Playstore Icon
Download Jar App
Digital Gold

ഡിജിറ്റൽ ഗോൾഡിനെക്കുറിച്ചുള്ള പൊതുവായ 9 തെറ്റിദ്ധാരണകൾ - Jar App

December 30, 2022

സ്വർണ നിക്ഷേപത്തിനുള്ള ഏറ്റവും പുതിയ മാർഗമാണ് ഡിജിറ്റൽ ഗോൾഡ്. അതുകൊണ്ടു തന്നെ അതിനെക്കുറിച്ചു പല കെട്ടുകഥകളുമുണ്ട്. സത്യമെന്താണെന്ന് നമുക്ക് നോക്കാം.

തലമുറകളായി മനുഷ്യരുടെ ആശയും അഭിനിവേശവുമാണ് സ്വർണമെന്ന് നമുക്കറിയാം. അതിന്റെ പ്രൗഢി ഒരിക്കലും നഷ്ടപ്പെടുന്നില്ല. 

ഇപ്പോൾ സ്വർണം വാങ്ങാൻ നമുക്ക് പുതിയൊരു രീതി കൂടിയുണ്ട് : ഡിജിറ്റൽ ഗോൾഡ്. സ്വർണം വാങ്ങാനുള്ള കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ മാർഗമാണിത്.  

നിങ്ങൾ വാങ്ങിക്കുന്ന ഓരോ ഗ്രാം സ്വർണത്തിനും തത്തുല്യമായ യഥാർത്ഥ 24 ക്യാരറ്റ് 99.9% ശുദ്ധ സ്വർണം Augmont, MMTC - PAMP, SafeGold എന്നിങ്ങനെ ഇന്ത്യയിലെ  മൂന്ന് ഗോൾഡ് ബാങ്കുകളിൽ ഒന്നിൽ സൂക്ഷിക്കുന്നതാണ്. 

ആപ്പിലെ ഒരൊറ്റ ക്ലിക്കിൽ തന്നെ നിങ്ങൾക്ക് സ്വർണം വാങ്ങിക്കാനോ വിൽക്കുവാനോ അതുമല്ല പ്രത്യക്ഷ സ്വർണം (ഫിസിക്കൽ ഗോൾഡ്)  വീട്ടിലെത്തിച്ചു തരാൻ ആവശ്യപ്പെടാനോ കഴിയും. 

അത് മാത്രമല്ല ഡിജിറ്റൽ ഗോൾഡ് വാങ്ങിക്കുവാൻ ഒരു കുറഞ്ഞ അളവ് എന്നൊന്നില്ല. വെറും ഒരു രൂപ മുതൽ നിങ്ങൾക്ക് തുടങ്ങാം. ഇപ്പോൾ എല്ലാവർക്കും സ്വർണം വാങ്ങാൻ കഴിയുന്നു. 

എന്നാൽ ഇതൊരു പുതിയ സംവിധാനമായതിനാൽ പല തെറ്റിദ്ധാരണകളും സംശയങ്ങളും ഡിജിറ്റൽ ഗോൾഡിനെ ചുറ്റിപ്പറ്റി നിലനിൽക്കുന്നുണ്ട്. 

നമുക്കവ ഓരോന്നായി മാറ്റിയെടുക്കുകയും അതുവഴി മികച്ച തീരുമാനങ്ങളിലെത്തിച്ചേരുകയും ചെയ്യാം:‍ 

1. സ്വർണം വളരെ  വിലപിടിപ്പുള്ളതാണ്. സ്വർണത്തിൽ നിക്ഷേപിക്കണമെങ്കിൽ നിങ്ങൾ സമ്പന്നരായിരിയ്ക്കണം.  

സത്യാവസ്‌ഥ: ഒരിക്കലുമില്ല. Jar ആപ്പ് വഴി വെറും ഒരു രൂപ മുതൽ ഡിജിറ്റൽ ഗോൾഡ് വാങ്ങിക്കാവുന്നതാണ്. 

പലരും സ്വർണം അന്തസ്സിന്റെ പ്രതീകമായാണ് കാണുന്നത്. എന്നാൽ പൊതുവെയുള്ള ധാരണയ്ക്ക് വിരുദ്ധമായി നിങ്ങൾക്ക് ഇഷ്ടമുള്ള തുക എത്രയാണെങ്കിലും അത് നിക്ഷേപിക്കാൻ സാധിക്കും. 

