Buy Gold
Sell Gold
Daily Savings
Round-Off
Digital Gold
Instant Loan
Nek Jewellery
സാമൂഹികമായും വൈകാരികമായും ഒരുപാട് കഥകൾ പറയാനുള്ള ലോഹമാണ് സ്വർണം. ഒരു വിശേഷ ദിവസം, സ്വർണം സ്വന്തമാക്കാനാണ് ഇന്ത്യക്കാർ ആഗ്രഹിക്കുന്നത്.
സ്വർണമില്ലാത്തൊരു ഇന്ത്യൻ വിവാഹം ചിന്തിക്കാനേ കഴിയില്ല.
വിവാഹത്തിന് മാത്രമല്ല അക്ഷയ തൃതീയ, ധൻതേരാസ്, കർവാ ചൗത്ത്, ദീപാവലി, മകര സംക്രാന്തി, നവരാത്രി എന്നിങ്ങനെ ഒട്ടു മിക്ക ആഘോഷങ്ങൾക്കും സ്വർണം ഒരു അവിഭാജ്യ ഘടകമാണ്.
ഇന്ത്യക്കാർക്ക് സ്വർണം വെറുമൊരു ലോഹമല്ല. അവർ വളരെ വൈകാരികമായാണ് അതിനെ കാണുന്നത്.
നമുക്ക് സ്വർണത്തോടുള്ള അഭിനിവേശം കാലാതീതമാണ്. ഒരു ഡ്രൈവറുടെ വിവാഹമാകട്ടെ രാജ്ഞിയുടെ കിരീടമാകട്ടെ സ്വർണമാണ് താരം.
നമുക്ക് മനഃസുഖവും ശാന്തിയും തരുന്ന ഒരു തരം ഊഷ്മളത സ്വർണത്തിനുണ്ടെന്ന് തോന്നുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിൽ ഒന്നായി ഇന്ത്യ മാറിയതിൽ അത്ഭുതമൊന്നുമില്ല.
വിശേഷ ദിവസങ്ങളിൽ സ്വർണം സമ്മാനം നൽകുന്നത് ഒരു പ്രധാന കാര്യമായി നമ്മൾ കരുതുന്നു. 50 ശതമാനത്തോളം സ്വർണ ഉപഭോഗവും കല്യാണം പോലുള്ള ചടങ്ങുകളിൽ ഉപഹാരമായി നൽകുന്ന ആചാരത്തിനു വേണ്ടിയാണ്.
മതപരമായ ചടങ്ങുകളിൽ ഉപയോഗിക്കുന്ന, ശുദ്ധവും സൗഭാഗ്യപൂർണവുമായ ലോഹമായാണ് സ്വർണത്തെ കണക്കാക്കുന്നത്. ദൈവങ്ങൾക്ക് അലങ്കാരമായി സ്വർണം ഉപയോഗിക്കുന്ന രീതി മൂലം ഇന്ത്യയിലെ പല ക്ഷേത്രങ്ങളും ലോകത്തിലെ ഏറ്റവും വലിയ സ്വർണ കലവറകളായി മാറിയിരിക്കുന്നു.
ഒരു സ്വർണക്കട്ടിയാകട്ടെ, ഒരു പെട്ടി നിറയെ സ്വർണ നാണയങ്ങളാകട്ടെ അതൊരിക്കലും പാഴാകുന്നില്ല. അതിന്റെ മൂല്യം ഉയർന്നു കൊണ്ടേയിരിക്കും. ഈ ആകർഷണീയ ലോഹം ഉടമസ്‌ഥന് മികച്ചൊരു മുതൽക്കൂട്ടാണ്.
ആഭരണ മേഖലയിലേക്ക് വജ്രം, പ്ലാറ്റിനം, മുത്ത്, കൃത്രിമ സ്വർണം എന്നിവയുടെ കടന്നു വരവിനിടയിൽ പോലും സ്വർണത്തിന്റെ മൂല്യത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല. ഉടമസ്ഥന് അഭിമാനവും അയൽക്കാരന് അസൂയയും ഉളവാക്കുന്ന അമൂല്യ ലോഹമായി അത് തുടരുന്നു.
സ്വർണം ഒരു ലളിതമായ സമ്പാദ്യ മാർഗമാണ്. എല്ലാ തരം സാമ്പത്തിക നിലവാരത്തിലുള്ളവരും അതുപയോഗിക്കുന്നു. വെറും ഒരു ഗ്രാം സ്വർണം വാങ്ങിയാൽ പോലും അത് ആയിരക്കണക്കിന് രൂപയുടെ സമ്പാദ്യമാണ്. മറ്റൊരു നിക്ഷേപ മാർഗവും ഇത്ര എളുപ്പത്തിൽ വഴങ്ങുന്നവയല്ല.
സ്വർണം വാങ്ങുവാനും സമ്മാനമായി നൽകുവാനും ഇപ്പോൾ ധാരാളം മാർഗങ്ങളുണ്ട്. അവയിൽ ഏറ്റവും സുരക്ഷിതവും ലളിതവുമായ മാർഗമാണ് ഡിജിറ്റൽ ഗോൾഡ്. സ്വർണം വാങ്ങുവാൻ വീട് വിട്ട് പുറത്തേക്ക് പോലും പോകേണ്ടി വരുന്നില്ല. വാങ്ങുക, സമ്മാനമായി നൽകുക, നിക്ഷേപമായി സൂക്ഷിക്കുക - Jar ആപ്പ് വഴി ഇവയെല്ലാം വെറും നിമിഷങ്ങൾക്കുള്ളിൽ സാധിക്കും.
പ്രത്യക്ഷ സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിനേക്കാൾ സമർത്ഥമായ മാർഗം ഡിജിറ്റൽ ആണ്. കാരണങ്ങളും ഗുണങ്ങളും അറിയൂ.
നിമിഷങ്ങൾക്കുള്ളിൽ സ്വർണം വാങ്ങിക്കൂ. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കൂ. ഈ മോഹിപ്പിക്കുന്ന ലോഹത്തിൽ നിക്ഷേപിക്കൂ, പരിധികളില്ലാത്ത ലാഭം സ്വന്തമാക്കൂ.
Jar ആപ്പിലൂടെ എങ്ങനെ ലളിതമായി ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപിക്കാമെന്ന് അറിയുക. Jar ആപ്പ് ഡൌൺലോഡ് ചെയ്ത് നിങ്ങളുടെ നിക്ഷേപക ജീവിതം ആരംഭിക്കൂ.