Buy Gold
Sell Gold
Daily Savings
Digital Gold
Instant Loan
Round-Off
Nek Jewellery
മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം ചിലവുകൾ നിറവേറ്റാൻ വിധമുള്ള സാമ്പത്തിക സ്വാതന്ത്ര്യം എല്ലാവരും ആഗ്രഹിക്കുന്നുണ്ടെങ്കിലും വളരെ കുറച്ചു പേർക്ക് മാത്രമേ അതിൽ വിജയം വരിക്കാൻ കഴിയാറുള്ളൂ. ധനകാര്യ സാക്ഷരതയുണ്ടെങ്കിലേ സാമ്പത്തിക സ്വാതന്ത്ര്യം സാധ്യമാവുള്ളൂ എന്നതാണ് ഇതിന് കാരണം.
ഒട്ടും പ്രതീക്ഷിക്കാതെ നമ്മുടെ ലാപ്ടോപ്പോ ഫോണോ റിപ്പയർ ചെയ്യേണ്ടിവരുമ്പോൾ നെഞ്ചിൽ നിന്നൊരു കാളൽ നാമെല്ലാവരും അനുഭവിച്ചിട്ടുണ്ടാകും അല്ലേ? എങ്ങനെ ഇതിന്റെ ബില്ലടയ്ക്കും ഈശ്വരാ എന്നൊരു ചിന്ത നമ്മുടെ മനസ്സിലൂടെ കടന്നു പോകും.
എന്നാൽ ഇതൊരു നിസ്സാരമായ കാര്യമായാണ് നിങ്ങൾക്ക് അനുഭവപ്പെടുന്നതെങ്കിലോ? ആശങ്കയൊന്നുമില്ലാതെ ആ ബിൽ അടച്ച ശേഷം ഒരാഴ്ച കഴിഞ്ഞ് നിങ്ങൾക്കത് ഓർമ തന്നെ ഉണ്ടാവണമെന്നില്ല. കാരണം നിങ്ങളെ സംബന്ധിച്ച് അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കാത്ത വിധം ചെറിയൊരു ചിലവായിരിക്കും.
ഇതിനെയാണ് നമ്മൾ സാമ്പത്തിക സ്വാതന്ത്ര്യം എന്ന പറയുന്നത്
ദിവസേന അദ്ധ്വാനിക്കാതെതന്നെ നിങ്ങളുടെ ജീവിതച്ചിലവുകൾ നിറവേറ്റാനുള്ള സമ്പത്തോ നിക്ഷേപമോ നിങ്ങൾക്കുള്ള അവസ്ഥയെയാണ് സാമ്പത്തിക സ്വാതന്ത്ര്യം എന്ന് പറയുന്നത്.
സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടെങ്കിൽ അപ്രതീക്ഷിതമായി ഉണ്ടാവുന്ന സംഭവങ്ങളുടെ സാമ്പത്തിക പ്രത്യാഘാതങ്ങളെ കുറിച്ച് നിങ്ങൾക്ക് ആശങ്കപ്പെടേണ്ടി വരില്ല.
അപ്പോൾ മാത്രമാണ് പണത്തിനുവേണ്ടി ജോലി ചെയ്യുമ്പോൾ ലഭിക്കുന്നതിനേക്കാൾ പണം, ഒരു മണിക്കൂറിൽ നിങ്ങളുടെ കയ്യിലെ പണം കൊണ്ടുതന്നെ നിങ്ങൾക്ക് ലഭിക്കുന്നത്.
സാമ്പത്തിക കാര്യങ്ങളെ കുറിച്ചോർത്ത് ആശങ്കപ്പെടാതെ സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനും പണത്തെ നമ്മുടെ ശത്രു എന്നതിന് പകരം മിത്രമാക്കാനും നാമെല്ലാം ആഗ്രഹിക്കുന്നില്ലേ?
സാമ്പത്തിക സ്വാതന്ത്ര്യം നേടിക്കഴിഞ്ഞാൽ പിന്നെ നിങ്ങൾക്ക് നിങ്ങളുടെ ആഗ്രഹങ്ങൾ - സംഗീതം, സ്പോർട്സ്, കല, ലോക സഞ്ചാരം തുടങ്ങിയവ ഏതുമാകട്ടെ, അവയ്ക്കു പുറകേ പോകാൻ സാധിക്കും.
ഇതുകൊണ്ടുദ്ദേശിക്കുന്നത് അതിസമ്പന്നമായ, ആർഭാടത്തോടെയുള്ള ജീവിതം എന്നല്ല. ആവശ്യത്തിന് പണം കയ്യിലുണ്ടാവുക എന്നതാണ്.
