Buy Gold
Sell Gold
Daily Savings
Digital Gold
Instant Loan
Round-Off
Nek Jewellery
ക്രെഡിറ്റ് കാര്ഡുകളുടെ പ്രവര്‍ത്തനം മുതല്‍ ഉത്തരവാദിത്തത്തോടെയുള്ള ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം വരെ, ക്രെഡിറ്റ് കാര്‍ഡുകളെക്കുറിച്ച് അറിയേണ്ടതെല്ലാം ഈ ഗൈഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
നിങ്ങള്‍ക്ക് ആവശ്യത്തിന് പക്വത ആയാലും ഇല്ലെങ്കിലും സ്‌കൂളോ കോളേജോ കഴിഞ്ഞാലുടന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കാനുള്ള സാഹചര്യമാണ് ഇപ്പോഴുള്ളത്.
മറ്റ് കാര്യങ്ങള്‍ക്കൊപ്പം നിങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ സ്വയം കൈകാര്യം ചെയ്യേണ്ടി വരും! വ്യക്തിഗത സാമ്പത്തിക ഇടപാടുകള്‍ എളുപ്പമാക്കുന്നതിനുള്ള ഈ സാങ്കേതിക കാര്യങ്ങള്‍ പരിശോധിക്കുക.
ഒടുവിൽ ഒരു ക്രെഡിറ്റ് കാര്‍ഡ് എടുക്കാന്‍ നിങ്ങള്‍ മനസിനെ പാകപ്പെടുത്തിയിരിക്കുന്നു-നല്ല തീരുമാനം. നിങ്ങളുടെ സാമ്പത്തിക യാത്രയിലെ നിര്‍ണായകമായ നാഴികക്കല്ല്. എന്നാല്‍ നിങ്ങള്‍ ജാഗ്രതയോടെയിരിക്കണം.
ഒരുപക്ഷെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗവുമായി ബന്ധപ്പെട്ട് നിങ്ങള്‍ നിരവധി കഥകള്‍ കേട്ടിട്ടുണ്ടായിരിക്കും. കാര്‍ഡുപയോഗം കൊണ്ട് കടക്കെണിയില്‍ വീണതും ക്രെഡിറ്റ് കാര്‍ഡ് റേറ്റിംഗ് കൂപ്പു കുത്തിയ സംഭവങ്ങളുമൊക്കെ അവയില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാം.
അങ്ങനെ കേട്ടിട്ടുണ്ടെങ്കില്‍, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ സമയത്തിന് അടയ്ക്കണമെന്ന കാര്യം ഓര്‍മിക്കുക. അല്ലെങ്കില്‍ അത് പ്രയോജനത്തേക്കാള്‍ ദോഷമായി മാറിയേക്കാം.
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിന്റെ നേട്ടങ്ങളും അതില്‍ ഉള്‍പ്പെട്ടിട്ടുള്ള ചതിക്കുഴികളും മനസിലാക്കുന്നതിനും കാര്‍ഡ് വിവേകപൂര്‍വം ഉപയോഗിക്കുന്നതിന് സഹായിക്കുന്നതിനും ലക്ഷ്യമിട്ട് ഞങ്ങള്‍, 'തുടക്കക്കാര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിനുള്ള ഗൈഡ്' അവതരിപ്പിക്കുന്നു.
ഇനിപ്പറയുന്ന കാര്യങ്ങള്‍ മനസിലാക്കുക:
● ക്രെഡിറ്റ് കാര്ഡുകളുടെ പ്രവര്ത്തനം എങ്ങനെയാണ്?
● അടിസ്ഥാന തരം ക്രെഡിറ്റ് കാര്‍ഡുകള്‍ ഏതൊക്കെയാണ്?
● ക്രെഡിറ്റ് കാര്‍ഡുകളുടെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണ്?
● എങ്ങനെയാണ് ഒരു ക്രെഡിറ്റ് കാര്‍ഡ് തിരഞ്ഞെടുക്കുക?
● എങ്ങനെയാണ് ഒരു ക്രെഡിറ്റ് കാര്‍ഡിനായി അപേക്ഷിക്കേണ്ടത്?
● എങ്ങനെയാണ് ക്രെഡിറ്റ് കാര്‍ഡ് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നത്?
● നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഒരു ക്രെഡിറ്റ് കാര്‍ഡ് ആവശ്യമുണ്ടോ?
നമുക്ക് ആരംഭിക്കാം.
ലളിതമായി പറഞ്ഞാല്‍, ക്രെഡിറ്റ് കാര്‍ഡ് നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തല്‍ക്ഷണം പിന്‍വലിക്കാതെ സാധനങ്ങള്‍ വാങ്ങുന്നതിന് അനുവദിക്കുന്നു. (വായ്പ പോലെ)
അതിന് പകരം, നിങ്ങള്‍ മാസത്തില്‍ ഒരു തവണ ക്രെഡിറ്റ് കാര്‍ഡിലെ തുക ഒരുമിച്ച് അടയ്ക്കുന്നു. കൃത്യമായി ബില്‍ അടച്ചില്ലെങ്കില്‍ പലിശ ഈടാക്കുന്നതാണ് (വായ്പയുടെ ചെലവ്).
ക്രെഡിറ്റ് കാര്‍ഡുകളെ നിങ്ങളുടെ ധനകാര്യ സ്ഥാപനവുമായി ബന്ധിപ്പിക്കുന്നില്ല. ഡെബിറ്റ് കാര്‍ഡുകള്‍ പോലെ ഷോപ്പുകളിലും ഫോണ്‍ വഴിയും ഇന്റര്‍നെറ്റ് ഉപയോഗിച്ചും ക്രെഡിറ്റ് കാര്‍ഡിന്റെ സേവനം ഉപയോഗപ്പെടുത്താം.
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ATM വഴി മുന്‍കൂറായി പണം പിന്‍വലിക്കാനും കഴിയും.
ആളുകള്‍ ഭാവിയില്‍ വായ്പകള്‍ എടുക്കുന്നതിനായി തങ്ങളുടെ ഉപഭോക്തൃ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിനും പൊതുവില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ എടുക്കുന്നു.
ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ കൃത്യമായി അടയ്ക്കുന്ന ആളാണെങ്കില്‍ ബാങ്കുകള്‍ നിങ്ങളെ ഉത്തരവാദിത്തമുള്ള ഉപഭോക്താവായി പരിഗണിക്കും (മികച്ച ക്രെഡിറ്റ് സ്‌കോര്‍ ഉള്‍പ്പെടെ).
