Playstore Icon
Download Jar App
Financial Education

നിങ്ങളുടെ കുട്ടികളെ ധനകാര്യ സാക്ഷരരാക്കാനുള്ള 9 മാർഗ്ഗങ്ങൾ

December 30, 2022

നിങ്ങളുടെ കുട്ടികളുടെ സമഗ്ര വികാസത്തിനായി അവരെ ചെറുപ്പത്തിൽ തന്നെ എങ്ങനെ ധനകാര്യ സാക്ഷരതയുള്ളവരാക്കി മാറ്റാമെന്ന് മനസ്സിലാക്കണം.

“പണം മരത്തിൽ കായ്ക്കുന്നതല്ല” എന്ന പറച്ചിൽ നമ്മളെല്ലാം ചെറുപ്പത്തിൽ നമ്മുടെ രക്ഷിതാക്കളോ അദ്ധ്യാപകരോ പറഞ്ഞ് കേട്ടിട്ടുണ്ടാവും. പക്ഷെ ധനകാര്യ സാക്ഷരതയെ കുറിച്ചുള്ള നമ്മുടെ പഠനം മിക്കവാറും അവിടെ അവസാനിച്ചിരിക്കാനാണ് സാധ്യത.

സാധനങ്ങൾ പങ്കുവെക്കൽ, ബൈക്ക് ഓടിക്കൽ, പാചകം, ഡ്രൈവിങ്ങ് തുടങ്ങി പല കാര്യങ്ങളും രക്ഷിതാക്കൾ അവരുടെ കുട്ടികളെ പഠിപ്പിക്കാറുണ്ടെങ്കിലും പണം കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്ന സുപ്രധാന കാര്യം പഠിപ്പിക്കാൻ അവർ പലപ്പോഴും മറക്കാറാണ് പതിവ്.

അറിവാണ് ദുഃഖമെന്നും അറിയാതിരിക്കലാണ് മോചനം എന്നുമൊക്കെ സാധാരണ നാം കേൾക്കാറുണ്ട്. പക്ഷെ പണത്തിന്റെ കാര്യത്തിൽ അതൊട്ടും ശരിയല്ല. പണത്തിന്റെ കാര്യത്തിലെ അറിവില്ലായ്മ നിങ്ങളെ ദുഃഖത്തിലേക്ക് നയിക്കും.

നമുക്കാർക്കും തന്നെ സ്കൂളിൽ നിന്നും ധനകാര്യ വിദ്യാഭ്യാസം ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഒരു വിദ്യാർത്ഥിയുടെ വ്യക്തിരുപീകരണത്തിൽ എത്ര മാത്രം പ്രധാനപ്പെട്ട ഒന്നാണ് ധനകാര്യ വിദ്യാഭ്യാസം എന്ന് നാം പലപ്പോഴും തിരിച്ചറിയാറുമില്ല.

എന്നാൽ അവരും നമ്മളെ പോലെ പണത്തിനെ കുറിച്ച് വലിയ ധാരണ ഒന്നുമില്ലാതെ വളരാൻ നമ്മൾ ആഗ്രഹിക്കുന്നുണ്ടോ? ചെറിയ പ്രായത്തിൽ തന്നെ പണസംബന്ധമായ കാര്യങ്ങൾ മനസ്സിലാക്കുന്നത്തിലൂടെ കുട്ടികൾക്കുണ്ടാവുന്ന നേട്ടങ്ങളെ കുറിച്ച് ഗവേഷണങ്ങൾ ഉണ്ട്.

ഇത് അവരുടെ സമഗ്രമായ വികാസത്തിൽ പങ്കുവഹിക്കുന്നു. 

കേംബ്രിഡ്‌ജ്‌ സർവകലാശാല നടത്തിയ മറ്റൊരു ഗവേഷണത്തിൽ പറയുന്നത് കുട്ടികളുടെ ധനകാര്യ ശീലങ്ങൾ 7 വയസ്സാവുമ്പോഴേക്കും രൂപപ്പെടുന്നു എന്നാണ്. ഏത് മാനദണ്ഡം വെച്ച് നോക്കിയാലും ഇത് വളരെ ചെറിയ പ്രായമാണ്.

