Playstore Icon
Download Jar App

ഈ സ്മാർട്ട് ഫിനാൻഷ്യൽ മാനേജ്‌മെന്റ് ടിപ്സ് ഉപയോഗിച്ച് നിങ്ങളുടെ പണസംബന്ധമായ കാര്യങ്ങൾ മെച്ചപ്പെടുത്തുക

October 27, 2022

നമ്മളിൽ പലരും സാമ്പത്തികം കൈകാര്യം ചെയ്യുന്നതിൽ വളരെ കഷ്ടപ്പെടുന്നു, അല്ലേ? അങ്ങനെയാണെങ്കിലും, മറ്റുള്ളവരിൽ നിന്ന് സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള സഹായം തേടുന്നതിനേക്കാൾ ഓൺലൈനിൽ അതിനെക്കുറിച്ച് വായിച്ചറിയുവാനാണ് മിക്കവരും താൽപ്പര്യപ്പെടുന്നത്, കാരണം വ്യക്തിഗത ധനകാര്യം പലരും ചർച്ചചെയ്യാൻ മടിക്കുന്ന ഒരു വിഷയമാണ്.

എന്നാൽ ഇന്റർനെറ്റ് നോക്കുകയോ ധാരാളം ഫിനാൻസ് പുസ്തകങ്ങളും ബ്ലോഗുകളും വായിക്കുകയോ ചെയ്യുകയാണെങ്കിൽ, അവയിലെല്ലാം ധാരാളം വ്യക്തിഗത സാമ്പത്തിക ഉപദേശങ്ങൾ നിങ്ങൾക്ക് കാണാനാകും.

ഇത് വളരെ വലുതും ഭയപ്പെടുത്തുന്നതും ബുദ്ധിമുട്ടുള്ളതുമായ വിഷയമാണെന്ന് തോന്നിപ്പിച്ചേക്കാം, പക്ഷേ അങ്ങനെയല്ല. ഞങ്ങളെ വിശ്വസിക്കൂ, സാമ്പത്തികസ്വാതന്ത്ര്യം നേടുന്നതിനുള്ള  സാക്ഷരത കൈവരിക്കാൻ നിങ്ങളെ സഹായിക്കുന്ന ഈ 4 വഴികൾ പരിശോധിക്കൂ.

നിർഭാഗ്യവശാൽ, മിക്ക സ്കൂളുകളും കോളേജുകളും അവയിലെ വിദ്യാർത്ഥികൾ വ്യക്തിഗത ധനകാര്യം പഠിക്കേണ്ടത് ഒരു ആവശ്യകതയായി കരുതുന്നില്ല.

അടിസ്ഥാനപരമായ സാമ്പത്തിക വിദ്യാഭ്യാസത്തിന്റെ അഭാവം മൂലം തങ്ങളുടെ പണം എങ്ങനെ കൈകാര്യം ചെയ്യാമെന്നും വായ്പകൾ നേടാമെന്നും കടക്കെണിയിൽ നിന്ന് വിട്ടുനിൽക്കാമെന്നും നമ്മുടെ രാജ്യത്തെ പല ചെറുപ്പക്കാർക്കും അറിയില്ല.

അതിനാൽ ഓർക്കുക - ഇത് എളുപ്പമല്ല. ഈ പുതിയ ശീലങ്ങൾ നിങ്ങൾ ഇതിനകം നടപ്പിലാക്കിയിട്ടില്ലെങ്കിൽ  അവ വികസിപ്പിക്കാൻ സമയമെടുത്തേക്കും. എന്നിരുന്നാലും അവ ഫലപ്രദമാവുക തന്നെ ചെയ്യും.

ഏറ്റവും നല്ല കാര്യം എന്താണെന്നോ? ഇന്നത്തെ കാലത്ത്, നിങ്ങൾക്ക് എല്ലാത്തിനും ആപ്പുകൾ ലഭ്യമാണ് - ബഡ്ജറ്റിംഗ് മുതൽ നിങ്ങളുടെ നിക്ഷേപങ്ങൾ ഓട്ടോമാറ്റിക് ആക്കുന്നത് വരെ.

