Playstore Icon
Download Jar App
Digital Gold

ഡിജിറ്റൽ ഗോൾഡ് വാങ്ങുന്നത് ഭൗതികമായ സ്വർണ്ണം സ്വന്തമാക്കാനുള്ള ഒരു പുതിയ മാർഗ്ഗമാണ് - Jar

December 30, 2022

എന്താണ് സ്വർണ്ണത്തിന്റെ ചരിത്രം? ഇത് സമ്പദ് വ്യവസ്ഥയെ എങ്ങനെയാണ് സ്വാധീക്കുന്നത്? ഇത് ഡിജിറ്റലൈസേഷനിലേക്ക് മാറുന്നത് എങ്ങനെയാണ്? ഇവയെക്കുറിച്ചെല്ലാം ഇവിടെ വായിക്കൂ.

ഇന്ത്യയിൽ സ്വർണ്ണത്തിന് വളരെ നീണ്ട കാലത്തെ ചരിത്രമുണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം. ഒരു നിക്ഷേപം എന്നതിലുപരി നമ്മൾ ഭാരതീയരുടെ ഹൃദയങ്ങളിലും വീടുകളിലും ഇടം നേടിയ സാംസ്‌കാരികപരമായി വളരെ പ്രാധാന്യമുള്ള ലോഹമാണ് സ്വർണ്ണം.

സ്വർണ്ണത്തിന്റെ സൗന്ദര്യവും അഴകും ലോകമെമ്പാടുമുള്ള ആളുകളെ ആകർഷിക്കുന്നു. സ്വർണ്ണത്തിനോടുള്ള നമ്മുടെ പ്രണയം, കാലം കഴിയും തോറും കൂടുതൽ ദൃഢമാകുന്നതേയുള്ളൂ.

അതിനാൽ അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറ്റവും കൂടുതൽ സ്വർണ്ണ ഉപഭോഗം നടത്തുന്നത് ഭാരതീയരാണ്, പ്രത്യേകിച്ച് ലക്ഷ്‌മി പൂജയും ദീപാവലിയും പോലുള്ള പുണ്യ ദിനങ്ങളിൽ.

തുച്ഛമായ വരുമാനത്തിൽ കഴിഞ്ഞു കൂടുന്ന കുടുംബങ്ങൾ പോലും, അവരുടെ നഗരത്തിലെയോ ഗ്രാമത്തിലെയോ സ്വർണ്ണ വിലയെ ഗണ്യമാക്കാതെ സ്വർണ്ണം വാങ്ങാൻ മാർഗ്ഗം കണ്ടെത്തുകയും അത് അവരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഭാഗമാക്കുകയും ചെയ്യുന്നു.

ഇങ്ങനെയാണ് സ്വർണ്ണത്തിന് രാജ്യത്തുടനീളം ഇത്രയേറെ ഉപഭോക്താക്കൾ ഉണ്ടായത്. ചില കണക്കുകൾ പ്രകാരം, 23,000-24,000 ടണ്ണിലധികം സ്വർണ്ണം ഇന്ത്യയിൽ സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നും അതിൽ കൂടുതൽ ഭാഗവും വീടുകളിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും നിങ്ങൾക്കറിയാമോ?

മഞ്ഞ നിറത്തിലുള്ള ആകർഷകമായ ഈ ലോഹത്തിന്റെ ചരിത്രവും യാത്രയും എന്താണ്? ഇത് സമ്പദ് വ്യവസ്ഥയെ എങ്ങനെയാണ് ബാധിക്കുന്നത്? ഇത് ഡിജിറ്റലൈസേഷനിലേക്ക് മാറുന്നത് എങ്ങനെയാണ്? നമുക്ക് കൂടുതൽ ആഴത്തിൽ പരിശോധിക്കാം.

സ്വർണ്ണത്തിന്റെ ചരിത്രം

മനുഷ്യ കുലത്തിന്റെ ആരംഭം മുതൽ വിവിധ സാധനങ്ങൾക്ക് മൂല്യം നൽകുകയും അതിനെ പണമായി കണക്കാക്കുകയും ചെയ്തിട്ടുണ്ട്,

ഈ തരത്തിലുള്ള സമ്പ്രദായങ്ങളിൽ ആദ്യത്തേത് ആയിരുന്നു ബാർട്ടർ സമ്പ്രദായം - ആളുകൾ തമ്മിൽ ഒരു നിശ്ചിത നിലയിൽ ധാരണയിലെത്തിയാൽ വ്യത്യസ്‌തമായ രണ്ട് സാധനങ്ങൾ പരസ്‌പരം കൈമാറ്റം ചെയ്യുന്നതായിരുന്നു ഇത്.

പക്ഷേ ഇതിന് അതിന്റേതായുള്ള പ്രശ്‌നങ്ങളുമുണ്ട്. ഓരോ വസ്‌തുവിന്റെയും മൂല്യം, അതിന് വേണ്ടി ചെലവഴിച്ച കഠിനാധ്വാനത്തെ അടിസ്ഥാനമാക്കിയാണ് കണക്കാക്കിയിരുന്നത്.

