എങ്ങനെയാണ് സാമ്പത്തിക ലക്ഷ്യങ്ങള്‍ ഫലപ്രദമായി നിശ്ചയിക്കുന്നതും നേടുന്നതും-Jar

Author Team Jar
Date Apr 21, 2023
Read Time Calculating...
എങ്ങനെയാണ് സാമ്പത്തിക ലക്ഷ്യങ്ങള്‍ ഫലപ്രദമായി നിശ്ചയിക്കുന്നതും നേടുന്നതും-Jar

IN THIS ARTICLE:

എന്തൊക്കെയാണ് നിങ്ങളുടെ ജീവിത ലക്ഷ്യങ്ങള്‍? പുതിയ കാര്‍ വാങ്ങണോ? സ്വന്തമായൊരു വീട്? കുട്ടികള്‍ക്ക് മികച്ച കോളേജില്‍ പ്രവേശനം നേടണോ?

അല്ലെങ്കില്‍ ലോകം മുഴുവന്‍ ഒന്ന് ചുറ്റിക്കറങ്ങേണ്ടേ? നിങ്ങളുടെ പ്രായമോ ലക്ഷ്യങ്ങളോ വിഷയമല്ല.  സാമ്പത്തിക പ്രയാസം കാരണം നടക്കാത്ത ആഗ്രഹങ്ങള്‍ സഫലമാക്കുന്നതിനുള്ള പണം സ്വരൂപിക്കാനാണ്  നമ്മളെല്ലാവരും ശ്രമിക്കുന്നത്. 

അങ്ങനെയല്ലേ? നിങ്ങളുടെ ലക്ഷ്യങ്ങളോ വരുമാനമോ പരിഗണിക്കാതെ ഭാവിയിലെ സാമ്പത്തികാവശ്യങ്ങള്‍ക്കായി ആസൂത്രണം ചെയ്യുന്നത് എക്കാലവും നല്ല ആശയമാണ്. ലോകത്തെ ഏറ്റവും സമ്പന്നരില്‍ നിന്നുള്ള ഈ സാമ്പത്തിക ഉപദേശങ്ങള്‍ നിങ്ങളെ ഈ യാത്രയില്‍ സഹായിക്കും. 

ആസൂത്രണം ചെയ്യുന്നതിന് മുമ്പ് നിങ്ങള്‍ കൃത്യമായ ഒരു സാമ്പത്തിക ലക്ഷ്യം ആവിഷ്‌കരിക്കണം. എന്തൊക്കെയാണ് നിങ്ങള്‍ക്ക് ആവശ്യം? അതിന് എത്ര സമയമെടുക്കും? 

അവിടെ എത്താനുള്ള നടപടികൾ എന്തൊക്കെയാണ്? ഓരോ ലക്ഷ്യത്തിനും നിങ്ങൾ സമർത്ഥവും കൈവരിക്കാവുന്നതുമായ ഒരു പദ്ധതി ആവിഷ്‌കരിക്കേണ്ടതുണ്ട്.

അടിസ്ഥാന കാര്യങ്ങള്‍ മുതല്‍ ആരംഭിക്കാം.

എന്താണ് സാമ്പത്തിക ലക്ഷ്യങ്ങള്‍?

പ്രതിവര്‍ഷം ആറക്ക വരുമാനം നേടുക, അല്ലെങ്കില്‍ പ്രതിമാസം 10,000 രൂപ വീതം സമ്പാദിക്കുക തുടങ്ങി പണവുമായി ബന്ധപ്പെട്ട നിങ്ങളുടെ ആഗ്രഹങ്ങളാണ് സാമ്പത്തിക ലക്ഷ്യങ്ങള്‍ എന്നറിയപ്പെടുന്നത്.

അല്ലെങ്കില്‍ ഒരു ബീച്ച് ഹൗസ് വാങ്ങുന്നതോ ബാലിയിലേക്കുള്ള നിങ്ങളുടെ സ്വപ്‌നതുല്യ ഒഴിവുകാല യാത്രക്കായി പണം സമ്പാദിക്കുന്നതോ പോലെയുള്ള സാമ്പത്തിക ലക്ഷ്യങ്ങളുമാകാം.

