Buy Gold
Sell Gold
Daily Savings
Digital Gold
Instant Loan
Round-Off
Nek Jewellery
സമ്പാദ്യത്തെക്കാള്‍ മികച്ചതായി എന്തുണ്ട്? നിക്ഷേപിക്കുകയും അതിന് റിവാര്‍ഡ് നേടുകയും ചെയ്യുക. ഡിജിറ്റല്‍ ഗോള്‍ഡിലെ നിക്ഷേപത്തിന് Jar എങ്ങനെയാണ് നിങ്ങള്‍ക്ക് ഓട്ടോമാറ്റിക് ആയി റിവാര്‍ഡ് നല്‍കുന്നതെന്ന് അറിയുക.
പണം നിക്ഷേപിക്കുന്നതിന് പ്രയാസപ്പെടുന്നുവോ? പണം സ്വരൂപിക്കണമെന്ന് നിങ്ങള്‍ക്കറിയാമെങ്കിലും അതിന് കഴിയുന്നില്ലേ?
നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് മറന്നേക്കൂ. ഏറ്റവും ലളിതമായും വേഗത്തിലും സമ്പാദിക്കാനും ഡിജിറ്റല്‍ ഗോള്‍ഡില്‍ പണം നിക്ഷേപിക്കാനും സഹായിക്കുന്ന Jar എന്ന ഓട്ടോമാറ്റിക് നിക്ഷേപ ആപ്പ് നിങ്ങൾക്ക് വേണ്ടിയുള്ളതാണ്.
കൂടാതെ അതിന് റിവാര്‍ഡ് ലഭിക്കുന്നു. ഇതിനേക്കാള്‍ മികച്ചതായി എന്തുണ്ട്? നിങ്ങള്‍ ചെയ്യേണ്ട ഏക കാര്യം ചെലവഴിക്കുക എന്നതാണ്!. ഞങ്ങള്‍ വെറുതെ പറയുന്നതല്ല!
Jar നിങ്ങളെ പണം സമ്പാദിക്കാൻ സഹായിക്കുന്നതോടൊപ്പം സ്ഥിരമായി നിക്ഷേപം നടത്തുന്നതിന് റിവാര്‍ഡും നല്‍കുന്നു. സമ്പാദിക്കുക, സമ്പാദിക്കുന്നത് തുടരുക, നേട്ടങ്ങള്‍ കൊയ്യുക.
നിങ്ങള്‍ ഓരോ തവണയും ഓണ്‍ലൈനില്‍ ചെലവഴിക്കുന്ന തുകയില്‍ നിന്ന് ഒരു ചെറിയ ഭാഗം നിക്ഷേപം നടത്തുന്നതിലൂടെ സമ്പാദ്യം സന്തോഷകരമായ ഒരു ശീലമാക്കി മാറ്റുന്ന പ്രതിദിന സ്വർണ നിക്ഷേപ ആപ്പാണ് Jar.
ഇത് ഏകദേശം ഒരു പിഗ്ഗി ബാങ്ക് പോലെ പ്രവര്‍ത്തിക്കുന്നു എന്ന് പറയാം. Jar, നിങ്ങളുടെ ചെലവുകൾ ഓരോന്നും SMS വഴി കണ്ടെത്തുകയും അത് അടുത്തുള്ള 10-ലേക്ക് റൗണ്ട് ചെയ്യാൻ ആവശ്യമായ ചെറിയ തുക വിനിയോഗിക്കുകയും ചെയ്യുന്നു.
ഉദാഹരണത്തിന് നിങ്ങള്‍ 198 രൂപയ്ക്ക് റീ ചാര്‍ജ് ചെയ്‌തെന്നിരിക്കട്ടെ. Jar ആപ്പ് നിങ്ങളുടെ SMS ഫോൾഡറിലെ റീചാർജ് സ്ഥിരീകരണ സന്ദേശം കണ്ടെത്തുകയും അത് 200 ആയി റൗണ്ട് ചെയ്യുകയും വ്യത്യാസം വരുന്ന തുക (200 - 198 = 2 രൂപ) നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ (UPI-യുമായി ബന്ധിപ്പിച്ചത്) നിന്നും എടുത്ത് നിങ്ങൾക്കുവേണ്ടി ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപിക്കുകയും ചെയ്യും. കൊള്ളാം അല്ലേ?
