Playstore Icon
Download Jar App
Digital Gold

Jar ആപ്പ്: സ്വർണ്ണം സമ്മാനമായി നൽകാൻ ഇനി ഡിജിറ്റൽ വഴി തിരഞ്ഞെടുക്കൂ

December 30, 2022

നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് നൽകാവുന്ന ഏറ്റവും നല്ല സമ്മാനമാണ് ഡിജിറ്റൽ ഗോൾഡ്. സ്വർണത്തെ അവരുടെ പോർട്ട്ഫോളിയോയുടെ ഭാഗമാക്കിക്കൊണ്ട് അവർക്ക് നിക്ഷേപം തുടങ്ങുന്നതിനോ നിലവിലുള്ള നിക്ഷേപം വികസിപ്പിക്കുന്നതിനോ സഹായിക്കൂ.

നിങ്ങൾ ഇപ്പോഴും നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും പണവും, സാങ്കേതിക ഉപകരണങ്ങളും ഫാഷനബിളായ വസ്തുക്കളുമെല്ലാമാണോ സമ്മാനമായി നൽകാറ്? കഴിഞ്ഞ വർഷം നിങ്ങളുടെ ജന്മദിനത്തിനോ ദീപാവലിക്കോ നിങ്ങൾക്ക് കിട്ടിയ സമ്മാനം നിങ്ങൾ ഓർത്തുവെക്കുന്നുണ്ടോ? ഉണ്ടാവാൻ സാധ്യതയില്ല അല്ലേ? കാരണം അതിന്റെ ഉപയോഗം എന്നേ കഴിഞ്ഞിട്ടുണ്ടാകും.   

കാലം ചെല്ലുംതോറും ഇങ്ങനെയുള്ള സമ്മാനങ്ങളുടെ മൂല്യമില്ലാതാകും. അവ ദീർഘ കാല ഉപയോഗത്തിൽ പഴകുന്നു. നിങ്ങളുടെ സ്നേഹം നീണ്ടുനിൽക്കുന്നതുപോലെ ഈ വസ്തുക്കൾ ദീർഘകാലം നിലനിൽക്കില്ല.

എന്നാൽ എന്തുകൊണ്ട് നിങ്ങളുടെ സ്നേഹിതർക്ക് ഒരു ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന സമ്മാനങ്ങൾ നൽകിക്കൂടാ? അവരുടെ ദീർഘ കാല സൗഖ്യമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെന്ന് സാക്ഷ്യപ്പെടുത്തുന്ന സമ്മാനങ്ങൾ നൽകാവുന്നതല്ലേ?

ഇനി മുതൽ അവർക്ക് സമ്മാനമായി സമ്പത്ത് നൽകൂ. അതെ, സ്വർണം അവരുടെ പോർട്ട്ഫോളിയോയുടെ ഭാഗമാക്കുക വഴി നിങ്ങൾക്ക് അവരുടെ നിക്ഷേപത്തിന് തുടക്കം കുറിയ്ക്കുകയോ നിലവിലുള്ള നിക്ഷേപം വികസിപ്പിക്കാൻ സഹായിക്കുകയോ ചെയ്യാം. ഇന്നത്തെ ഡിജിറ്റൽ കാലത്ത് ഇത് എളുപ്പം ചെയ്യാൻ കഴിയുന്ന കാര്യമാണ്.

നിങ്ങൾക്ക് ഇനി Jar ആപ്പ് വഴി ഡിജിറ്റൽ ഗോൾഡ് സമ്മാനമായി നൽകാം.

സ്നേഹത്തിന്റെയും കരുതലിന്റെയും ഏറ്റവും മനോഹരമായ ഒരു പ്രതീകമാവും അത്. ഒരാൾക്ക് നൽകാവുന്നതിൽ വെച്ച് ഏറ്റവും മൂല്യവത്തായതും ദീർഘകാലം നിലനിൽക്കുന്നതുമായ ഒരു സമ്മാനമാണ് സ്വർണം.

പിറന്നാളുകൾ, വാർഷികങ്ങൾ, വിവാഹങ്ങൾ, വാലന്റൈൻസ് ഡേ, ബേബി ഷവർ, ആഘോഷ ദിനങ്ങൾ എന്നീ സന്ദർഭങ്ങളിലെല്ലാം സ്വർണത്തെ വെല്ലാൻ മറ്റൊരു സമ്മാനവുമില്ല.

എന്തുകൊണ്ട് ഡിജിറ്റൽ ഗോൾഡ്?

ഏറ്റവും സുരക്ഷിതമാണ് എന്നതുകൊണ്ട് തന്നെ.

നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് പണം നൽകാനുള്ള ഏറ്റവും ലളിതമായ മാർഗ്ഗമാണ് ഡിജിറ്റൽ ഗോൾഡ്. അതാവുമ്പോൾ സ്വർണം സൂക്ഷിക്കൽ, ഉചിതമായ ഡിസൈൻ തിരഞ്ഞെടുക്കൽ, ഫണ്ട് ആവശ്യമായി വരുമ്പോൾ വിൽക്കൽ തുടങ്ങിയ തലവേദനകൾ ഒന്നും അവർക്കില്ല.

സ്വർണം എല്ലാക്കാലത്തും വിലമതിക്കപ്പെടുന്ന ഒരു ലോഹമാണ്. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ ആളുകളിപ്പോഴും സ്വർണത്തെയാണ് ആശ്രയിക്കുന്നതെന്ന് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നു.

യാഥാർത്ഥ സ്വർണത്തേക്കാൾ നല്ല ഓപ്‌ഷനാണ് ഡിജിറ്റൽ ഗോൾഡ്. സ്വർണത്തിന്റെ പരിശുദ്ധിയുടെയും വിശ്വാസ്യതയുടെയും കാര്യത്തിലായാലും അത് സുരക്ഷിതമായി സൂക്ഷിക്കുന്ന കാര്യത്തിലായാലും ഡിജിറ്റൽ ഗോൾഡ് ആവുമ്പോൾ പ്രശ്നങ്ങൾ ഇല്ല.

യാഥാർത്ഥ സ്വർണത്തിനുപകരം ഡിജിറ്റൽ ഗോൾഡ് സമ്മാനിക്കുന്നതിന്റെ മെച്ചങ്ങൾ 

  • സൗകര്യപ്രദം - യഥാർത്ഥ സ്വർണ ഇടപാടുകളിൽ നിന്നും വ്യത്യസ്തമായി ഡിജിറ്റൽ ഗോൾഡ് ഇടപാടുകൾ ഓൺലൈൻ ആയാണ് നടക്കുന്നത് എന്നതിനാൽ വാങ്ങുകയോ സ്വീകരിക്കുകയോ ചെയ്യുന്ന ആളുടെ ശാരീരിക സാന്നിദ്ധ്യം ആവശ്യമില്ല. അവർക്ക് എവിടെ നിന്ന് വേണമെങ്കിലും ഏതു സമയത്തും സ്വർണം വാങ്ങുകയോ സ്വീകരിക്കുകയോ ചെയ്യാം.

  • സുരക്ഷിതത്വം - നിങ്ങൾ ആർക്കെങ്കിലും യഥാർത്ഥ സ്വർണം  സമ്മാനിക്കുമ്പോൾ മോഷണം, കവർച്ച തുടങ്ങി അനേകം അപകട സാധ്യതകൾ ഉണ്ട്. ഡിജിറ്റൽ ഗോൾഡ് ആവട്ടെ സുരക്ഷിതമായും ഭദ്രമായും സൂക്ഷിക്കപ്പെടുന്നു. മോഷണം പോലുള്ള അപകട സാദ്ധ്യതകളില്ല. 