അടിസ്ഥാനപരമായി നിങ്ങളുടെ ലക്ഷ്യം പണവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് രണ്ട് തരത്തില്‍ ലക്ഷ്യങ്ങള്‍ നേടാവുന്നതാണ്:

ഹ്രസ്വകാല ലക്ഷ്യങ്ങള്‍: അടുത്ത ഒരു വര്‍ഷമോ അതില്‍ കുറഞ്ഞ കാലയളവിനുള്ളിലോ നിറവേറ്റാനുള്ള ലക്ഷ്യങ്ങളെ ഹ്രസ്വകാല ലക്ഷ്യങ്ങള്‍ എന്ന് വിളിക്കാം.

ഹ്രസ്വകാല ലക്ഷ്യങ്ങള്‍ക്കുള്ള ചില ഉദാഹരണങ്ങള്‍

●  പുതിയ ഫോണ്‍ വാങ്ങുക

●  കുടുംബത്തോടൊപ്പം ഒഴിവുകാലം ആഘോഷിക്കാന്‍ തായ്‌ലന്‍ഡില്‍ പോകുക

●  ക്രെഡിറ്റ് കാര്‍ഡിലെ തുക മുഴുവന്‍ അടച്ചു തീര്‍ക്കുക.

●  അടിയന്തര സാമ്പത്തികാവശ്യങ്ങള്‍ക്കുള്ള ഫണ്ടില്‍ നിക്ഷേപിക്കുക.

●  ഒരു സൈക്കിള്‍ വാങ്ങുക

ദീര്‍ഘകാല ലക്ഷ്യങ്ങള്‍: ദീര്‍ഘകാല ലക്ഷ്യങ്ങള്‍ എന്നത് ഒരാള്‍ കുറച്ചു കൂടി വിശാലമായ പരിധി നിശ്ചയിക്കുന്ന ലക്ഷ്യങ്ങളാണ്.

ഇതില്‍ നിങ്ങള്‍ അടുത്ത 2 വര്‍ഷം മുതല്‍ 50 വര്‍ഷം വരെ ലക്ഷ്യമിടുന്ന കാര്യങ്ങള്‍ ഉള്‍പ്പെടാം.

ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കുള്ള ചില ഉദാഹരണങ്ങള്‍:

●  ചെറുകിട ബിസിനസ് ആരംഭിച്ച് വിജയകരമായി മുന്നോട്ട് പോകുക.

●  വിവാഹം.

●  ഒഴിവുകാല വസതിക്കായി നിക്ഷേപം നടത്തുക.

●  വായ്പ കൂടാതെ നിങ്ങളുടെ കുട്ടികളുടെ കോളേജ് വിദ്യാഭ്യാസത്തിനായുള്ള പണം അടയ്ക്കുക.

●  വിരമിച്ച ശേഷം സുഖജീവിതം നയിക്കുക.

ലക്ഷ്യങ്ങള്‍ നിശ്ചയിക്കുമ്പോള്‍ എപ്പോഴും ഹ്രസ്വകാല-ദീര്‍ഘകാല ലക്ഷ്യങ്ങളുടെ ഒരു സമന്വയമാണ് നല്ലതെന്ന കാര്യം ഓര്‍മിക്കുക.

30 വര്‍ഷം കൊണ്ട് നേടാനുള്ള ഒരു ലക്ഷ്യത്തിനായി എല്ലാ ദിവസവും പ്രയത്നിക്കുക എന്നത് ബുദ്ധിമുട്ടാണ്.

ശരിയല്ലേ? എന്നാല്‍ പ്രതിവാര-പ്രതിമാസ-ദീര്‍ഘകാല ലക്ഷ്യങ്ങള്‍ ഉള്‍പ്പെട്ട മികച്ച ഒരു തന്ത്രമാണ് നിങ്ങള്‍ പിന്തുടരുന്നതെങ്കില്‍ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ നിങ്ങളെ മുമ്പോട്ട് പോകാന്‍ പ്രേരിപ്പിക്കുന്ന റിവാര്‍ഡുകളും കൊയ്യാം. അര്‍ത്ഥവത്തായ കാര്യമല്ലേ?