Jar ആപ്പ്, ഇങ്ങനെ ലഭിക്കുന്ന ചെറിയ തുക ലോക നിലവാരത്തിലുള്ള സുരക്ഷിത കേന്ദ്രങ്ങളിൽ സൂക്ഷിച്ചിട്ടുള്ളതും ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്കുകൾ ഇൻഷ്വർ ചെയ്തതുമായ 99.9% പരിശുദ്ധിയുള്ള ഡിജിറ്റല്‍ ഗോള്‍ഡിലാണ് ഓട്ടോമാറ്റിക്കായി നിക്ഷേപിക്കുന്നത്.
നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ഓട്ടോ പേ ഫീച്ചര്‍ ഉപയോഗിച്ച് ഓരോ ദിവസവും ഡിജിറ്റല്‍ ഗോള്‍ഡില്‍ നിക്ഷേപിക്കുന്നതിനായി നിശ്ചിത തുക സജ്ജീകരിച്ച് വയ്ക്കാനും കഴിയും. അല്ലെങ്കില്‍ നിങ്ങള്‍ക്ക് നേരിട്ട് നിക്ഷേപിക്കാവുന്നതാണ്.
ഇന്നു തന്നെ സമ്പാദിക്കാനും നിക്ഷേപിക്കാനും തുടങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിന് നിങ്ങള്‍ക്കായി ചില ആകര്‍ഷകമായ റിവാര്‍ഡുകളും ഓഫറുകളും ഞങ്ങള്‍ ഒരുക്കിയിരിക്കുന്നു.
അതെ, നിങ്ങള്‍ മുകളില്‍ വായിച്ചത് ശരിയാണ്. ഇപ്പോള്‍ Jar ആപ്പിലൂടെയുള്ള ഓരോ വാങ്ങലിനുമൊപ്പവും നിങ്ങള്‍ക്ക് സ്വർണം സൗജന്യമായി ലഭിക്കുന്നു.
● 500 രൂപയ്‌ക്കോ അതിന് മുകളിലോ സ്വര്‍ണം വാങ്ങൂ, സൗജന്യമായി 2% അധിക സ്വര്‍ണം നേടൂ!
● 5000 രൂപയ്‌ക്കോ അതിന് മുകളിലോ സ്വര്‍ണം വാങ്ങൂ, സൗജന്യമായി 3% അധിക സ്വര്‍ണം നേടൂ!
നിങ്ങള്‍ നേടുന്ന ഓരോ മൈല്‍സ്‌റ്റോണിനും സ്പിന്നുകളും അധിക സ്വര്‍ണവും നേടുക.
● ഓരോ 0.5 ഗ്രാം മൈല്‍സ്‌റ്റോൺ പിന്നിടുമ്പോഴും 2% അധിക സ്വര്‍ണം നേടുക.
● ഓരോ 0.1 ഗ്രാം മൈല്‍സ്‌റ്റോൺ പിന്നിടുമ്പോഴും അധിക സ്പിന്നുകള്‍ നേടുക. (നിങ്ങളുടെ സമ്പാദ്യം ഇരട്ടിയാക്കാനുള്ള സാധ്യതകള്‍ ഉള്‍പ്പെടെ).
മറ്റുള്ളവരെ ആപ്പ് പരിചയപ്പെടുത്തുന്നത് വഴി വരുമാനം നേടാനുള്ള അവസരം. ഇന്ന് തന്നെ മറ്റുള്ളവരെ പരിചയപ്പെടുത്തി ഒരു വര്‍ഷം വരെയുള്ള ആനുകൂല്യങ്ങള്‍ നേടൂ. സുഹൃത്തുക്കളോട് നിങ്ങള്‍ നല്‍കുന്ന ലിങ്ക് ഉപയോഗിച്ച് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് സൈനപ്പ് ചെയ്യാന്‍ ആവശ്യപ്പെടൂ.