അവര്‍ ഭാവിയില്‍ നിങ്ങള്‍ക്ക് കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പകള്‍ വാഗ്ദാനം ചെയ്യും (ഭവന വായ്പ പോലെ). ക്യാഷ് ബാക്ക്, എയര്‍ലൈന്‍ മൈല്‍ പോലുള്ള നേട്ടങ്ങള്‍ക്കും ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നു.
കാര്‍ഡ് ഉപയോഗിച്ച് നടത്തിയ വാങ്ങലുകള്‍, ഏതെങ്കിലും അധിക നിരക്കുകളുണ്ടെങ്കില്‍ അവ, ശേഷിക്കുന്ന ആകെ തുക ഉള്‍പ്പെടെ കാര്‍ഡുടമയ്ക്ക് ബാങ്കുകള്‍ എല്ലാ മാസവും വിശദമായ സ്റ്റേറ്റ്‌മെന്റ് അയയ്ക്കുന്നു.
സ്റ്റേറ്റ്‌മെന്റില്‍ പറയുന്ന ഏതെങ്കിലും നിരക്കുകള്‍ തെറ്റായി രേഖപ്പെടുത്തിയതാണെന്ന് കണ്ടാല്‍ കാര്‍ഡുടമയ്ക്ക് അത് ചോദ്യം ചെയ്യാം.
അല്ലെങ്കില്‍, കാര്‍ഡുടമ അതിൽ സൂചിപ്പിച്ച തീയതിക്കുളളില്‍ നിര്‍ദ്ദിഷ്ട തുക അടയ്‌ക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ബില്ലില്‍ രേഖപ്പെടുത്തിയ മുഴുവന്‍ നിരക്കിനോളം വരുന്ന തുക അടയ്ക്കാവുന്നതാണ്.
നിര്‍ദ്ദിഷ്ട തുക പൂര്‍ണമായി അടച്ചില്ലെങ്കില്‍ ബില്ലിലെ തുകയ്ക്ക് പലിശ
ഈടാക്കും.
കാര്‍ഡുടമയുടെ അക്കൗണ്ടില്‍ മതിയായ തുകയുണ്ടെങ്കില്‍ വൈകി ബില്ലടയ്ക്കുന്നത് ഒഴിവാക്കാനായി ബില്‍ തുക ഓട്ടോമാറ്റിക്കായി തങ്ങളുടെ അക്കൗണ്ടിലേക്ക് വന്നുചേരുന്നത്, അല്ലെങ്കില്‍ കാര്‍ഡുടമയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഓട്ടോമാറ്റിക്കായി പണം പിന്‍വലിക്കുന്നത് എന്നീ രീതികള്‍ കാര്‍ഡ് വിതരണം ചെയ്ത ബാങ്കുകള്‍, മറ്റ് ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സജ്ജമാക്കാന്‍ കഴിയും.
കുറച്ചുകൂടി കൃത്യമായി മനസിലാക്കാന്‍ ഒരു ഉദാഹരണം നോക്കൂ:
ഇത് ആകാശ്. ആകാശിന് ഒരു ലക്ഷം രൂപ ക്രെഡിറ്റ് പരിധിയുള്ള ക്രെഡിറ്റ് കാര്‍ഡുണ്ട്. അദ്ദേഹത്തിന് എല്ലാ മാസം 19-ാം തീയതിയും തന്റെ സ്‌റ്റേറ്റ്‌മെന്റ് ലഭിക്കുന്നു.
അദ്ദേഹത്തിന് തൊട്ടടുത്ത മാസം 9-നുള്ളില്‍ 3.35 ശതമാനം പ്രതിമാസ പലിശയുള്‍പ്പെടെ തന്റെ ബില്‍ അടയ്‌ക്കേണ്ടതുണ്ട്.
2020 ഒക്ടോബര്‍ അഞ്ചിന് ബില്‍ തുക പൂര്‍ണമായും അടച്ചുതീര്‍ത്ത ക്രെഡിറ്റ് കാര്‍ഡില്‍ അദ്ദേഹത്തിന് 3,200 രൂപ മിച്ചമുണ്ട്. അദ്ദേഹം താഴെപ്പറയും വിധം സാധനങ്ങള്‍ വാങ്ങുന്നു:
അദ്ദേഹത്തിന്റെ ക്രെഡിറ്റ് കാര്‍ഡിലെ പലിശ ഇനിപ്പറയും വിധത്തില്‍ കണക്കാക്കുന്നു:
21 ദിവസത്തേയ്ക്ക് (സെപ്റ്റംബര്‍ 25- ഒക്ടോബര്‍ 5) 3.35 ശതമാനം നിരക്കില്‍ 3,200 =75.04 രൂപ
10 ദിവസത്തേയ്ക്ക് (സെപ്റ്റംബര്‍ 25-ഒക്ടോബര്‍ 5) 3.35 ശതമാനം നിരക്കില്‍ 2,500 =27.92 രൂപ
അതിനാല്‍ പലിശയിനത്തില്‍ ആകാശ് 102. 96 രൂപ അടയ്‌ക്കേണ്ടതുണ്ട്. ഓവര്‍ഡ്യൂ തുക ഒക്ടോബര്‍ അഞ്ചിന് അടച്ചു തീര്‍ത്തതിനാല്‍ അദ്ദേഹം ഇന്ധനം, ഷോപ്പിംഗ്, ഭക്ഷണം എന്നിവയ്ക്കായി ചെലവാക്കിയ തുക പിഴ തുകയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു.
ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും നിങ്ങള്‍ അമിതമായി ചെലവഴിക്കുന്നതിലോ കടക്കെണിയിലോ വീഴുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് നിങ്ങളുടെ സവിശേഷമായ ആവശ്യങ്ങള്‍ പരിഗണിച്ച് ഇഷ്ടമുള്ള ക്രെഡിറ്റ് കാര്‍ഡ് തിരഞ്ഞെടുക്കാനുള്ള അവസരം നല്‍കുന്നു.