എങ്ങനെയാണ് സാമ്പത്തിക ലക്ഷ്യങ്ങള്‍ നിശ്ചയിക്കുന്നതും നേടുന്നതും

സാമ്പത്തിക ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വരുമ്പോള്‍ നിങ്ങള്‍ ജീവിതത്തില്‍ നിറവേറ്റേണ്ട കാര്യങ്ങളെക്കുറിച്ച് മനസിലാക്കാന്‍ കുറച്ച് സമയം ചെലവഴിക്കൂ.

വാക്കുകളില്‍ മിതത്വം പാലിക്കേണ്ടതില്ല! വലിയ തോതില്‍ ആരംഭിച്ച് ചെറിയ ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുക.

ഒരു സാമ്പത്തിക തന്ത്രം ആവിഷ്‌കരിക്കുമ്പോള്‍ സ്മാർട്ട് ആയ ലക്ഷ്യങ്ങളാണ് അതിന്റെ മികച്ച അടിത്തറ. 

അത് നിര്‍ദ്ദിഷ്ടവും അളക്കാനാകുന്നതും നേടാനാകുന്നതും പ്രസക്തവും സമയബന്ധിതവുമായ ലക്ഷ്യങ്ങള്‍ക്കായി നില കൊള്ളുന്നു.

പ്രധാനപ്പെട്ട ചില ചോദ്യങ്ങള്‍ സ്വയം ചോദിച്ച് നിങ്ങള്‍ക്കിത് എളുപ്പമാക്കാം.

1. എന്താണ് ഞാന്‍ ലക്ഷ്യമിടുന്നത്? ലക്ഷ്യബോധമുള്ളതും വ്യക്തവുമായ സാമ്പത്തിക ലക്ഷ്യങ്ങള്‍ നിശ്ചയിക്കുക.

ആവശ്യങ്ങള്‍ സ്വയം തിരിച്ചറിയാനാകുന്നില്ലെങ്കില്‍ അവ നേടാനുമാകില്ല. പുതിയ കാറോ ആഡംബര അവധിക്കാല വസതിയോ ആകട്ടെ, നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളുടേയും പട്ടിക അടിസ്ഥാന കാര്യങ്ങളടക്കം തയ്യാറാക്കുക. നിങ്ങളുടെ ആഗ്രഹങ്ങള്‍ കഴിയുന്നത്ര വ്യക്തതയുള്ളതാക്കുക.

ഉദാഹരണത്തിന് ഒരു കാറാണെങ്കില്‍ അതിന്റെ മോഡലിനെക്കുറിച്ചും ബ്രാന്‍ഡിനെക്കുറിച്ചും ഒരു ചെറു കുറിപ്പ് തയ്യാറാക്കുക. വിവാഹിതനാണെങ്കില്‍ പങ്കാളിയുമായി ചേര്‍ന്ന് ലിസ്റ്റ് തയ്യാറാക്കുക. അങ്ങനെ ചെയ്താല്‍ ഇരുവര്‍ക്കും ഒരുമിച്ച് ലക്ഷ്യം നേടുന്നതിനായി പരിശ്രമിക്കാം.

റിട്ടയർമെന്റ് സേവിംഗ്സ് എല്ലാവരും ചെയ്യേണ്ട കാര്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണം. എത്ര നേരത്തെ ആരംഭിക്കുന്നുവോ അത്രയും കൂടുതൽ പണം നിങ്ങൾക്ക് സ്വരുക്കൂട്ടാൻ കഴിയും.

സാമ്പത്തിക ലക്ഷ്യങ്ങള്‍ ബോധപൂര്‍വം സൃഷ്ടിക്കുന്നത് എന്തുകൊണ്ട് പ്രധാനപ്പെട്ടതാകുന്നുവെന്ന് നിങ്ങള്‍ ഒരു പക്ഷെ അത്ഭുതപ്പെട്ടേക്കാം. പൂര്‍ണമായി മനസിലാകും മുമ്പ് തന്നെ ചില കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാനാകുമെന്നതാണ് ഇതിന്റെ സവിശേഷത.

കാരണം അവ എളുപ്പത്തില്‍ മനസിലാകുന്നതല്ല. നിങ്ങള്‍ക്കത് കൃത്യമായി തിരിച്ചറിയാനാകില്ല.

