മറ്റു നിക്ഷേപങ്ങളെ അപേക്ഷിച്ചു എന്ത് കൊണ്ട് ഡിജിറ്റൽ ഗോൾഡ് കൂടുതൽ മികച്ചതാകുന്നു ?

Author Team Jar
Date Apr 21, 2023
Read Time Calculating...
മറ്റു നിക്ഷേപങ്ങളെ അപേക്ഷിച്ചു എന്ത് കൊണ്ട് ഡിജിറ്റൽ ഗോൾഡ് കൂടുതൽ മികച്ചതാകുന്നു ?

സ്വർണം സ്വന്തമായുള്ളത് ഒരു മികച്ച പോർട്ട്ഫോളിയോ ഡൈവേഴ്‌സിഫയർ ആണെന്ന് മാത്രമല്ല സാമ്പത്തികവും ഭൂരാഷ്ട്രതന്ത്രപരവുമായിട്ടുള്ള  അനിശ്ചിതത്വങ്ങൾക്കിടയിൽ സാമ്പത്തിക സംരക്ഷണം ലഭിക്കാനും സഹായിക്കും . അതെങ്ങനെയെന്ന് നോക്കാം 

 

നിക്ഷേപ മേഖലയിൽ നിങ്ങൾ ഒരു പുതുമുഖമാണെങ്കിൽ ആദ്യം അറിയേണ്ടത് ഇപ്പോഴത്തെ മാറിയ സാഹചര്യത്തിൽ സ്‌ഥിരതയുള്ള നിക്ഷേപ സാദ്ധ്യതകൾ കുറവാണെന്ന വസ്തുതയാണ്. അതല്ലെങ്കിൽ നിങ്ങൾ റിസ്‌ക്കുകൾ എടുക്കുവാൻ തയ്യാറായിട്ടുള്ളയാൾ ആയിരിക്കണം. 

‍ സ്‌ഥിര പലിശ   നിക്ഷേപങ്ങളിൽ നിന്നും  പ്രത്യേകിച്ച് സ്‌ഥിരം നിക്ഷേപങ്ങളിൽ നിന്നും ലാഭമുണ്ടാക്കാൻ വളരെ ബുദ്ധിമുട്ടാണ്.  

‍ അതോടോപ്പം തന്നെ ഓഹരികളുടെ മൂല്യം കുതിച്ചുയരുന്നത് മൂലം അവയിലുള്ള നിക്ഷേപം  അപകടസാധ്യത കൂടിയ മാർഗമായി തുടരാനാണ് സാധ്യത  . 

‍ റിയൽ എസ്റ്റേറ്റ് ആകട്ടെ,  പണമായി മാറ്റാൻ ഏറ്റവും പ്രയാസമേറിയതും വളരെ ദീർഘ കാലത്തേക്ക് മാത്രമായിട്ടുള്ളതുമായ നിക്ഷേപമാണ്. അത് കൊണ്ട് തന്നെ ഒരു വിധം എല്ലാ മേഖലകളും അപ്രവചനീയമാണ്.    

‍ എന്നാൽ സ്വർണമോ ? കഴിഞ്ഞ 10  വർഷ കാലത്തിനിടയ്ക്ക് സ്വർണ വില ഏതാണ്ട് 300% വർധിച്ചിട്ടുണ്ട്. എന്നാൽ ലഭ്യതയിലുള്ള കുറവ് മൂലം ചഞ്ചലമായ വിപണിയിൽ താരതമ്യേന സുരക്ഷിതമായ നിക്ഷേപമായി സ്വർണം നില നിൽക്കുന്നു  . 

‍ അധിക ചെലവുകളില്ലാതെ നിങ്ങളുടെ കൈവശമുള്ള സ്വർണം ഇപ്പോഴത്തെ വിപണി വിലയിൽ  ഡിജിറ്റൽ ഗോൾഡ് വഴി വിൽക്കാവുന്നതാണ് .. 

‍ ഇനി പറയൂ ഇതല്ലേ ഇപ്പോഴുള്ളതിൽ ഏറ്റവും മികച്ച നിക്ഷേപം ? 

‍ 

ഏതു രൂപത്തിലുമുള്ള സ്വർണമായിക്കൊള്ളട്ടെ  നിക്ഷേപത്തിനും ഇടപാടുകൾക്കും ഏറ്റവുമധികം കാലമായി വിശ്വാസ്യതയും സ്‌ഥിരതയുമുള്ള മാർഗ്ഗമാണത്. 

