ധാരാളം ആളുകൾ മുഴുവൻ സമയം ഫ്രീലാൻസിങ് ചെയ്യൂന്നതിലേക്കും ഫയർ (FIRE) ലൈഫ്‌സ്‌റ്റൈലിലേക്കും മാറുന്നതിനാൽ, എങ്ങനെ സാമ്പത്തികസ്വാതന്ത്ര്യം നേടാം എന്നതിനെക്കുറിച്ച് നമുക്ക് താഴെ വായിക്കാം.
വിരമിച്ചതിന് ശേഷമുള്ള ആവശ്യങ്ങൾക്കായി എല്ലാ മാസവും നിങ്ങളുടെ വരുമാനത്തിന്റെ 10-15% സ്വരൂപിച്ച് വയ്ക്കുക, ആദ്യം സ്വയം പരിഗണിക്കുക, നിങ്ങളുടെ നികുതികൾ ആസൂത്രണം ചെയ്യുക എന്നിങ്ങനെയുള്ള എല്ലാത്തരം സാമ്പത്തിക ഉപദേശങ്ങളും നിങ്ങൾക്കും കിട്ടിയിരിക്കുമല്ലോ.
എന്നാൽ നിങ്ങൾ സ്ഥിരമായി നിശ്ചിത വരുമാനമില്ലാത്ത ഒരു ഫ്രീലാൻസർ ആയിരിക്കുമ്പോൾ, ഈ ടിപ്സ് സാധാരണ ഒരു ബന്ധമില്ലാത്തതും ഫലപ്രദമല്ലാത്തതുമായി പോകുന്നതാണ്, അല്ലേ? ഇവയിൽ മിക്കതും നിങ്ങൾക്ക് ബാധകമായിരിക്കില്ല.
നിങ്ങൾക്ക് ക്രമരഹിതമായ വരുമാനമാണ് എങ്കിൽ, അതിന്റെ 10% എടുത്ത് റിട്ടയർമെന്റ് സമയത്തേയ്ക്ക് മാറ്റിവെക്കുന്നത് ചിലപ്പോൾ ബുദ്ധിമുട്ടായേക്കാം.
കടങ്ങൾ വീട്ടാനായി നിങ്ങൾക്ക് ഒരു വലിയ പേഔട്ട് ഉണ്ടാക്കാൻ കഴിഞ്ഞെന്നു വരില്ല, കാരണം വൈകി വരുന്ന പേയ്‌മെന്റ്, ആവശ്യമുള്ളപ്പോൾ പണത്തിനു വേണ്ടി നിങ്ങളെ ഇനിയെന്തുചെയ്യും എന്ന അവസ്ഥയിലാക്കാനും ഇടയുണ്ട്.
സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നു. ഒരാൾ 9 മുതൽ 5 വരെ ജോലി ചെയ്തിട്ടുതന്നെ അത് നേടാൻ പ്രയാസമാണെന്നിരിക്കെ, നിങ്ങൾ ഒരു ഫ്രീലാൻസർ ആണെങ്കിൽ അത് കുറച്ചു കൂടി തന്ത്ര പ്രധാനമായ സമീപനം ആവശ്യമുള്ളതായി മാറുന്നു.
അതുകൊണ്ട്, വരവ് സംബന്ധിച്ച് അനിശ്ചിതത്വമുണ്ടെങ്കിൽ നിങ്ങളുടെ ധനകാര്യ ചുമതല നിങ്ങൾ തന്നെ ഏറ്റെടുക്കുന്നത് കൂടുതൽ നിർണായകമായി മാറുന്നു .
ഒരു ഫ്രീലാൻസർ എന്ന നിലയിൽ നിങ്ങൾ കഠിനാധ്വാനം ചെയ്‌ത പണത്തിന്മേൽ നിങ്ങൾക്ക് കൂടുതൽ നിയന്ത്രണമുണ്ട്. കമ്പനികളിലെ ജോലികളിൽ നിന്നും വ്യത്യസ്തമായി അത് എവിടേക്കാണ് പോകുന്നതെന്ന് തീരുമാനിക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് ഒരു മേന്മ.