ആ ചിന്ത/ ആശയം വാക്കുകളാക്കി മാറ്റി വിശദീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രശംസനീയമായ ചില കാര്യങ്ങള്‍ സംഭവിക്കുന്നു.

എഴുതപ്പെട്ട വാക്കിന്റെ സഹായത്താല്‍ ആ ചെറിയ ആശയത്തിന് ഇപ്പോള്‍ ഒരു രൂപവും ആകൃതിയും ലഭിച്ചിരിക്കുന്നു. ഇപ്പോള്‍ അത് വെറുമൊരു ആശയമല്ല.

അത് ഇപ്പോള്‍ നിങ്ങളെ ആവേശഭരിതരാക്കുകയോ ഊര്‍ജ്ജം പകരുകയോ ചെയ്യുന്ന എന്തോ ഒന്നായി മാറ്റിയിരിക്കുന്നു. 

നിങ്ങള്‍ സ്വപ്‌നത്തെക്കുറിച്ച് എഴുതുമ്പോള്‍ അതൊരു ലക്ഷ്യമായി മാറുന്നു. സ്വയം ഒരു വീട് വേണമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ ഇടയ്ക്കിടെ അതിനെക്കുറിച്ച് ഭാവനയില്‍ കാണാന്‍ തുടങ്ങും.

എന്നിരുന്നാലും നിങ്ങളാ ലക്ഷ്യത്തിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങുമ്പോള്‍, ''എപ്പോള്‍, എവിടെ, എത്ര ചതുരശ്ര അടി, എത്ര കിടപ്പുമുറികൾ'' എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ മനസ്സിലേക്ക് വന്നുകൊണ്ടേയിരിക്കും.

ഈ എഴുത്ത് നിങ്ങളുടെ ലക്ഷ്യത്തിന് വ്യക്തത വരുത്തുകയും ആഗ്രഹങ്ങള്‍ നേടാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.

2. എന്താണ് എനിക്ക് ഏറ്റവും പ്രധാനം? സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് മുന്‍ഗണന നിശ്ചയിക്കുക.

നേടാനുള്ള ലക്ഷ്യങ്ങളുടെ ഒരു പട്ടിക തന്നെ നിങ്ങളുടെ കൈവശം ഉണ്ടാകാനിടയുണ്ട്. എന്നാല്‍ അവ ഒരുമിച്ച് നേടുകയെന്നത് പ്രായോഗികമായി എളുപ്പമല്ല.

നിങ്ങള്‍ക്ക് ഇപ്പോള്‍ ഏറ്റവും അത്യാവശ്യമായ ഹ്രസ്വകാല-ദീര്‍ഘകാല ലക്ഷ്യങ്ങളുടെ മുന്‍ഗണന പട്ടിക തയ്യാറാക്കി തുടങ്ങുക.

വിദേശ യാത്രയെക്കാള്‍ പ്രധാനമാകും നിങ്ങളുടെ മകളുടെ വിവാഹം. ഒരു തോട്ടം വാങ്ങുന്നതിനേക്കാള്‍ പ്രധാനമാകും ഒരു വീട് വാങ്ങുന്നത്. 

നിങ്ങളുടെ മുന്‍ഗണന പട്ടികയിലില്ലാത്ത ലക്ഷ്യങ്ങളെ ഒഴിവാക്കണമെന്നല്ല, മറിച്ച് അവയ്ക്കായി പ്രവര്‍ത്തിക്കുന്നതിന് ആറ് മാസമോ ഒരു വര്‍ഷമോ കാത്തിരിക്കുക.

ഇക്കാലത്തിനിടെ പ്രാഥമികമായ ചില ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നിങ്ങള്‍ പ്രാപ്തി നേടിയിട്ടുണ്ടാകാം, അല്ലെങ്കില്‍ വരുമാനത്തില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ടാകാം. ഇത് മറ്റ് ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ നിങ്ങളെ സഹായിക്കുന്നു.

3. എപ്പോഴാണ് എനിക്കിത് ആവശ്യം വരിക? നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി ഒരു സമയപരിധി നിശ്ചയിക്കുക

നിങ്ങളുടെ ലക്ഷ്യങ്ങളിലെ മുന്‍ഗണന നിശ്ചയിക്കുക. അവയില്‍ ഒന്ന് ഇപ്പോള്‍ തന്നെ നേടേണ്ടതോ നേടാൻ ആഗ്രഹിക്കുന്നതോ ആകുമ്പോള്‍ മറ്റുള്ളവ കുറച്ച് നാളുകള്‍ക്ക് ശേഷം ചെയ്യേണ്ടവ ആകാം.