● പ്രതിദിന നിക്ഷേപത്തിലൂടെയും സ്പിൻ റിവാർഡുകൾ ശേഖരിക്കുന്നതിലൂടെയും 2% അധിക റിവാർഡുകൾ.
● നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും പരിചയപ്പെടുത്തുന്നതിലൂടെ ആഴ്ചതോറും 2-3% മൂല്യമുള്ള അധിക ആനുകൂല്യങ്ങൾ.
● നിങ്ങള്‍ പരിചയപ്പെടുത്തുന്നവര്‍ നടത്തുന്ന ഓരോ ഇടപാടിനും 1% കമ്മീഷൻ - 1 വർഷം വരെ.
ഓരോ ഇടപാടും Jar ആപ്പിലെ സമ്പാദ്യ ചക്രത്തില്‍ നിങ്ങള്‍ക്ക് ഓരോ സ്പിന്‍ നേടിത്തരുന്നു. ഗെയിമുകള്‍ കളിക്കുക വഴി നിങ്ങളുടെ നിക്ഷേപം ഇരട്ടിയാക്കുന്നതിനുള്ള അവസരമോ അല്ലെങ്കിൽ ആകര്‍ഷകമായ ക്യാഷ്ബാക്കുകളോ സ്വന്തമാക്കുക.
ഇനിപ്പറയുന്നവ പോലുള്ള നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടുന്നതിന് നിങ്ങള്‍ക്ക് ഇഷ്ടാനുസൃത 'ജാറുകൾ' സൃഷ്ടിക്കാം:
● നിങ്ങളുടെ വിവാഹത്തിന് സ്വര്‍ണം വാങ്ങുക.
● നിങ്ങളുടെ മാതാപിതാക്കളുടെ വിവാഹ വാര്‍ഷികത്തിന് സമ്മാനം വാങ്ങാനായി പണം സ്വരൂപിക്കുക.
● ഒറ്റയ്‌ക്കോ കുടുംബവുമൊത്തുള്ളതോ ആയ യാത്രകള്‍ക്കായി പണം മിച്ചം വയ്ക്കുക.
● കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സാമ്പത്തിക ആസൂത്രണം നടത്തുക.
● ബിസിനസ് ആരംഭിക്കാനോ പ്രിയപ്പെട്ട സ്റ്റോക്കില്‍ നിക്ഷേപിക്കാനോ സാമ്പത്തിക ആസൂത്രണം നടത്തുക.
● മെച്ചപ്പെട്ട സാമ്പത്തിക നിയന്ത്രണത്തിനായി പണം കരുതി വയ്ക്കുക.
● സുരക്ഷിതമായ ഭാവിയ്ക്കായി ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങുക.
● നിങ്ങളുടെ സ്വപ്‌നത്തിലുള്ള കാര്‍, വീട്, ഫോണ്‍, ലാപ്‌ടോപ് എന്നിവ വാങ്ങുന്നതിനായി സാമ്പത്തിക ആസൂത്രണം നടത്തുക.
● അടിയന്തര സാമ്പത്തികാവശ്യങ്ങള്‍ക്കായി പണം നീക്കിവയ്ക്കുക.
ഓട്ടോമാറ്റിക് നിക്ഷേപം മുതല്‍ ഓട്ടോമാറ്റിക് റിവാര്‍ഡ് വരെ Jar നിങ്ങളുടെ നിക്ഷേപ യാത്ര സുഗമവും എളുപ്പവുമാക്കുന്നതിന് ലക്ഷ്യമിടുന്നു.
Jar നിങ്ങളുടെ സമ്പാദ്യ-സ്വര്‍ണ നിക്ഷേപ വിദഗ്ധനാകട്ടെ! ഇന്നുതന്നെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ.