Buy Gold
Sell Gold
Daily Savings
Digital Gold
Instant Loan
Round-Off
Nek Jewellery
നല്ല ക്രെഡിറ്റ് സ്കോർ എന്താണ്, എങ്ങനെ അത് നേടിയെടുക്കാം, നല്ല ക്രെഡിറ്റ് സ്കോറിന്റെ ഗുണങ്ങൾ എന്തൊക്കെയാണ് എന്നീ കാര്യങ്ങളാണ് മിനി ക്രെഡിറ്റ് സ്‌കോർ ഗൈഡിൽ അടങ്ങിയിട്ടുള്ളത്.
നിങ്ങളുടെ ക്രെഡിറ്റ് സ്‌കോർ എത്രയാണെന്ന് അറിയുമോ?
ഉത്തരമെന്തുമാകട്ടെ, ക്രെഡിറ്റ് സ്കോറും ക്രെഡിറ്റ് റിപ്പോർട്ടും ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണ്.
എന്തിനാണ് ക്രെഡിറ്റ് റിപ്പോർട്ട് ശ്രദ്ധിക്കുന്നത് എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. കാരണമെന്തെന്നാൽ ഇത് ബാധിക്കുന്നത് നിങ്ങളുടെ വായ്പയെയോ, പണയവസ്തുക്കളെയോ, ക്രെഡിറ്റ് കാർഡിനെയോ മാത്രമല്ല.
നിങ്ങളുടെ മൊബൈൽ ഫോൺ EMI, മാസം തോറുമുള്ള വാഹന ഇൻഷുറൻസ്, ബാങ്ക് അക്കൗണ്ടുകൾ, മറ്റു സാമ്പത്തിക ഇടപാടുകൾ എന്നിവയെ എല്ലാം ഇത് ബാധിക്കാം.
തൃപ്തികരമായ ഒരു ക്രെഡിറ്റ് സ്‌കോറോ ക്രെഡിറ്റ് റിപ്പോർട്ടോ എന്താണെന്നോ അതെങ്ങനെയാണ് കണക്കാക്കുന്നതെന്നോ അറിയില്ലേ? പേടിക്കേണ്ട. Jar നിങ്ങളെ സഹായിക്കും.
300 നും 900 നും ഇടയ്ക്കുള്ള ഒരു മൂന്നക്ക സംഖ്യയാണ് സാധാരണയായി ക്രെഡിറ്റ് സ്‌കോർ. നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിൽ നിന്നും നിങ്ങളുടെ സാമ്പത്തിക ഇടപാടുകളുടെ ചരിത്രം, നിങ്ങൾക്ക് എത്ര ബാധ്യതയുണ്ട്, നിങ്ങൾ ക്രെഡിറ്റ് കാർഡ് എടുത്തിട്ട് എത്ര കാലമായി എന്നീ കാര്യങ്ങളെ ആധാരമാക്കിയാണ് ക്രെഡിറ്റ് സ്‌കോർ നിർണയിക്കുന്നത്.
ബാങ്കുകൾ, കാർ ഇടപാടുകാർ, ക്രെഡിറ്റ് കാർഡ് കമ്പനികൾ തുടങ്ങി വായ്പ സംവിധാനം ലഭ്യമാക്കുന്ന സേവനദാതാക്കൾ നിങ്ങൾക്ക് വായ്പയോ ക്രെഡിറ്റ് കാർഡോ നൽകണോ എന്ന് തീരുമാനിക്കുവാൻ പരിശോധിക്കുന്ന ഘടകങ്ങളിൽ ഒന്ന് ക്രെഡിറ്റ് സ്‌കോർ ആണ്.
നിങ്ങൾ പണം തിരിച്ചടക്കുന്നോ എന്ന് അവർ വിലയിരുത്താൻ ഉപയോഗിക്കുന്ന പല ഘടകങ്ങളിലൊന്നാണിത്. എത്ര അപേക്ഷകൾ നിങ്ങൾ അടുത്തിടയ്ക്ക് സമർപ്പിച്ചിട്ടുണ്ട്, എത്ര പണം നിങ്ങൾക്ക് ബാധ്യതയായുണ്ട്, എന്തെല്ലാം ഉൽപ്പന്നങ്ങൾ നിങ്ങൾ വാങ്ങിച്ചിട്ടുണ്ട്, അതിന്റെയൊക്കെ പണം നിങ്ങൾ സമയത്ത് അടച്ചു തീർത്തിട്ടുണ്ടോ എന്നിങ്ങനെ പല വിവരങ്ങളും അവർ പരിശോധിക്കുന്നുണ്ട്.