  • ലിക്വിഡിറ്റി - ഡിജിറ്റൽ ഗോൾഡ് സമ്മാനിക്കുന്നതുകൊണ്ടുള്ള മറ്റൊരു  ഗുണം അതിന്റെ ലിക്വിഡിറ്റി ആണ്. എമർജൻസി ഫണ്ടിന്റെ ഭാഗമായി ഉപയോഗിക്കാനും എപ്പോൾ വേണമെങ്കിലും കൈമാറ്റത്തിലൂടെ വിൽക്കാനും കഴിയും.

  • സംശുദ്ധത - യഥാർത്ഥ സ്വർണം വാങ്ങുകയോ സമ്മാനിക്കുകയോ ചെയ്യുമ്പോൾ സ്വർണത്തിൽ മായം കലർന്നിരിക്കാനുള്ള സാധ്യതയുണ്ട്. ഇത് വാങ്ങുന്നവരുടെയോ സ്വീകരിക്കുന്നവരുടെയോ തലവേദന അല്ല, കാരണം സ്വർണം ഇഷ്യൂ ചെയ്യുന്നവരാണ് അതിന്റെ സംശുദ്ധത ഉറപ്പുവരുത്താൻ ബാദ്ധ്യസ്ഥർ. മാത്രവുമല്ല, Jar ആപ്പ് വഴി വാങ്ങുന്ന സ്വർണം 24 ക്യാരറ്റ്, 99.95 % സംശുദ്ധ സ്വർണമാണ്.

  • സൂക്ഷിക്കുന്നതിനുള്ള ചിലവുകൾ -  നിങ്ങൾ യഥാർത്ഥ സ്വർണം ആർക്കെങ്കിലും സമ്മാനിക്കുമ്പോൾ മോഷണം, പിടിച്ചുപറിക്കൽ, കവർച്ച തുടങ്ങിയവയെല്ലാം അതിന്റെ അപകട സാധ്യതകളാണ്. അതുകൊണ്ട് തന്നെ സ്വർണം സുരക്ഷിതമായിരിക്കാൻ ഉടമസ്ഥൻ അത് ലോക്കറിൽ സൂക്ഷിക്കാനുള്ള വാടകയുടെയും സുരക്ഷിതത്വം ഉറപ്പുവരുത്താനായുള്ള  ഇൻഷൂറൻസ് പ്രീമിയത്തിന്റെയും ചിലവ് വഹിക്കേണ്ടി വരും. എന്നാൽ ഡിജിറ്റൽ ഗോൾഡ് സമ്മാനിക്കുമ്പോൾ അപകട സാധ്യതകളും സ്വർണം സൂക്ഷിക്കുന്നതിനുള്ള ചിലവുമെല്ലാം സ്വർണം ഇഷ്യൂ ചെയ്യുന്ന ആൾക്കേ ഉള്ളൂ, നിക്ഷേപകനില്ല.

  • അനായാസമായി നിക്ഷേപം നടത്താം  -  ഡിജിറ്റൽ ഗോൾഡ് ചെറിയ ഘടുക്കളായി നിക്ഷേപിക്കാം. MMTC - PAMP-യുടെ ഡിജിറ്റൽ ഗോൾഡ് വഴി 1 രൂപയ്ക്ക് പോലും സ്വർണ നിക്ഷേപം സാധ്യമാണ്‌ (സാക്ഷ്യപ്പെടുത്തിയ 99.95% സംശുദ്ധ സ്വർണം). സ്വർണം സമ്മാനമായി നൽകാനും സ്വന്തം വീട്ടിൽ സൗകര്യമായി ഇരുന്ന് കൊണ്ട് നിക്ഷേപം നടത്താനും നിങ്ങൾക്ക് Jar ആപ്പ് ഉപയോഗിക്കാം.