ഇനിപ്പറയുന്ന കാര്‍ഡുകള്‍ കൈവശമുള്ള ആളാണെങ്കില്‍ നിങ്ങള്‍ക്ക് നിരവധി സാമ്പത്തിക റിവാര്‍ഡുകള്‍ ലഭിക്കാനുള്ള അവസരമുണ്ട്. നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കുന്ന ആളാണെങ്കില്‍ ചുവടെ പറയുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ തിരഞ്ഞെടുക്കാം:
1. ബേസിക് ക്രെഡിറ്റ് കാര്‍ഡ്
2. ബിസിനസ് ക്രെഡിറ്റ് കാര്‍ഡ്
3. സ്റ്റുഡന്റ് ക്രെഡിറ്റ് കാര്‍ഡ്
4. കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ്
5. ബാലന്‍സ് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് കാര്‍ഡ്
6. ട്രാവല്‍ ക്രെഡിറ്റ് കാര്‍ഡ്
7. ക്യാഷ് ബാക്ക് ക്രെഡിറ്റ് കാര്‍ഡ്
8. ഫ്യുവല്‍ ക്രെഡിറ്റ് കാര്‍ഡ്
9. പ്ലാറ്റിനം ക്രെഡിറ്റ് കാര്‍ഡ്
10. ഗോള്‍ഡ് ക്രെഡിറ്റ് കാര്‍ഡ്
11. സില്‍വര്‍ ക്രെഡിറ്റ് കാര്‍ഡ്
1. ബേസിക് ക്രെഡിറ്റ് കാര്‍ഡ്
ആദ്യമായി ക്രെഡിറ്റ് കാര്‍ഡ് എടുക്കുന്ന, അതിൻ്റെ പ്രവര്‍ത്തനത്തെക്കുറിച്ച് പഠിക്കാന്‍ ശ്രമിക്കുന്ന ഒരാളെന്ന നിലയില്‍ ഈ ക്രെഡിറ്റ് കാര്‍ഡ് നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമാണ്.
കടക്കെണിയിലും മറ്റും വീഴാതിരിക്കാന്‍ ലക്ഷ്യമിട്ട് നിങ്ങളുടെ മാസവരുമാനത്തെ അടിസ്ഥാനപ്പെടുത്തി ഈ കാര്‍ഡില്‍ മിനിമം ക്രെഡിറ്റ് പരിധി നല്‍കുന്നു.
ഈ കാര്‍ഡില്‍ ചെലവഴിക്കുന്ന തുകയുടെ അടിസ്ഥാനത്തിലുള്ള ഏതെങ്കിലും അധിക ആനുകൂല്യങ്ങള്‍ ലഭിക്കുന്നതല്ല.
2. ബിസിനസ് ക്രെഡിറ്റ് കാര്‍ഡ്
സാധാരണ ക്രെഡിറ്റ് കാര്‍ഡിന് സമാനമായ ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് ബിസിനസ് ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ.
വ്യക്തിഗത ക്രെഡിറ്റ് കാര്‍ഡില്‍ നിങ്ങളുടെ പേര് രേഖപ്പെടുത്തുന്ന സ്ഥാനത്ത് ബിസിനസ് ക്രെഡിറ്റ് കാര്‍ഡില്‍ നിങ്ങളുടെ കമ്പനിയുടെ പേര് രേഖപ്പെടുത്തുന്നു.
ബിസിനസ് കാര്‍ഡുകള്‍ വ്യക്തിഗതവും ബിസിനസ് സംബന്ധവുമായ പണം വെവ്വേറെ സൂക്ഷിച്ച് നിങ്ങളുടെ പ്രതിദിന ബിസിനസ് ചെലവുകള്‍ പ്രായോഗികമായും എളുപ്പത്തിലും നടത്താന്‍ സഹായിക്കുന്നു.
ഇതിലൂടെ വ്യക്തിഗത ക്രെഡിറ്റ് കാര്‍ഡുടമയ്ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ കൂടാതെ അധിക ബിസിനസ് റിവാര്‍ഡുകളും നിക്ഷേപ സാധ്യതകളും ലഭിച്ചേക്കാം.
തങ്ങളുടെ കമ്പനിയ്ക്കായി വാങ്ങലുകള്‍ നടത്താന്‍ ബിസിനസുടമകള്‍ ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നു.
പ്രിന്റര്‍ പേപ്പര്‍ മുതല്‍ ഓഫീസിലേയ്ക്കുള്ള കാപ്പി വരെ എന്തും ഇതുപയോഗിച്ച് വാങ്ങാം.
വ്യക്തിഗത കാര്‍ഡുകള്‍ ഉപയോഗിച്ചോ സ്വന്തം പണം ചെലവഴിച്ചോ ബിസിനസ് വായ്പയെടുത്തോ അല്ലാതെ കമ്പനിയുടെ ഇടപാടുകള്‍ നടത്താന്‍ സഹായിക്കുന്ന എളുപ്പ മാര്‍ഗമാണിത്.
3. സ്റ്റുഡന്റ് ക്രെഡിറ്റ് കാര്‍ഡ്
കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതാണ് സ്റ്റുഡന്റ് ക്രെഡിറ്റ് കാര്‍ഡ്. ഈ കാര്‍ഡ് ലഭിക്കാന്‍ വരുമാന പരിധി ആവശ്യമില്ല. 18 വയസ് പൂര്‍ത്തിയായ ഏത് വിദ്യാര്‍ത്ഥിക്കും ഇതിനായി അപേക്ഷിക്കാം.
അഞ്ച് വര്‍ഷ കാലാവധിയുള്ള ഈ ക്രെഡിറ്റ് കാര്‍ഡിന് കുറഞ്ഞ പലിശ നിരക്കാണ് ഈടാക്കുന്നത്. ഈ കാര്‍ഡ് പണം നിയന്ത്രിച്ച് ചെലവഴിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നു.
4. കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ്
ഏതെങ്കിലുമൊരു റീട്ടെയ്‌ലര്‍ നല്‍കുന്ന സ്‌റ്റോര്‍ കാര്‍ഡാണ് കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ്. കേവലമൊരു റീട്ടെയ്ല്‍ കാര്‍ഡിനപ്പുറം ഇത് പ്രധാനപ്പെട്ട ക്രെഡിറ്റ് കാര്‍ഡുകളായ Visa, Mastercard, American Express പോലുള്ളവയുമായി ബന്ധിപ്പിച്ചതാണ്.
കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് നിങ്ങള്‍ക്ക് നിര്‍ദ്ദിഷ്ട ബ്രാന്‍ഡുകളില്‍ അധിക ഡിസ്‌കൗണ്ടുകളും റീഫണ്ട് ഇളവുകളും ലഭിക്കും.
പരമ്പരാഗത റീട്ടെയ്ല്‍ സ്വകാര്യ ലേബല്‍ കാര്‍ഡുകളെക്കാള്‍ വിതരണം ചെയ്യുന്നതില്‍ ചെലവ് കുറവുള്ള ഈ കാര്‍ഡുകള്‍ സ്ഥാപനങ്ങള്‍ക്ക് പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിനായി വിതരണം ചെയ്യുന്നതിനും അനുമതിയുണ്ട്.
5. ബാലന്‍സ് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് കാര്‍ഡ്
ബാലന്‍സ് ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് നിങ്ങള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ ഒരു കാര്‍ഡിലെ കടം മറ്റൊരു കാര്‍ഡിലേക്ക് മാറ്റാനാകും.