ഇന്നത്തെ ലോകത്ത് ഇംഗ്ളീഷിൽ ആശയവിനിമയം നടത്താനുള്ള കഴിവ് എത്ര അനിവാര്യമാണോ അതുപോലെ തന്നെയാണ് ധനകാര്യ സാക്ഷരതയും.

അങ്ങനെയെങ്കിൽ, നിങ്ങളുടെ കുട്ടികൾക്ക് ചെറുപ്രായത്തിൽ തന്നെ എങ്ങനെ ധനകാര്യ സാക്ഷരത നൽകാം?

അവർക്ക് ധനകാര്യ സാക്ഷരത പകർന്ന് കൊടുക്കാനുള്ള ചില വഴികൾ ഞങ്ങൾ പരിചയപ്പെടുത്താം

1. പോക്കറ്റ് മണി നൽകുക 

കുട്ടികൾക്ക് പോക്കറ്റ് മണി പോലെ ചെറിയ തുക നൽകുന്നത് പണം കൈകാര്യം ചെയ്തുള്ള പരിചയം അവർക്കുണ്ടാവാൻ ഉപകരിക്കും.

ഇതുവഴി പണം എങ്ങനെ ഉചിതമായി ചിലവാക്കാമെന്നും എങ്ങനെ സേവ് ചെയ്യാമെന്നും പഠിക്കുന്നതോടൊപ്പം പണം ധൂർത്തടിച്ചാലുള്ള പ്രത്യാഘാതങ്ങളും അവർ പഠിക്കും. ഇതുകൊണ്ടുണ്ടായേക്കാവുന്ന കുഴപ്പങ്ങൾ, കുട്ടികൾ ധനകാര്യസംബന്ധമായ അനുഭവങ്ങളില്ലാതെ വളർന്നാൽ ജീവിതത്തിൽ പിന്നീടുണ്ടാവാനിടയുള്ള കുഴപ്പങ്ങളെക്കാൾ എത്രയോ കുറവാണ്.

മാത്രവുമല്ല, സ്വന്തം കയ്യിലുള്ള പണം ചിലവാക്കി വാങ്ങുന്ന സാധനങ്ങൾക്ക് കുട്ടികൾ മൂല്യം കൽപ്പിക്കുകയും ചെയ്യും.

കുട്ടികൾക്ക് പണം നൽകുമ്പോൾ എത്ര നൽകണം എന്ന കാര്യത്തിൽ നിങ്ങൾക്ക് സംശയമുണ്ടാകാം. ഇതിന് കൃത്യമായ നിയമങ്ങളൊന്നുമില്ല. പക്ഷെ ഈ തുക എന്തിനെങ്കിലുമുള്ള പ്രതിഫലമായി കൈപ്പറ്റാൻ കുട്ടികളെ പ്രേരിപ്പിക്കുന്നതാണ് ഉചിതം.

 

അങ്ങനെയാവുമ്പോൾ പണം എങ്ങനെയാണ് കയ്യിൽ വരുന്നതെന്ന് അവർക്ക് മനസ്സിലാക്കാനാവും. 

കുട്ടികൾക്ക് അവരുടെ ചിലവിനായി നിങ്ങൾ നൽകുന്ന പണം വീട് വൃത്തിയാക്കൽ, കളിപ്പാട്ടങ്ങൾ അടുക്കിവെക്കൽ, അലക്കിയ തുണികൾ മടക്കി വെക്കൽ, അവർക്ക് സഹോദരനോ സഹോദരിയോ ആയി കുഞ്ഞിവാവ വീട്ടിലുണ്ടെങ്കിൽ അതിനെ പരിചരിക്കൽ  തുടങ്ങിയ വീട്ടുജോലികൾ ചെയ്യുന്നതിന് നൽകുന്ന പ്രതിഫലമായി കൊടുക്കുക.

