വഴികാട്ടി

Author Team Jar
Date Apr 21, 2023
Read Time Calculating...
ദിവസേനയുള്ള സ്വർണ നിക്ഷേപം സങ്കീർണ്ണതകളില്ലാതെ, Jar App. നിക്ഷേപകനുള്ള വഴികാട്ടി

സ്വർണാഭരണങ്ങൾ  വെറും ആർഭാടം മാത്രമല്ല, സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടങ്ങൾ മറികടക്കാൻ സഹായിക്കുന്ന ഒന്ന് കൂടിയാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകാനിടയില്ല. 

‍അതിനാൽ  തന്നെ നിക്ഷേപത്തിനും വ്യവഹാരങ്ങൾക്കുമുള്ള ഏറ്റവും സുരക്ഷിതമായ മാർഗമായി സ്വർണം മാറിയിട്ട് കാലങ്ങളായി. 

‍സ്വർണത്തിന് രണ്ടു തരത്തിലുള്ള ഉടമസ്‌ഥാവകാശമുണ്ട്:  ഫിസിക്കൽ ഓണർഷിപ്പും പേപ്പർ ഓണർഷിപ്പും. ഫിസിക്കൽ ഗോൾഡ് (പ്രത്യക്ഷ സ്വർണം) ജ്വല്ലറികളിൽ നിന്നും ആഭരണങ്ങൾ, സ്വർണ നാണയങ്ങൾ , സ്വർണ്ണ കട്ടികൾ എന്നീ രൂപങ്ങളിൽ വാങ്ങിക്കാൻ സാധിക്കുമ്പോൾ പേപ്പർ ഗോൾഡ്, ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്സ് (ETFs), സോവറിൻ ഗോൾഡ് ബോണ്ട്സ് (SGBs) എന്നിവയുടെ രൂപത്തിലാണ് വാങ്ങിക്കാൻ കഴിയുന്നത്. ഇവയെ കൂടാതെ ഗോൾഡ് മ്യൂച്വൽ ഫണ്ട്സ്, ഡിജിറ്റൽ ഗോൾഡ് എന്നീ മാർഗങ്ങളും ലഭ്യമാണ്.   

ഡിജിറ്റൽ ഗോൾഡിന്റെ ഗുണങ്ങൾ, അപകടസാധ്യതകൾ, നികുതി വിവരങ്ങൾ എന്നിങ്ങനെ നിങ്ങൾ അറിയേണ്ടതെല്ലാം ദൃശ്യ വിവരണങ്ങളോട് കൂടി” എന്ന ലേഖനം വായിക്കുക. 

‍ എല്ലാ തരത്തിലുമുള്ള സ്വർണ നിക്ഷേപങ്ങളെ കുറിച്ച് അറിയുവാനുള്ള ഒരു ഗൈഡ് ഇതാ: 

‍ 

1. ആഭരണങ്ങൾ 

‍സ്വർണം അമൂല്യമാണ്. എന്നാൽ അത് ആഭരണ രൂപത്തിൽ ഉപയോഗിക്കുമ്പോൾ സുരക്ഷ, കാലപ്പഴക്കം ചെന്ന ഡിസൈനുകൾ , ഉയർന്ന ചെലവ് എന്നിങ്ങനെ പല പ്രശ്നങ്ങളും കടന്നു വരാൻ  സാധ്യതയുണ്ട്. 

‍ഇത് കൂടാതെ പണിക്കൂലി, വിതരണക്കൂലി എന്നിങ്ങനെ പലതരം ചെലവുകളുണ്ട്. സ്വർണത്തിന്റെ പണിക്കൂലി പലപ്പോഴും 7% നും 12%നും ഇടയ്ക്കാണ്. അപൂർവമായ ഡിസൈനുകൾ ആണെങ്കിൽ അത് 25% വരെ പോകാം. ഈ പണമാകട്ടെ വിൽക്കുമ്പോൾ തിരികെ ലഭിക്കുന്നതുമല്ല. 