ബാലന്‍സ് തുക കൈമാറ്റത്തില്‍ നിരവധി ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ 0% പ്രാരംഭ APR അല്ലെങ്കിൽ കുറഞ്ഞ പരിചയപ്പെടുത്തല്‍ APR വാഗ്ദാനം ചെയ്യുന്നു.
0% APR വഴി നിങ്ങളുടെ മുഴുവന്‍ പ്രതിമാസ അടവുകളും വര്‍ദ്ധിക്കുന്ന പലിശയിലേക്കല്ലാതെ കടത്തിലേക്ക് പോകുന്നു. ഇത് യഥാര്‍ത്ഥ ക്രെഡിറ്റ് കാര്‍ഡിലുള്ള തുകയേക്കാള്‍ വേഗത്തില്‍ ബാലന്‍സ് തുക അടയ്ക്കുന്നതിന് അനുവദിക്കുന്നു.
6. ട്രാവല്‍ ക്രെഡിറ്റ് കാര്‍ഡ്
ധാരാളം യാത്ര ചെയ്യുന്നയാളാണോ നിങ്ങള്‍? നിങ്ങളുടെ വിമാന ടിക്കറ്റ്, ഹോട്ടല്‍ ബുക്കിംഗ്, മറ്റ് യാത്രാനുബന്ധ വാങ്ങലുകള്‍ എന്നിവയ്ക്കായി ചെലവഴിക്കുന്ന തുകയ്ക്ക് റിവാര്‍ഡ് പോയിന്റുകള്‍ നേടാന്‍ ഈ കാര്‍ഡ് വഴി അവസരം ലഭിക്കുന്നു.
ഭാവിയിലെ യാത്രാ സംബന്ധമായ ബുക്കിംഗുകള്‍ക്കായി ഈ പോയിന്റുകള്‍ റെഡീം ചെയ്യാവുന്നതുമാണ്.
7. ക്യാഷ് ബാക്ക് ക്രെഡിറ്റ് കാര്‍ഡ്
നിരവധി ക്രെഡിറ്റ് കാര്‍ഡുകള്‍ ഇപ്പോള്‍ ക്യാഷ് ബാക്ക് റിവാര്‍ഡുകള്‍ വാഗ്ദാനം ചെയ്യുന്നു.
കടത്തിന്റെ അളവും കാര്‍ഡ് ഉപയോഗിക്കുന്നതിന്റെ തവണകളും അടിസ്ഥാനമാക്കി നിങ്ങളുടെ വാങ്ങലുകള്‍ക്ക് ക്യാഷ് ബാക്കുകള്‍ ലഭിക്കും.
8.ഫ്യുവല്‍ ക്രെഡിറ്റ് കാര്‍ഡ്
വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഫ്യുവല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗപ്രദമാണ്. ഫ്യുവല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഇന്ധന വിലയിലെ മാറ്റങ്ങള്‍ക്കനുസരിച്ചുള്ള പ്രയോജനം നേടാനും അതുവഴി യാത്രാ ചെലവ് കുറയ്ക്കാനും സഹായിക്കുന്നു.
വര്‍ഷം മുഴുവന്‍ ഇന്ധനത്തിനായി പണം ചെലവാക്കുമ്പോള്‍ നിങ്ങള്‍ക്ക് റിവാര്‍ഡ് പോയിന്റുകള്‍ നേടാനും അത് പണം സമ്പാദിക്കുന്നതിനായി ഉപയോഗിക്കാനും അവസരമുണ്ട്.
9.പ്ലാറ്റിനം ക്രെഡിറ്റ് കാര്‍ഡ്
മികച്ച ക്രെഡിറ്റും ഉയര്‍ന്ന വരുമാനവുമുള്ള ആളുകള്‍ക്കാണ് സാധാരണയായി പ്ലാറ്റിനം ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നത്. സില്‍വര്‍-ഗോള്‍ഡ് ക്രെഡിറ്റ് കാര്‍ഡുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്ലാറ്റിനം ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് നിരവധി അധിക ആനുകൂല്യങ്ങളും സവിശേഷതകളുമുണ്ട്.
പ്ലാറ്റിനം ക്രെഡിറ്റ് കാര്‍ഡ് കൈവശം വയ്ക്കുന്നത് കാലാകാലങ്ങളായി സ്റ്റാറ്റസിന്റെ പ്രതീകമായും കരുതിപ്പോരുന്നു. എന്നിരുന്നാലും അയവുള്ള നിയമങ്ങളും ഉയര്‍ന്ന പരിധിയും അത് സാധാരണക്കാര്‍ക്കും പ്രാപ്യമാക്കി മാറ്റിയിട്ടുണ്ട്.
10. ഗോള്‍ഡ് ക്രെഡിറ്റ് കാര്‍ഡ്
സ്വര്‍ണ നിറമുള്ള ഈ ക്രെഡിറ്റ് കാര്‍ഡ് ശരാശരിയില്‍ കൂടുതല്‍ വരുമാനമുള്ള ഉപഭോക്താക്കള്‍ക്കായി ഏര്‍പ്പെടുത്തിയതാണ്. കുറഞ്ഞ പലിശ നിരക്കിലുള്ള ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം, വാര്‍ഷിക ഫീ പോലുള്ള അധിക ആനുകൂല്യങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടാറുണ്ട്.
11. സില്‍വര്‍ ക്രെഡിറ്റ് കാര്‍ഡ്
ക്രെഡിറ്റ് കാര്‍ഡ് രൂപം കൊണ്ട 1950കള്‍ മുതല്‍ സില്‍വര്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നിലവിലുണ്ട്.
ഇന്ന് പ്ലാറ്റിനം-ഗോള്‍ഡ് ക്രെഡിറ്റ് കാര്‍ഡുകളുടെ തിളക്കത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ സില്‍വര്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പ്രാധാന്യം കുറഞ്ഞിട്ടുണ്ട്. അതിന്റെ ഫലമായി ഇതിനെ സ്റ്റാന്‍ഡേര്‍ഡ്-ബേസിക് ക്രെഡിറ്റ് കാര്‍ഡായാണ് പരിഗണിക്കുന്നത്.
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് ജീവിതം കൂടുതല്‍ സുഗമമാക്കുമ്പോള്‍ തന്നെ അത് കാര്‍ഡുടമയ്ക്ക് കൂടുതല്‍ ചില ഉത്തരവാദിത്തങ്ങള്‍ കൂടി നല്‍കുന്നുണ്ട്.