ഉദാഹരണത്തിന്, ഗോതമ്പ് കൃഷിയും മുടി വെട്ടുന്നതും രണ്ട് വ്യത്യസ്‌ത കാര്യങ്ങളായതിനാൽ അവയുടെ മൂല്യവും വ്യത്യസ്‌തമാണ്.

ജീവികളുടെ പുറം തോടുകൾ കാണാൻ ഭംഗിയുള്ളതും അപൂർവ്വമായി ലഭിക്കുന്നതുമായതിനാൽ മനുഷ്യർ അവ പണമായി ഉപയോഗിച്ചിരുന്നു; മൃഗത്തോലുകൾ ഉപയോഗിച്ചിരുന്നുവെങ്കിലും മൃഗങ്ങളെ കൊല്ലുന്നത് പ്രയാസകരമായ കാര്യമായിരുന്നു. ഇതിന് പുറമെ ഉപ്പും പണമായി ഉപയോഗിച്ചിട്ടുണ്ട്.

ഇതിന് ശേഷമാണ് സ്വർണ്ണത്തിന്റെ വരവ്. കണ്ടെടുക്കപ്പെട്ട ആദ്യകാല സ്വർണ്ണ ഇനങ്ങളിൽ ചിലത് BC 4000-ന് മുമ്പുള്ളതാണ്.

ഇതിന്റെ മനോഹാരിത, പണമാക്കി മാറ്റാനുള്ള ശേഷി, സാമ്പത്തിക സാധ്യതകൾ, വ്യാവസായിക സ്വഭാവം എന്നിവ കാരണം ഇത് ലോകമെമ്പാടും വിലമതിക്കപ്പെട്ടു.

നിരവധി വ്യവസായങ്ങൾക്കും പ്രവർത്തനങ്ങൾക്കുമുള്ള ഇതിന്റെ ഉപയോഗത്തിന് ദൈർഘ്യമേറിയതും കൗതുകകരവുമായ ചരിത്രമുണ്ട്.

സ്വർണ്ണം അന്തരീക്ഷത്തിൽ അലിഞ്ഞ് ചേരില്ല, തീ പിടിക്കില്ല, കയ്യിൽ പിടിച്ചാൽ വിഷം പടർത്തുകയോ ദോഷകരമായ രശ്‌മികൾ വിഗിരണം ചെയ്യുകയോ ഇല്ല.

ഇതിന്റെ അമിതമായ ഉൽപ്പാദനം പ്രശ്‌നകരമാണെങ്കിലും അവയെ നാണയങ്ങളും ബാറുകളും സ്വർണ്ണക്കട്ടികളും ആക്കി മാറ്റാനാകും.

അതുകൊണ്ട്, കറൻസിയായി മാറുന്നതിനും ദൈനംദിന ജീവിതത്തിൽ പ്രധാന ഘടകമാകുന്നതിനും ദീർഘകാലം മുമ്പ് തൊട്ടേ സ്വർണ്ണം വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നു.

സ്വർണ്ണത്തിന്റെ മൂല്യം പരിരക്ഷിക്കുന്നതിന്, ആദ്യകാലഘട്ടങ്ങളിൽ തന്നെ അതിന്റെ ശുദ്ധിക്കും ഭാരത്തിനും മാനദണ്ഡങ്ങൾ കൽപ്പിച്ചിരുന്നു.

വേൾഡ് ഗോൾഡ് കൗൺസിൽ പ്രകാരം, 19-ാം നൂറ്റാണ്ടിന്റെ അവസാനം മുതൽ, സ്വർണ്ണത്തിന്റെ ഓരോ ഔൺസിനും ‘ഗോൾഡ് സ്റ്റാൻഡേർഡ്’ അടിസ്ഥാനമാക്കി ഒരു നിശ്ചിത വില കണക്കാക്കിയാണ് ലോകത്തിലെ പ്രധാനപ്പെട്ട മിക്ക കറൻസികളുടെയും മൂല്യം നിശ്ചയിച്ചിരുന്നത്, ഈ സമ്പ്രദായത്തിന്റെ പല പതിപ്പുകൾ ഏതാണ്ട് ഒരു നൂറ്റാണ്ടോളം നില നിന്നിരുന്നു. 

എന്നാൽ ശരിക്കും ഗോൾഡ് സ്റ്റാൻഡേർഡ് എന്നാൽ എന്താണ്?

ഒരു കറൻസിയുടെ മൂല്യം കണക്കാക്കാൻ സ്വർണ്ണം ഉപയോഗിക്കുന്ന സമ്പ്രദായമാണ് ഗോൾഡ് സ്റ്റാൻഡേർഡ്. ഒരു രാജ്യത്തിന്റെ കറൻസിയുടെ മൂല്യം നിർണ്ണയിക്കുന്നതിന്, സ്വർണ്ണം വാങ്ങുന്നതിനും വിൽക്കുന്നതിനും ഗോൾഡ് സ്റ്റാൻഡേർഡ് ഒരു നിശ്ചിത നിരക്ക് കൽപ്പിക്കുന്നു.

