വിശേഷ ദിവസങ്ങളിൽ എന്ത് കൊണ്ടാണ് ഇന്ത്യക്കാർ സ്വർണം സ്വന്തമാക്കുന്നത് ? – Jar ആപ്പ്

Author Team Jar
Date Apr 21, 2023
Read Time Calculating...
വിശേഷ ദിവസങ്ങളിൽ എന്ത് കൊണ്ടാണ് ഇന്ത്യക്കാർ സ്വർണം സ്വന്തമാക്കുന്നത് ? – Jar ആപ്പ്

സ്വർണമില്ലാത്തൊരു ഇന്ത്യൻ വിവാഹം ചിന്തിക്കാനേ കഴിയില്ല.  

വിവാഹത്തിന് മാത്രമല്ല അക്ഷയ തൃതീയ, ധൻതേരാസ്, കർവാ ചൗത്ത്, ദീപാവലി, മകര സംക്രാന്തി, നവരാത്രി എന്നിങ്ങനെ ഒട്ടു മിക്ക  ആഘോഷങ്ങൾക്കും സ്വർണം ഒരു അവിഭാജ്യ ഘടകമാണ്. 

ഇന്ത്യക്കാർക്ക് സ്വർണം വെറുമൊരു  ലോഹമല്ല. അവർ വളരെ വൈകാരികമായാണ് അതിനെ കാണുന്നത്.  

നമുക്ക് സ്വർണത്തോടുള്ള അഭിനിവേശം കാലാതീതമാണ്. ഒരു ഡ്രൈവറുടെ വിവാഹമാകട്ടെ രാജ്ഞിയുടെ കിരീടമാകട്ടെ സ്വർണമാണ് താരം. 

നമുക്ക് മനഃസുഖവും ശാന്തിയും തരുന്ന ഒരു തരം ഊഷ്മളത സ്വർണത്തിനുണ്ടെന്ന് തോന്നുന്നു.  

ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിൽ ഒന്നായി ഇന്ത്യ മാറിയതിൽ അത്ഭുതമൊന്നുമില്ല.  

വിശേഷ ദിവസങ്ങളിൽ സ്വർണം സമ്മാനം നൽകുന്നത് ഒരു പ്രധാന കാര്യമായി നമ്മൾ കരുതുന്നു. 50 ശതമാനത്തോളം സ്വർണ ഉപഭോഗവും കല്യാണം പോലുള്ള ചടങ്ങുകളിൽ ഉപഹാരമായി നൽകുന്ന ആചാരത്തിനു വേണ്ടിയാണ്. 

ഇന്ത്യക്കാരുടെ സ്വർണാസക്തിയുടെ കാരണമെന്താണ്?  

മതപരമായ ചടങ്ങുകളിൽ ഉപയോഗിക്കുന്ന, ശുദ്ധവും സൗഭാഗ്യപൂർണവുമായ ലോഹമായാണ് സ്വർണത്തെ കണക്കാക്കുന്നത്. ദൈവങ്ങൾക്ക് അലങ്കാരമായി സ്വർണം ഉപയോഗിക്കുന്ന രീതി മൂലം ഇന്ത്യയിലെ പല ക്ഷേത്രങ്ങളും ലോകത്തിലെ ഏറ്റവും വലിയ സ്വർണ കലവറകളായി മാറിയിരിക്കുന്നു.  

ഒരു സ്വർണക്കട്ടിയാകട്ടെ, ഒരു പെട്ടി നിറയെ സ്വർണ നാണയങ്ങളാകട്ടെ അതൊരിക്കലും പാഴാകുന്നില്ല. അതിന്റെ മൂല്യം ഉയർന്നു കൊണ്ടേയിരിക്കും. ഈ ആകർഷണീയ ലോഹം ഉടമസ്‌ഥന്‌ മികച്ചൊരു മുതൽക്കൂട്ടാണ്.  

ആഭരണ മേഖലയിലേക്ക് വജ്രം, പ്ലാറ്റിനം, മുത്ത്, കൃത്രിമ സ്വർണം എന്നിവയുടെ കടന്നു വരവിനിടയിൽ പോലും സ്വർണത്തിന്റെ മൂല്യത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല. ഉടമസ്ഥന് അഭിമാനവും അയൽക്കാരന് അസൂയയും ഉളവാക്കുന്ന അമൂല്യ ലോഹമായി അത് തുടരുന്നു. 

വിശേഷ ദിവസങ്ങളിൽ സ്വർണം വാങ്ങുവാനുള്ള കാരണങ്ങൾ :  

  1. അന്തസ്സിന്റെ ചിഹ്നമായി: പണവും സ്വർണവും (പ്രത്യേകിച്ച് സ്വർണാഭരണങ്ങൾ) ആഡംബരത്തിനായി ഉപയോഗിക്കുന്നതിൽ ഇന്ത്യക്കാർ മുൻപന്തിയിലാണ്. അത് കൊണ്ട് തന്നെ സ്വർണം സമ്പത്തിന്റെയും പ്രൗഢിയുടെയും പ്രതാപത്തിന്റെയും ചിഹ്നമായി മാറിയിട്ട് കാലങ്ങളായി. വില കുതിച്ചുയരുമ്പോഴും സ്വർണം സ്വന്തമാക്കാനുള്ള കഴിവ് മറ്റുള്ളവരെ അറിയിക്കാൻ  പലരും ഇഷ്ടപ്പെടുന്നു.  

  1. കുടുംബസ്വത്തായി: പാരമ്പര്യം നിലനിർത്തുന്നതിൻ്റെ  ഭാഗമായി തലമുറകളായി കൈമാറ്റം ചെയ്യുന്ന കുടുംബ സ്വത്തായി സ്വർണാഭരണങ്ങൾ ഉപയോഗിക്കപ്പെടുന്നു.  

 

  1. പവിത്രതയുടെയും അഭിവൃദ്ധിയുടെയും ചിഹ്നമായി: ഹിന്ദു പുരാണ പ്രകാരം സ്വർണം പവിത്രവും സംശുദ്ധവുമാണ്. ഉയർന്ന വൈകാരിക മൂല്യങ്ങളും മാഹാത്മ്യവുമുണ്ട് അതിന്. ആളുകളെ തമ്മിൽ അടുപ്പിക്കുവാനും ബന്ധങ്ങൾ ഊഷ്‌മളമാക്കാനുമുള്ള കഴിവുണ്ട് സ്വർണത്തിന്. അഭിവൃദ്ധിയുടെ ദേവതയായ ലക്ഷ്മീ ദേവിയുമായും സമ്പത്തിന്റെ ദേവനായ കുബേരനുമായും സ്വർണത്തിനു ബന്ധമുണ്ട്. അതുകൊണ്ട് തന്നെ സ്വർണം വാങ്ങിക്കുന്നത് വീടുകളിലേക്ക് ദൈവങ്ങളെ ക്ഷണിക്കുന്നതിനു തുല്യമാണെന്ന് കരുതുന്നു. 

 

  1. മികച്ച നിക്ഷേപ മാർഗമായി: ഇന്ത്യക്കാർക്ക് നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലുള്ള വിശ്വാസം എതിരില്ലാത്തതാണ്. പരമ്പരാഗതമായിട്ട് തന്നെ സ്‌ഥലം, വസ്തുവകകൾ, മ്യൂച്വൽ ഫണ്ട്സ് എന്ന് വേണ്ട മറ്റേതു നിക്ഷേപത്തേക്കാളും സുരക്ഷിതമായ മാർഗമായാണ് സ്വർണം കണക്കാക്കപ്പെടുന്നത്. അങ്ങനെ രാഷ്ട്രീയ - സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പോലും സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും പണപ്പെരുപ്പത്തെപ്പോലും അതിജീവിക്കാനും കഴിവുള്ള ദീർഘകാല നിക്ഷേപമായി വൈവിധ്യമാർന്ന നിക്ഷേപ പോർട്ട്‌ഫോളിയോയുടെ ഭാഗമായ ഈ മഞ്ഞ ലോഹം മാറിയിരിക്കുന്നു.  

 

  1. പാരിതോഷികമായി: സ്വർണം സമ്മാനമായി നൽകുന്നത് ഇന്ത്യയിൽ വളരെ വിശേഷപ്പെട്ട കാര്യമാണ്. ഒരാൾക്ക് സ്വർണം നൽകിയാൽ അത് നിത്യോപയോഗത്തിന്  മാത്രമല്ല അവശ്യ ഘട്ടങ്ങളിൽ പണമാക്കി മാറ്റാൻ കൂടി ഉപകരിക്കും. ഇന്ത്യയിൽ ഏറ്റവും വിശേഷപ്പെട്ട സമ്മാനമായാണ് സ്വർണം കണക്കാക്കപ്പെടുന്നത്. നൽകുന്നയാളുടെ അന്തസ്സിന്റെയും മനഃശുദ്ധിയുടെയും പ്രതീകമായി അത് കണക്കാക്കപ്പെടുന്നു.  

 

  1. മതപരമായ മാനങ്ങൾ: ഏതു മതവുമായിക്കൊള്ളട്ടെ മതപരമായ ചടങ്ങുകൾക്ക് സ്വർണം ഒഴിച്ചുകൂടാനാവാത്തതാണ്. കുതിച്ചുയരുന്ന നിരക്കിനിടയിലും ക്ഷേത്രങ്ങളിലേക്ക് സ്വർണം സംഭാവന നൽകാൻ ഭക്തർ രണ്ടാമതൊന്നു ചിന്തിക്കാറില്ല. 

  1. എളുപ്പത്തിൽ പണമാക്കി മാറ്റാനുള്ള സൗകര്യം: സ്റ്റോക്കുകൾ ബോണ്ടുകൾ, റിയൽ എസ്റ്റേറ്റ്, മറ്റു ആസ്തികൾ എന്നിവയെ അപേക്ഷിച്ചു വളരെ എളുപ്പം പണമാക്കി മാറ്റാൻ കഴിയും എന്നുള്ള പ്രത്യേകത മൂലം സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ള ആളുകൾക്കിടയിലും സ്വർണം വളരെ പ്രചാരം നേടിയ ഒരു നിക്ഷേപ മാർഗമാണ്. 

 

സ്വർണം ഒരു ലളിതമായ സമ്പാദ്യ മാർഗമാണ്. എല്ലാ തരം സാമ്പത്തിക നിലവാരത്തിലുള്ളവരും അതുപയോഗിക്കുന്നു. വെറും ഒരു ഗ്രാം സ്വർണം വാങ്ങിയാൽ പോലും അത് ആയിരക്കണക്കിന് രൂപയുടെ സമ്പാദ്യമാണ്. മറ്റൊരു നിക്ഷേപ മാർഗവും ഇത്ര എളുപ്പത്തിൽ വഴങ്ങുന്നവയല്ല.   

സ്വർണം വാങ്ങുവാനും സമ്മാനമായി നൽകുവാനും ഇപ്പോൾ ധാരാളം മാർഗങ്ങളുണ്ട്. അവയിൽ ഏറ്റവും സുരക്ഷിതവും ലളിതവുമായ മാർഗമാണ്  ഡിജിറ്റൽ ഗോൾഡ്. സ്വർണം വാങ്ങുവാൻ വീട് വിട്ട് പുറത്തേക്ക് പോലും പോകേണ്ടി വരുന്നില്ല. വാങ്ങുക, സമ്മാനമായി നൽകുക, നിക്ഷേപമായി സൂക്ഷിക്കുക - Jar ആപ്പ് വഴി ഇവയെല്ലാം വെറും നിമിഷങ്ങൾക്കുള്ളിൽ സാധിക്കും.  

പ്രത്യക്ഷ സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിനേക്കാൾ സമർത്ഥമായ മാർഗം ഡിജിറ്റൽ ആണ്. കാരണങ്ങളും ഗുണങ്ങളും അറിയൂ. 

നിമിഷങ്ങൾക്കുള്ളിൽ സ്വർണം വാങ്ങിക്കൂ. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കൂ. ഈ മോഹിപ്പിക്കുന്ന ലോഹത്തിൽ നിക്ഷേപിക്കൂ, പരിധികളില്ലാത്ത ലാഭം സ്വന്തമാക്കൂ. 

 Jar ആപ്പിലൂടെ എങ്ങനെ ലളിതമായി ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപിക്കാമെന്ന് അറിയുകJar ആപ്പ് ഡൌൺലോഡ് ചെയ്ത് നിങ്ങളുടെ നിക്ഷേപക  ജീവിതം ആരംഭിക്കൂ. 

 

Team Jar

Author

Team Jar

ChangeJar is a platform that helps you save money and invest in gold.

download-nudge

Save Money In Digital Gold

Join 4 Cr+ Indians on Jar, India’s Most Trusted Savings App.

Download App Now