റിസർച്ച് ഗേറ്റ് പ്രകാരം, ലോകമെമ്പാടുമുള്ള ഫ്രീലാൻസർമാരിൽ 33% പേർ ഇന്ത്യയിൽ താമസിക്കുന്നവരാണ് (മൂന്നിലൊരാൾ). ഇതുതന്നെ ഏകദേശം 15 ദശലക്ഷമാണ്.
വാസ്തവത്തിൽ, 2035-ഓടെ ഈ കണക്കുകൾ ഓരോ 5 വർഷത്തിലും ഇരട്ടിയാകുമെന്ന് വിദഗ്ദ്ധർ വിശ്വസിക്കുന്നു.
ഇപ്പോൾ, ധാരാളം ആളുകൾ മുഴുവൻ സമയ ഫ്രീലാൻസിംഗ്, ഫയർ (സാമ്പത്തിക സ്വാതന്ത്ര്യം/നേരത്തെ വിരമിക്കൽ) ജീവിതശൈലി എന്നിവയിലേക്ക് മാറുമ്പോൾ, നിങ്ങൾക്ക് എങ്ങനെയാണ് നിങ്ങളുടെ സാമ്പത്തികകാര്യങ്ങൾ നിയന്ത്രിക്കാനും സാമ്പത്തിക ലക്ഷ്യങ്ങളും സാമ്പത്തിക സ്വാതന്ത്ര്യവും നേടാനും സാധിക്കുന്നത്?
നിങ്ങൾക്ക് ആവശ്യമായ എല്ലാ സാമ്പത്തിക ടിപ്സും ജാർ ആപ്പ് നിങ്ങൾക്ക് നൽകുന്നു:
1. നിങ്ങളുടെ നിരക്കുകൾ ശരിയായി ക്രമീകരിക്കുക
പലപ്പോഴും, ഫ്രീലാൻസർമാർ തങ്ങളെത്തന്നെ വിലകുറച്ച് കാണിക്കുകയും തുടക്കത്തിൽ വളരെ കുറച്ച് നിരക്ക് ഈടാക്കുകയും ചെയ്യുന്നു. അവർ ജീവനക്കാരുടെ മാനസികാവസ്ഥയിൽ കുടുങ്ങിപ്പോകുന്നതും അവരുടെ മുൻ തൊഴിൽ ദാതാവ് നൽകിയിരുന്ന എല്ലാ ആനുകൂല്യങ്ങളും ശരിയായി കണക്കിലെടുക്കുന്നതിൽ പരാജയപ്പെടുന്നതുമാണ് ഇതിനു കാരണം.
നിങ്ങളുടെ സ്വന്തം ബോസ് എന്ന നിലയിൽ നിങ്ങൾ സ്വയം വാഗ്ദാനം ചെയ്യേണ്ട ആനുകൂല്യങ്ങൾക്കായി പണം നൽകുന്നതിന് നിങ്ങളുടെ ഫീസ് ഉയർന്നതായിരിക്കണം.
നിരക്കുകൾ നിശ്ചയിക്കുന്നതിന് മുമ്പ് നിങ്ങളുടെ കുറഞ്ഞ ചെലവ് , സമ്പാദ്യം, ഹെൽത്ത് ഇൻഷുറൻസ്, എമർജൻസി, റിട്ടയർമെന്റ് ഫണ്ടുകൾ, നികുതികൾ എന്നിവയും നിങ്ങൾക്ക് ക്ലയന്റുകളെ ലഭിക്കാത്ത ഒരു നീണ്ട കാലയളവും പരിഗണിക്കേണ്ടതാണ്.
നിങ്ങൾ ഒരിക്കലും ജോലി നിർത്താൻ ആഗ്രഹിക്കുന്നില്ലെങ്കിലും, ഇനി വരുമാനം ഉണ്ടാക്കാത്ത ഒരു ദിവസം ആവശ്യമാണെങ്കിൽ, അല്ലെങ്കിൽ 35 വയസ്സിൽ വിരമിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അതിനായി തയ്യാറെടുക്കണം.
ഒരു മാസത്തിനുള്ളിൽ ഉണ്ടാക്കേണ്ട ഏറ്റവും കുറവ് പണം എത്രയായിരിക്കണമെന്നും നിങ്ങൾ മനസ്സിലാക്കണം.