തുടര്‍ന്ന് ഓരോന്നിനും സമയപരിധി വയ്ക്കുക. ഇത് അവയ്ക്കായി നിങ്ങള്‍ക്ക് ഓരോ മാസവും എത്ര തുക നിക്ഷേപിക്കണമെന്ന കാര്യത്തില്‍ വ്യക്തത വരുത്തും.

എല്ലാ സാഹചര്യങ്ങളിലും, ഓരോ മാസവും നിങ്ങൾ മിച്ചം പിടിക്കുന്ന പണത്തിന്റെ അളവിനെ ആശ്രയിച്ചിരിക്കും നിങ്ങളുടെ ലക്ഷ്യപ്രാപ്തി.

ഒരു വര്‍ഷത്തിനുള്ളില്‍ കാര്‍ വാങ്ങണമെങ്കില്‍ നിങ്ങള്‍ക്ക് ഓരോ മാസവും കൂടുതല്‍ തുക നീക്കിവയ്‌ക്കേണ്ടി വരും. എന്നാല്‍ രണ്ട് വര്‍ഷം കാത്തിരിക്കുകയാണെങ്കില്‍ കുറഞ്ഞ തുക മിച്ചം പിടിച്ചാൽ മതി.

ഇത് പ്രധാനപ്പെട്ട ലക്ഷ്യമാണെങ്കില്‍ കൂടി കുട്ടികളുടെ കോളേജ് ഫീസ് ഇതിനിടെ കണ്ടെത്തേണ്ടി വന്നേക്കാം. എന്നാല്‍ ഈ ലക്ഷ്യം മാറ്റി വയ്‌ക്കേണ്ടതില്ല. പ്രതീക്ഷിക്കുന്നതിനേക്കാള്‍ വേഗത്തില്‍ നിങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടും. 

നിങ്ങളുടെ ലക്ഷ്യങ്ങള്‍ക്ക്, പ്രത്യേകിച്ച് കൂടുതല്‍ പണം ആവശ്യമായി വരുന്നവയ്ക്ക് മൈല്‍സ്റ്റോണുകള്‍ നിശ്ചയിക്കുക വഴി അവ കൂടൂതല്‍ എളുപ്പത്തില്‍ നേടാന്‍ കഴിഞ്ഞേക്കാം. 

ഇക്കാര്യം പരിഗണിക്കുക: ഒരുമിച്ച് 10 ലക്ഷം രൂപ നിക്ഷേപിക്കുന്നത് ബുദ്ധിമുട്ടാകാം. എന്നാല്‍ എല്ലാ മാസവും 10,000 രൂപ വീതം നിക്ഷേപിക്കുന്നത് സാധ്യമായ കാര്യമാണ്. 

നിങ്ങളുടെ കാര്യത്തില്‍ പ്രായോഗികമായ രീതി ഏതാണോ അത് സ്വീകരിക്കുകയെന്നതാണ് പ്രധാനം.

4. ഇതിന് എത്ര ചെലവാകും? ഞാന്‍ എത്ര മിച്ചം വയ്ക്കണം? 

ലക്ഷ്യം നേടാന്‍ ഉദ്ദേശിക്കുന്ന കാലയളവ്, അത് നേടുന്നതിനായി മാസം എത്ര തുക വീതം നീക്കി വയ്ക്കണം തുടങ്ങി ഓരോ ലക്ഷ്യത്തിനും ആവശ്യമായി വരുന്ന കാര്യങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ കണക്കുകൂട്ടല്‍ എഴുതി വയ്ക്കുക.

10 വര്‍ഷത്തിന് ശേഷം നിങ്ങളുടെ മകളുടെ വിവാഹം നടത്താനാണ് ലക്ഷ്യമെങ്കില്‍ അന്ന് പണത്തിന് ഇപ്പോഴത്തെ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായി വരുന്ന തുക നിങ്ങള്‍ ആദ്യം കണക്കാക്കേണ്ടതുണ്ട്.