‍ ഇതിനൊക്കെ പുറമെയാണ് സുരക്ഷ എന്ന വളരെ വലിയ പ്രശ്നം. ‍ 

‍ 

2. സ്വർണ നാണയങ്ങൾ 

‍ജ്വല്ലറികൾ, ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്‌ഥാപനങ്ങൾ, ഇ-കോമേഴ്‌സ് വെബ്‌സൈറ്റുകൾ എന്നിങ്ങനെ സ്വർണ നാണയങ്ങൾ  വിൽക്കുന്ന സംവിധാനങ്ങൾ പലതാണ്. 

‍ഒരു വശത്തു ദേശീയ ചിഹ്നമായ അശോക സ്തംഭവും മറുവശത്തു മഹാത്മാ ഗാന്ധിയുടെ ചിത്രവും പതിപ്പിച്ചിട്ടുള്ള സ്വർണ നാണയങ്ങൾ ഇന്ത്യാ ഗവൺമെന്റ് പുറത്തിറക്കിയിട്ടുണ്ട്. 

‍ഈ നാണയങ്ങൾ 5 ഗ്രാം,10 ഗ്രാം എന്നീ വിഭാഗങ്ങളിലാണുള്ളത് . സ്വർണക്കട്ടികൾ ആകട്ടെ 20 ഗ്രാം വിഭാഗത്തിലും. 

‍ഇന്ത്യൻ സ്വർണനാണയങ്ങൾക്കും സ്വർണ കട്ടികൾക്കും 24 ക്യാരറ്റ് സംശുദ്ധിയും 999 പരിശുദ്ധിയും, വ്യാജ പതിപ്പുകൾ  ഉണ്ടാക്കാൻ  കഴിയാത്ത ടെക്നോളജിയും കേടു വരാത്ത പാക്കേജിംഗും ആണുള്ളത്. 

BIS മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ചു മികവിന്റെ മുദ്ര പതിപ്പിച്ച ഈ നാണയങ്ങളും സ്വർണക്കട്ടികളും അംഗീകൃത MMTC സ്റ്റോറുകൾ  വഴിയും ചില ബാങ്കുകളുടെ ശാഖകൾ വഴിയും പോസ്റ്റ് ഓഫീസുകൾ വഴിയുമാണ് വിതരണം ചെയ്യുന്നത്. 

‍എന്നാൽ ഇവിടെയും സുരക്ഷയുടെ പ്രശ്നമുദിക്കുന്നുണ്ട്. മാത്രമല്ല ഒരു പക്ഷെ അഞ്ചോ പത്തോ വർഷം കഴിഞ്ഞാൽ ഇവ പോളിഷ് ചെയ്തെടുക്കേണ്ടതായി വന്നേക്കാം. ഇതിനൊരു സംഖ്യ ചെലവാകുകയും ചെയ്യും.‍ ‍ 

3. ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്സ് (ETF) ‍ 

‍പേപ്പർ സ്വർണം സ്വന്തമാക്കാനുള്ള  ഏറ്റവും ചെലവ് ചുരുങ്ങിയ മാർഗമാണ്  ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്സ് (Gold ETF).  

‍ഇവയിലെ അടിസ്ഥാന ആസ്തി സ്വർണമായിരിക്കും. ഇവയുടെ വ്യവഹാരം സ്റ്റോക്ക് എക്സ്ചേഞ്ചുകൾ (BSE/ NSE) വഴിയാണ് നടക്കുന്നത്.  

‍മാത്രമല്ല ആഭരണങ്ങൾ, നാണയങ്ങൾ, സ്വർണ കട്ടികൾ എന്നിവ സ്വന്തമാക്കാൻ ചെലവഴിക്കേണ്ട പ്രാരംഭ തുക കണക്കിലെടുക്കുമ്പോൾ ETF- കൾ  ആണ് ചെലവ് ചുരുങ്ങിയ മാർഗം. 

വില നിർണയത്തിലെ സുതാര്യതയാണ് മറ്റൊരു ഗുണം. പ്രത്യക്ഷ സ്വർണത്തിന്റെ വിലയാണ് അളവുകോൽ. കാരണം പ്രത്യക്ഷ സ്വർണം വാങ്ങിക്കുമ്പോൾ ചെലവാകുന്ന തുകയാണ് സ്വർണത്തിന്റെ യഥാർത്ഥ വിലയോട് ഏറ്റവും അടുത്ത് നിൽക്കുന്നത്.