Equifax, CIBILTM, ExperianTM, CRIF High MarkTM, തുടങ്ങിയ ക്രെഡിറ്റ് ബ്യൂറോകളാണ് ഇന്ത്യയിൽ ക്രെഡിറ്റ് സ്‌കോർ നിർണയിക്കുന്നത്.
ഓരോ ഏജൻസികളും ഓരോ രീതിയിലാണ് ക്രെഡിറ്റ് സ്‌കോറുകൾ നിർണയിക്കുന്നത്. അത് കൊണ്ട് തന്നെ കമ്പനികൾക്കനുസരിച്ചു ഇതിൽ മാറ്റം വരാം.
ക്രെഡിറ്റ് സ്‌കോർ ഗ്രേഡിംഗ് സംവിധാനം പെട്ടെന്ന് മനസിലാക്കാൻ സഹായിക്കുന്ന ഒരു പട്ടിക താഴെ ചേർക്കുന്നു:
ഓർക്കുക, ഉയർന്ന ക്രെഡിറ്റ് സ്‌കോർ സൂചിപ്പിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സംബന്ധമായ ചരിത്രം മികച്ചതാണെന്നാണ്. ഇത് നിങ്ങളുടെ ക്രെഡിറ്റ് അപേക്ഷ പരിശോധിക്കുമ്പോൾ ക്രെഡിറ്റ് നൽകുന്ന സ്‌ഥാപനങ്ങൾക്ക് നിങ്ങളിൽ ഉള്ള വിശ്വാസം വർദ്ധിപ്പിക്കാൻ സഹായിക്കും.
ഉത്തരവാദിത്തമുളള ക്രെഡിറ്റ് ശീലങ്ങൾ വളർത്തിയെടുക്കുന്നതിനൊപ്പം എങ്ങനെ മികച്ച ക്രെഡിറ്റ് സ്‌കോർ സൃഷ്ടിക്കാം എന്ന് പരിശോധിക്കാം:
1. ബില്ലുകൾ എല്ലായ്‌പ്പോഴും സമയത്ത് അടയ്ക്കുക
നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബാധ്യതകളും EMI-കളും സമയാധിഷ്ഠിതമായും കൃത്യമായും അടച്ചു തീർക്കുന്നതിനാണ് ക്രെഡിറ്റ് ബ്യൂറോകൾ ക്രെഡിറ്റ് സ്‌കോർ കണക്കാക്കുമ്പോൾ ഏറ്റവും പരിഗണന നല്കുന്നത്. അത് കൊണ്ട് തന്നെ ക്രെഡിറ്റ് സ്‌കോർ നില നിർത്താൻ, ക്രെഡിറ്റ് കാർഡ് ബില്ലുകളും വായ്പകളും കൃത്യസമയത്ത് അടയ്ക്കുക. ബില്ലുകൾ അടയ്ക്കുവാൻ സാങ്കേതിക തടസം നേരിടുന്നുണ്ടെങ്കിൽ സേവനദാതാവിനെ സമീപിക്കുക.
2. കുറഞ്ഞ കാലയളവിൽ ധാരാളം വായ്പകൾക്കും ക്രെഡിറ്റ് കാർഡുകൾക്കും അപേക്ഷ നൽകാതിരിക്കുക
ഓരോ തവണ നിങ്ങൾ അപേക്ഷിക്കുമ്പോഴും കടം തരുന്ന സ്‌ഥാപനം നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിനായി ക്രെഡിറ്റ് ഏജൻസിയെ സമീപിക്കും. ഇങ്ങനെ സൃഷ്ടിക്കുന്ന ഓരോ ക്രെഡിറ്റ് റിപ്പോർട്ടും ഹാർഡ് എൻക്വയറി എന്നാണ് അറിയപ്പെടുന്നത്. ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോർ താഴാൻ കാരണമാകും. ചുരുക്കി പറഞ്ഞാൽ ഇങ്ങനെ ഒന്നിലധികം അപേക്ഷകൾ നൽകുമ്പോൾ നിങ്ങളുടെ ക്രെഡിറ്റ് സ്കോറും അതിനനുസരിച്ചു പെട്ടെന്ന് മോശമാകും.