10 വര്‍ഷക്കാലത്തെ വിലക്കയറ്റം പരിഗണിക്കണം. ഭാവിയില്‍ നിങ്ങള്‍ക്ക് ഇതിനായി എത്ര പണം ആവശ്യമായി വരുമെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും. 

മറ്റൊരു ഉദാഹരണം: മാസം 10,000 അല്ലെങ്കില്‍ 20,000 രൂപ വീതം നിക്ഷേപിക്കുന്നത് രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു കാര്‍ വാങ്ങുന്നതിനുള്ള ഡൗണ്‍ പേയ്‌മെന്റ് തുക അടയ്ക്കുന്നതിന് മതിയാകുമോ?

അടുത്ത കുറച്ച് വര്‍ഷത്തിനുള്ളില്‍ ഒരു പുതിയ വീടിന് എത്ര തുക ചെലവാകുമെന്നോ 10 വര്‍ഷത്തിന് ശേഷം നിങ്ങളുടെ കുട്ടികള്‍ക്ക് എത്ര കോളേജ് ഫീസ് വേണ്ടി വരുമെന്നോ ഇപ്പോള്‍ പ്രവചിക്കുക എളുപ്പമല്ല. അതിനാല്‍ ഇത്തരം ആവശ്യങ്ങള്‍ക്കായി ഇപ്പോള്‍ എത്ര തുക നീക്കി വയ്ക്കണമെന്ന് കണക്കാക്കി അതിന് ഉടൻ തന്നെ തുടക്കം കുറിക്കുക.

ഒരു പക്ഷേ നിങ്ങള്‍ക്ക് ആദ്യം ചെറിയൊരു തുകയേ നിക്ഷേപിക്കാനായേക്കൂ. എന്നിരുന്നാലും നിങ്ങളുടെ ശമ്പളം/ വരുമാനം എന്നിവ വർഷം തോറും വർദ്ധിക്കുന്നതോടൊപ്പം നിങ്ങളുടെ നിക്ഷേപ തുകയും ഉയർത്താവുന്നതാണ്. നിങ്ങൾ മിച്ചം വയ്ക്കുന്നതെന്തും സമയമാകുമ്പോൾ സഹായകരമാകും.

നിക്ഷേപ ശീലം വളര്‍ത്തുന്നത് ഇപ്പോള്‍ എത്രമാത്രം എളുപ്പവും ഉപകാരപ്രദവുമാണെന്ന് കണ്ടെത്തുക. 

5. ലക്ഷ്യങ്ങള്‍ക്ക് സമയപരിധി ആവശ്യമാണോ?

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് സമയപരിധി നിശ്ചയിക്കുന്നത് നല്ലൊരു ആശയമല്ല. പുതിയൊരു വീടോ മകളുടെ വിവാഹമോ എന്ന് നടക്കുമെന്ന് ഒരാള്‍ക്ക് എങ്ങനെ അറിയാന്‍ കഴിയും?

എന്നാല്‍ ഇക്കാര്യത്തെ അഭിമുഖീകരിക്കാതെ നിങ്ങള്‍ക്ക് സാമ്പത്തികമായി തയ്യാറെടുപ്പുകള്‍ നടത്താനാകില്ല. സാമ്പത്തികമായി തയ്യാറാണെങ്കിൽ, കണക്ക് കൂട്ടിയ സമയത്ത് മറ്റ് പല കാരണങ്ങളാല്‍ സാമ്പത്തിക ലക്ഷ്യം നിറവേറ്റപ്പെട്ടില്ലെങ്കില്‍ പോലും നിങ്ങള്‍ക്ക് സാമ്പത്തികമായ ആശങ്കകളൊന്നുമുണ്ടാകില്ല.

നിങ്ങള്‍ അപ്പോഴും സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടുന്നതിന് ആവശ്യമായ പണം കൈവശമുള്ള വ്യക്തിയായിരിക്കും.