ഇന്ത്യ ഗോൾഡ് സ്റ്റാൻഡേർഡ് സ്വീകരിക്കുകയും ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന് 25,000 രൂപ നിശ്ചയിക്കുകയും ചെയ്താൽ, ഇന്ത്യൻ രൂപയ്ക്ക് 1/25000 ഗ്രാം സ്വർണ്ണത്തിന്റെ മൂല്യമുണ്ടാകും.

ഗോൾഡ് സ്റ്റാൻഡേർഡിന്റെ ഗുണങ്ങൾ ഇവയായിരുന്നു:

  • സ്വർണ്ണ വിലയിലെ ഏറ്റക്കുറച്ചിലുകൾ ഇല്ലാതാക്കി സ്ഥിരത നൽകുന്നു.

  • പണപ്പെരുപ്പവും പണച്ചുരുക്കവും കാരണമുണ്ടാകുന്ന സമ്മർദ്ദങ്ങൾ ഒഴിവാക്കുന്നു.

  • രാജ്യത്ത് സാമ്പത്തിക സ്ഥിരത വരുത്തുന്നതിൽ പങ്ക് വഹിക്കുന്നു.

  • ഇടപാടുകൾ നടത്താൻ സ്വർണ്ണ നാണയങ്ങളോ സ്വർണ്ണക്കട്ടികളോ ഉപയോഗിക്കേണ്ടി വരുന്നില്ല.

  • ആഗോള വ്യാപാരം സുഗമമാക്കുന്നതിന് വിശ്വാസം വർദ്ധിപ്പിക്കുന്നു.

ഇന്നത്തെ കാലത്ത് ഗോൾഡ് സ്റ്റാൻഡേർഡ് ഉപയോഗിക്കുന്നില്ല.

ഗോൾഡ് സ്റ്റാൻഡേർഡ് സമ്പ്രദായം അവസാനിപ്പിച്ചതിന്റെ തുടർച്ചയായി വലിയ തോതിലുള്ള  സാമ്പത്തിക അസ്ഥിരതയും പണപ്പെരുപ്പവും ഉണ്ടായി.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ ഓഹരി വിപണിയിലുണ്ടായ ആവർത്തിച്ചുള്ള തകർച്ചയുടെ ഫലമായി സ്വർണ്ണ വില വീണ്ടും ഉയരാൻ തുടങ്ങി.

അക്കാലത്ത്, ഗോൾഡ് സ്റ്റാൻഡേർഡ് സമ്പ്രദായത്തിലേക്ക് മടങ്ങുക എന്ന ആശയം കൂടുതൽ ജനപ്രീതി നേടി. 19, 20 നൂറ്റാണ്ടുകളിൽ അവതരിപ്പിക്കപ്പെട്ട ഗോൾഡ് സ്റ്റാൻഡേർഡ് സമ്പ്രദായത്തിന് അതിന്റേതായ പിഴവുകളും ഉണ്ടായിരുന്നു.

ഇന്നത്തെ വ്യവസ്ഥിതിയിൽ സ്വർണ്ണം പണമാണെന്ന് പലർക്കും അറിയില്ല. സാധാരണയായി സ്വർണ്ണത്തിന്റെ മൂല്യം കണക്കാക്കുന്നത് US ഡോളറിൽ ആയതിനാൽ സ്വർണ്ണം മിക്കപ്പോഴും US ഡോളറുമായി ബന്ധപ്പെട്ടിരിക്കുന്നു.

ദീർഘകാലമായി ഡോളറും സ്വർണ്ണ വിലകളും തമ്മിൽ മോശമായ ബന്ധമാണുള്ളത്. സ്വർണ്ണത്തിന്റെ വില വെറും വിനിമയ നിരക്ക് മാത്രമായി കണക്കാക്കുമ്പോൾ ഈ വശങ്ങൾ നാം പരിശോധിക്കേണ്ടതുണ്ട്.

US ഡോളർ ജാപ്പനീസ് യെന്നിലേക്ക് കൈമാറ്റം ചെയ്യുന്ന അതേ രീതിയിൽ സ്വർണ്ണവും ഒരു പേപ്പർ കറൻസിയും തമ്മിൽ കൈമാറ്റം ചെയ്യാം. പണത്തിന്റെ വികസനത്തിനും സ്വർണ്ണത്തിന്റെ പങ്ക് പ്രധാനമായിരുന്നു.

പ്രധാനപ്പെട്ട നാല് തരത്തിലുള്ള സ്വർണ്ണ ഡിമാൻഡുകളാണ് ഇന്ന് ആഗോള തലത്തിലുള്ള ഡിമാൻഡിനെ നയിക്കുന്നത്: ആഭരണങ്ങൾ, നിക്ഷേപം, സെൻട്രൽ ബാങ്ക് കരുതൽ ശേഖരം, സാങ്കേതികവിദ്യ.

ഉയർന്ന പണപ്പെരുപ്പം ഉണ്ടായ കാലഘട്ടങ്ങളിൽ പോലും, ഒരു സാമ്പത്തിക ആസ്തി എന്ന നിലയിൽ സ്വർണ്ണം അതിന്റെ മൂല്യവും വാങ്ങൽ ശേഷിയും വർഷങ്ങളോളം നിലനിർത്തിയിട്ടുണ്ട്.