എല്ലാം വളരെയേറെ ലളിതമാക്കിയിരിക്കുന്നു, കൂടാതെ നിങ്ങൾക്ക് സമയവും ലാഭിക്കാം.

 

എന്നിരുന്നാലും, നിങ്ങളുടെ പണത്തിന്മേൽ കൂടുതൽ നിയന്ത്രണം നേടാനും കൂടുതൽ മികച്ച സാമ്പത്തിക ജീവിതം ആസ്വദിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ ഓർക്കേണ്ട ചില സ്മാർട്ട് മണി മാനേജ്‌മെന്റ്, സാമ്പത്തിക വിദ്യാഭ്യാസ ടിപ്സ് ആണ് ഇവിടെ നൽകുന്നത്.

 

 1. സമ്പാദിക്കുന്നതിനേക്കാൾ കുറച്ച് ചെലവഴിക്കുക

നിങ്ങൾ സമ്പാദിക്കുന്നതിനേക്കാൾ കൂടുതൽ ചെലവഴിക്കുകയാണെങ്കിൽ, നിങ്ങൾക്ക് എത്ര കൂടുതൽ അല്ലെങ്കിൽ എത്ര കുറച്ച് പണം ലഭിച്ചാലും മുന്നോട്ട് പോകുന്നത് ബുദ്ധിമുട്ടാണെന്ന് തോന്നിയേക്കാം.

ആത്മനിയന്ത്രണത്തോടൊപ്പം നിങ്ങൾക്ക് ഉള്ളത് എങ്ങനെ ആസ്വദിക്കാം എന്നും പഠിക്കുക. സമയബന്ധിതമായി ചെലവ് കുറയ്ക്കുന്നതിലൂടെ നിങ്ങൾക്ക് ധാരാളം പണം ലാഭിക്കാവുന്നതാണ്.

 

2. ഒരു ബജറ്റ് പാലിക്കുക 

നിങ്ങളുടെ പണം എവിടെയാണ് ചെലവഴിക്കപ്പെടുന്നതെന്ന് ഒരു ബജറ്റ് നിങ്ങൾക്ക്  കാണിച്ചു തരും. എപ്പോൾ പണം ലഭിക്കുന്നു എന്നതിനനുസരിച്ച് നിങ്ങൾക്ക് പ്രതിവാര, ദ്വൈവാര അല്ലെങ്കിൽ പ്രതിമാസ ബജറ്റ് തിരഞ്ഞെടുക്കാം.

ഒരു വർഷം കൊണ്ട് നിങ്ങൾ എത്ര പണം സമ്പാദിക്കുന്നുവെങ്കിലും, ഒരു ബജറ്റ് തീർച്ചയായും ആവശ്യമാണ്.

 3. 50/30/20 നിയമം ഒരു മാർഗ്ഗനിർദ്ദേശമായി ഉപയോഗിക്കുക

നിങ്ങൾക്ക് ബജറ്റ് തയ്യാറാക്കുന്നതിനും പാലിക്കുന്നതിനും പ്രശ്‌നമുണ്ടെങ്കിൽ 50/30/20 നിയമം നടപ്പിലാക്കുന്നത് പരിഗണിക്കാവുന്നതാണ്. നിങ്ങളുടെ വരുമാനം ഇനിപ്പറയുന്ന രീതിയിൽ വിനിയോഗിക്കുക എന്നതാണ് ലക്ഷ്യം:

പലചരക്ക്, പാർപ്പിടം, യൂട്ടിലിറ്റികൾ, ആരോഗ്യ ഇൻഷുറൻസ് എന്നിവയുൾപ്പെടെയുള്ള ആവശ്യകതകൾക്കായി 50%.

ഭക്ഷണം, ഷോപ്പിംഗ്, ഹോബികൾ തുടങ്ങിയ ആഗ്രഹങ്ങൾക്കായി 30%.

 

അടിയന്തര ഫണ്ട്, കോളേജ് ഫണ്ട് അല്ലെങ്കിൽ റിട്ടയർമെന്റ് പ്ലാൻ പോലുള്ള സമ്പാദ്യത്തിലേക്കായി പിന്നീടുള്ള 20% വിനിയോഗിക്കേണ്ടതാണ്.

4. കടം ഒഴിവാക്കുക, ക്രെഡിറ്റിനെക്കുറിച്ച് സ്വയം പഠിക്കുക

കടക്കെണിയിൽ പെടുന്നത് ഒഴിവാക്കുക. നിങ്ങൾക്ക് എന്തെങ്കിലും കടങ്ങൾ ഉണ്ടെങ്കിൽ, അവയെല്ലാം എത്രയും വേഗം തീർക്കുക.

വായ്പ എടുക്കുന്നത് ചില സന്ദർഭങ്ങളിൽ സഹായകമായേക്കാം. ഒരു വീട്, കാർ എന്നിവ വാങ്ങുക അല്ലെങ്കിൽ നിങ്ങളുടെ മെഡിക്കൽ ചെലവുകൾ കൈകാര്യം ചെയ്യുക എന്നിങ്ങനെയുള്ള കൃത്യമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ വായ്പകൾ നിങ്ങളെ സഹായിക്കും. 

എന്നാൽ ക്രെഡിറ്റ് അശ്രദ്ധമായി ഉപയോഗിക്കുമ്പോൾ, അത് നിങ്ങൾ ആഗ്രഹിക്കുന്ന ഭാവിയ്ക്ക് ദോഷകരമാകുന്ന കടത്തിന്റെ കൂമ്പാരത്തിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് തിരക്ക് കൂട്ടേണ്ട കാര്യമില്ല.

നിങ്ങൾ എന്തുതന്നെ ചെയ്താലും, ക്രെഡിറ്റ് എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് നിങ്ങൾക്ക് സമഗ്രമായ ധാരണയുണ്ടെന്ന് ഉറപ്പാക്കുക.

 

5. ഒരു സമ്പാദ്യ സമീപനം സ്ഥാപിക്കുക

നിങ്ങളുടെ സമ്പാദ്യം വർദ്ധിപ്പിക്കണമെങ്കിൽ നിങ്ങളുടെ ശമ്പളത്തിന്റെ കുറഞ്ഞത് 5-10% സമ്പാദ്യത്തിനായി നീക്കിവയ്‌ക്കേണ്ടതാണ്

6. നിക്ഷേപിക്കുക

സൂപ്പർ,സേവിംഗ്സ് അക്കൗണ്ടുകളിൽ അടച്ചതിന് ശേഷം പണം അവശേഷിക്കുന്നുണ്ടെങ്കിൽ, അത് മറ്റെന്തെങ്കിലും രീതിയിൽ നിക്ഷേപിക്കുന്നതിനായി നിങ്ങൾ ആഗ്രഹിച്ചേക്കാം.

നിക്ഷേപത്തിന്റെ കാര്യത്തിൽ സമയം നിർണായകമാണ്.

കൂട്ടുപലിശ കാലക്രമേണ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ പൂർണ്ണമായും മാറ്റിമറിച്ചേക്കാം, അതിനാൽ ഇന്ന് നിക്ഷേപം ആരംഭിച്ച് നാളെ നേട്ടങ്ങൾ കൊയ്യുക.

നിങ്ങളുടെ പണം നിങ്ങൾക്കായി ചെലവഴിക്കാനുള്ള സമയമാണിത്.

 

7. നിങ്ങൾ എന്തിലാണ് നിക്ഷേപിക്കുന്നതെന്ന് മനസ്സിലാക്കുക

നിങ്ങൾക്ക് പരിചിതമല്ലാത്ത നിക്ഷേപങ്ങളിൽ ഏർപ്പെടരുത്. ഇന്ന് ധാരാളം നിക്ഷേപ ഉപകരണങ്ങൾ ഉണ്ട്, എന്നാൽ നിങ്ങൾക്ക് ഏറ്റവും കൂടുതൽ നേട്ടങ്ങൾ നൽകാൻ സഹായിക്കുന്നത് എന്താണെന്ന് മനസ്സിലാക്കുക.

നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ ഓപ്ഷനുകൾ ഏതെന്ന് നിർണ്ണയിക്കാൻ ഒരു ഫിനാൻഷ്യൽ കൺസൾട്ടന്റിന് നിങ്ങളെ സഹായിക്കാനാകും.