3. പതിവായി നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിക്കുക
ക്രെഡിറ്റ് സ്‌കോർ കണക്കാക്കാൻ ക്രെഡിറ്റ് ബ്യൂറോകൾ സാധാരണയായി വായ്പ ദാതാക്കളിൽ നിന്നും ക്രെഡിറ്റ് കാർഡ് കമ്പനികളിൽ നിന്നുമാണ് വിവരങ്ങൾ ശേഖരിക്കാറ്. നിങ്ങളുടെ വ്യക്തിവിവരങ്ങൾ കൃത്യവും പൂർണവുമാണെന്ന് ഉറപ്പു വരുത്താൻ ക്രെഡിറ്റ് റിപ്പോർട്ടിന്റെ സൗജന്യ പകർപ്പ് ആവശ്യപ്പെടുക. അത് പരിശോധിക്കുക. ഓൺലൈൻ സാമ്പത്തിക കമ്പോളങ്ങളിൽ നിന്നും നിങ്ങൾക്ക് സൗജന്യമായി ക്രെഡിറ്റ് റിപ്പോർട്ടുകളും കൃത്യമായ വിവരങ്ങളും ലഭ്യമാണ്.
4. കടങ്ങൾ എത്രയും പെട്ടെന്ന് അടച്ചു തീർക്കുക
ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. കടങ്ങൾ എത്രയും പെട്ടെന്ന് അടയ്ക്കുക. നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബാലൻസ് ക്രെഡിറ്റ് ലിമിറ്റിനും വളരെ താഴെ മാത്രം നിർത്തുക. അത് ക്രെഡിറ്റ് ലിമിറ്റിനു മുകളിൽ പോയാൽ ക്രെഡിറ്റ് സ്കോറിനെ ബാധിക്കും.
മികച്ച ക്രെഡിറ്റ് സ്‌കോർ കൊണ്ടുള്ള പ്രധാനപ്പെട്ട ചില ഗുണങ്ങൾ താഴെ കൊടുത്തിരിക്കുന്നു:
1. എല്ലാ തരം വായ്പകളും കുറഞ്ഞ പലിശ നിരക്കിൽ ലഭിക്കുന്നു
കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ ലഭ്യമാകുമെന്നതിനാൽ എല്ലാവരും തന്നെ മികച്ച ക്രെഡിറ്റ് സ്കോറിനായി പരിശ്രമിക്കുന്നവരാണ്. കൂടുതൽ പണം ലഭിക്കുവാനും കടം പെട്ടെന്ന് അടച്ചു തീർക്കുവാനും ഇത് സഹായിക്കുന്നു. ഭവന വായ്‌പ പോലുള്ള വലിയ വായ്പകളുടെ കാര്യത്തിൽ ചെറിയൊരു കിഴിവ് തന്നെ വളരെ വലിയൊരു ലാഭം നമുക്കുണ്ടാക്കി തരും.
2. വായ്പകളും ക്രെഡിറ്റ് കാർഡുകളും അനുവദിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു
വായ്പയ്‌ക്കോ ക്രെഡിറ്റ് കാർഡിനോ അപേക്ഷിക്കുമ്പോൾ സേവനദാതാവ് ആദ്യം നോക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറാണ്. ഹാർഡ് എൻക്വയറിക്ക് ശേഷം നിങ്ങളുടെ അപേക്ഷ നിരസിച്ചാൽ അത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കുമെങ്കിലും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോർ മികച്ചതാണെങ്കിൽ അപേക്ഷ നിരസിക്കപ്പെടാനുള്ള സാധ്യത കുറവാണ്.
3. നിങ്ങളുടെ ക്രെഡിറ്റ് ലിമിറ്റ് വർധിപ്പിക്കുന്നു
നിങ്ങൾ വായ്‌പയ്‌ക്കോ ക്രെഡിറ്റ് കാർഡിനോ അർഹനാണോ എന്ന് നിർണയിക്കുന്ന രണ്ട് പ്രധാന ഘടകങ്ങളാണ് നിങ്ങളുടെ ശമ്പളവും ക്രെഡിറ്റ് സ്കോറും. കൂടുതൽ വലിയ വായ്പയോ ഉയർന്ന ക്രെഡിറ്റ് ലിമിറ്റൊ നേടിയെടുക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു . ഇവ രണ്ടും പരിഗണിച്ച ശേഷം സേവനദാതാക്കൾ നിങ്ങൾ ഉത്തരവാദമുള്ള വായ്പക്കാരൻ ആണോ എന്ന് പരിശോധിക്കുന്നു . ക്രെഡിറ്റ് സ്‌കോർ കുറവാണെങ്കിലും ഒരു പക്ഷെ വായ്പയോ ക്രെഡിറ്റ് കാർഡോ ലഭിച്ചേക്കാം. പക്ഷെ പലിശ നിരക്ക് ഉയർന്നതായിരിക്കുമെന്ന് മാത്രമല്ല ക്രെഡിറ്റ് ലിമിറ്റ് കുറവുമായിരിക്കും.
4. വിലപേശൽ സാധ്യത വർദ്ധിപ്പിക്കുന്നു
നിങ്ങളുടെ ക്രെഡിറ്റ് സ്‌കോർ മോശമാണെങ്കിൽ നിങ്ങൾ എടുക്കുന്ന വായ്പകളുടെ പലിശ നിരക്ക് ഉയർന്നതായിരിക്കും. ഭാവിയിൽ ഇവ തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുമായിരിക്കും . പലിശ കുറയ്ക്കാനുള്ള വിലപേശൽ നടത്താൻ ഉള്ള നിങ്ങളുടെ സാധ്യതയും കുറവാണ്.
മറുവശത്ത്, നിങ്ങൾക്ക് ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ, വായ്പകൾക്കും ക്രെഡിറ്റ് കാർഡുകൾക്കും അംഗീകാരം ലഭിക്കുന്നതിനുള്ള മികച്ച അവസരം നിങ്ങൾക്ക് ലഭിക്കും. കടം കൊടുക്കുന്നവരിൽ നിന്നുള്ള ഓഫറുകൾ താരതമ്യം ചെയ്തുകൊണ്ട് നിങ്ങൾക്ക് വായ്പക്കാരുമായി കുറഞ്ഞ പലിശ നിരക്കുകൾ ചർച്ച ചെയ്യാനും കഴിയും.
ക്രെഡിറ്റ് സ്‌കോർ അറിയാൻ വളരെ എളുപ്പമാണ് . നാല് ഏജൻസികളിൽ നിന്നും വർഷത്തിലൊരിക്കൽ ഓൺലൈൻ ആയി നിങ്ങൾക്ക് ക്രെഡിറ്റ് റിപ്പോർട്ട് കിട്ടും
വോട്ടർ ID, ആധാർ കാർഡ് , പാൻ കാർഡ് മുതലായ വ്യക്തി വിവരങ്ങളും പ്രാഥമിക വിവരങ്ങളും നൽകിയാൽ മാത്രം മതി, ക്രെഡിറ്റ് സ്‌കോർ അടക്കമുള്ള ക്രെഡിറ്റ് റിപ്പോർട്ട് ലഭ്യമാകും. നിങ്ങൾ എടുത്തിട്ടുള്ളതോ തിരിച്ചടച്ചതോ ആയ വായ്പകളുടെ വിവരങ്ങൾ അടങ്ങിയ ക്രെഡിറ്റ് ചരിത്രവും ഇതോടൊപ്പം ഉണ്ടാകും.
നിങ്ങളുടെ ക്രെഡിറ്റ് ഉപയോഗത്തിന്റെ അളവുകോലായും വായ്പ നൽകുന്നവരുടെ തീരുമാനത്തെ ബാധിക്കുന്ന നിർണായക ഘടകമായും ക്രെഡിറ്റ് സ്‌കോർ പ്രവർത്തിക്കുന്നു. പലരും അവരുടെ വായ്പ നിരസിക്കപ്പെടുമ്പോൾ മാത്രമാണ് ഇതേക്കുറിച്ചു അറിയുന്നത്.
പുതിയൊരു കാറോ വീടോ വാങ്ങിക്കുവാൻ ശ്രമിക്കുമ്പോൾ നിരാശരാകേണ്ടി വരുന്നതിനേക്കാൾ ഭേദം ക്രെഡിറ്റ് സ്‌കോർ പരിപാലിക്കുന്നതാണ്. ക്രെഡിറ്റ് സ്‌കോർ മെച്ചപ്പെടുത്താനുള്ള ആദ്യ പടി ഇന്ന് തന്നെ തുടങ്ങൂ. ആരോഗ്യകരമായ ക്രെഡിറ്റ് ശീലങ്ങൾ വളർത്തൂ. ക്രെഡിറ്റ് സ്‌കോർ ക്രമേണ ഉയരുന്നത് കാണൂ.