ഇന്ത്യയിൽ, മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് (MCX) ആണ് സ്വർണ്ണം വ്യാപാരം ചെയ്യുന്നത്.

സ്വർണ്ണം എങ്ങനെയാണ് സമ്പദ്‌വ്യവസ്ഥയുടെ ഗതി നിയന്ത്രിക്കുന്നത്?

സ്വർണ്ണം ഏതൊരു രാജ്യത്തിന്റെയും സമ്പദ്‌വ്യവസ്ഥയെ നേരിട്ടോ അല്ലാതെയോ സ്വാധീനിക്കുന്നു - അത് ഖനനമോ ശുദ്ധീകരണമോ ഉൽപ്പാദനമോ വ്യാപാരമോ പോലുള്ള ഏതൊരു ഘട്ടത്തിലായാലും. നമുക്ക് എല്ലാ ഘടകങ്ങളും നോക്കാം.

1. സ്വർണ ഇറക്കുമതികൾ കറൻസിയുടെ മൂല്യം തകർക്കാൻ സാധ്യതയുണ്ട്.

ഇറക്കുമതിയും കയറ്റുമതിയും ഒരു രാജ്യത്തെ കറൻസിയുടെ മൂല്യത്തെ സ്വാധീനിക്കുന്നുണ്ട്. ഒരു രാജ്യത്തിന്റെ കയറ്റുമതി മൂല്യം അതിന്റെ ഇറക്കുമതി മൂല്യത്തേക്കാൾ കൂടുതലാണെങ്കിൽ അവിടുത്തെ കറൻസി മൂല്യവും വർദ്ധിക്കും.

എന്നാൽ ഒരു രാജ്യം കയറ്റുമതി ചെയ്യുന്നതിനേക്കാൾ കൂടുതൽ ഇറക്കുമതി ചെയ്യുകയാണെങ്കിൽ അവിടുത്തെ കറൻസിയുടെ മൂല്യം കുറയുകയും ചെയ്യും.

അതുപോലെ, സ്വർണ്ണ വില കൂടിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ സ്വർണ്ണം കയറ്റുമതി ചെയ്യുന്ന ഒരു രാജ്യത്തിന്റെ കയറ്റുമതി മൂല്യം വർദ്ധിക്കുന്നതിനാൽ അവിടുത്തെ കറൻസിയുടെ മൂല്യവും വർദ്ധിക്കുന്നതായി കാണാനാകും.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സ്വർണ്ണത്തിന്റെ വില ഉയരുമ്പോൾ സ്വർണ്ണം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ വ്യാപാര മൂല്യം കൂടുന്നതിനാൽ അവരുടെ കറൻസിയുടെ മൂല്യവും വർദ്ധിക്കും, ഇതുപോലെ തിരിച്ചും സംഭവിക്കാം.

ഉദാഹരണത്തിന്, സ്വർണ്ണത്തിന്റെ വില ഇന്ന് ഉയരുകയാണെങ്കിൽ ഇന്ത്യൻ രൂപയുടെ മൂല്യം കുറയും, കാരണം ലോകത്തിൽ വെച്ച് ഏറ്റവും കൂടുതൽ സ്വർണ്ണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

2. പലിശ നിരക്കുകൾ

പലിശ നിരക്കുകൾ സ്വർണ്ണ വിലയുമായി ബന്ധപ്പെട്ടിരിക്കുന്നു. പലിശ നിരക്കുകൾ കുറവായിരിക്കുമ്പോൾ, കുറഞ്ഞ വരുമാനം നൽകുന്നതും വൻ തോതിൽ നഷ്‌ടം സംഭവിക്കാവുന്നതുമായ ബോണ്ടുകൾക്കും സ്ഥിര വരുമാനം നൽകുന്ന മറ്റ് നിക്ഷേപങ്ങൾക്കും സ്വർണ്ണം മികച്ച ഒരു ബദൽ മാർഗ്ഗമാണ്.

മറുവശത്ത്, പലിശ നിരക്കുകൾ കൂടുതലായിരിക്കുമ്പോൾ സ്വർണ്ണം പോലുള്ള വരുമാനമില്ലാത്ത ആസ്തികളേക്കാൾ കൂടുതൽ പ്രയോജനകരമാകുന്നത് ബോണ്ടുകളായിരിക്കും. സ്വർണ്ണം വാങ്ങാൻ വായ്പയെടുക്കാൻ നിർബന്ധിതരാകുന്ന നിക്ഷേപകർക്ക് ഉയർന്ന വായ്‌പാ ചെലവ് വരുന്നതിനാൽ മഞ്ഞ ലോഹത്തിന്റെ ആവശ്യകത കൂടുകയും അതിന്റെ ലഭ്യത പതിവിലും കൂടുതൽ വേഗത്തിൽ ഇല്ലാതാകുകയും ചെയ്യുന്നു.

3. പണപ്പെരുപ്പം

ഓഹരികളും ബോണ്ടുകളും പോലുള്ള സാമ്പത്തിക ആസ്തികളുടെ മൂല്യം പണപ്പെരുപ്പം മൂലം ഭീഷണി നേരിടുന്നതിനാൽ, മൂല്യ ശേഖരം എന്ന നിലയിൽ സ്വർണ്ണം കൂടുതൽ പ്രയോജനകരമായി മാറുന്നു.

സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടങ്ങളിലാണ് സാധാരണയായി പണപ്പെരുപ്പം നേരിടേണ്ടി വരുന്നത് എന്നതിനാൽ പല നിക്ഷേപകരും സ്വർണ്ണത്തെ സുരക്ഷിതമായ ഒരു സ്വത്തായി കണക്കാക്കുന്നു, ഇത് ഭൗമ രാഷ്ട്രീയ സംഘർഷം മുതൽ വ്യവസ്ഥാപരമായ സാമ്പത്തിക അസ്ഥിരത വരെയുള്ള വിവിധ സാഹചര്യങ്ങളിൽ ഉപയോഗിക്കാനായേക്കാം.

നിക്ഷേപകർക്ക് കറൻസിയിലുള്ള വിശ്വാസം നഷ്ടപ്പെടുമ്പോൾ അവർ സ്വാഭാവികമായും സ്വർണ്ണത്തെ ആശ്രയിക്കുന്നു, ഇത് വില വർദ്ധനവിന് കാരണമാകുന്നു.

ഇവയും മറ്റ് ഘടകങ്ങളും ഒരേ സമയം വിപരീത ദിശകളിലേക്ക് നീങ്ങുന്നു എന്നത് വസ്തുതാപരമായ കാര്യമായതിനാൽ സാമ്പത്തിക സാഹചര്യങ്ങളും സ്വർണ്ണ വിലയും തമ്മിലുള്ള ബന്ധം തിരിച്ചറിയുന്നത് എത്രമാത്രം ബുദ്ധിമുട്ടാണെന്ന് എടുത്തുകാണിക്കുന്നു.

പകരം, സ്വർണ്ണ വിപണി എങ്ങനെ പ്രവർത്തിക്കുന്നു എന്നതുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ ചില കാര്യങ്ങൾ മനസ്സിലാക്കുന്നതിലൂടെ കൂടുതൽ കാര്യക്ഷമമായി നിങ്ങൾക്ക് നിക്ഷേപിക്കാനാകും.

4. കറൻസി മാർക്കറ്റുകൾ

US ഡോളറും മറ്റ് കറൻസികളും തമ്മിലുള്ള മൂല്യത്തിൽ വരുന്ന മാറ്റങ്ങൾ മൊത്തത്തിലുള്ള സ്വർണ്ണ നിരക്കിൽ പ്രകടമാകുന്നു.

ഡോളറിന്റെ മൂല്യം ഉയരുമ്പോൾ, സ്വർണ്ണ വിലയ്ക്ക് ഡോളറിൽ മാറ്റമൊന്നും സംഭവിച്ചില്ലെങ്കിലും കറൻസികളുടെ മൂല്യം ഇടിഞ്ഞ വിദേശ രാജ്യങ്ങളിൽ സ്വർണ്ണത്തിന്റെ വില ഉയരും.

ഇത് ഡിമാൻഡ് കുറയ്ക്കുകയും സ്വർണ്ണ വില കുറയ്ക്കാൻ ഡോളറിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു. ഡോളറിന്റെ മൂല്യം കുറയുമ്പോൾ, വിദേശ കറൻസിയിൽ ചെലവഴിക്കേണ്ടി വരുന്ന തുകയിലെ കുറവ് സ്വർണ്ണ ഉപഭോക്താക്കളെ ആകർഷിക്കുകയും ഇത് ഡിമാൻഡ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു, തൽഫലമായി സ്വർണ്ണ വില ഉയരുന്നു.

5. സ്വർണ്ണ ഖനനം

ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക വികസനം ഗണ്യമായി ഉയർത്താൻ സ്വർണ്ണ ഖനനം സഹായിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും അനുബന്ധ സേവന മേഖലകൾക്ക് തുടക്കം കുറിക്കാനും അവ പരിപാലിക്കാനും ഖനനം സഹായിക്കുന്നു, ഇവയെല്ലാം പലപ്പോഴും ഖനിയുടെ പ്രവർത്തന ജീവിതത്തിന് അപ്പുറം നിലനിൽക്കുന്നവയാണ്.

മറുവശത്ത്, രാജ്യത്തിന്റെ സ്വർണ്ണ ഖനന ബിസിനസ്സ് അടിസ്ഥാനപരമായി അപ്രസക്തമാണ്.

2015-ൽ ഇന്ത്യയിൽ ഏകദേശം 45,000 ഔൺസ് സ്വർണ്ണം ഖനനം ചെയ്തു, ഉപഭൂഖണ്ഡത്തിലെ ചെമ്പ് ഖനനത്തിന്റെ ഉപ ഉൽപ്പന്നമായി ഉൽപ്പാദിപ്പിക്കുന്ന സ്വർണ്ണം ഉൾപ്പെടെയുള്ള മൊത്തം സ്വർണ്ണ ഉൽപ്പാദനം 1.5 ടണ്ണിൽ കൂടുതലാണ്.