കൂടാതെ, ധാരാളം വായിക്കുക. ഫിനാൻസ്, മണി മാനേജ്‌മെന്റ് എന്നിവയെക്കുറിച്ച് നിങ്ങൾക്ക് കഴിയുന്നത്ര സ്വയം അറിവ് നേടുക.

 

8. നിങ്ങളുടെ ഇൻഷുറൻസ് പോളിസി പരിശോധിക്കുക

മരണമോ അപകടമോ രോഗമോ ഉണ്ടായാൽ നിങ്ങളുടെ കുടുംബത്തെയും വരുമാനത്തെയും സംരക്ഷിക്കാൻ മതിയായ ഇൻഷുറൻസ് ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്.

 

9. നല്ല റെക്കോർഡുകൾ സൂക്ഷിക്കുക 

നിങ്ങൾ സാമ്പത്തിക രേഖകൾ നല്ല രീതിയിൽ സൂക്ഷിക്കുന്നില്ലെങ്കിൽ, യോഗ്യമായ എല്ലാ ആദായനികുതി കിഴിവുകളും ക്രെഡിറ്റുകളും നിങ്ങൾക്ക് ക്ലെയിം ചെയ്യാനാകണമെന്നില്ല.

കൃത്യമായ ഒരു രീതി സൃഷ്ടിക്കുകയും വർഷം മുഴുവനും അത് പാലിക്കുകയും ചെയ്യുക. നിങ്ങളുടെ നികുതികൾ ഫയൽ ചെയ്യാനുള്ള സമയമാകുമ്പോൾ ഇത് ഉപയോഗപ്രദമാകും.

10. സാമ്പത്തികകാര്യ സഹായം തേടുക 

സമയമോ സാമ്പത്തികം ശരിയായി കൈകാര്യം ചെയ്യാനുള്ള ആഗ്രഹമോ ഇല്ലാത്തവരിൽ ഒരാളാണോ നിങ്ങൾ?

ജോലിയിലും കുടുംബത്തിലും മുഴുകിയിരിക്കുന്നതിനാൽ നിക്ഷേപ സാധ്യതകൾക്കൊപ്പം തുടരാനും അപകടസാധ്യതകൾ മനസ്സിലാക്കാനും പലർക്കും ബുദ്ധിമുട്ടാണ്.

അങ്ങനെയാണെങ്കിൽ, ഒരു സാമ്പത്തിക ഉപദേഷ്ടാവിനെ സമീപിക്കുക. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ അദ്ദേഹത്തിന്/ അവർക്ക് നിങ്ങളെ സഹായിക്കാനാകും.

11. വ്യത്യസ്ത ആപ്പുകൾ ഉപയോഗിച്ച് ഏകോപിതമായി തുടരുക, നിങ്ങളുടെ ബജറ്റ് തയ്യാറാക്കുക, നിക്ഷേപങ്ങൾ നടത്തുക 

ഞങ്ങൾ നേരത്തെ പറഞ്ഞതുപോലെ, ഫിനാൻഷ്യൽ മാനേജ്‌മെന്റിനുള്ള മിക്ക കാര്യങ്ങളിലും നിങ്ങളെ സഹായിക്കാനും ഉപദേശം നൽകാനും ഇന്ന് വിപണിയിൽ വ്യത്യസ്ത ആപ്പുകൾ ലഭ്യമാണ്.

സമയം ലാഭിക്കാനും സമർത്ഥമായി നിക്ഷേപിക്കാനും സമ്പാദ്യം എളുപ്പമാക്കാനും നിങ്ങൾ തീർച്ചയായും അവ ഉപയോഗിക്കേണ്ടതാണ്.

ഇതാ നിങ്ങൾക്കായി, നിങ്ങളുടെ പണം വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച മാർഗ്ഗം. എന്തുകൊണ്ട് ജാർ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ സമ്പാദ്യ നിക്ഷേപ യാത്ര ഇന്നുതന്നെ ആരംഭിച്ചു കൂടാ?

Subscribe to our newsletter
Thank you! Your submission has been received!
Oops! Something went wrong while submitting the form.