വ്യക്തികളുടെ സാമ്പത്തിക പരിപാലനം എളുപ്പമാക്കാനുള്ള സാങ്കേതിക വിദ്യകൾ - Jar


സാമ്പത്തിക മേഖലയിലെ സാങ്കേതിക വിദ്യയിലുണ്ടായ കുതിച്ചു ചാട്ടം, ഈ കാലഘട്ടത്തിൽ നമ്മൾ പണം സമ്പാദിക്കുവാനും നിക്ഷേപിക്കുവാനും അവലംബിക്കുന്ന രീതികളിൽ അടിമുടി മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. നമുക്ക് അതേക്കുറിച്ചു പരിശോധിക്കാം.
ഫോണുകളും കമ്പ്യൂട്ടറുകളും ഓൺലൈൻ ഷോപ്പിങ്ങും ഒന്നുമില്ലാത്ത ഒരു ജീവിതം എങ്ങനെയിരിക്കുമെന്ന് ചിന്തിച്ചു നോക്കൂ!
സാങ്കേതിക വിദ്യ, ജീവിതം വളരെ എളുപ്പമാക്കി മാറ്റി. ആധുനിക ഡിജിറ്റൽ ലോകം അടിമുടി മാറ്റങ്ങളുള്ളതാണ്. സമ്പത്ത് പരിപാലിക്കുന്ന കാര്യമെടുത്താലും സ്‌ഥിതി വ്യത്യസ്തമല്ല.
വ്യക്തികളുടെ സാമ്പത്തിക പരിപാലനം കൂടുതൽ ഫലപ്രദവും സമയലാഭമുള്ളതുമായി തീർന്നിട്ടുണ്ട്.
സാമ്പത്തിക രംഗത്തെ മുന്നേറ്റത്തിനും പുതിയ സാങ്കേതിക വിദ്യകളുടെ ആവിർഭാവത്തിനും ശേഷം ഉപഭോക്താക്കളും നിക്ഷേപകരും എങ്ങനെയാണു പണവുമായി സമ്പർക്കം പുലർത്തുന്നത് എന്നതിനെ ചുറ്റിപ്പറ്റിയാണ് ഈ രംഗം വികസിക്കുന്നത്. നിങ്ങളുടെ സമ്പത്തിനെകുറിച്ചു നിങ്ങൾക്ക് എത്രമാത്രം അറിയാം?
കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തു ഒരുപാട് കാര്യങ്ങൾ മാറ്റത്തിനു വിധേയമാകുകയും തൽഫലമായി ആധുനികവൽക്കരിക്കപ്പെടുകയും ചെയ്‌തെന്ന് നമുക്കറിയാം.
നമ്മൾ സംസാരിക്കുന്നതിലും സംവദിക്കുന്നതിലും സാധനങ്ങൾ വാങ്ങിക്കുന്നതിലും കച്ചവടം നടത്തുന്നതിലും എന്തിന്, സമ്പാദിക്കുന്നതിലും നിക്ഷേപിക്കുന്നതിലും വരെ സാങ്കേതികവിദ്യയുടെ കടന്നു കയറ്റം മാറ്റം സൃഷ്ടിച്ചിട്ടുണ്ട്.
ചുറ്റുമൊന്ന് കണ്ണോടിച്ചാൽ, നമ്മുടെ ജീവിതം കൂടുതൽ സൗകര്യപ്രദവും സുഗമവുമാക്കുന്നതിലും ആശയവിനിമയം മെച്ചപ്പെടുത്തുന്നതിലും പിഴവുകൾ കുറയ്ക്കുന്നതിലുമെല്ലാം സാങ്കേതിക വിദ്യയുടെ സ്വാധീനം കാണാൻ കഴിയും.
സാമ്പത്തിക രംഗത്തെ പുതിയ സാങ്കേതിക വിദ്യകൾ ലാഭം വർദ്ധിപ്പിക്കുകയും മനുഷ്യ പ്രയത്നം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ചാറ്റ് ബോട്ട്, ഓട്ടോമേഷൻ തുടങ്ങിയ സേവനങ്ങളാണ് ഇതിനു പിറകിൽ.
സാമ്പത്തിക രംഗത്ത് ഓരോ വിഭാഗങ്ങളുടെയും പ്രവർത്തനത്തിന് അനുസരിച്ചു പുതിയ സാങ്കേതിക വിദ്യകളുടെ സ്വാധീനത്തിനു മാറ്റം വരുമെങ്കിലും ഒരു ഉപഭോക്താവ് എന്ന നിലയിൽ അവയ്‌ക്കൊപ്പം ഒത്തുപോകാൻ കഴിഞ്ഞാൽ നമുക്ക് ഒരുപാട് ഗുണങ്ങളുണ്ട്.