  • അടയ്‌ക്കേണ്ടി വരുന്ന തുക കുറവാണ്: നിങ്ങൾ സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ സ്വർണത്തിന്റെ പണം മാത്രമല്ല, പണിക്കൂലിയും അധിക നികുതികളുമെല്ലാം വഹിക്കേണ്ടതായി വരുന്നു. നിങ്ങളുടെ ആഭരണത്തിന്റെ ഡിസൈൻ അനുസരിച്ച് സ്വർണക്കടക്കാർ 7% മുതൽ 25% വരെ ചാർജ്ജ് ചെയ്യും. എന്നാൽ ഡിജിറ്റൽ ഗോൾഡ് വാങ്ങുമ്പോൾ നിങ്ങൾ 24 ക്യാരറ്റ് സംശുദ്ധ സ്വർണമാണ് വാങ്ങുന്നത്. നിങ്ങൾ മൊത്തത്തിൽ ചിലവാക്കുന്ന തുക പൂർണമായും സ്വർണത്തിൽ തന്നെ നിക്ഷേപിക്കപ്പെടുന്നു. വാങ്ങുന്ന സമയത്തെ 3% GST മാത്രമേ നിങ്ങൾക്ക് അധികച്ചിലവായി വരുന്നുള്ളൂ.

ഇന്ത്യയിൽ ധനകാര്യ പോർട്ട്ഫോളിയോയുടെ ഭാഗമായി ഡിജിറ്റൽ ഗോൾഡ് മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ അത് പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകാനുള്ള ഏറ്റവും നല്ലൊരു ഓപ്‌ഷനുമായി തീർന്നിരിക്കുന്നു.

സമ്മാനമായി നൽകുമ്പോൾ അത് സ്വീകരിക്കുന്ന ആൾക്ക് ഡിജിറ്റൽ ഗോൾഡ് മാത്രമല്ല, ദിർഘകാല റിട്ടേണുകൾ നൽകുന്നതും സമ്പത്തിന്റെ വളർച്ചക്ക് സഹായിക്കുന്നതുമായ വളരെ സുരക്ഷിതമായ ഒരു ആസ്തി കൂടെയാണ് ലഭിക്കുന്നത്.

സ്വർണം സമ്മാനിക്കൽ ഇപ്പോൾ ഒരു തടസ്സവും കൂടാതെ വളരെ എളുപ്പം ചെയ്യാവുന്ന കാര്യമായി മാറിയിരിക്കുന്നു.

Jar എന്ന ഡിജിറ്റൽ ഗോൾഡ് നിക്ഷേപ ആപ്പിലൂടെ ഡിജിറ്റൽ ഗോൾഡ് നിക്ഷേപവും സമ്മാനദാനവും നടത്താം    

ഈ  ആപ്പിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് കുറഞ്ഞ വിലയ്ക്ക് സ്വർണം സമ്മാനമായി നൽകുന്നതോടൊപ്പം വീട്ടിൽ സൗകര്യമായി ഇരുന്ന് ഏതാനും ചില സ്‌റ്റെപ്പുകളിലൂടെ നിങ്ങൾക്ക് വേണ്ടിയും സ്വർണം വാങ്ങാം.

ആദ്യമായി ഇവിടെ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യുക. തുറക്കുക. ‘ഗിഫ്റ്റ് ഗോൾഡ്’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. കോൺടാക്ട് തിരഞ്ഞെടുത്ത് നിങ്ങൾക്കയക്കേണ്ട സ്വർണത്തിന്റെ അളവ് തിരഞ്ഞെടുക്കുക. പിന്നെ അയക്കുക. തീർന്നു പരിപാടി!

പ്രിയപ്പെട്ടവരോടുള്ള നിങ്ങളുടെ സ്നേഹത്തിന്റെ ഒരു പങ്ക് ഡിജിറ്റൽ ഗോൾഡ് വഴി പങ്കിടുക. ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയുന്നതിനായി ഈ ഡിജിറ്റൽ ഗോൾഡ് ഗൈഡ് പരിശോധിക്കുക.         

Subscribe to our newsletter
Thank you! Your submission has been received!
Oops! Something went wrong while submitting the form.