എന്നാൽ ഇതൊക്കെ സാധ്യമാവണമെങ്കിൽ ധനകാര്യ സംബന്ധമായ വിഷയങ്ങളിൽ നിങ്ങൾക്ക് പരിജ്ഞാനം ആവശ്യമാണ്. നിർഭാഗ്യവശാൽ നമ്മുടെ രാജ്യത്ത് ധനകാര്യസാക്ഷരത വളരെ കുറവാണ്.
മികച്ച രീതിയിലുള്ള ഫിനാൻഷ്യൽ മാനേജ്മെന്റിന് നമ്മുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താനും നമ്മുടെ ഭാവി സുരക്ഷിതമാക്കാനും സാധിക്കും. എന്നാൽ മിക്ക ആളുകൾക്കും ഇതിനെ കുറിച്ച് വലിയ ധാരണ ഇല്ല.
നാഷണൽ സെന്റർ ഫോർ ഫിനാൻഷ്യൽ എഡ്യൂക്കേഷൻ (National Centre for Financial Education) 2019-ൽ നടത്തിയ സർവ്വേ പ്രകാരം 80 % ഇന്ത്യക്കാരും സാക്ഷരരാണെങ്കിലും അതിൽ 27 % ആളുകൾക്കേ ധനകാര്യ സാക്ഷരതയുള്ളൂ.
ഒരാൾ സമ്പാദിച്ച് തുടങ്ങുന്നതും നിക്ഷേപിച്ച് തുടങ്ങുന്നതും തമ്മിൽ ശരാശരി 10 വർഷത്തെ വിടവുണ്ട്. ഇത് ഞെട്ടിപ്പിക്കുന്ന കണക്കാണ്!
സാമ്പത്തിക പ്രത്യാഘാതങ്ങളെ കുറിച്ച് അധികം വേവലാതിപ്പെടാതെ ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കാൻ എങ്ങനെ സാധിക്കുമെന്നത് എല്ലാവരും മനസ്സിലാക്കിയിരിക്കേണ്ട കാര്യമാണ്.
ധനകാര്യ സാക്ഷരത നേടിക്കൊണ്ട്, സാമ്പത്തിക കാര്യങ്ങൾ നിങ്ങളെ നിയന്ത്രിക്കുന്നതിന് പകരം അവയെ നിങ്ങൾ നിയന്ത്രിക്കുന്ന സ്ഥിതി ഉണ്ടാവണം.
കോവിഡ്-19 മഹാമാരി ഇന്ന് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനാളുകളെ ദുരിതത്തിലാഴ്ത്തിയതിനൊപ്പം നിരവധിപേരെ ധനകാര്യ പ്രതിസന്ധിയിലേക്കും തള്ളിവിട്ടിട്ടുണ്ട്.
സാമ്പത്തികമായ ആസൂത്രണത്തിന്റെയും മുന്നൊരുക്കത്തിന്റെയും പ്രാധാന്യമാണ് ഈ പ്രതിസന്ധി ഘട്ടം നമ്മളെ പഠിപ്പിച്ച പ്രധാന പാഠങ്ങളിലൊന്ന് എന്ന കാര്യത്തിൽ തർക്കമില്ല.
ലളിതമായി പറഞ്ഞാൽ നമ്മുടെ വിഭവങ്ങളും വരുമാനവും കൈകാര്യം ചെയ്യുന്നതിനായി ധനകാര്യ സംബന്ധമായ പരിജ്ഞാനത്തോടു കൂടി തീരുമാനങ്ങൾ എടുക്കാനുള്ള കഴിവിനെയാണ് ധനകാര്യ സാക്ഷരത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
അടിസ്ഥാനപരമായി, മികച്ച രീതിയിലുള്ള ധനകാര്യ ആസൂത്രണം നടത്താനുള്ള കഴിവാണ് ഇത്. നിങ്ങളുടെ വ്യക്തിപരമായ സന്തോഷത്തിൽ നേരിട്ട് സ്വാധീനം ചെലുത്തുന്ന ഒരു അടിസ്ഥാന ജീവിത നൈപുണ്യമാണിത്.
അതുകൊണ്ടു തന്നെ മെച്ചപ്പെട്ട ധനകാര്യ തീരുമാനങ്ങൾ എടുക്കാൻ ആളുകളെ വളരെ നേരത്തെ തന്നെ പ്രാപ്തരാക്കും വിധം സ്കൂളുകളിലും കോളേജിലും പഠിപ്പിക്കേണ്ട ഒന്നാണിത്.