നമ്മുടെ നിത്യജീവിതത്തിൽ സഹായകമായ ഏതൊരു സാങ്കേതിക വിദ്യയും സാമ്പത്തികപരമായി കൂടുതൽ ആസൂത്രിതമാകാൻ നമ്മെ സഹായിക്കുകയും നമ്മുടെ ജീവിത നിലവാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ പണം എപ്പോൾ എവിടെ നിക്ഷേപിക്കണമെന്നും ചെലവഴിക്കണമെന്നും അറിയാൻ സഹായിക്കുന്ന ചില നൂതന സാങ്കേതിക വിദ്യകളിലേക്ക് ഒന്ന് കണ്ണോടിക്കാം.
1. സാമ്പത്തിക സേവന രംഗത്തെ ഓട്ടോമേഷൻ
നമ്മുടെ ബില്ലുകൾ എല്ലാം ഓട്ടോമാറ്റിക്ക് ആയി അടയ്ക്കാൻ കഴിയുകയായിരുന്നെങ്കിൽ ജീവിതം എത്ര സുഗമം ആയിരിക്കുമെന്ന് ചിന്തിച്ചു നോക്കൂ! ക്രെഡിറ്റ് കാർഡ് ബില്ലുകൾ , മോർട്ട്ഗേജ് തുടങ്ങിയവയ്ക്ക് നമ്മൾ ഇപ്പോൾ തന്നെ ഓട്ടോമാറ്റിക്ക് ബിൽ പേയ്‌മെന്റ് സംവിധാനങ്ങൾ ആണ് ഉപയോഗിക്കുന്നത്.
ഓട്ടോമേഷന് വേണ്ടി ഉപയോഗിക്കുന്ന ഒരു ഫലപ്രദമായ സംവിധാനമാണ് റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ (RPA). നമ്മുടെ ദൈനം ദിന ജീവിതത്തിൽ നേരിടുന്ന സമയ ദൗർലഭ്യം പരിഹരിക്കാൻ ഈ സാങ്കേതിക വിദ്യ സഹായിക്കുന്നു.
ഇതുവഴി നമുക്ക് വളരെയേറെ സമയം ലാഭിക്കാം. നേരിട്ടുള്ള നിക്ഷേപം എന്ന ആശയം ഈയിടെയായി ധാരാളം ആളുകൾക്ക് പരിചിതമാണ്. എല്ലാ ശമ്പളദിവസവും ബാങ്കിലേക്ക് പോകുന്ന കാലമെല്ലാം കഴിഞ്ഞു.
പണം നിക്ഷേപിക്കുന്നതും പിൻവലിക്കുന്നതും ഇനി വളരെ എളുപ്പമാണ്. ഇതിലെ ഓട്ടോമേഷൻ സംവിധാനം നിങ്ങളുടെ മാസ ശമ്പളത്തിന്റെ ഒരു ഭാഗം സൂക്ഷിച്ചു വയ്ക്കുന്നു.
എന്നാൽ ഇതെങ്ങനെ സഹായകരമാകും? ഈ സാങ്കേതിക വിദ്യ വഴി നിങ്ങൾക്ക് ഒരു അടിയന്തിര കരുതൽ ധനം, മറ്റൊരു ലാഭകരമായ സേവിങ്സ് അക്കൗണ്ടിലേക്ക് നീക്കി വയ്ക്കാൻ കഴിയും.
ബിൽ അടയ്ക്കുവാനും ചെക്കുകൾ അയയ്ക്കാനും മറ്റു പലതരം പ്രക്രിയകൾക്കും ഇത് സഹായിക്കും.
പിഴകളും അതുമൂലമുണ്ടാകുന്ന പലിശ വർദ്ധനവുകളുമില്ലാതെ കൃത്യ സമയത്ത് ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടയ്ക്കാനും ഈ സാങ്കേതിക വിദ്യ ഉപകരിക്കുന്നു.
ഇന്നത്തെ സാഹചര്യത്തിൽ അവരവരുടെ സാമ്പത്തിക കാര്യങ്ങൾ ഓട്ടോമേറ്റ് ചെയ്യുന്നവരുടെ എണ്ണം കൂടി വരികയാണ്. നമ്മുടെ അക്കൗണ്ട് സംബന്ധിച്ച കാര്യങ്ങളിൽ എപ്പോഴും ഒരു കണ്ണ് വേണമെന്ന് പ്രത്യേകം പറയട്ടെ!
ഈ നൂതന സാങ്കേതിക വിദ്യ Jar ആപ്പ് ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇനി ചെലവാക്കുന്നതിനൊപ്പം പണം മിച്ചം സൂക്ഷിക്കുവാനും കഴിയുന്നു.
2. ബ്ലോക്ക് ചെയിൻ
നിങ്ങൾ ഈ കാലഘട്ടത്തിൽ ജീവിക്കുന്നവരാണെങ്കിൽ ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയെക്കുറിച്ചു ഇതിനോടകം കേട്ടിട്ടുണ്ടാകും.
സാമ്പത്തിക ലോകത്തെ മാറ്റിമറിയ്ക്കാൻ ശേഷിയുള്ള വരുന്ന കാലത്തിന്റെ സാമ്പത്തിക സേവന സാങ്കേതികവിദ്യയാണ് ബ്ലോക്ക് ചെയിൻ.
എന്നാൽ ഇതിന് ഇപ്പോഴും സമ്പൂർണ സ്വീകാര്യത ലഭിച്ചിട്ടില്ല.
ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഒരു പരിചിതമായ ഉദാഹരണമാണ് ബിറ്റ്‌കോയിൻ.
JP Morgan Chase പോലുള്ള വൻകിട ബാങ്കുകൾ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്.
പണം പരിശോധിക്കുവാനും പ്രോസസ്സ് ചെയ്യുവാനും ട്രേഡ് ഫിനാൻസിംഗിനും ബ്ലോക്ക് ചെയിൻ സഹായിക്കുന്നു.
കുറച്ചു വർഷങ്ങൾക്കുള്ളിൽ, പണമിടപാടുകൾ നടത്തുവാനും, കള്ളപ്പണം വെളുപ്പിക്കൽ പോലുള്ള തട്ടിപ്പുകൾ കുറയ്ക്കുവാനും വായ്പകൾ അനുവദിക്കുവാനും, സമർത്ഥമായ ഉടമ്പടികളിൽ ഏർപ്പെടുവാനുമെല്ലാമുള്ള മുഖ്യധാര മാർഗമായി ബ്ലോക്ക് ചെയിൻ മാറുമെന്നാണ് വിലയിരുത്തൽ.
3. മൊബൈൽ പേയ്‌മെന്റുകൾ
ഓൺലൈൻ ആയി പലചരക്കു സാധനങ്ങൾ വാങ്ങുന്നത് മുതൽ വൈദ്യുതി ബിൽ അടയ്ക്കുന്നത് വരെയുള്ള സകല കാര്യങ്ങൾക്കും മൊബൈൽ ആണ് നമ്മളെ സഹായിക്കുന്നത്. മൊബൈൽ പേയ്‌മെന്റുകൾ എന്നത് ഒരു പുതിയ ജീവിത രീതി തന്നെയാണ്.
കാലവിളംബം കൊണ്ടുണ്ടാകുന്ന പിഴകൾ ഇനി മറന്നേക്കൂ. എന്തിനും ഏതിനും പണമടയ്ക്കാനുള്ള സംവിധാനം മുൻകൂറായി ആസൂത്രണം ചെയ്യാൻ ഇനി രണ്ടോ മൂന്നോ ക്ലിക്കുകൾ മാത്രം മതി.
എന്ത് കൊണ്ടാണ് ഇത് വളരെ അഭികാമ്യമാകുന്നത്? സമയ നഷ്ടം, പ്രയത്നം, പിഴവുകൾ എന്നിവ കുറയ്ക്കുന്നു എന്ന് മാത്രമല്ല സ്റ്റാമ്പുകൾ എൻവെലപ്പുകൾ തുടങ്ങിയ നൂലാമാലകളെക്കുറിച്ചോർത്ത് ഇനി അലോസരപ്പെടേണ്ടതുമില്ല.
വ്യക്തികളുടെ സാമ്പത്തിക പരിപാലനത്തിന് മാത്രമല്ല. ചെറുകിട കച്ചവടക്കാർക്കും മൊബൈൽ പേയ്‌മെന്റുകൾ സഹായകരമാണ്. അവർ വെറുതെ പണത്തിനു വേണ്ടി നെട്ടോട്ടമോടേണ്ട കാര്യമില്ല.
അധിക പണി ഒഴിവാക്കുവാനും മാനുഷിക മൂലധനം സ്വതന്ത്രമാക്കാനും ലാഭിച്ച പണം ഉപഭോക്താക്കൾക്ക് തന്നെ വീതിച്ചു നൽകുവാനും ഇത് സഹായിക്കുന്നു.
കൂടുതൽ മുന്തിയ സോഫ്റ്റ്‌വെയറുകളിൽ ഫേഷ്യൽ റെക്കഗ്‌നിഷൻ സംവിധാനവുമുണ്ട് (ഉദാഹരണത്തിന് ഏറ്റവും പുതിയ ഐ ഫോണുകൾ ). ഇത് നിങ്ങളുടെ പണമിടപാടുകൾ കൂടുതൽ സുരക്ഷിതവും വേഗതയേറിയതുമാക്കുന്നു.
4. വെർച്വൽ വാലറ്റുകൾ
പോകുന്നിടത്തെല്ലാം പേഴ്സ് കൊണ്ട് പോകേണ്ട ആവശ്യകത ഇനിയില്ല. പുതിയ തലമുറ, പ്രത്യേകിച്ച് Gen Z അപൂർവമായേ കൈയിൽ പണം കരുതാറുള്ളൂ.
അപ്പോൾ നിങ്ങളുടെ ചോദ്യം, പക്ഷെ അവരെങ്ങനെ പണം ലാഭിക്കുന്നു എന്നതാകും
ആദ്യം തന്നെ പറയട്ടെ, ATM വഴി പണം പിൻവലിക്കുന്നതിന് ഫീസുണ്ട്.
പ്രാതലും അത്താഴവും കഴിക്കാനും ടാക്സി വിളിക്കാനും സിനിമ കാണാനുമെല്ലാം നിങ്ങളുടെ ഫോണിലെ വെർച്വൽ വാലറ്റുകൾ വഴി പണമടയ്ക്കാം. Paytm, GooglePay, PhonePe എന്നിവയെല്ലാം ഇത്തരം ആപ്പുകൾക്ക് ഉദാഹരണങ്ങളാണ്.
നിങ്ങളുടെ പക്കൽ 24 മണിക്കൂറും പണമുണ്ടാകുമെന്ന് മാത്രമല്ല വളരെയധികം സമയലാഭവുമുണ്ടാകുന്നു. ATM-കൾക്ക് പുറത്ത് ഇനി വരി നിൽക്കേണ്ട കാര്യമില്ല.
വെർച്വൽ വാലറ്റുകൾ വഴിയുള്ള പണമിടപാടുകൾ രേഖപ്പെടുത്തുന്നവയായതിനാൽ നിങ്ങൾക്ക് വരവും ചെലവുമെല്ലാം കൃത്യമായി പരിശോധിക്കാൻ കഴിയുന്നു.
5. ഓട്ടോ ഇൻവെസ്റ്റ്മെന്റുകൾ
ഇൻവെസ്റ്റ്‌മെന്റ് അക്കൗണ്ടുകളിലേക്ക് ഓട്ടോമാറ്റിക് ആയി പണമിടുവാൻ ഉപഭോക്താവിനെ സഹായിക്കുന്ന സംവിധാനമാണ് ഓട്ടോ ഇൻവെസ്റ്റ്‌മെന്റ്.
ഇത് നിത്യേനയോ ആഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ എങ്ങനെ വേണമെങ്കിലും നിങ്ങൾക്ക് ക്രമീകരിക്കാം.
ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്നോ ശമ്പളത്തിൽ നിന്നോ പണം ഓട്ടോമാറ്റിക്ക് ആയി എടുക്കപ്പെടും.
സമയം കടന്നു പോയത് അറിഞ്ഞു പോലുമില്ല. എങ്ങനെ മാസം പകുതിയായി എന്നാണോ നിങ്ങൾ ചിന്തിക്കുന്നത് ?
നിങ്ങളുടെ നിക്ഷേപ പദ്ധതികളെക്കുറിച്ചോർത്തു ചിന്താകുലരാകേണ്ട.
ഡിജിറ്റൽ ഗോൾഡിലേക്ക് പണം നിക്ഷേപിക്കാൻ നിങ്ങളെ സഹായിക്കാൻ Jar ഉണ്ട്.
നിങ്ങളുടെ ബാക്കി വരുന്ന ചില്ലറ പണം ഇന്ത്യയിലെ മുന്തിയ ബാങ്കുകൾ ഇൻഷ്വർ ചെയ്തിട്ടുള്ള, സുരക്ഷിത കേന്ദ്രങ്ങളിൽ സൂക്ഷിച്ചിട്ടുള്ള, 99.9 % ശുദ്ധ സ്വർണത്തിലേക്ക് Jar ആപ്പ് ഓട്ടോമാറ്റിക്ക് ആയി നിക്ഷേപിക്കുന്നു.
ഒരു അക്കൗണ്ട് ഉണ്ടാക്കാൻ വെറും 45 സെക്കൻഡ് മതി. നിക്ഷേപം തുടങ്ങാൻ വെറും 1 രൂപയും!