‍ഇതിനായി ആകെ ആവശ്യം വരുന്നത് ഒരു സ്റ്റോക്ക് ബ്രോക്കറോടൊപ്പമുളള ട്രേഡിങ് അക്കൗണ്ടും ഒരു ഡീമാറ്റ് അക്കൗണ്ടുമാണ്. 

ഒറ്റ തവണയായിട്ടോ കൃത്യമായ ഇടവേളകളിൽ പണമടയ്ക്കാവുന്ന സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ (SIP) വഴിയോ ഇവ വാങ്ങിക്കാം. വെറും 1 ഗ്രാം മുതൽ നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്.

‍പ്രവേശനത്തിനോ പിൻവാങ്ങലിനോ പ്രത്യേക ഫീസുകൾ ഇല്ലെങ്കിലും ഇതിനു ബാധകമായ മറ്റു ചില ചെലവുകൾ താഴെ കൊടുത്തിരിക്കുന്നു:  

‍ 

  1. എക്സ്പെൻസ്‌ റേഷ്യോ (ഫണ്ടുകൾ കൈകാര്യം ചെയ്യാൻ), ഏതാണ്ട് 1% ആണ്. മറ്റു മ്യൂച്വൽ ഫണ്ടുകളെ വച്ച്   നോക്കുമ്പോൾ ഇത് കുറവാണ്. 
  1. ഓരോ തവണ ETF വാങ്ങുമ്പോഴും വിൽക്കുമ്പോഴുമുള്ള ബ്രോക്കർ ഫീസ്. 
  1. ട്രാക്കിംഗ് കൃത്യതയില്ലായ്മ, സാങ്കേതികമായി ഇതൊരു നിരക്ക് അല്ലെങ്കിലും, മുതൽ തിരികെയെടുക്കുമ്പോൾ ഇത് ബാധകമാകുന്നു. ഫണ്ടിന്റെ ചെലവുകളുടെയും കാഷ്  ഹോൾഡിങ്ങിന്റെയും ഫലമായാണ് ഇതുണ്ടാകുന്നത് . നിലവിലെ സ്വർണ വില ഇതിൽ പ്രതിഫലിക്കില്ല.‍ 

‍ 

4. സോവറിൻ ഗോൾഡ് ബോണ്ട്സ് (SGBs)‍ 

‍ പേപ്പർ സ്വർണം സ്വന്തമാക്കുന്നതിനുള്ള മറ്റൊരു മാർഗമാണ് സോവറിൻ ഗോൾഡ് ബോണ്ട് വാങ്ങിക്കുക എന്നത്.  

‍നിങ്ങളുടെ പ്രത്യക്ഷ ആസ്‌തികളെകുറിച്ച് വ്യാകുലരാകാതെ  സ്വർണത്തിൽ നിക്ഷേപിക്കാൻ സഹായിക്കുന്ന, നിശ്ചിത ഗ്രാം സ്വർണത്തിനു തത്തുല്ല്യമായി RBI അനുശാസന പ്രകാരം പുറത്തിറക്കുന്ന സർട്ടിഫിക്കറ്റുകളാണിവ. 

‍ 

ഗവണ്മെന്റ് പുറത്തിറക്കുന്നതാണെങ്കിലും ഇവ എളുപ്പത്തിൽ ലഭ്യമല്ല.  ഗവണ്മെന്റ് ആനുകാലികമായി തുറക്കുന്ന ജാലകങ്ങൾ വഴിയേ നിക്ഷേപകർക്ക് SGB വാങ്ങിക്കാൻ കഴിയൂ. 

രണ്ടോ മൂന്നോ മാസം കൂടുമ്പോൾ ഏകദേശം ഒരാഴ്ചക്കാലത്തേക്കാണ് ഈ ജാലകം തുറക്കുന്നത്.  

8 വർഷക്കാലമാണ് SGB കളുടെ കാലാവധി എങ്കിലും പുറത്തിറക്കിയതിനു ശേഷം 5 വർഷം കഴിഞ്ഞേ ഇവ പണമാക്കാൻ  കഴിയൂ. ‍ 

‍നിങ്ങൾ ആദ്യമായാണോ നിക്ഷേപിക്കുന്നത്? സാമ്പത്തിക രംഗത്തെക്കുറിച്ചു നിങ്ങൾ അജ്ഞനാണോ? ഒറ്റയടിക്ക് വലിയൊരു തുക നിക്ഷേപിക്കാൻ നിങ്ങൾക്ക് ശങ്കയുണ്ടോ? 