6. സ്വർണ്ണ ഉൽപ്പാദനം

നിലവിൽ, ഇന്ത്യയുടെ സ്വർണ്ണ നിർമ്മാണ മേഖലയുടെ 5-10% വൻതോതിലുള്ള "സംഘടിത" പ്രവർത്തനങ്ങളായി തരംതിരിച്ചേക്കാം, എന്നാൽ ഇത് വെറും പത്ത് വർഷം മുമ്പ് കേട്ടുകേൾവിയില്ലാത്തതായിരുന്നു.

ഇന്ത്യൻ ആഭരണങ്ങളുടെ ഏതാണ്ട് 65%-വും കരകൗശല വസ്തുക്കളാണ്, വ്യവസായത്തിന്റെ വലിയൊരു ഭാഗം ഇപ്പോഴും രണ്ടോ നാലോ സ്വർണ്ണപ്പണിക്കാരുള്ള ചെറിയ വർക്ക് ഷോപ്പുകളാണ്.

കറന്റ് അക്കൗണ്ട് കമ്മിയെ ബാധിക്കും. ഇന്ത്യയുടെ ഗണ്യമായ കറന്റ് അക്കൗണ്ട് കമ്മിയുടെ (CAD) പ്രാഥമിക കാരണം എണ്ണ ഇറക്കുമതിയാണെങ്കിലും, രാജ്യത്തിന്റെ ഇറക്കുമതി ബില്ലിന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഭാഗം ഉണ്ടാക്കുന്ന സ്വർണ്ണ ഇറക്കുമതിയും സംഭാവന നൽകുന്ന ഘടകമാണ്.

ഒരു രാജ്യത്തിന്റെ മൊത്തം ഇറക്കുമതിയും കൈമാറ്റവും അതിന്റെ മൊത്തം കയറ്റുമതിയെക്കാൾ കൂടുതലാകുമ്പോൾ, ആ രാജ്യം CAD-യിൽ ആണെന്ന് പറയാം.

7. വികസിക്കുന്ന സ്വർണ്ണ വായ്‌പാ വ്യവസായം

സ്വർണ്ണം പണയം വയ്ക്കുന്ന രീതി പണ്ട് മുതൽക്കേ ഇന്ത്യയുടെ സ്വർണ്ണ വിപണിയുടെ ഭാഗമാണ്.

ഔപചാരികമായ (ബാങ്കുകളും ബാങ്കിംഗ് ഇതര സാമ്പത്തിക ബിസിനസുകളും) അനൗപചാരിക (വ്യക്തികൾ) സ്വർണ്ണ വായ്‌പാ ദാതാക്കളും എല്ലായിടത്തുമുണ്ട്.

ഇത് വലിയ ആഘാതം സൃഷ്ടിക്കുന്നു. ഉദാഹരണത്തിന്, ലോബിയിംഗിന് ശേഷം 2014-ൽ 75 ശതമാനം LTV (ലോൺ-ടു-വാല്യൂ) പരിധി പുനഃസ്ഥാപിക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നതിൽ സ്വർണ്ണ വായ്‌പാ കമ്പനികൾ വിജയിച്ചു. അതിനുശേഷം ബിസിനസ്സ് വീണ്ടെടുക്കുകയും ചെയ്തു.

ഡിജിറ്റലൈസേഷനിലേക്കുള്ള പരിണാമം

ഇന്നത്തെ സമൂഹത്തിൽ, പണത്തിന്റെ വെറും 8% മാത്രമാണ് ഭൗതികമായുള്ളത്, ബാക്കിയുള്ള 92% ഭൗതികമല്ലാത്ത അല്ലെങ്കിൽ ഡിജിറ്റൽ രീതിയിലുള്ളവയാണ്.

ഈ ഡിജിറ്റൽ പരിവർത്തനത്തിനൊപ്പം സ്വർണ്ണവും അതിവേഗം മുന്നേറുകയാണ്. ഭൗതിക രൂപത്തിൽ (സ്വർണ്ണക്കട്ടികൾ, നാണയങ്ങൾ, ആഭരണങ്ങൾ) തുടങ്ങി ETF-കളും SGB-കളും വരെയായി വിൽക്കപ്പെട്ടിരുന്നതിൽ നിന്ന്, ഇപ്പോൾ നിമിഷങ്ങൾക്കുള്ളിൽ വളരെ ചെറിയ തുകയിൽപ്പോലും ഡിജിറ്റൽ ആയി സ്വർണം വാങ്ങാം എന്ന രീതിയിൽ വളർന്നുകഴിഞ്ഞു.

സ്‌മാർട്ട്‌ഫോണുകൾ, ഇ-വാലറ്റുകൾ, സൗകര്യപ്രദമായ നിക്ഷേപ പദ്ധതികൾ എന്നിവയ്‌ക്ക് നന്ദി. പുതിയ ഉപഭോക്താക്കളെ ഈ വ്യവസായത്തിലേക്ക് ആകർഷിക്കാനും മൊത്തത്തിലുള്ള സമ്പാദ്യശീലം വളർത്തിയെടുക്കാനും ഇവ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. 