വ്യക്തിഗത സാമ്പത്തിക ആസൂത്രണവും ധനകാര്യ വൈദഗ്ധ്യവും ചെറുപ്പത്തിലേ സ്വായത്തമാക്കുന്നത്, യഥാർത്ഥ ജീവിതത്തിലേക്ക് കടക്കുമ്പോൾ ബജറ്റ് തയ്യാറാക്കുക, സ്ഥിരമായി പണം മിച്ചം പിടിക്കുക, നിക്ഷേപം നടത്തുക, വിവേകപൂർവ്വം ചിലവാക്കുക തുടങ്ങിയ കാര്യങ്ങൾ സുഗമമാക്കും.
ആരോഗ്യകരമായ ഒരു ധനകാര്യ പദ്ധതി നമുക്ക് സാധ്യമാവുന്നില്ലെങ്കിൽ, വിദഗ്ദ്ധരിൽ നിന്നും ഉപദേശം തേടേണ്ടത് അനിവാര്യമാണ്.
അവിടെയാണ് ധനകാര്യ ആസൂത്രകരോ അതിനുതകുന്ന ആപ്പുകളോ വെബ്‌സൈറ്റുകളോ ഒക്കെ നമ്മുടെ സഹായത്തിനെത്തുക. ഇന്നത്തെ കാലത്ത് എല്ലാ വിവരങ്ങളും നമുക്ക് ഇന്റർനെറ്റ് വഴി ലഭ്യമാണ്.
ഒരു ചെറിയ Google സെർച്ചിലൂടെ സാമ്പത്തിക പദ്ധതിയുടെ അവശ്യ ഘടകങ്ങൾ, സാമ്പത്തിക ആസൂത്രണത്തിന്റെ അടിസ്ഥാനകാര്യങ്ങൾ, ആയിരക്കണക്കിന് ധനകാര്യ ആസൂത്രകരുടെ വിവരങ്ങൾ എന്നിവയെല്ലാം നമുക്കിന്ന് ലഭ്യമാകും.
അതോടൊപ്പം, സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയിൽ താഴെ പറയുന്ന ചെറിയ ചില ശീലങ്ങളും നിങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്.
നിങ്ങൾക്ക് കടം ഉണ്ടാകുമ്പോൾ അതിന്റെ പലിശ നിരക്ക്, നിങ്ങളുടെ ബാലൻസ് നിങ്ങൾക്ക് തിരിച്ചടയ്ക്കാൻ കഴിയുന്നതിനേക്കാൾ വേഗത്തിൽ വളരാൻ ഇടയാക്കും.
ഇത് നിയന്ത്രണമില്ലാത്ത അവസ്ഥയിലേക്ക് എത്തിക്കുകയും പണവുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ വിഷമകരമാക്കുകയും ചെയ്തേക്കാം.
കടങ്ങളില്ലാത്ത ഒരു ജീവിതത്തിന് വേണ്ടി യത്നിക്കുന്നത് നിങ്ങൾക്ക് ജീവിതത്തിലുള്ള നിയന്ത്രണം തിരികെ നൽകുകയും സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യും.
പണം ചിലവാക്കുന്നത് സംബന്ധിച്ച് വ്യക്തമായൊരു പദ്ധതിയില്ലെങ്കിൽ മുന്നോട്ടുള്ള പോക്ക് വളരെ ബുദ്ധിമുട്ടായിരിക്കും. കയ്യിൽ വരുന്ന പണം അപ്പോൾത്തന്നെ ചിലവഴിക്കാതെ സമ്പാദ്യം തുടങ്ങാൻ കുറച്ച് പ്രയാസകരമായ കാര്യമായിരിക്കും, പക്ഷെ അത് അനിവാര്യമാണ്.
ഒരു എമർജൻസി ഫണ്ട് തുടങ്ങൽ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള ആദ്യ ചുവടാണ്.
എമർജൻസി ഫണ്ട് ഉണ്ടെങ്കിൽ ജീവിതത്തിൽ അപ്രതീക്ഷിതമായി വരുന്ന ഏത് ദുരന്തത്തെയും നിങ്ങൾക്ക് നേരിടാൻ കഴിയും.
കടങ്ങളെല്ലാം തീർക്കുകയും ഒരു എമർജൻസി ഫണ്ടിലേക്ക് പണം മിച്ചം വയ്ക്കാൻ ആരംഭിക്കുകയും ചെയ്തുകഴിഞ്ഞാൽ ദൈനംദിന ചെലവുകൾക്ക് ഉപരിയായുള്ള അടിയന്തരമല്ലാത്ത ചിലവുകൾക്ക് - വിരമിക്കൽ, കുട്ടികളുടെ വിദ്യാഭ്യാസം, പണയം, അവധിക്കാലം ആഘോഷിക്കൽ - വേണ്ടി സേവ് ചെയ്ത് തുടങ്ങുക.