നിങ്ങൾ കൊടുക്കുന്ന തുക എത്രയായിരുന്നാലും അത് സ്ഥിരമായി നിങ്ങളുടെ ഗാർഹിക ബഡ്ജറ്റിന്റെ ഭാഗമായി മാറും എന്നത് കണ്ടുകൊണ്ട് കുട്ടിക്കും നിങ്ങൾക്കും ഒരുപോലെ ഉപകരിക്കുന്ന ഒരു കാര്യമായി അതിനെ മാറ്റണം.

2. പണം എവിടുന്ന് വരുന്നു എന്നത് അവരോട് വിശദീകരിച്ച്‌ കൊടുക്കുക

പണത്തെ കുറിച്ച് കുട്ടികൾ പഠിച്ച് തുടങ്ങുമ്പോൾ അതിന്റെ ഉറവിടമെവിടുന്നാണെന്ന് അവർ മനസ്സിലാക്കിയിരിക്കണം.

പണത്തിന്റെ മറ്റ് ഉറവിടങ്ങളെ കുറിച്ച് അവർ പഠിക്കുന്നതിന് മുമ്പായി അദ്ധ്വാനമാണ് പണത്തിന്റെ ഉറവിടം എന്നവർക്ക് മനസ്സിലാക്കിക്കൊടുക്കണം.

പണം അവരുടെ അച്ഛന്റെയും അമ്മയുടെയും നാഷണൽ ബാങ്കിൽ നിന്നും താനേ ഉണ്ടാവുന്നതല്ലെന്ന് അവരോട് പറയുക.

 

കാരണം അവർക്ക് ഓരോ തവണയും എന്തെങ്കിലും വാങ്ങാനുള്ള പണം നിങ്ങൾ നൽകുമ്പോൾ അത് താനേ ഉണ്ടാവുന്നതാണെന്നാവും അവർ വിചാരിക്കുന്നത്.

അവരോട് പറയുക: “നിങ്ങൾ അദ്ധ്വാനിച്ചാൽ പണം സമ്പാദിക്കാം. അദ്ധ്വാനിക്കാതെ പണം സമ്പാദിക്കാനാവില്ല”

പണത്തെ കുറിച്ചുള്ള അവർ പഠിക്കുന്ന ആദ്യത്തെ പാഠം അതായിരിക്കണം.

3. നൽകൽ, സേവ് ചെയ്യൽ, ചിലവിടൽ: ഈ മൂന്ന് തത്വങ്ങൾ അവരെ പഠിപ്പിക്കുക

   

പണം എങ്ങനെയാണ് ഉണ്ടാവുന്നത് എന്ന് നിങ്ങൾ അവർക്ക് മനസ്സിലാക്കി കൊടുത്തു കഴിഞ്ഞാൽ പിന്നെ പണത്തെ സംബന്ധിച്ച ഈ അടിസ്ഥാന തത്വങ്ങൾ അവരെ പഠിപ്പിക്കുക- പണം നൽകൽ, സേവ് ചെയ്യൽ, ചിലവിടൽ. 

ഇതിൽ നൽകലാണ് ഏറ്റവും പ്രധാനപ്പെട്ടത്. കാരണം അത് ചെറിയ പ്രായത്തിൽ തന്നെ മറ്റുള്ളവരെ സഹായിക്കുന്നതിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നു.

ഓരോ തവണയും ലഭിക്കുന്ന പണത്തിൽ നിന്നും കുറച്ച് തുക സേവ് ചെയ്യാനായി മാറ്റിവെക്കാനും ശേഷിക്കുന്ന തുക ചിലവിടാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുക.

 

ചിലവാക്കിയ പണം തിരിച്ച് വരില്ലെന്ന് അവരെ ഓർമ്മിപ്പിക്കുക.