കുറഞ്ഞ വിലയ്ക്ക് സ്വർണം സ്വന്തമാക്കാമെന്നതിനാൽ ചെലവ് ചരുങ്ങിയ മാർഗം കൂടിയാണിത്. ഒരിക്കൽ അമൂല്യമായിരുന്ന ലോഹം ഇന്ന് ആർക്കും സ്വന്തമാക്കാം. ‍ 

2. ഓൺലൈൻ സ്വർണം ശുദ്ധ സ്വർണമല്ല. 

സത്യാവസ്‌ഥ : Jar-ലെ ഡിജിറ്റൽ ഗോൾഡ് 24 ക്യാരറ്റ്, 99.9% ശുദ്ധ സ്വർണമാണ്. ഡിജിറ്റൽ ഗോൾഡ് വാങ്ങുമ്പോൾ യഥാർത്ഥത്തിൽ നിങ്ങൾ Augmont Gold Ltd, SafeGold, MMTC-PAMP India Pvt. Ltd പോലുള്ള പേരുകേട്ട കമ്പനികളിൽ നിന്നും അത് ലഭ്യമാക്കാൻ നിങ്ങളെ സഹായിക്കുന്ന മധ്യസ്‌ഥരിൽ നിന്നാണ് വാങ്ങുന്നത്. അത് കൊണ്ട് തന്നെ ഇത് ശുദ്ധമാണ്. സുരക്ഷിതവുമാണ്.‍ 

3. സ്വർണ നിക്ഷേപം അപകടസാധ്യതയുള്ളതാണ്. 

സത്യാവസ്‌ഥ: എല്ലാ നിക്ഷേപങ്ങൾക്കും അതിന്റേതായ  അപകടസാധ്യതകളുണ്ട്. ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഇത് സ്വർണത്തിനും ബാധകമാണ്. സത്യത്തിൽ സ്റ്റോക്കുകൾ, ഇക്വിറ്റികൾ മുതലായ അസ്‌ഥിര നിക്ഷേപങ്ങളെ വച്ച് നോക്കുമ്പോൾ സ്വർണത്തിനു അപകട സാധ്യത താരതമ്യേന കുറവാണ്. 

വിലപിടിപ്പുള്ള ഒരു പ്രകൃതി വിഭവമായതിനാൽ സ്വർണത്തിന്റെ വിപണിമൂല്യം കുറയുന്നില്ല. അത് കൊണ്ട് തന്നെ അതൊരു അഭികാമ്യമായ നിക്ഷേപമാണ്.  പണപ്പെരുപ്പത്തിൽ നിന്നും മറ്റു അപകടം പിടിച്ച നിക്ഷേപങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിക്കാനും അതിനു കഴിയും.‍ 

4. സ്വർണ ഉടമസ്‌ഥതയുടെ ഒരു പേപ്പർ സർട്ടിഫിക്കേഷൻ മാത്രമാണ് സ്വർണം. 

സത്യാവസ്‌ഥ : ഇത് സത്യമല്ല. നിങ്ങൾക്ക് കാണാൻ കഴിയുന്നില്ലെങ്കിലും നിങ്ങൾ സ്വന്തമാക്കുന്നത് യഥാർത്ഥ സ്വർണം തന്നെയാണ്. അത് സുരാക്ഷിതമായ, ഇൻഷ്വർ ചെയ്‌ത കേന്ദ്രങ്ങളിലാണ് സൂക്ഷിച്ചിരിക്കുന്നത്. എപ്പോൾ വേണമെങ്കിലും അതെടുക്കാൻ നിങ്ങൾക്ക് സാധിക്കും.‍ 

5. സ്വർണം ഒരു മോശം നിക്ഷേപമാണ്. പലിശ ലഭ്യമാകുന്നില്ല. 

സത്യാവസ്‌ഥ: ശരിക്കും നേരെ തിരിച്ചാണ് കാര്യങ്ങൾ. നല്ല രീതിയിൽ ആസൂത്രണം ചെയ്ത സ്വർണ നിക്ഷേപങ്ങൾ നിങ്ങൾക്ക് നല്ല ലാഭമുണ്ടാക്കി തരും. 

അപകടം പിടിച്ച സ്റ്റോക്ക് പർച്ചേസുകളെ വച്ച് നോക്കുമ്പോൾ സുരക്ഷിതത്വം കൂടുതൽ ഉള്ള നാണയങ്ങൾ കൈവശം വയ്ക്കുന്നത് പോലെയാണ് സ്വർണം വാങ്ങിക്കുന്നത്. നിങ്ങളുടെ ആസ്‌തികൾ കൂടുതൽ സന്തുലിതമാക്കാനും പണപ്പെരുപ്പത്തിന്റെ ബുദ്ധിമുട്ടുകൾ തടയാനും ദീർഘ കാലത്തേക്ക് നല്ല മൂലധന ലാഭമുണ്ടാക്കി തരാനും അത് സഹായിക്കുന്നു.      

വില്പനയ്ക്ക് ശേഷമുള്ള ദീർഘകാല മൂലധന നേട്ടങ്ങൾ (3 വർഷം പഴക്കമേ ഉള്ളൂ എങ്കിലും) മറ്റു ആനുകൂല്യങ്ങൾ പുറമെ, 20% നികുതിക്ക് വിധേയമാണ്.

കഴിഞ്ഞ 92 വർഷമായി സ്വർണത്തിന്റെ വില ക്രമാനുഗതമായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. നൈസർഗികമായ മൂല്യമുള്ള സ്വർണം വർഷാവർഷം കൂടുതൽ ലാഭമുണ്ടാക്കിത്തരുന്ന ഏറ്റവും മികച്ച ആസ്തിയാണ് ഇന്ത്യയിൽ. 

‍പുനർവില്പന നടത്തുമ്പോൾ വില കുറയുന്ന പ്ലാറ്റിനം, വജ്രം പോലുള്ളവയേക്കാൾ മികച്ച നിക്ഷേപമായാണ് പരമ്പരാഗതമായി സ്വർണത്തെ  കണക്കാക്കുന്നത്. ‍ 

6. ഒരുപാട് എഴുത്തുപണികൾ  വേണ്ടി വരുന്ന സങ്കീർണമായ പ്രക്രിയയാണ് സ്വർണം വാങ്ങൽ. 

സത്യാവസ്‌ഥ: ഡിജിറ്റൽ ഗോൾഡ് വളരെ സൗകര്യപ്രദവും ലളിതവുമാണ്. ഒരു ഫോൺ, ഇന്റർനെറ്റ് ആക്സസ്, ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ UPI ഇത്ര മാത്രമാണ് തുടക്കം കുറിക്കാൻ ആവശ്യമായിട്ടുള്ളത്.

കണ്ണടച്ചു തുറക്കും മുൻപ് സ്വർണമെത്തും. Jar ആപ്പ് വഴി KYC ഇല്ലാതെ തന്നെ 30 ഗ്രാം വരെ സ്വർണം വാങ്ങാൻ കഴിയും. 

ഓൺലൈൻ ആയി മറ്റെന്തു വാങ്ങിക്കുന്നത് പോലെയേ ഇതുമുള്ളൂ. 2  ലക്ഷത്തിനു മുകളിലുള്ള ഇടപാടുകൾക്ക് മാത്രം പാൻ കാർഡ് വിവരങ്ങൾ ലഭ്യമാക്കിയാൽ മതി. ‍ 

7. പ്രത്യക്ഷ സ്വർണം അല്ല ഡിജിറ്റൽ ഗോൾഡ്. 

സത്യാവസ്‌ഥ: ആണ്. നിങ്ങളുടെ സ്വർണ നിക്ഷേപം 0.5 ഗ്രാം ആകുമ്പോൾ അത് പ്രത്യക്ഷ സ്വർണം (ആഭരണങ്ങളായോ നാണയങ്ങളായോ) ആക്കി മാറ്റാം.

Jar ആപ്പ് വഴി നിങ്ങൾക്ക് പണമായോ പ്രത്യക്ഷ സ്വർണം ആയോ പിൻവലിക്കുകയും സ്വർണം വീട്ടിലെത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്യാം.  

നിങ്ങളുടെ കഴിവിനനുസരിച്ചു ചെറിയ ചെറിയ തുകകളായി നിങ്ങൾക്ക് നിക്ഷേപിക്കാമെന്നതിനാൽ ഇത് പ്രത്യക്ഷ സ്വർണത്തേക്കാൾ മെച്ചപ്പെട്ടതാണ്. 

‍വിലപിടിച്ച ആഭരണങ്ങളോ നാണയങ്ങളോ ഒറ്റയടിക്ക് വാങ്ങിക്കേണ്ടി വരുന്നില്ല. മാത്രമല്ല ഇൻഷ്വർ ചെയ്ത സുരക്ഷിത കേന്ദ്രങ്ങളിൽ സൂക്ഷിച്ചിരിയ്ക്കുന്നതിനാൽ നിങ്ങളുടെ സ്വർണം മോഷണശ്രമങ്ങളിൽ നിന്നും സംരക്ഷിക്കപ്പെട്ടിരിക്കുന്നതുമാണ്.

8. ദീർഘകാല ലാഭം കൂടുതൽ ഇക്വിറ്റികൾക്കാണ്. 

സത്യാവസ്‌ഥ: ഇത് എല്ലായ്‌പ്പോഴും ശരിയല്ല. സ്വർണം പലപ്പോഴും മറ്റ്  നിക്ഷേപ മാർഗങ്ങളെക്കാൾ നല്ല പ്രകടനമാണ് കാഴ്ച വയ്ക്കാറ്. കഴിഞ്ഞ അഞ്ചോ പത്തോ വർഷത്തെ കണക്കെടുത്താൽ സ്വർണത്തിന്മേൽ ഉള്ള ലാഭം ഇക്വിറ്റികളെക്കാൾ കൂടുതലാണെന്നു കാണാം.  

സ്വർണം സമ്പാദിക്കുന്നത് സത്യത്തിൽ ഇക്വിറ്റികളിൽ സംഭവിക്കുന്ന വലിയ ഇടിവുകളിൽ നിന്നും നിങ്ങളെ സംരക്ഷിക്കും. ‍ 

9. മറഞ്ഞിരിക്കുന്ന പല നിരക്കുകളും സൂക്ഷിച്ചു വയ്ക്കാനുള്ള ചെലവുകളുമുണ്ട്. 

സത്യാവസ്‌ഥ: സുതാര്യതയാണ് Jar ന്റെ മുഖമുദ്ര. Jar ആപ്പ് വഴി നിക്ഷേപിക്കുമ്പോൾ 24  ക്യാരറ്റ് ശുദ്ധ സ്വർണമാണ് നിങ്ങൾ സ്വന്തമാക്കുന്നത്. 

നിങ്ങൾ ചെലവഴിക്കുന്ന മുഴുവൻ തുകയും സ്വർണത്തിലാണ് നിക്ഷേപിക്കുന്നത്. വാങ്ങുമ്പോഴുള്ള GST വെറും 3% ആണ്. 

മറ്റു നിരക്കുകളോ സൂക്ഷിച്ചു വയ്ക്കുവാനുള്ള ചെലവുകളോ ഇല്ല. നിങ്ങളുടെ സ്വർണം ഇൻഷ്വർ ചെയ്ത ശേഷം വളരെ സുരക്ഷിതവും സൗജന്യവുമായാണ് സൂക്ഷിക്കുന്നത്.  

ഡിജിറ്റൽ ഗോൾഡിനെക്കുറിച്ചു കൂടുതൽ അറിയൂ. ഡിജിറ്റൽ ഗോൾഡും പ്രത്യക്ഷ സ്വർണവും തമ്മിലുള്ള വ്യത്യാസമറിയാൻ ഈ ലേഖനം വായിക്കൂ. 

‍നിങ്ങളുടെ സംശയങ്ങളെല്ലാം പമ്പ കടന്ന സ്‌ഥിതിക്ക് ഡിജിറ്റൽ ഗോൾഡിൽ ഒരു കൈ നോക്കിക്കളയാം എന്ന് തോന്നുന്നില്ലേ? ഈ അവസരം പാഴാക്കാതിരിക്കൂ. ആകെ വേണ്ടത് 1 രൂപയും 45 സെക്കന്റുമാണ്. 

Jar ഒരു ഡിജിറ്റൽ ഇൻവെസ്റ്റ്‌മെന്റ് ആപ്പ് മാത്രമല്ല. കീശ കാലിയാകാതെ തന്നെ പണം നിക്ഷേപിക്കാൻ സഹായിക്കുന്ന ഒരു  ഇൻവെസ്റ്റ്‌മെന്റ് ടൂൾ കൂടിയാണ്. നിങ്ങളുടെ നിക്ഷേപം വളർത്തൂ. 

Jar ആപ്പ് വഴി ഇപ്പോൾ തന്നെ ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപിക്കൂ! 

Subscribe to our newsletter
Thank you! Your submission has been received!
Oops! Something went wrong while submitting the form.