വിവേകത്തോടെ ഉപയോഗിച്ചില്ലെങ്കില്‍ അത് കടക്കെണിയിലേക്കും കുറഞ്ഞ ക്രെഡിറ്റ് കാര്‍ഡ് സ്‌കോറിലേയ്ക്കും കൊണ്ടെത്തിക്കും. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിലെ ഗുണങ്ങളും ദോഷങ്ങളും മനസിലാക്കിയാല്‍ അതില്‍ നിന്ന് നിങ്ങള്‍ക്ക് ഏറ്റവും മികച്ച രീതിയില്‍ നേട്ടാം കൊയ്യാനാകും.
1. കൈവശം വയ്ക്കാനും ഉപയോഗിക്കാനും എളുപ്പം: കൈവശം വയ്ക്കാനും ഉപയോഗിക്കാനും എളുപ്പമായത്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ചാര്‍ജ് കാര്‍ഡുകളേക്കാളും പ്രീപെയ്ഡ് കാര്‍ഡുകളേക്കാളും സ്വീകാര്യത ലഭിക്കുന്നതിന് കാരണമായി.
2. പണത്തേക്കാള്‍ സുരക്ഷിതം: നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് നഷ്ടമായാലോ മോഷണം പോയാലോ ഉടന്‍ ബാങ്കിനെ ബന്ധപ്പെട്ട് അത് റദ്ദാക്കാന്‍ ആവശ്യപ്പെടുക. നിങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡുണ്ടെങ്കില്‍ പണം മോഷ്ടിക്കപ്പെടുകയോ തട്ടിപ്പിനിരയാകുകയോ ചെയ്താലും നഷ്ടമായ പണം തിരികെ ലഭിക്കുന്നതിന് സാധ്യത കൂടുതലാണ്.
3. കൂടുതല്‍ സുരക്ഷിതം: ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് തട്ടിപ്പ് നടത്തുമ്പോള്‍ കാര്‍ഡ് ഉപയോഗിക്കുന്നയാള്‍ മാത്രമായിരിക്കും ഉത്തരവാദി എന്നതിനാല്‍ ഇത് കൂടുതല്‍ സുരക്ഷിതമാണ്.
4. അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനുള്ള ഓപ്ഷന്‍: ക്രെഡിറ്റ് കാര്‍ഡ് അത്യാവശ്യ ഘട്ടത്തില്‍ അധിക സാമ്പത്തിക സുഖ സൗകര്യം നല്‍കുന്നു. നിങ്ങള്‍ക്ക് അടിയന്തര ഘട്ടങ്ങളിലും പണത്തിന് കുറവുള്ളപ്പോഴും ഇവയെ ആശ്രയിക്കാം.
5. ഫ്രീബീസ്: എയര്‍ മൈല്‍സ്, റിവാര്‍ഡ് പോയിന്റുകള്‍, ക്യാഷ് ബാക്ക് പോലുള്ളവ ക്രെഡിറ്റ് കാര്‍ഡിന്റെ ഭാഗമായുള്ളതാണ്. എന്നാല്‍ ഈ ഓഫറുകള്‍ മാത്രം നോക്കി ഒരു ക്രെഡിറ്റ് കാര്‍ഡ് തിരഞ്ഞെടുക്കരുത്.
6. ക്രെഡിറ്റ് സ്‌കോര്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു: നിങ്ങളുടെ ക്രെഡിറ്റ് പരിധിയില്‍ നിന്ന് വാങ്ങല്‍ നടത്തുകയും ഓരോ മാസവും ക്രെഡിറ്റ് കാര്‍ഡ് ബില്ലിലെ തുക അടയ്ക്കുകയുമാണെങ്കില്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ ഉയരും. എന്നാല്‍ ഒരു തവണ പണമടയ്ക്കാന്‍ കഴിയാതെ വന്നാല്‍ പോലും അത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. അതിനാല്‍ മുടക്കമില്ലാതെ പണമടയ്ക്കുകയെന്നത് പ്രധാനമാണ്.
1. ഉയര്‍ന്ന പലിശ തുക: ഓരോ മാസാവസാനവും നിങ്ങള്‍ ബാലന്‍സ് തുക അടച്ചില്ലെങ്കില്‍ (നിങ്ങള്‍ 0 % സ്‌കീമിലല്ലെങ്കില്‍) ശേഷിക്കുന്ന തുകയ്ക്ക് പലിശ അടയ്‌ക്കേണ്ടി വരും. ഇവിടെ മറ്റേത് വായ്പകള്‍ക്കുള്ളതിനേക്കാളും പലിശയാകും ഈടാക്കുക. പ്രതിവര്‍ഷം 25 മുതല്‍ 35 ശതമാനം വരെ പലിശ ഈടാക്കുന്ന ക്രെഡിറ്റ് കാര്‍ഡുകളുമുണ്ട്.
2. അധിക ഫീസ്: നിങ്ങള്‍ ക്രെഡിറ്റ് പരിധിയിലെത്തുകയോ പണമടയ്ക്കാന്‍ കഴിയാതിരിക്കുകയോ ചെയ്താല്‍ പലിശയ്ക്ക് പുറമേ നിങ്ങളില്‍ നിന്ന് അധിക ഫീസുകളും പിഴ തുകകളും ഈടാക്കിയേക്കാം. പണം പിന്‍വലിക്കുന്നതിന് പൊതുവില്‍ ഉയര്‍ന്ന പലിശ നിരക്ക് ഈടാക്കുന്നു. ചില ക്രെഡിറ്റ് കാര്‍ഡുകള്‍ പ്രതിമാസ-വാര്‍ഷിക ഫീസ് ചുമത്താറുണ്ട്.
3. കടക്കെണിയില്‍ വീഴാനുള്ള സാധ്യത: ഒരു തവണ പണമടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും പലിശ നിരക്കില്‍ വലിയ വര്‍ധന ഉണ്ടാകുന്നതിനാല്‍ കടക്കെണിയില്‍ അകപ്പെടാനുള്ള സാധ്യതയെക്കുറിച്ച് കരുതിയിരിക്കുക. ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് ഇടപാടുകള്‍ നടത്തുമ്പോള്‍ ഒരു മാസ അടവ് മുടങ്ങിയാല്‍ പോലും നിങ്ങള്‍ കടത്തിലേക്ക് കൂപ്പു കുത്താനിടയുണ്ട്.
4. ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കാം: ഒരു മാസം അടവ് മുടങ്ങുകയോ ക്രെഡിറ്റ് പരിധിക്ക് മുകളില്‍ വാങ്ങല്‍ നടത്തുകയോ ചെയ്താല്‍ അത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ഗുരുതരമായി ബാധിക്കാം. ഇത് ഭാവിയില്‍ വായ്പയെടുക്കാനുള്ള നിങ്ങളുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കും.
5. നിക്ഷേപവും മുന്‍കൂട്ടിയുള്ള അനുമതിയും നിങ്ങളുടെ ക്രെഡിറ്റ് പരിധിയെ ബാധിക്കാം: ഹോട്ടലുകള്‍, വാഹനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്ന കമ്പനികള്‍ പോലുള്ളവ നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് മുന്‍കൂട്ടിയുളള അനുമതി വാങ്ങിയേക്കാം. മിനി ബാര്‍ പോലുളള സാധനങ്ങള്‍ക്കായി പണം നല്‍കിയില്ലെങ്കില്‍ നിങ്ങളില്‍ നിന്ന് പണം ഈടാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. നിങ്ങളുടെ ക്രെഡിറ്റ് പരിധിയിലെ ഒരു ഭാഗം അവര്‍ ഹോള്‍ഡ് ചെയ്ത് വയ്ക്കുന്നതിനാല്‍ നിങ്ങള്‍ക്ക് ആ തുക ഉപയോഗിക്കാനാകില്ല. ഹോള്‍ഡ് ചെയ്തത് മാറ്റിയാലും നിങ്ങളുടെ കാര്‍ഡ് പഴയ നിലയിലേക്കെത്താന്‍ കുറച്ച് ദിവസമെടുത്തേക്കും.
6. വിദേശ യാത്രകള്‍ ചെലവേറിയതാകും: ചില കാര്‍ഡുകള്‍ ഉപയോഗിച്ച് വിദേശ യാത്രകള്‍ നടത്തുന്നത് ചെലവറിയ കാര്യമാകും. ചില കാര്‍ഡുകള്‍ ഇത്തരം യാത്രകള്‍ക്ക് അനുകൂലമാണെങ്കില്‍ മറ്റ് ചിലത് ഫീസ്, മറ്റ് ചെലവുകള്‍ എന്നിവ അടങ്ങിയതാകും. നിങ്ങള്‍ എന്തെങ്കിലും വാങ്ങാനോ പണം പിന്‍വലിക്കാനോ ഈ കാര്‍ഡ് ഉപയോഗിക്കുന്നുണ്ടോ എന്നതിനെ ആശ്രയിച്ചാകും ഈ കാര്യം നിര്‍ണയിക്കുന്നത്. വിദേശ യാത്രകള്‍ നടത്തുമ്പോള്‍ കുറഞ്ഞ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്ന കാര്‍ഡുകള്‍ തിരഞ്ഞെടുക്കുക.
മികച്ച റിവാര്‍ഡുകള്‍ മുതല്‍ യാത്രാ പ്രിവിലേജുകള്‍ വരെ നേടുന്നതടക്കം എല്ലാ ആവശ്യങ്ങള്‍ക്കുമുള്ള ക്രെഡിറ്റ് കാര്‍ഡുകളുണ്ട്.
നിങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ശരിയായ കാര്‍ഡ് തിരഞ്ഞെടുക്കുക. തുടര്‍ന്ന് കാര്‍ഡ് ഉപയോഗിച്ചുള്ള നിങ്ങളുടെ ലക്ഷ്യങ്ങള്‍ നിശ്ചയിക്കുകയാകണം ആദ്യ ഘട്ടം.
അനുയോജ്യമായ ക്രെഡിറ്റ് കാര്‍ഡിനായുള്ള അന്വേഷണത്തില്‍ നിങ്ങളെ സഹായിക്കുന്ന ലളിതമായ ചില പോയിന്റുകള്‍:
● എവിടെയാണ് അമിതമായും കുറഞ്ഞ അളവിലും ചെലവഴിക്കുന്നതെന്ന് മനസിലാക്കാന്‍ നിങ്ങളുടെ ചെലവഴിക്കല്‍ പരിശോധിക്കുക.
● ആവശ്യങ്ങളനുസരിച്ച് ശരിയായ രീതിയില്‍ ചെലവഴിക്കല്‍ ക്രമം സജ്ജീകരിക്കുക.
● ക്രെഡിറ്റ് കാര്‍ഡുകളെക്കുറിച്ച് മനസിലാക്കി നിങ്ങള്‍ക്ക് ആവശ്യമുള്ള പ്രധാനപ്പെട്ട ആനുകൂല്യങ്ങളുടെ പട്ടിക തയ്യാറാക്കുക.
● നിങ്ങളുടെ സാമ്പത്തിക നില മനസിലാക്കി EMI അടയ്ക്കാനുള്ള തുക കണക്കാക്കുക.
● വാര്‍ഷിക ഫീസ് ഉള്‍ക്കൊള്ളുന്ന ക്രെഡിറ്റ് കാര്‍ഡ് ആവശ്യമുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കുക.
● പരസ്യങ്ങളില്‍ വഞ്ചിതരാകാതെ സ്വയം അന്വേഷിച്ച് മനസിലാക്കുക.
നിങ്ങളുടെ അന്വേഷണം അടിസ്ഥാനമാക്കിയും മുകളില്‍ വിവരിച്ച പോയിന്റുകള്‍ മനസിലാക്കിയും നിങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ തിരഞ്ഞെടുക്കാം. തുടര്‍ന്ന് നിങ്ങളുടെ യോഗ്യതകള്‍ സ്ഥിരീകരിച്ച് അപേക്ഷ സമര്‍പ്പിക്കുക.
ക്രെഡിറ്റ് കാര്‍ഡ് വാങ്ങുന്നത് സംബന്ധിച്ച് തീരുമാനമെടുത്ത ശേഷം എങ്ങനെയാണ് അതിനായി അപേക്ഷിക്കേണ്ടതെന്ന് മനസിലാക്കേണ്ടതുണ്ട്. വിവിധ തരത്തില്‍ ക്രെഡിറ്റ് കാര്‍ഡിനായി അപേക്ഷിക്കാം.
● ബാങ്ക് വെബ്‌സൈറ്റ്
ഒരു ക്രെഡിറ്റ് കാര്‍ഡ് എടുക്കാന്‍ തീരുമാനിച്ചാല്‍ അതിനായി ബാങ്കിന്റെ വെബ്‌സൈറ്റില്‍ നേരിട്ട് അപേക്ഷ നല്‍കാം.
നിങ്ങള്‍ക്ക് ഇടപാടോ പരിചയമോ ഉള്ള ബാങ്കാണെങ്കില്‍ നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ജീവിതത്തിന് തുടക്കം കുറിക്കാനുള്ള ഏറ്റവും മികച്ച അവസരം അതാണ്.
നിങ്ങള്‍ക്ക് നിക്ഷേപമോ അക്കൗണ്ടോ ഉള്ള ഒരു ധനകാര്യ സ്ഥാപനമായിരിക്കണം.
ബാങ്കിന്റെ വെബ്‌സൈറ്റിലെ ക്രെഡിറ്റ് കാര്‍ഡിനായുള്ള കോളത്തില്‍ നിങ്ങളുടെ വിവരങ്ങള്‍ നല്‍കി അപേക്ഷിക്കാം. നിങ്ങളുടെ ഓണ്‍ലൈന്‍ ബാങ്കിംഗ് പോര്‍ട്ടല്‍ മുഖേന വേഗത്തില്‍ അപേക്ഷ നല്‍കാം.
● ഒരു ബ്രാഞ്ച് സന്ദര്‍ശിക്കുക
ഏതെങ്കിലും ഒരു ബാങ്ക് മനസിലുണ്ടെങ്കില്‍ അതിന്റെ ഒരു ബ്രാഞ്ചില്‍ നേരിട്ട് പോയി ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷ നല്‍കാം.
യഥാര്‍ത്ഥ രേഖകള്‍ക്കൊപ്പം തിരിച്ചറിയല്‍ കാര്‍ഡിന്റെ പ്രൂഫ്, വിലാസം തെളിയിക്കുന്ന രേഖ, വരുമാനം തെളിയിക്കുന്ന രേഖ എന്നീ പ്രധാനപ്പെട്ട രേഖകളുടെ പകര്‍പ്പുകളും കരുതിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.
വിജയകരമായി അപേക്ഷ നല്‍കുന്നതിന് ഇവയെല്ലാം ആവശ്യമാണ്. ഒരു ബാങ്ക് ജീവനക്കാരന്‍ നിങ്ങളുടെ സമീപത്തെത്തി അപേക്ഷ നല്‍കുന്നതിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യും.
ക്രെഡിറ്റ് കാര്‍ഡ് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നതെങ്ങനെ
എല്ലാക്കാര്യങ്ങള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണമടയ്ക്കുന്ന ശീലത്തിലേക്ക് വഴുതി വീഴാന്‍ എളുപ്പമാണ്. യാത്ര ചെയ്യുമ്പോള്‍ പണം കൈയില്‍ കരുതാതിരിക്കാനും ചെലവഴിക്കുമ്പോള്‍ റിവാര്‍ഡ് നേടാനും നിങ്ങള്‍ താല്‍പര്യപ്പെടുന്നുണ്ടെങ്കില്‍ ഇത് എളുപ്പത്തിലും വേഗത്തിലും പണമടയ്ക്കാനുള്ള മാര്‍ഗമാണ്.
എന്നാല്‍ ഇതൊഴികെ നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗ രീതിയെക്കുറിച്ച് പറഞ്ഞാല്‍? നിങ്ങള്‍ക്ക് ഉപകാരമാകുന്ന രീതിയിലാണോ ബാധ്യതയാകുന്ന രീതിയിലാണോ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കപ്പെടുന്നത്?
ഉത്തരവാദിത്തത്തോടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിനുള്ള ചില മാര്‍ഗങ്ങള്‍ ചുവടെ:
● ബില്ലുകള്‍ സമയത്തിന് അടയ്ക്കുക.
ഒരു ക്രെഡിറ്റ് കാര്‍ഡ് ഉള്ളത് കൃത്യമായി പണം അടയ്ക്കാനുള്ള പ്രധാനപ്പെട്ട ഒരു കാരണമാകാം. നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ കുറയുന്നതിന് കാരണമാകുന്ന വൈകിയതിനുള്ള പിഴയും പെനാല്‍റ്റി APR-കളും നിങ്ങള്‍ ഒഴിവാക്കും. നിങ്ങളുടെ ബില്ലുകള്‍ കൃത്യസമയത്ത് അടയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഓട്ടോ പേ അല്ലെങ്കില്‍ റിമൈന്‍ഡറുകള്‍ സജ്ജമാക്കാവുന്നതാണ്.
● പരിധിയ്ക്ക് മുകളില്‍ ചെലവഴിക്കരുത്.
ക്രെഡിറ്റ് കാര്‍ഡുകള്‍ തെറ്റായ രീതിയിലും ആഡംബരം കാണിക്കാനും ഉപയോഗിക്കുന്നത് പതിവാണ്. എന്നാല്‍ ശ്രദ്ധാപൂര്‍വം ഉപയോഗിക്കുന്നതിലുടെ കടക്കെണിയില്‍ വീഴുന്നത് ഒഴിവാക്കാം. നിങ്ങള്‍ക്ക് വഹിക്കാനാകുന്ന ചെലവ് വരുന്ന സാധനങ്ങള്‍ മാത്രമേ വാങ്ങാവൂ. ഇങ്ങനെ ചെയ്യുക വഴി ക്രെഡിറ്റ് കാര്‍ഡിലെ ബാലന്‍സ് തുക അടയ്ക്കാനാകുമെന്ന് മനസിലാകും. അതുപോലെ റിവാര്‍ഡ് കാര്‍ഡ് ഉണ്ടെങ്കില്‍ പോയിന്റുകള്‍ നേടാനായി മാത്രം കൂടുതലായി ചെലവഴിക്കരുത്. അങ്ങനെ ചെയ്ത് കടം പെരുകുന്നത് നിങ്ങള്‍ നേടിയ പോയിന്റുകള്‍ റദ്ദാക്കുന്നതിന് കാരണമാകും.
● നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടും സ്‌കോറും പരിശോധിക്കുക.
ക്രെഡിറ്റ് കാര്‍ഡ് സ്‌കോര്‍ കൃത്യമായി സൂക്ഷിക്കുന്നത് ആരോഗ്യകരമായ ക്രെഡിറ്റ് കാര്‍ഡ് ശീലങ്ങള്‍ സ്വന്തമാക്കുന്നതിന് പ്രയോജനപ്പെടും. എല്ലാക്കാര്യങ്ങളും കൃത്യമാണെന്നും നിങ്ങളുടെ പേരില്‍ അംഗീകാരമില്ലാത്ത അക്കൗണ്ടുകളില്ലെന്നും മനസിലാക്കുന്നതിന് എല്ലാ മാസവും ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കുന്നത് നന്നായിരിക്കും.