ഓൺലൈൻ സ്വർണ്ണ ഇടപാടുകൾ ലോകമെമ്പാടും കുറച്ചുകാലമായി വർദ്ധിച്ച് വരുന്നുണ്ടെങ്കിലും, സ്വർണ്ണാഭരണങ്ങളും ബാറുകളും സാധാരണയായി കൈയിൽ കരുതിവയ്ക്കുകയും സമ്മാനമായി നൽകുകയും ചെയ്യുന്ന ഇന്ത്യയിൽ അവ ഇപ്പോഴും താരതമ്യേന പുതിയ ഏർപ്പാടാണ്.

MMTC-PAMP India Pvt Ltd, SafeGold, Augmont എന്നീ ഗോൾഡ് ബാങ്കുകൾ, സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് ചെറിയ തുകകളിൽ പോലും സ്വർണ്ണം വാങ്ങാനും വിൽക്കാനും അവയുടെ നിയന്ത്രണത്തിലുള്ള സുരക്ഷിത ലോക്കറുകളിൽ സൂക്ഷിക്കാനും അനുവദിക്കുന്ന ആപ്പുകൾ വാഗ്ദാനം ചെയ്യുന്നു.

ഗോൾഡ് അക്യുമുലേഷൻ പ്ലാനുകൾ (GAP-കൾ) പോലുള്ള സ്വർണ്ണാധിഷ്ഠിത സാമ്പത്തിക ഉൽപ്പന്നങ്ങൾ, 0.1 ഗ്രാം വരെ ചെറിയ അളവിൽ സ്വർണ്ണം വാങ്ങാനും സൂക്ഷിക്കാനും ഉപഭോക്താക്കളെ അനുവദിക്കുന്നു, ഇത് കൈകാര്യം ചെയ്യാനുള്ള ചെലവുകൾ കാരണം ഭൗതിക വിനിമയത്തിനുള്ള ചെലവ് വളരെ കൂടുതലായിരിക്കും.

ഡിജിറ്റൽ ഗോൾഡ്, ലളിതമായി പറഞ്ഞാൽ, ഓൺലൈൻ ചാനലുകളിലൂടെ സ്വർണ്ണം വാങ്ങുന്നതിന്റെ പുതിയ കാല പതിപ്പാണ്. ഇത് ദിവസത്തിൽ 24 മണിക്കൂറും ആഴ്ചയിൽ 7 ദിവസവും ലഭ്യമാണ്. ഒരാൾക്ക് അവരുടെ ഓഫീസുകളിൽ നിന്നോ വസതികളിൽ നിന്നോ അല്ലെങ്കിൽ അവർ ആഗ്രഹിക്കുന്ന മറ്റെവിടെ നിന്നോ ആക്‌സസ് ചെയ്യാനും വാങ്ങാനും വിൽക്കാനും വീണ്ടെടുക്കാനും കഴിയും.

ഈ സേവിംഗ്‌സ് പ്രോഗ്രാമുകളിലേക്കും ഇന്ത്യയ്‌ക്കുള്ളിൽ സൗജന്യമായോ കുറഞ്ഞ നിരക്കിലോ കൊണ്ടുപോകാൻ കഴിയുന്ന നാണയങ്ങളും ആഭരണങ്ങളും വിൽക്കുന്ന സ്വർണ്ണത്തിന്റെ പിൻബലമുള്ള ബോണ്ടുകളിലേക്കും വെബ്‌സൈറ്റുകളിലേക്കും ഇന്ത്യയിലെ യുവതലമുറ ആകർഷിക്കപ്പെടുന്നു.

മുൻകാലങ്ങളിൽ സ്വർണ്ണത്തിനായി ശക്തമായ ആഗ്രഹമുള്ള വ്യക്തികൾക്ക് പോലും നിക്ഷേപിക്കാൻ ആവശ്യമായ പണം സമ്പാദിക്കുന്നത് വരെ കാത്തിരിക്കേണ്ടി വന്നു. ഇപ്പോൾ എല്ലാം സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായി മാറിയിരിക്കുന്നു.

നിങ്ങൾ വാങ്ങുന്ന ഓരോ ഗ്രാം സ്വർണ്ണത്തിനും തത്തുല്യമായ 24k യഥാർത്ഥ സ്വർണ്ണം ഇന്ത്യയിലെ മൂന്ന് ഗോൾഡ് ബാങ്കുകളായ Augmont, MMTC - PAMP, SafeGold എന്നിവയിൽ ഒന്നിൽ നിങ്ങളുടെ പേരിൽ ലോക്കറിൽ സൂക്ഷിച്ചിരിക്കുന്നു.

ആപ്പിലെ ഒരു ബട്ടണിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ ഇത് നിക്ഷേപകർക്ക് എളുപ്പത്തിൽ വാങ്ങാനോ വിൽക്കാനോ ഓർഡർ ചെയ്യാനോ കഴിയും. കൂടാതെ, ഡിജിറ്റൽ ഗോൾഡ് വാങ്ങുന്നതിന് ഏറ്റവും കുറഞ്ഞ പരിധിയില്ല. നിങ്ങൾക്ക് ₹1 മുതൽ ആരംഭിക്കാം.

● ഡിജിറ്റൽ സ്വർണ്ണം ട്രാക്ക് ചെയ്യാൻ എളുപ്പമാണ് കൂടാതെ ദിവസത്തിലെ ഏത് സമയത്തും ആക്‌സസ് ചെയ്യാവുന്നതുമാണ്

● ഇത് ഉയർന്ന ലിക്വിഡിറ്റി വാഗ്ദാനം ചെയ്യുന്നു, മാർക്കറ്റ് നിരക്കിൽ ഏത് സമയത്തും വാങ്ങാനും വിൽക്കാനും കഴിയും

● നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സ്വർണ്ണം സമ്മാനിക്കാം.

● സ്വർണം പണപ്പെരുപ്പത്തിനെതിരായ ഒരു സംരക്ഷണമായി കണക്കാക്കപ്പെടുന്നു, വായ്പകൾക്ക് ഈടായി ഉപയോഗിക്കാം.

● കഴിഞ്ഞ 92 വർഷമായി സ്വർണ്ണവില വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ സാംസ്കാരിക പ്രാധാന്യത്തിനുപുറമെ, സ്വർണ്ണത്തിന് ആന്തരിക മൂല്യവുമുണ്ട്. വർഷം തോറും മികച്ച വരുമാനം നൽകുന്ന ഒരു വലിയ ആസ്തി കൂടിയാണ് ഇത്.

നിങ്ങൾ ഓൺലൈനിൽ ചെലവഴിക്കുന്ന ഓരോ തവണയും 99.99% ഡിജിറ്റൽ ഗോൾഡിൽ ചെറിയ തുക നിക്ഷേപിക്കുന്നതിലൂടെ പണം സ്വരൂപിക്കുന്നത് ഒരു രസകരമായ ശീലമാക്കുന്ന പ്രതിദിന സ്വർണ്ണ നിക്ഷേപ  ആപ്പാണ് Jar.

ഇതൊരു ഡിജിറ്റൽ പിഗ്ഗി ബാങ്ക് പോലെയാണെന്ന് പറയാം. 45 സെക്കൻഡിനുള്ളിൽ നിങ്ങൾക്ക് എളുപ്പത്തിൽ Jar ആപ്പ് അക്കൗണ്ട് ഉണ്ടാക്കാൻ കഴിയും. ഇതൊരു പേപ്പർ രഹിത പ്രക്രിയയാണ്. Jar ആപ്പിൽ സമ്പാദ്യം  ആരംഭിക്കാൻ KYC ആവശ്യമില്ല.

● നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ സ്വർണ്ണം വിൽക്കുകയും നിങ്ങളുടെ വീട്ടിൽ നിന്ന് തന്നെ ബാങ്ക് അക്കൗണ്ടിലേക്ക് പണം പിൻവലിക്കുകയും ചെയ്യാം.

● മിനിമം ലോക്ക് ഇൻ പീരിയഡ് ഇല്ല.

● ഗെയിമുകൾ കളിക്കാനും സൗജന്യമായി നിങ്ങളുടെ സമ്പാദ്യം ഇരട്ടിയാക്കാനുള്ള അവസരം നേടാനും കഴിയും.

● Jar ആപ്പ് നിങ്ങളുടെ സമ്പാദ്യങ്ങൾ സ്വയമേവ നിയന്ത്രിക്കുകയും ദിവസേനയുള്ള സമ്പാദ്യത്തിന്റെ അച്ചടക്കത്തിൽ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു.

● SEBI-അംഗീകൃത ബാങ്ക് അക്കൗണ്ടുള്ള ഏതൊരു ഇന്ത്യൻ പൗരനും Jar-ൽ നിക്ഷേപിക്കാം.

● ഭൗതിക സ്വർണ്ണത്തിൽ നിന്ന് വ്യത്യസ്തമായി, മോഷണത്തെക്കുറിച്ചോ വിലകൂടിയ ലോക്കർ ഫീസിനെക്കുറിച്ചോ നിങ്ങൾ വിഷമിക്കേണ്ടതില്ല.

● നിങ്ങളുടെ സ്വർണ്ണം ലോകോത്തര ബാങ്ക്-ഗ്രേഡ് ലോക്കറുകളിൽ സൗജന്യമായി സൂക്ഷിക്കുന്നു.

 

വിശ്വസനീയവും സുരക്ഷിതവുമായ സ്വത്ത് എന്താണെന്ന് ഇപ്പോൾ നിങ്ങൾക്കറിയാം, എന്തുകൊണ്ട് അതിൽ നിക്ഷേപിച്ചുകൂടാ? ഇതിന് സെക്കന്റുകൾ മാത്രം മതി. ഡിജിറ്റൽ ഗോൾഡ് ഉപയോഗിച്ച് നിങ്ങളുടെ നിക്ഷേപ യാത്ര ആരംഭിക്കുക. ഇപ്പോൾ Jar ആപ്പ് ഡൗൺലോഡ് ചെയ്ത് ആരംഭിക്കൂ.

Subscribe to our newsletter
Thank you! Your submission has been received!
Oops! Something went wrong while submitting the form.