കുട്ടികൾ പിഴവ് വരുത്തിയെന്ന് വരാം. പക്ഷെ നിങ്ങളുടെ വീടിന്റെ പൊതു നന്മയ്ക്ക് ആ പിഴവുകൾ ആവശ്യമാണെന്ന് കരുതിയാൽ മതി .

4. പണം കൈകാര്യം ചെയ്യുന്നതിനായി അവർക്ക് 3 പണപ്പെട്ടികൾ നൽകുക 

‘ചിലവാക്കാൻ’, ‘സേവ് ചെയ്യാൻ’, ‘നൽകാൻ’ എന്നിങ്ങനെ മൂന്ന് പണപ്പെട്ടികൾ കുട്ടികൾക്കായി ഒരുക്കി കൊടുക്കുക. നിങ്ങൾ കുട്ടികൾക്ക് സഹായമായോ വീട്ടുജോലികൾ ചെയ്യുന്നതിനുള്ള പ്രതിഫലമായോ പിറന്നാൾ സമ്മാനമായോ കൊടുക്കുന്ന പണം ഈ മൂന്ന് പണപ്പെട്ടികളിലേക്കായി വിഭജിക്കാൻ അവരെ പ്രേരിപ്പിക്കുക.

നിങ്ങൾ ഓരോ തവണ സഹായം നൽകുമ്പോഴും എങ്ങനെയാണ് അവർ അത് ചിലവാക്കാൻ ഉദ്ദേശിക്കുന്നത് എന്ന കാര്യം അവരുമായി ചർച്ച ചെയ്യുക.

ഈ പണപ്പെട്ടികൾ നിങ്ങളുടെ കുട്ടികളുടെ ആഗ്രഹ പട്ടികയോടൊപ്പം ചേർത്തുവെയ്ക്കുക. അതുവഴി പണം ചിലവാക്കൽ, സേവ് ചെയ്യൽ എന്നിവ സംബന്ധിച്ച് ഒരു ലക്ഷ്യബോധം അവർക്കുണ്ടാകും.

കയ്യിൽ വരുന്ന പണം എങ്ങനെ വിഭജിക്കണമെന്നും അതുകൊണ്ട് എന്തൊക്കെ ചെയ്യണമെന്നും കുട്ടികളെ പഠിപ്പിക്കുന്നത് ധനകാര്യ വിദ്യാഭ്യാസത്തിലെ പ്രധാന ചുവടുവെയ്പ്പാണ്.

ഈ പ്രവർത്തനം വഴി കുട്ടികൾ ധനകാര്യ വിഷയങ്ങളിൽ കൂടുതൽ ആത്മവിശ്വാസമുള്ളവരാവുമെന്ന് മാത്രമല്ല, ധനകാര്യം കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് കുട്ടികളുമായി സംവദിക്കാൻ അത് രക്ഷിതാക്കൾക്ക് അവസരമൊരുക്കുകയും ചെയ്യുന്നു.

5. ഷോപ്പിംഗും ധനകാര്യ വിദ്യാഭ്യാസത്തിനുള്ള ഒരു അവസരമാക്കുക.

ഷോപ്പ് ചെയ്യാൻ പോവുമ്പോൾ കുട്ടികളെയും കൂടെ കൊണ്ടുപോവുകയും നിങ്ങൾ തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയയിൽ അവരെ ഭാഗമാക്കുകയും വേണം.

നിങ്ങൾ ഒരു സ്റ്റോറിൽ പോകുമ്പോൾ എത്ര പണം ചിലവഴിക്കാമെന്നും നിങ്ങളുടെ പണച്ചിലവിന്റെ മുൻഗണനകൾ എന്തൊക്കെയാണെന്നും കുട്ടികളുമായി ചർച്ച ചെയ്യുക.