ഇത് കുറച്ച് ആലോചിച്ച് ചെയ്യേണ്ട കാര്യമാണ്. അതോടൊപ്പം തന്നെ നിങ്ങളുടെ ചിലവുകൾ എങ്ങനെയെല്ലാം വിഭജിക്കണമെന്ന് ഒരു ധാരണ ഉണ്ടാക്കലും പ്രധാനമാണ്.
നിങ്ങളുടെ അടിയന്തര ചിലവുകൾ എങ്ങനെ നിറവേറ്റുമെന്നതിനോടൊപ്പം നിങ്ങളുടെ സമ്പാദ്യ ലക്ഷ്യങ്ങൾ കൂടെ നിറവേറ്റുന്നത് സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് നിങ്ങളെ അടുപ്പിക്കും.
നിങ്ങളുടെ നിക്ഷേപ സാധ്യതകളെ കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കണം.
ശരിയായ ധനകാര്യ തീരുമാനങ്ങൾ എടുക്കലാണ് ആദ്യപടി. എന്നാൽ ധനം ശരിയായി കൈകാര്യം ചെയ്യലും ശേഷിക്കുന്ന ജീവിതകാലം മുഴുവൻ അത് നിലനിർത്തിപ്പോരലും ആണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
നിങ്ങളുടെ ധനകാര്യ ലക്ഷ്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായും സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിനായും നിങ്ങൾ എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യമാണിത്.
ഓട്ടോപൈലറ്റ് നിക്ഷേപങ്ങൾ മൂല്യവർദ്ധനവിന് സഹായിക്കില്ല. നിങ്ങളുടെ പണത്തിന്റെ കാര്യത്തിൽ സ്ഥിരമായി ശ്രദ്ധ പുലർത്തുകയും എല്ലാ വശങ്ങളും വിശകലനംചെയ്ത് കാലാനുസൃതമായി എന്തൊക്കെ മാറ്റങ്ങൾ വേണമെന്ന് മനസ്സിലാക്കുകയും വേണം.
സാമ്പത്തിക സ്വാതന്ത്ര്യം എന്നത് ഓരോരുത്തർക്കും ഓരോ രീതിയിലായിരിക്കും. സാഹചര്യങ്ങൾക്കനുസരിച്ച് അതിന് വേണ്ടി വരുന്ന സമയവും വ്യത്യാസപ്പെട്ടിരിക്കും. സാമ്പത്തിക സ്വാതന്ത്ര്യം എന്നാൽ സാമ്പത്തിക ലക്ഷ്യങ്ങൾ ഉണ്ടാവലും ചിലവ് ചുരുക്കലും മാത്രമല്ല, അത് പണവുമായി ആരോഗ്യകരമായ ഒരു ബന്ധം സ്ഥാപിക്കലാണ്.
എന്നാൽ ഒരിക്കൽ അത് സ്വായത്തമാക്കി കഴിഞ്ഞാൽ, ഭാവി സുരക്ഷിതമാണെന്ന ധൈര്യത്തിൽ നിങ്ങൾക്ക് ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ സാധിക്കും.
അതിലേക്കുള്ള ഒരു ചെറിയ ചുവടുവെയ്‌പ്പ് എങ്ങനെയെന്ന് കാണണോ? Jar ആപ്പ് എന്ന ഓട്ടോമേറ്റഡ് ഡെയ്‌ലി സേവിങ്സ് ആപ്പിൽ സുരക്ഷിതമായി നിക്ഷേപിച്ചുകൊണ്ട് നിങ്ങൾക്ക് തുടങ്ങാം.
Jar ആപ്പ് വഴി നിങ്ങളുടെ പണം ചെറിയ നിക്ഷേപ പദ്ധതികളുള്ള ഡിജിറ്റൽ ഗോൾഡിൽ സ്വയമേവ നിക്ഷേപിക്കപ്പെടും. ഇത് നിങ്ങളുടെ ഇൻവെസ്റ്റ്‌മെന്റ് പോർട്ട്ഫോളിയോയിൽ നിർബന്ധമായും വേണ്ട കാര്യമാണ്.
Jar ആപ്പ് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും അത് എങ്ങനെയാണ് ഒരേ സമയം നിങ്ങളുടെ പണം സേവ് ചെയ്യുകയും ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപിക്കുകയും ചെയ്യുന്നതെന്നറിയാനായി കൂടുതൽ വായിക്കുക. ഇതുവഴി നിങ്ങളുടെ പണം സേവ് ചെയ്യപ്പെടുക മാത്രമല്ല, നിരന്തരം വളരുകയുമാണ്.