‍ സ്വർണം സൂക്ഷിക്കുന്ന മാര്ഗങ്ങള്ക്ക് മാറ്റം വരുന്നുണ്ടെങ്കിലും സ്വർണം എന്ന നിക്ഷേപത്തിന്റെ ആകർഷണീയത കുറയാനുള്ള സാധ്യത വിരളമാണ്. പ്രത്യേകിച്ച് ദീർഘ കാല സമ്പാദ്യം ലക്ഷ്യമിടുന്ന നിക്ഷേപകർക്കിടയിൽ. 

‍ പരമ്പരാഗതമായ സ്വർണ രൂപങ്ങൾ വിട്ടു ആളുകൾ ഡിജിറ്റൽ സ്വർണം എന്ന നവ മാർഗത്തിലേക്ക് ചേക്കേറാൻ തുടങ്ങി. എന്ത് കൊണ്ടെന്നു ചിന്തിച്ചിട്ടുണ്ടോ ? കൂടുതൽ ലളിതവും സമർഥവുമായ മാർഗം അതാണെന്നത് തന്നെ കാരണം 

‍ സ്വർണം സ്വന്തമായുള്ളത് ഒരു മികച്ച പോർട്ട്ഫോളിയോ ഡൈവേഴ്‌സിഫയർ ആണെന്ന് മാത്രമല്ല സാമ്പത്തികവും ഭൂരാഷ്ട്രതന്ത്രപരവുമായിട്ടുള്ള  അനിശ്ചിതത്വങ്ങൾക്കിടയിൽ സാമ്പത്തിക സംരക്ഷണം ലഭിക്കാനും സഹായിക്കും. 

‍ കലുഷിതമായ വിപണിയിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന സ്വർണത്തിന്റെ വില, മറ്റു ആസ്‌തികളുടെ വില ഇടിയുമ്പോഴും ഉയർന്നു കൊണ്ടേയിരിക്കുന്നു. 

‍ എന്നാൽ അതിലും മികച്ചതായാലോ ? അതാണ്  Digital Gold.‍ 

‍ പരമ്പരാഗത മാർഗമായ ഭൗതിക സ്വർണത്തിനു ഒരു ഇതര മാർഗമാണ് ഡിജിറ്റൽ ഗോൾഡ്  . വിനിമയ നിരക്കിലെ മാറ്റങ്ങൾക്കും കൃത്രിമത്വങ്ങൾക്കും അതീതമായി , സ്വർണത്തിൽ സ്പർശിക്കുക പോലും ചെയ്യാതെ നിക്ഷേപകന് ലോകമെമ്പാടും വാണിജ്യം നടത്തുവാൻ ഡിജിറ്റൽ ഗോൾഡ് സഹായിക്കുന്നു 

 ‍ഗതാഗത ചെലവോ , സൂക്ഷിച്ചു വയ്ക്കാൻ സ്‌ഥലമോ ആവശ്യമില്ലാത്ത , ഓൺലൈൻ ആയി സ്വർണം വാങ്ങാനുള്ള ഏറ്റവും സുരക്ഷിതവും സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ മാർഗമാണിത്. 

‍ ഒരു പുതിയ നിക്ഷേപകന് വിപണി മനസിലാകുന്നത് വരെ സുരക്ഷിതമായി ഇടപാടുകൾ നടത്താനുള്ള ഏറ്റവും മികച്ച മാർഗമാണിത് 

‍ ലാഭ വിഹിതം നൽകുന്ന ആസ്തിയാണിത് . സ്വർണ വിലയിലെ നേരിയ വർദ്ധനവ് പോലും  മികച്ച ഗോൾഡ് സ്റ്റോക്കുകളിൽ നല്ല ലാഭം നേടിത്തന്നെക്കാം .  ROI  യിൽ ഇൻവെസ്റ്റ് ചെയ്‌താൽ യഥാർത്ഥ സ്വർണ ഉടമകളെ അക്ഷേപിച്ചു സ്റ്റോക്ക് ഗോൾഡ് ഉടമകൾക്ക് കൂടുതൽ പ്രതിഫലം ലഭിക്കുന്നു.  

‍ ഓരോ നിക്ഷേപത്തിനും അതിന്റേതായ   ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഡിജിറ്റൽ ഗോൾഡിനെക്കുറിച്ചു നിങ്ങൾക്കറിയേണ്ട കാര്യങ്ങൾ എല്ലാം അറിയുവാനും ഇതിന് സാധാരണ സ്വർണവുമായുള്ള വ്യത്യാസം മനസിലാക്കാനും തുടർന്ന് വായിക്കൂ 

‍ 

ഒരു പക്ഷെ ഇതിനേക്കാൾ മികച്ച നിക്ഷേപങ്ങളുണ്ടാകാം . പക്ഷെ അവയ്‌ക്കെല്ലാം ഇതേ  അളവിൽ അപകട സാധ്യതയുമുണ്ട്. 