നിങ്ങൾ ഷോപ്പ് ചെയ്യുമ്പോൾ ഒരു ഇനത്തേക്കാൾ മറ്റൊരു ഇനത്തിന് മുൻഗണന കൊടുക്കുന്നതെന്തുകൊണ്ടാണെന്ന് അവർക്ക് വ്യക്തമാക്കിക്കൊടുക്കുകയും ഡിസ്‌കൗണ്ടുകളും കൂപ്പണുകളും കൊണ്ടുള്ള ഉപയോഗം കാണിച്ച് കൊടുക്കുകയും വേണം. കുട്ടികൾ നിങ്ങൾ  ചെയ്യുന്ന കാര്യങ്ങൾ മാതൃകയാക്കാൻ ശ്രമിക്കുമെന്നത് മനസ്സിൽ കണ്ടുകൊണ്ട് വേണം നിങ്ങളുടെ ഇടപെടൽ.

ഇതോടൊപ്പം അവർക്ക് സ്വന്തമായി ചിലവഴിക്കാൻ കുറച്ച് പണം നൽകുകയും വേണം. അവർക്ക് ഇഷ്ടമുള്ള കാര്യങ്ങൾക്കായി ഒരു 20 രൂപ ചിലവഴിക്കുന്നത് പോലും കുട്ടികൾക്ക് എത്ര മാത്രം ആഹ്ളാദകരമാണെന്ന് നിങ്ങൾ തിരിച്ചറിയും.

ഒരു ബഡ്ജറ്റ് അനുസരിച്ച് ചിലവാക്കുന്നതെങ്ങനെയെന്നും അവർ പഠിക്കും.

6. പണം കൊണ്ടുള്ള ഗെയിമുകൾ 

കുട്ടികലെ ചില കാര്യങ്ങൾ പഠിപ്പിക്കാനുള്ള ഏറ്റവും ഫലപ്രദമായ വഴി അവരെ പഠിപ്പിക്കുകയാണെന്ന് തോന്നൽ അവർക്കുണ്ടാവാത്ത വിധം അത് ചെയ്യലാണ്.

 Monopoly, Life തുടങ്ങിയ ധനകാര്യ സാക്ഷരതാ ഗെയിമുകൾ അവരെക്കൊണ്ട് കളിപ്പിക്കുകയും ഗെയിമിൽ  തന്ത്രങ്ങളും അടവുകളുമെല്ലാം ആവിഷ്കരിക്കുന്നതിൽ അവരെ സഹായിക്കുകയും ചെയ്യുക.

കുട്ടികൾക്ക് ഇത് നിങ്ങളെല്ലാവരും ചേർന്നുള്ള കളിയായാണ് തോന്നുകയെങ്കിലും ഭാവിയിൽ ബഡ്ജറ്റിങ്ങിനും ആസൂത്രണത്തിനുമുള്ള പ്രാധാന്യം അവരിതിലൂടെ പഠിക്കും.

ഈ ഗെയിമുകൾ വഴി കുട്ടികൾക്ക് സാമ്പത്തിക ഇടപാടുകളുടെ കാര്യകാരണ ബന്ധങ്ങൾ തിരിച്ചറിയാനും, പിഴവുകൾ സംഭവിക്കുന്നതെങ്ങനെ എന്ന് മനസ്സിലാക്കാനും കഴിയുന്നതോടൊപ്പം ശരിയയായ തീരുമാനങ്ങളെടുത്ത് അതിന് പാരിതോഷികങ്ങൾ കൈപ്പറ്റുന്ന അനുഭവവും ലഭിക്കുന്നു.

ഇങ്ങനെയുള്ള വഴികളിലൂടെ പൊതുവെ ചർച്ച ചെയ്യാൻ സമൂഹം മടിക്കുന്ന വിഷയങ്ങൾ പോലും അസുഖകരമല്ലാത്ത രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കും. 

7. കുട്ടികളെ ധനകാര്യസംബന്ധമായ സംഭാഷണങ്ങളിൽ പങ്കെടുപ്പിക്കുകയും പ്രധാന പർച്ചെയ്‌സുകളുടെ ഭാഗമാക്കുകയും ചെയ്യുക

നിങ്ങൾ അവധിക്കാല യാത്രകൾ ആസൂത്രണം ചെയ്യുന്നതിലാവട്ടെ, സാധനസാമഗ്രികൾ വാങ്ങുന്നതിലാവട്ടെ, കുട്ടികളെ എല്ലാത്തിന്റെയും ഭാഗമാക്കുകയും ഇതൊക്കെയുമായി ബന്ധപ്പെട്ട ഗവേഷണ പ്രക്രിയയിൽ അവരെ പങ്കെടുപ്പിക്കുകയും ചെയ്യണം.

ഒരു തീരുമാനമെടുക്കുന്നതിൽ എന്തൊക്കെ ഘടകങ്ങളാണ് പരിഗണിക്കേണ്ടതെന്ന് അവർക്ക് മനസ്സിലാക്കി കൊടുക്കുന്നതിനോടൊപ്പം തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പായി വ്യത്യസ്‌ത ഓപ്ഷനുകൾ തുലനം ചെയ്ത് നോക്കുന്നതിൽ നിങ്ങളെ സഹായിക്കാൻ അവരോട് ആവശ്യപ്പെടുകയും വേണം.

ഒരു കാര്യം നിങ്ങൾ ഉറപ്പിച്ചോളൂ. നിങ്ങളുടെ കുടുംബത്തിനാകെ ഗുണകരമാവുന്ന ഒരു തീരുമാനം എടുക്കുന്നതിന്റെ ഭാഗമായുള്ള ഗവേഷണത്തിന് അവരുടേതായ സംഭാവന നൽകുന്നത് അവരെ അതീവ സന്തോഷവാന്മാരാക്കും.

പണത്തെ കുറിച്ചുള്ള ഇത്തരം ചർച്ചകളൊക്കെ നിങ്ങൾ തീന്മേശയ്ക്ക് ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുന്നത് പോലുള്ള സന്ദർഭങ്ങളിൽ വളരെ അനൗപചാരികമായി നടക്കേണ്ടതാണ്.

ഇതിലൊക്കെ ഭാഗവാക്കാകാനുള്ള പ്രായമൊന്നും നിങ്ങളുടെ കുട്ടികൾക്കായിട്ടില്ലെങ്കിൽ സാരമാക്കേണ്ടതില്ല. കുടുംബത്തിനകത്ത് സാമ്പത്തിക കാര്യങ്ങൾ മടി കൂടാതെയും സമ്മർദമില്ലാതെയും ചർച്ച ചെയ്ത് ശീലിക്കുക എന്നത് മാത്രമേ ഇതുകൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ.

8. ഒരു ബഡ്ജറ്റ് സൂക്ഷിക്കുന്നതെങ്ങനെ എന്ന് അവരെ പഠിപ്പിക്കുക

സ്വന്തം ചിലവുകൾ സംബന്ധിച്ച് ഒരു കണക്ക് സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അവർക്ക് മനസ്സിലാക്കി കൊടുക്കണം.

ഓരോ ആഴ്ചയും ആ ആഴ്ചത്തെ ചിലവുകൾ കുറിച്ച് വെക്കാനും മാസാവസാനം ആവുമ്പോൾ അതെല്ലാം ഒന്നിച്ച് കൂട്ടിനോക്കാനും അവരെ പഠിപ്പിക്കുക. ഇത് പണം ചിലവാകുന്നതെങ്ങനെ എന്ന ഒരു തിരിച്ചറിവ് അവർക്കുണ്ടാക്കും.

പണം എങ്ങനെയൊക്കെയാണ് ചിലവായിപ്പോകുന്നത് എന്ന്  മനസ്സിലാക്കുന്നത് പണം സേവ് ചെയ്യുന്ന കാര്യത്തിൽ പ്രായഭേദമെന്യേ ഒരു പ്രധാന ഘടകമാണ്. 

പണം ചിലവായിപ്പോകുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാനും ചിലവ് ശീലങ്ങൾ മാറ്റുന്നതിലൂടെ സേവിങ്ങ് ലക്ഷ്യങ്ങൾ എങ്ങനെ വേഗത്തിൽ സ്വായത്തമാക്കാമെന്ന്  മനസ്സിലാക്കാനും കുട്ടികളെ പ്രേരിപ്പിക്കണം.

9. കുട്ടികളുടെ കൂടെയിരുന്ന് ഒരു ആഗ്രഹപ്പട്ടിക ഉണ്ടാക്കുക.

മുൻഗണനാ ക്രമങ്ങളും ലക്ഷ്യങ്ങളും ഉണ്ടാക്കൽ ധനകാര്യ സാക്ഷരതയുടെ ഒരു പ്രധാനപ്പെട്ട ഘടകമാണ്.

നമുക്ക് വേണ്ടതെല്ലാം ഒറ്റയടിക്ക് നേടിയെടുക്കൽ സാധിക്കില്ല. പക്ഷെ നമുക്കൊരു പ്ലാൻ ഉണ്ടെങ്കിൽ ക്രമേണ നമ്മുടെ ലക്ഷ്യങ്ങൾ ഓരോന്നായി നേടിയെടുക്കാൻ നമുക്ക് സാധിക്കും. 

ഇത് കുട്ടികൾക്ക് പകർന്നുകൊടുക്കാൻ പറ്റിയ നല്ലൊരു പാഠമല്ലേ? നിങ്ങൾ കുട്ടികളുടെ കൂടെയിരുന്ന ശേഷം ഒരു അഞ്ചിന ആഗ്രഹപ്പട്ടിക ഉണ്ടാക്കാൻ അവരോട് ആവശ്യപ്പെടുക.  

അതിനുശേഷം അവയിൽ  ഏറ്റവും പ്രധാനപ്പെട്ടതിൽ നിന്നും തുടങ്ങി താഴോട്ട് വരുംവിധം അവയെ പ്രാധാന്യക്രമത്തിൽ ക്രമീകരിക്കാൻ പറയുക.

ഈ ലിസ്റ്റ് പൂർത്തിയായ ശേഷം അവരുടെ ആവശ്യങ്ങൾ എങ്ങനെ നിറവേറ്റാമെന്ന കാര്യം കുട്ടികളുമായി സംസാരിക്കുക.

പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നത് നിങ്ങൾ വിചാരിക്കുന്ന അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. കുറച്ച് മുൻകരുതലും, ക്ഷമയും, ഭാവനയുമുണ്ടെങ്കിൽ വളരെ എളുപ്പമാണത്.

വെറുതേ പണത്തെ കുറിച്ച് നിങ്ങളുടെ കുട്ടികളോട് സംസാരിക്കുന്നത് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാനും ജീവിതകാലം മുഴുവൻ ഉപകരിക്കുന്ന വൈദഗ്ദ്ധ്യങ്ങൾ നേടിയെടുക്കാനും അവർക്കൊരു പ്രോത്സാഹനമാവും.

ധനകാര്യ ക്വിസ്സുകളിലും ടൂർണമെന്റുകളിലും പങ്കെടുക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത് ധനകാര്യ സാക്ഷരതാ സമ്പാദനം വിരസത നിറഞ്ഞ ഒന്നായി മാറാതിരിക്കാൻ അവരെ സഹായിക്കും.

നിങ്ങളുടെ വ്യക്തിഗത ധനകാര്യം നന്നായി കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ഒരു ഗൈഡും നിങ്ങളുടെ സാമ്പത്തിക ഇടപാടുകളുടെ തോത് വർദ്ധിപ്പിക്കാനുതകുന്ന മികച്ച ധനകാര്യ മാനേജ്മെന്റ് ടിപ്പുകളും ഞങ്ങൾ നിങ്ങൾക്ക് പ്രദാനം ചെയ്യുന്നു.

 

.  

Subscribe to our newsletter
Thank you! Your submission has been received!
Oops! Something went wrong while submitting the form.