സമയപരിധി നിശ്ചയിക്കുന്നത് ലക്ഷ്യം നേടുന്നതിന് നിങ്ങളെ മാനസികമായി പ്രചോദിപ്പിക്കും. അത് കൂടാതെ നിങ്ങളൊരു സമയപരിധി നിശ്ചയിക്കുകയാണെങ്കില്‍ അപ്പോള്‍ മുതല്‍ മനസ്സ് കൗണ്ട് ഡൗണ്‍ നടത്താന്‍ തുടങ്ങും.

സാമ്പത്തിക ലക്ഷ്യം നേടേണ്ടത് എത്ര കാലം കൊണ്ടാണെന്ന് നിങ്ങള്‍ക്ക് മനസിലാകുമ്പോഴേ ഒരു സാമ്പത്തിക തന്ത്രം ആവിഷ്‌കരിക്കാനാകൂ, ശരിയല്ലേ?

6. നിങ്ങളുടെ സ്വപ്‌നങ്ങള്‍ സഫലമാകാന്‍ ആവശ്യമായ ഘട്ടങ്ങള്‍ ഏതൊക്കെയാണ്?

നിങ്ങളുടെ സ്വപ്‌നങ്ങള്‍ കുറിച്ചു വച്ചു. ഇനി അവ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കേണ്ട സമയമാണ്. നിങ്ങളുടെ ഓരോ സ്വപ്‌നങ്ങള്‍ക്കും എത്ര വീതം പണം ചെലവാകുമെന്നും അവയില്‍ ഏതിനൊക്കെയാണ് കൂടുതല്‍ പഠനവും അടിസ്ഥാന കണക്കുകളും ആവശ്യമായി വരുന്നതെന്നും നിങ്ങള്‍ മനസിലാക്കണം. 

വരുമാനവും ചെലവുകളും അടിസ്ഥാനമാക്കി ഓരോ ലക്ഷ്യങ്ങളും നിറവേറ്റുന്നതിന് ഒരുമിച്ച് ഒരു പ്ലാന്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്.

നിങ്ങളുടെ സമ്പാദ്യത്തിനായി ഒരു ബജറ്റ് സൃഷ്ടിക്കണം. അതിലൂടെ നിങ്ങള്‍ക്ക് ഓരോ ലക്ഷ്യത്തിനും ആവശ്യമായി വരുന്ന കൃത്യമായ തുക മനസിലാക്കാനാകും. 

ഇത് നിങ്ങള്‍ ഓരോ വര്‍ഷവും ചെയ്താല്‍ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളെല്ലാം യാഥാര്‍ത്ഥ്യമാകും.

ശരിയായ സമയത്ത് ഇവ ചെയ്യുകയും ലക്ഷ്യങ്ങള്‍ നിശ്ചയിക്കുകയും അവ നേടാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്ന ഏതൊരാള്‍ക്കും കടങ്ങള്‍ കൂടാതെ ജീവിക്കാനാകും.

ഇതിനായി നിങ്ങള്‍ക്ക് അര്‍പ്പണബോധവും മികച്ച തന്ത്രവും മാത്രമേ ആവശ്യമുള്ളു. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നിശ്ചയിച്ചുള്ള യാത്ര തുടങ്ങാന്‍ മുകളില്‍ പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

വ്യക്തിഗത ധനസമ്പാദന-നിക്ഷേപത്തില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആവശ്യമാണോ? എന്തുകൊണ്ടാണ് വിജയകരമായതും സാമ്പത്തികമായി സുരക്ഷിതമായതുമായ ഭാവിയ്ക്ക് സാമ്പത്തികാസൂത്രണം അനിവാര്യമാകുന്നതെന്ന്‌ പരിശോധിക്കുക.

ഈ സ്മാര്‍ട്ട് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് ടിപ്പുകള്‍ ഉപയോഗിച്ച് നിങ്ങളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുക.

Team Jar

Author

Team Jar

The Jar Team is a dedicated collective of financial content specialists, editors, and investment experts. We are committed to delivering high-impact insights, market updates, and comprehensive guides on micro-savings, digital gold, and the evolving landscape of personal finance. Through clear, data-driven content, we help you navigate Change Jar’s suite of automated savings tools and investment features. Our mission is to provide you with reliable, actionable intelligence that empowers you to build lasting wealth, effortlessly and securely.

download-nudge

Save Money In Digital Gold

Join 4 Cr+ Indians on Jar, India’s Most Trusted Savings App.

Download App Now