‍എന്നാൽ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ മാർഗം ദിവസേനയുള്ള ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ വഴി ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപിക്കുകയാണ്. 

‍ 

5. ഡിജിറ്റൽ ഗോൾഡ്

‍സ്വർണ നിക്ഷേപത്തിനുള്ള ഏറ്റവും സുരക്ഷിതവും സുതാര്യവും സുഗമവുമായ മാർഗമാണ് ഡിജിറ്റൽ ഗോൾഡ്.

വിനിമയ നിരക്കിലെ മാറ്റങ്ങൾക്കും കൃത്രിമത്വങ്ങൾക്കും അതീതമായ, സ്വർണത്തിൽ സ്പർശിക്കുക പോലും ചെയ്യാതെ നിക്ഷേപകന് ലോകമെമ്പാടും വാണിജ്യം നടത്തുവാൻ ഡിജിറ്റൽ ഗോൾഡ് സഹായിക്കുന്നു.  

‍ നിരവധി ആപ്പുകളും വെബ്‌സൈറ്റുകളും വഴി ഡിജിറ്റൽ ഗോൾഡ് വാങ്ങാൻ കഴിയും. എന്നാൽ ഓഗ്മെന്റ് ഗോൾഡ് ലിമിറ്റഡ് (Augmont Gold Ltd), ഡിജിറ്റൽ ഗോൾഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് - സേഫ്‌ഗോൾഡ് (Digital Gold India Pvt. Ltd. - SafeGold), MMTC-PAMP ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (MMTC-PAMP India Pvt. Ltd.) എന്നിങ്ങനെ 3  കമ്പനികൾ മാത്രമേ നിങ്ങളുടെ സ്വർണം കൈവശം വയ്ക്കുകയുള്ളൂ.   

‍ഗതാഗത ചെലവോ, സൂക്ഷിച്ചു വയ്ക്കാൻ സ്‌ഥലമോ ആവശ്യമില്ലാത്ത, ഓൺലൈൻ ആയി സ്വർണം വാങ്ങാനുള്ള ഏറ്റവും സുരക്ഷിതവും സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ മാർഗമാണിത്. 

‍നിങ്ങളുടെ വീടുകളിലേക്ക് പ്രത്യക്ഷ സ്വർണമായി തന്നെ വേണമെങ്കിൽ ഇവ എത്തിക്കുവാനുള്ള സൗകര്യവുമുണ്ട്. പക്ഷെ ഏറ്റവും മികച്ച കാര്യമെന്തെന്നാൽ വെറും 1 രൂപ മുതൽ നിങ്ങളുടെ നിക്ഷേപം തുടങ്ങാമെന്നതാണ്.‍ 

‍ദിവസവും എങ്ങനെ ഇതിൽ നിക്ഷേപിക്കാം? സംശയമെന്ത്, Jar App വഴി! ‍ 

നിങ്ങളുടെ ഓൺലൈൻ ഇടപാടുകളിൽ മിച്ചം വരുന്ന പണം ഓട്ടോമാറ്റിക്ക് ആയി ഡിജിറ്റൽ ഗോൾഡിലേക്ക് നിക്ഷേപിക്കുന്ന ഒരു ഓട്ടോമേറ്റഡ് ഇൻവെസ്റ്റ്‌മെന്റ് ആപ്പ് ആണ് Jar. 

‍ വളരെ ആകർഷകമായി തോന്നുന്നില്ലേ? ഈ നിക്ഷേപം ഭീമമായ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്നില്ലെന്ന് മാത്രമല്ല ഇതിന് അപകട സാധ്യതകളും കുറവാണ്. 

‍ 

ഇപ്പോൾ തന്നെ ആപ്പ് ഡൌൺലോഡ് ചെയ്യൂ, നിങ്ങളുടെ നിക്ഷേപ യാത്ര ആരംഭിക്കൂ.

Team Jar

Author

Team Jar

ChangeJar is a platform that helps you save money and invest in gold.

download-nudge

Save Money In Digital Gold

Join 4 Cr+ Indians on Jar, India’s Most Trusted Savings App.

Download App Now