‍ അത് കൊണ്ട് തന്നെയാണ് ഭൂരിഭാഗം  ആളുകളും അവരുടെ പണം ഇത്തരം അപകട സാധ്യത കൂടിയ നിക്ഷേപങ്ങളിൽ ചെലവാക്കാൻ മടിക്കുന്നത്. ‍ 

അത് കൂടാതെ ഇവയിൽ മിക്കതിനും ആവശ്യമായി വരുന്ന ഭീമമായ മൂലധനം പലർക്കും താങ്ങാനും കഴിയില്ല 

 വിശദമായ പഠനപ്രകാരം  ഇന്ത്യൻ യുവാക്കളും യുവതികളും അവരുടെ ശമ്പളത്തിന്റെ 10% ൽ താഴെ മാത്രമേ  മിച്ചം സൂക്ഷിക്കുന്നുള്ളൂ   

‍ ഇതൊരു അസ്വസ്‌ഥതയുണ്ടാകുന്ന സംഖ്യയാണ് . സാമ്പത്തിക വിഗദ്ധരുടെ അഭിപ്രായത്തിൽ സുരക്ഷിതമായി വിരമിക്കണമെന്നുണ്ടെങ്കിൽ  ശമ്പളത്തിന്റെ 15 % എങ്കിലും ദശാബ്ദങ്ങളോളം നീക്കി വയ്‌ക്കേണ്ടതായുണ്ട് 

‍ പക്ഷെ നിങ്ങൾ ഇപ്പോൾ സമ്പാദിച്ചു തുടങ്ങിയിട്ടേ ഉള്ളൂ എങ്കിൽ അല്ലെങ്കിൽ നിക്ഷേപ രംഗത്തെ ഒരു പുതുമുഖം ആണെങ്കിൽ ഈ ശീലം എങ്ങനെ നേടിയെടുക്കാം ? അതിനുള്ള മാർഗമാണ് Jar App.  

‍ ഞങ്ങൾ നിങ്ങളുടെ രക്ഷകനായ സുഹൃത്താണ് . നിങ്ങളുടെ ദിവസ ചെലവിന്റെ ഒരു ഭാഗം ഡിജിറ്റൽ ഗോൾഡ് എന്ന എക്കാലവും വില വർധിച്ചു കൊണ്ടിരിക്കുന്ന, നിത്യഹരിത ആസ്തിയിലേക്ക് മാറ്റി വയ്ക്കാൻ ഞങ്ങൾ സഹായിക്കുന്നു 

‍ നിങ്ങളറിയാതെ തന്നെ നീക്കി വയ്ക്കുക എന്നതാണ് സമ്പാദ്യ ശീലം തുടങ്ങാൻ ഏറ്റവും മികച്ച മാർഗം  

‍ Jar ആപ്പ് അക്കൗണ്ട്  സജ്ജീകരിക്കൂ . അത് നിങ്ങളുടെ കൈവശം ലഭ്യമാകുന്ന ശമ്പളത്തിന് അനുസരിച്ചു ജീവിത ശൈലി സജ്ജീകരിക്കാൻ  സഹായിക്കും 

‍ വെറും ₹1 മുതൽ നിങ്ങൾക്ക് നിക്ഷേപിക്കാം. ഏതു സമയത്തും പിൻവലിക്കാം. KYC , സൂക്ഷിക്കാനുള്ള സ്‌ഥലം പോലെ മറ്റു നൂലാമാലകൾ ഒന്നുമില്ല 

‍ ഇത് ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ മാർഗമാണ്. കാത്തിരിക്കാതെ ഇപ്പോൾ തന്നെ ആപ്പ് ഡൗൺലോഡ് ചെയ്യൂ നിക്ഷേപം ആരംഭിക്കൂ

Team Jar

Author

Team Jar

The Jar Team is a dedicated collective of financial content specialists, editors, and investment experts. We are committed to delivering high-impact insights, market updates, and comprehensive guides on micro-savings, digital gold, and the evolving landscape of personal finance. Through clear, data-driven content, we help you navigate Change Jar’s suite of automated savings tools and investment features. Our mission is to provide you with reliable, actionable intelligence that empowers you to build lasting wealth, effortlessly and securely.

download-nudge

Save Money In Digital Gold

Join 4 Cr+ Indians on Jar, India’s Most Trusted Savings App.

Download App Now