Buy Gold
Sell Gold
Daily Savings
Digital Gold
Instant Loan
Round-Off
Nek Jewellery
ലോകം അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. സ്വർണവും. വിപണി കൈയടക്കികൊണ്ടിരിക്കുന്ന ഡിജിറ്റൽ ഗോൾഡിനെക്കുറിച്ച് അറിയൂ . നിങ്ങൾ എന്ത് കൊണ്ട് ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപിക്കണമെന്നു മനസിലാക്കൂ.
നമുക്കാദ്യം ഒരു കഥ വായിക്കാം.
“1950 കളിൽ ജീവിച്ചിരുന്ന രാമൻ എന്ന ധനികന് ധാരാളം സ്വർണം സ്വന്തമായി ഉണ്ടായിരുന്നു. അദ്ദേഹം അത് സ്വന്തം കിടക്കയ്ക്കടിയിലാണ് സൂക്ഷിക്കാറുള്ളത്.
തനിക്കാവശ്യമുള്ള കാര്യങ്ങൾക്ക് പണത്തിനു പകരം സ്വർണമാണ് അദ്ദേഹം കൈമാറ്റം നടത്താറ്. അങ്ങനെയിരിക്കെ ഒരു ദിവസം രാമന്റെ സ്വർണം മുഴുവൻ മോഷണം പോയി. അദ്ദേഹം നിസ്സഹായനായിരുന്നു.
കാലം കടന്നു പോയി. 1980 ആയപ്പോഴേക്കും രാമന്റെ മകൻ രത്തനും ധാരാളം സ്വർണം സ്വന്തമാക്കി. എന്നാൽ അതെപ്പോൾ വേണമെങ്കിലും നഷ്ടപ്പെടുമെന്ന ഭയമായിരുന്നു അദ്ദേഹത്തിന്.
അതുകൊണ്ട് തന്നെ അദ്ദേഹം ഒരു സ്വർണ വായ്പയ്ക്ക് അപേക്ഷിക്കുകയും സ്വർണം ബാങ്കിൽ സൂക്ഷിക്കുകയും ചെയ്‌തു. സ്വർണം സുരക്ഷിതമായി. എന്നാൽ വായ്പയുടെ മുതലും പലിശയും തിരിച്ചടയ്ക്കാൻ അദ്ദേഹം ബുദ്ധിമുട്ടി.
കാലം പിന്നെയും കടന്നു പോയി. വർഷം 2010 ആയപ്പോഴേക്കും രത്തന്റെ മകൻ രാകേഷും ധാരാളം പണം സമ്പാദിച്ചു.
അച്ഛനും മുത്തച്ഛനും സംഭവിച്ച പോലെ, തന്റെ പണം നഷ്ടപ്പെടാതിരിക്കാൻ അദ്ദേഹം ശ്രദ്ധാലുവായിരുന്നു. അത് കൊണ്ട് തന്നെ അദ്ദേഹം ആ പണം ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപിച്ചു. വില കൂടുവാനായി കാത്തിരുന്നു.
അതിനു ശേഷം വിൽക്കുകയും ലാഭം കൊയ്യുകയും ചെയ്തു.”
കാലം മാറുന്നതിനനുസരിച്ചു നിക്ഷേപിക്കുന്നതിനും സമ്പാദ്യം സൂക്ഷിക്കുന്നതിനുമുള്ള മാർഗങ്ങളും മാറുന്നുവെന്ന് ഇതിൽ നിന്നും കാണാൻ കഴിയും. ഈ മൂന്ന് സംഭവങ്ങളും കാണിക്കുന്നത് കാലക്രമേണ മൂന്നു പേരും വീഴ്ചകളിൽ നിന്നും പാഠം പഠിക്കുന്നതും തങ്ങളുടെ രീതികൾ മാറ്റുന്നതുമാണ്.
സ്വയം കുഴിയിൽ ചാടാതെ മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്നും പാഠം പഠിക്കേണ്ടത് പ്രധാനമാണ്. ഇത് നമ്മളും മനസിലാക്കേണ്ട സമയമായി.
ഇപ്പോഴും കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിക്കാതെ, കാലത്തിനനുസരിച്ചു മാറേണ്ട സമയമായി. ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപിക്കൂ. വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു സത്യം കൂടി മനസിലാക്കൂ,
അതും വളരെ വേഗത്തിൽ. ബ്ലോക്ക് ചെയിനിന്റെ കാലത്ത്, സ്വർണം വാങ്ങിക്കുവാനുള്ള സാധാരണ നൂലാമാലകളില്ലാതെ സ്വർണത്തിൽ എളുപ്പത്തിൽ നിക്ഷേപിക്കുവാനുള്ള മാർഗം തുറന്നിടുകയാണ് ഡിജിറ്റൽ ഗോൾഡ്. 10 കോടി ഉപഭോക്താക്കൾ ഇതിനോടകം ഡിജിറ്റൽ ഗോൾഡ് ഉടമകളായി മാറിക്കഴിഞ്ഞു.
ഓൺലൈൻ മാർഗങ്ങളിലൂടെ സ്വർണം വാങ്ങുന്നതിന്റെ ഒരു നവയുഗ പതിപ്പാണ് ഡിജിറ്റൽ ഗോൾഡ്.
ദിവസത്തിൽ 24 മണിക്കൂറും ലഭ്യമായിട്ടുള്ള, വീട്ടിലോ ജോലി സ്‌ഥലത്തോ മറ്റെവിടെയെങ്കിലുമോ ഇരുന്ന് വാങ്ങുവാനും വിൽക്കുവാനും പണമാക്കി മാറ്റുവാനും കഴിയുന്ന ഒന്നാണ് ഡിജിറ്റൽ ഗോൾഡ്.
ക്രിപ്റ്റോ കറൻസി പോലെ ബ്ലോക്ക് ചെയിൻ അടിസ്ഥാനമാക്കിയുള്ള ഒരു അഡ്വാൻസ്ഡ് ടോക്കൺ സാങ്കേതിക വിദ്യയാണ് ഡിജിറ്റൽ ഗോൾഡ്.
എന്നാൽ ക്രിപ്റ്റോ കറൻസിയിൽ നിന്ന് വ്യത്യസ്തമായി ഡിജിറ്റൽ ഗോൾഡിൽ, വാങ്ങുന്ന സ്വർണത്തിനു തത്തുല്യമായ കരുതൽ സ്വർണം സൂക്ഷിക്കപ്പെടുന്നു.
കൃത്രിമ ഡിജിറ്റൽ ഗോൾഡ് എന്നൊരു പ്രശ്നമുദിക്കുന്നില്ല.
ഉത്തരം ലളിതമാണ് . നിക്ഷേപം നടത്തൂ.
എന്ത് കൊണ്ട് ?
ഡിജിറ്റൽ ഗോൾഡും പ്രത്യക്ഷ സ്വർണവും തമ്മിലുള്ള കൂടുതൽ വ്യത്യാസങ്ങൾ ഇവിടെ വായിക്കാം.
പണപ്പെരൂപ്പത്തിൽ നിന്നും സ്വർണം സംരക്ഷണം തരുമെന്ന് ഇതിനോടകം പലപ്പോഴായി നമ്മൾ കണ്ടതാണ്.
സ്വർണ നിരക്കുകൾ പണപ്പെരുപ്പമുള്ളപ്പോഴും മാറ്റമില്ലാതെ തുടരുന്നു. അതുകൊണ്ട് തന്നെ പണപ്പെരുപ്പം മൂലം ആഗോള വിപണയിൽ വിലയിടിയുമ്പോഴും നിങ്ങൾക്ക് നഷ്ടം സംഭവിക്കുന്നില്ല.
വിപണി അപ്രവചനീയമാകുമ്പോൾ ഉറപ്പുള്ള ഒരേയൊരു ആസ്തി സ്വർണമാണ്. മറ്റു ആസ്തികൾക്കൊപ്പം സ്വർണം ഉൾപ്പെടുത്തിയാൽ അപകട സാധ്യത കുറയ്ക്കാമെന്ന് വിദഗ്‌ദ്ധർ പറയുന്നു. കാരണം മറ്റു ആസ്തികളുടെ മൂല്യത്തിന് സ്വർണത്തിന്മേൽ യാതൊരു സ്വാധീനവുമുണ്ടാക്കാൻ കഴിയാറില്ല.
ആരും ആർക്കു വേണ്ടിയും കാത്തു നിൽക്കാത്ത, ശ്വാസം എടുക്കാൻ പോലും സമയമില്ലാത്ത, കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ പ്രവണതകൾ മാറി മറിയുന്ന, വിപണികൾ പ്രവചിക്കാൻ ആർക്കും കഴിയാത്ത ഇന്നത്തെ ലോകത്ത് നമുക്ക് വേണ്ടത് ഉറപ്പും സുരക്ഷിതത്വവും സ്‌ഥിരതയുമാണ്. ഇതിനെല്ലാമുള്ള ഉത്തരമാണ് ഡിജിറ്റൽ ഗോൾഡ്.
ഡിജിറ്റൽ ഗോൾഡിന് ഇത്രയധികം ആകർഷകത്വം അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ് പരിശോധിക്കൂ.