2. അനാവശ്യ ചെലവുകൾ കുറയ്ക്കുക
നിങ്ങൾ കഠിനാധ്വാനം ചെയ്‌തുണ്ടാക്കുന്ന പണം അനാവശ്യ കാര്യങ്ങൾക്കായി ചെലവഴിക്കുന്നുണ്ടായേക്കാം. നിങ്ങളുടെ വ്യക്തിപരമായ ചെലവുകളും കോർപ്പറേറ്റ് ചെലവുകളും പരിശോധിച്ച് ഇത് ഒഴിവാക്കാനുള്ള മികച്ച തീരുമാനം എടുക്കുക.
എന്തുകൊണ്ട് പണം ഒരു ഓട്ടോമേറ്റഡ് നിക്ഷേപത്തിലേക്കോ സമ്പാദ്യത്തിനായി ഉണ്ടാക്കിയ പ്രത്യേകമായ മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്കോ മാറ്റിക്കൂടാ? ജാർ ആപ്പ് പോലെ.
കൂടാതെ, അതിന്റെ മൂല്യത്തേക്കാൾ വിലപിടിപ്പുള്ള ഒരു വസ്തുവിനുവേണ്ടിയും പണം കടം വാങ്ങരുത്. സമ്പാദ്യം ഒരു ശീലമാക്കുക.
കൂടുതൽ പണം സമ്പാദിക്കുന്നതിനും സ്വയം പര്യാപ്തതയ്ക്കായി നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് പുതിയ വരുമാനം വിനിയോഗിക്കുന്നതിനും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.
3. ബജറ്റ് തയ്യാറാക്കാൻ ആരംഭിക്കുക
നിങ്ങൾ 9 മുതൽ 5 വരെയുള്ള ജോലി ചെയ്യുന്ന വ്യക്തിയോ ഫ്രീലാൻസറോ ആകട്ടെ, എല്ലാവർക്കും ബജറ്റ് നിർബന്ധമാണ്. നിങ്ങളുടെ ആവർത്തിച്ചുള്ള ചെലവുകൾ ലിസ്റ്റുചെയ്യുകയും അവയ്ക്ക് മുൻഗണന നൽകിക്കൊണ്ട് അവയെ ക്രമീകരിക്കുകയും ചെയ്യുക.
നിങ്ങളുടെ പ്രതിമാസ ചെലവുകൾ അറിഞ്ഞുകഴിഞ്ഞാൽ, ഒരു ബജറ്റ് സജ്ജീകരിക്കാവുന്നതാണ്. നിങ്ങളുടെ എല്ലാ ചെലവുകളുടെയും സമ്പാദ്യങ്ങളുടെയും തുടർച്ചയായ കണക്ക് സൂക്ഷിക്കുക.
പൂജ്യത്തിൽ തുടങ്ങുക എന്നതാണ് ഇവിടെ ഉപയോഗിക്കാവുന്ന തന്ത്രം. കഴിഞ്ഞ മാസങ്ങളിലെ നിങ്ങളുടെ ചെലവിന്റെ ശരാശരി എത്രയാണെന്ന് നോക്കരുത്.
വാടക, ഭക്ഷണം, വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളിൽ തുടങ്ങി ഈ ചെലവുകൾ ക്രമീകരിക്കുകയും അവയ്ക്ക് മുൻഗണന നിർണ്ണയിക്കുകയും ചെയ്യാം.
മാസം മുഴുവനും നിങ്ങൾക്ക് പണം ലഭിക്കുമ്പോൾ, നിങ്ങളുടെ ലിസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഇനങ്ങൾക്കായി പണം ചെലവഴിക്കാനും നിങ്ങളുടെതായ വഴിയിൽ പ്രവർത്തിക്കാനും തുടങ്ങാവുന്നതാണ്.
ആവശ്യമായ എല്ലാ ചെലവുകളും ശ്രദ്ധിക്കുകയും ബാക്കിയുള്ള അധിക പണം നിക്ഷേപിക്കുകയും ചെയ്യുക എന്നതാണ് പ്രധാന കാര്യം.
4. എമർജൻസി ഫണ്ടുകൾക്കായി ഒരു പ്രത്യേക അക്കൗണ്ട് നിർമ്മിക്കുക
ഒരു ഫ്രീലാൻസർ എന്ന നിലയിൽ, നിങ്ങളുടെ വരുമാനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം, എന്നാൽ അതിനർത്ഥം നിങ്ങളുടെ ചെലവുകൾ നിശ്ചയിച്ചിട്ടില്ല എന്നല്ല.
അതിനാൽ, ഒരു എമർജൻസി ഫണ്ട് നിർമ്മിക്കാൻ വേണ്ടത്ര സമ്മർദ്ദം ചെലുത്താൻ കഴിയില്ല. നിങ്ങളുടെ എമർജൻസി ഫണ്ടിൽ കുറഞ്ഞത് ആറ് മാസം വരെ നിലനിൽക്കാൻ ആവശ്യമായ പണം ആവശ്യമാണ്.
അപകടങ്ങൾ, വൈകി വരുന്ന പേയ്‌മെന്റുകൾ അല്ലെങ്കിൽ കാർ തകരാറുകൾ എന്നിവ പോലെ എപ്പോഴാണ് ഒരു അടിയന്തര ഫണ്ട് ആവശ്യമായി വരുന്നതെന്ന് നിങ്ങൾക്കറിയില്ല. അപ്രതീക്ഷിത കയറ്റിറക്കങ്ങൾക്കായി എപ്പോഴും തയ്യാറായിരിക്കുക.
സ്വതന്ത്രമായ അല്ലെങ്കിൽ സ്വയം തൊഴിൽ ചെയ്യുന്ന ജീവിതം നയിക്കാൻ നിങ്ങളുടെ മുഴുവൻ സമയ ജോലി ഉപേക്ഷിക്കുന്നതിന് മുമ്പുതന്നെ, നിങ്ങളുടെ കൈയിൽ ഈ പ്രധാന വസ്തുത ഉണ്ടായിരിക്കണം.
അത്യാവശ്യ ഫണ്ടുകൾക്കും നികുതികൾക്കും ശേഷം വരുന്ന എല്ലാ അധിക ഫണ്ടുകളും എമർജൻസി ഫണ്ടുകൾക്കായി മാത്രം നിർമ്മിച്ച പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കുക.
വരുമാനം കുറഞ്ഞ മാസങ്ങളിൽ ഇത് സുഗമമായ പണത്തിന്റെ ഒഴുക്ക് ഉറപ്പാക്കും. നിങ്ങളുടെ യഥാർത്ഥ വരുമാനം കുറഞ്ഞ ആവശ്യകതയ്ക്കായുള്ള പണം എന്നിവ തമ്മിലുള്ള വ്യത്യാസം നിങ്ങളുടെ പ്രധാന അക്കൗണ്ടിലേക്ക് മാറ്റാവുന്നതാണ്.
പണമുള്ള മാസങ്ങളിൽ ബാലൻസ് നിലനിർത്തുക. ഇത് നിങ്ങൾക്ക് കുറച്ച് മനസ്സമാധാനം നൽകും, പൂർണ്ണമായും നിങ്ങളുടെ ക്യാഷ് ഇൻവോയ്സിനെ ആശ്രയിക്കേണ്ടതായി വരില്ല.
5. നിങ്ങളുടെ സമ്പാദ്യം പ്രതിമാസ ബില്ലായി കരുതുക
നിങ്ങളുടെ എല്ലാ സമ്പാദ്യങ്ങളും പ്രതിമാസ ബില്ലായി കരുതുക. ഒരു അടിസ്ഥാന വരുമാനം സുസ്ഥിരപ്പെടുത്താൻ കഴിഞ്ഞെങ്കിൽ, നിങ്ങൾക്ക് സ്വന്തമായി പണം മാറ്റിവയ്ക്കാൻ തുടങ്ങാവുന്നതാണ്.
ഇതൊരു സാധാരണ ചെലവായി കണക്കാക്കുക. അപ്പോൾ അവ നിങ്ങൾക്ക് ഒരു ഭാരമായിട്ടല്ല, ജീവിതത്തിന്റെ ഭാഗമായി മാറുന്നതാണ്.
ഇങ്ങനെ, ചെറിയ രീതിയിൽ തുടങ്ങി, പിന്നീട് സംഖ്യകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. ഇത് വളരെ ആവേശകരമാണ്!
6. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ പതിവായി പരിശോധിക്കുകയും പരിഷ്കരിക്കുകയും ചെയ്യുക
വിരമിക്കലിന് വേണ്ടിയുള്ള സമ്പാദ്യം കൂടാതെ നമുക്കെല്ലാവർക്കും വ്യത്യസ്ത സാമ്പത്തിക ലക്ഷ്യങ്ങളുണ്ട്. നിങ്ങളുടെ എമർജൻസി, റിട്ടയർമെന്റ് ഫണ്ട് ഉറപ്പാക്കിക്കഴിഞ്ഞാൽ പിന്നെ ഒരു വീടോ കാറോ വാങ്ങൽ, യാത്രകൾ, വിദ്യാഭ്യാസം, മെഡിക്കൽ അത്യാഹിതങ്ങൾ മുതലായ മറ്റ് ചെലവുകളിലേക്ക് തിരിയാം.
ഈ ഹ്രസ്വകാലത്തേയ്ക്ക് ഉള്ളവ മുതൽ ഇടത്തരം വരെയുള്ള ലക്ഷ്യങ്ങൾ നിങ്ങളുടെ വിരമിക്കൽ സമ്പാദ്യത്തോടൊപ്പമോ അതിനു മുമ്പോ പരിഗണിക്കാവുന്നതാണ്.
കാലാകാലങ്ങളിൽ അവ പുനഃപരിശോധിക്കുകയും വീണ്ടും പരിഗണനയ്ക്ക് വിധേയമാക്കുകയും ചെയ്യുക. ദൈർഘ്യമേറിയതോ ഹ്രസ്വകാലത്തേയ്ക്കുള്ളതോ ഏതുമായിക്കൊള്ളട്ടെ, നിങ്ങൾക്ക് എല്ലായ്‌പ്പോഴും എന്തെങ്കിലും ലക്ഷ്യങ്ങൾ ഉണ്ടായിരിക്കണം.
അവ നേടിയെടുക്കാൻ സ്വയം സജ്ജമാക്കുക. അവയ്ക്ക് ചുറ്റും നിങ്ങളുടെ ജീവിതരീതി കെട്ടിപ്പടുക്കുക. എത്രയും വേഗം സാമ്പത്തിക സ്വാതന്ത്ര്യം നേടാനുള്ള ഏറ്റവും നല്ല മാർഗമാണിത്.
7. ഒരു ഇൻഷുറൻസ് എടുക്കുക
ഒരു സ്ഥാപനത്തിൽ മുഴുവൻ സമയവും പ്രവർത്തിക്കുന്നില്ല എന്നതിനാൽ, നിങ്ങൾ സ്വയം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങൾക്ക് നല്ല ആരോഗ്യ ഇൻഷുറൻസും ടേം ഇൻഷുറൻസ് പോളിസിയും ഉണ്ടായിരിക്കേണ്ടതാണ്.
ഈ രണ്ട് പോളിസികളുടേയും പ്രീമിയങ്ങൾ വളരെ ചെലവേറിയതല്ല. ചെറുപ്പത്തിൽത്തന്നെ തുടങ്ങിയാൽ അത് നിങ്ങൾക്ക് ഇഷ്ടാനുസരണം ഉണ്ടാക്കിയെടുക്കാവുന്നതാണ്.
രാജ്യത്തെ ആരോഗ്യ പരിപാലന സാഹചര്യം കണക്കിലെടുക്കുമ്പോൾ നിങ്ങൾക്ക് ഇത് ഒഴിവാക്കാൻ സാധിക്കുന്നതല്ല.
നിങ്ങളുടെ വ്യക്തിഗത ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പോളിസി അന്വേഷിച്ചു കണ്ടെത്തുക. മരണം മാത്രമല്ല, വൈകല്യത്തിനും രോഗങ്ങൾക്കും പരിരക്ഷ നൽകുന്ന ഇൻഷുറൻസ് പോളിസികൾ നിലവിലുണ്ട്. അതിനാൽ, വിശദമായ അന്വേഷണങ്ങൾ നടത്തിയതിനുശേഷം മാത്രം തിരഞ്ഞെടുക്കുക.
8. സ്വർണ്ണത്തിൽ നിക്ഷേപിക്കുക
ഫ്രീലാൻസിംഗ് വളരെ പ്രയോജനപ്രദമാകുമായിരിക്കാം. എങ്കിലും, കാലക്രമേണ നിങ്ങളുടെ പണത്തിന് മൂല്യം കുറയും. പണപ്പെരുപ്പമാണ് കാരണം.
അതിനാൽ, വരുമാനം സുസ്ഥിരമാക്കിക്കൊണ്ട് നിങ്ങൾ ഇത് എങ്ങനെയാണ് സന്തുലിതമാക്കുന്നത്? സ്വർണത്തിൽ നിക്ഷേപിക്കുന്നതിലൂടെ. നിങ്ങളുടെ പോർട്ട്‌ഫോളിയോ വൈവിധ്യവൽക്കരിക്കാനും പണപ്പെരുപ്പത്തെ നേരിടാനുമുള്ള മികച്ച സമീപനമാണിത്.
വെള്ളിയും പ്ലാറ്റിനവും പോലെ മറ്റ് നിരവധി ഓപ്ഷനുകളും ഉണ്ടെങ്കിലും നമുക്ക് ഏറ്റവും കൂടുതലായി ആക്സസ് ചെയ്യാവുന്ന ഓപ്ഷനിൽ ഉറച്ചുനിൽക്കാം: അതാണ് സ്വർണ്ണം. ഇത് വാങ്ങാൻ എളുപ്പമുള്ളതും വിശ്വസനീയവുമായ ആസ്തിയാണ് എന്ന് അനുഭവങ്ങൾ കൊണ്ട് തെളിഞ്ഞ വസ്തുതയാണല്ലോ. ഇത് ആഭരണങ്ങൾ തന്നെയായി സൂക്ഷിക്കേണ്ടതില്ല. നിങ്ങൾക്ക് ഡിജിറ്റൽ സ്വർണ്ണമോ SGB-യോ ആയി വാങ്ങാവുന്നതാണ്.
മറ്റ് സാധാരണ നിക്ഷേപ രീതികളെ അപേക്ഷിച്ച് പ്രക്ഷുബ്ധമായ വിപണികളിൽ പോലും ഈ വിലയേറിയ ലോഹം സ്ഥിരമായി നിലനിൽക്കുന്നതാണ്.
എന്നിരുന്നാലും, സ്റ്റോക്കുകളിലും ബോണ്ടുകളിലും നിക്ഷേപിക്കുന്നത് പോലെ നിങ്ങളുടെ നഷ്ട സാധ്യതകൾക്കായുള്ള സഹിഷ്ണുത ആദ്യം നിർണ്ണയിക്കേണ്ടത് പ്രധാനമാണ്. അതിനു ശേഷം സ്വർണ്ണത്തിൽ നിക്ഷേപിച്ച് നിങ്ങളുടെ പണം കാര്യക്ഷമമായി വർദ്ധിപ്പിക്കുക. ജാർ ആപ്പ് വഴി നിക്ഷേപിക്കുന്നതിനു ശ്രമിക്കൂ.
ഫ്രീലാൻസ് ആണെങ്കിലും മുഴുവൻ സമയ ജോലിയാണെങ്കിലും, സാമ്പത്തിക ആസൂത്രണത്തിന്റെ കാര്യത്തിൽ എല്ലാവരും ചില ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കേണ്ടതായി വരുന്നു.
എന്നാൽ മറികടക്കാൻ കഴിയാത്തവയായി ഒന്നുമില്ല. ഈ ടിപ്സ് ഉപയോഗിച്ച്, നിങ്ങളുടെ സാമ്പത്തികം ഒരു തടസ്സമാകാതെതന്നെ നിങ്ങൾ ആഗ്രഹിക്കുന്ന ജീവിതം നയിക്കുകയും സാമ്പത്തിക സ്വാതന്ത്ര്യം നേടുകയും ചെയ്യുക.