● നിങ്ങളുടെ അക്കൗണ്ടില്‍ പൂര്‍ണമായ തുക അടയ്ക്കുക
അക്കൗണ്ടിലെ തുക എപ്പോഴും പൂര്‍ണമായും അടയ്ക്കുന്നതിലൂടെ നിങ്ങള്‍ക്ക് ബാലന്‍സ് ഇല്ലാതിരിക്കുന്നത് മികച്ച കാര്യമാണ്. അവശേഷിക്കുന്ന തുക അടച്ചില്ലെങ്കില്‍ അതിന്‍മേല്‍ പലിശ ഈടാക്കുകയും (അതൊരു പ്രൊമോഷന്‍ സ്‌കീമിന്റെ ഭാഗമല്ലെങ്കില്‍) നിങ്ങള്‍ കടക്കെണിയില്‍ പെടുകയും ചെയ്യും.. ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
● കാര്‍ഡ് സുരക്ഷിതമായി സൂക്ഷിക്കുക
നിങ്ങളുടെ കാര്‍ഡ് അലക്ഷ്യമായി എവിടെയെങ്കിലും ഇടുകയോ സുഹൃത്തിന് ഷോപ്പിംഗിനായി നല്‍കുകയോ പോലുള്ള കാര്യങ്ങള്‍ ചെയ്യരുത്. സ്വന്തം കാര്‍ഡ് നിങ്ങളുടെ ഉത്തരവാദിത്തമായതിനാല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. കാര്‍ഡ് നഷ്ടമായാല്‍ ദാതാവിനെ ഉടന്‍ വിവരമറിയിക്കുക. കാര്‍ഡ് തിരികെ ലഭിക്കുകയോ പകരം കാര്‍ഡ് ലഭിക്കുകയോ ചെയ്യുന്നത് വരെ അക്കൗണ്ട് ഹോള്‍ഡ് ചെയ്യുക.
● കുറഞ്ഞ ഉപയോഗ നിരക്ക് പാലിക്കുക.
നിങ്ങള്‍ക്ക് ലഭിക്കുന്ന ക്രെഡിറ്റ് ഉപയോഗിക്കുന്നതിന്റെ ശതമാനം ഉപയുക്തത എന്ന് അറിയപ്പെടുന്നു. ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ സ്വാധീനിക്കുന്നു. കുറഞ്ഞ ഉപയുക്തത നിരക്ക് സൂക്ഷിക്കുന്നത് പ്രധാനമാണ്. അതിലൂടെ കാര്‍ഡ് ദാതാവ് നിങ്ങള്‍ മോശം ഉപഭോക്താവല്ലെന്ന് മനസിലാക്കും. നിങ്ങള്‍ കടക്കെണിയിലേക്ക് വീഴുന്ന തരത്തില്‍ കാര്‍ഡ് ഉപയോഗിക്കുന്നതില്‍ ദാതാക്കള്‍ക്കും ആശങ്കയുണ്ടാകും.
● പ്രതിമാസ സ്റ്റേറ്റ്‌മെന്റില്‍ ശ്രദ്ധിക്കുക
നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് കമ്പനിക്ക് കണ്ടെത്താനാകാത്ത ഏതെങ്കിലും തട്ടിപ്പ് നിങ്ങളുടെ കാര്‍ഡുപയോഗിച്ച് നടന്നോയെന്ന് അറിയുന്നതിനായി പ്രതിമാസ സ്റ്റേറ്റ്‌മെന്റ് പരിശോധിക്കുക. മിക്കവാറും കാര്‍ഡ് ദാതാക്കളും അക്കൗണ്ടിലെ സംശയകരമായ പ്രവര്‍ത്തനങ്ങള്‍ നിങ്ങളെ സന്ദേശം വഴി അറിയിക്കുമെങ്കിലും സംശയം തോന്നുന്ന എല്ലാ പ്രവര്‍ത്തനങ്ങളും അവര്‍ക്ക് കണ്ടെത്താനായേക്കില്ല.
● മുന്‍കൂറായി പണം പിന്‍വലിക്കുന്നത് അഭിലഷണീയമല്ല.
മുന്‍കൂറായി പണമെടുക്കുന്നത് കടക്കെണിയിലേക്ക് നയിക്കുന്ന നടപടികള്‍ക്ക് കാരണമായേക്കാമെന്നതിനാല്‍ ആ ശീലം ഒഴിവാക്കണം. നിങ്ങള്‍ക്ക് പണം ആവശ്യമായി വരുന്ന ഘട്ടങ്ങളില്‍ വ്യക്തിഗത വായ്പകളാണ് മികച്ച ഓപ്ഷന്‍.
ഒരു ക്രെഡിറ്റ് കാര്‍ഡിനായി അപേക്ഷിക്കുന്ന കാര്യം നിങ്ങളെ ആശങ്കയിലാക്കുന്നതായി ഞങ്ങള്‍ മനസിലാക്കുന്നു. നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് വാങ്ങേണ്ടതും വാങ്ങരുതാത്തതുമായ സാഹചര്യങ്ങളുണ്ട് എന്നതാണ് വാസ്തവം.
ഒരു തീരുമാനത്തിലെത്തുന്നതിന് ഇനിപ്പറയുന്ന പോയിന്റുകള്‍ നിങ്ങളെ സഹായിക്കും.
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് പ്രയോജനകരമാണെന്നുള്ളതിന് ചില കാരണങ്ങള്‍:
● നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്തുകയോ വീണ്ടും സ്ഥാപിക്കുകയോ ചെയ്യുക.
നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തുന്നതിനുള്ള ഏക ഓപ്ഷനല്ലെങ്കിലും ക്രെഡിറ്റ് കാര്‍ഡ് അതിന് സഹായകരമാണ്. ഇടക്കിടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുകയും ബില്ലുകള്‍ കൃത്യമായി അടയ്ക്കുകയും ചെയ്യുന്നത് ക്രെഡിറ്റ് സ്‌കോര്‍ ഉയരുന്നതിന് സഹായിക്കും.
● കാര്യമായ എന്തെങ്കിലും വാങ്ങി കൃത്യസമയത്ത് ബില്‍ അടയ്ക്കുക.
ഒരു ക്രെഡിറ്റ് കാര്‍ഡുള്ളപ്പോള്‍ നിങ്ങള്‍ക്ക് പ്രധാനപ്പെട്ട ഒരു വസ്തു വാങ്ങേണ്ടത് അത്യാവശ്യമാണോയെന്ന് ആലോചിക്കുക. കൃത്യസമയത്ത് ബില്‍ അടക്കാന്‍ കഴിയുമോയെന്ന കാര്യവും ഉറപ്പാക്കുക.
പോയിന്റുകള്‍ കുന്നുകൂട്ടുക: ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് ഷോപ്പിംഗ് നടത്തുമ്പോള്‍ ബാങ്ക് നിക്ഷേപമായും സറ്റേറ്റ്‌മെന്റ് ക്രെഡിറ്റായും മാറ്റാനാകുന്ന ക്യാഷ് ബാക്കുകള്‍ ലഭിക്കാനിടയുണ്ട്. യാത്ര, ഗിഫ്റ്റ് കാര്‍ഡുകള്‍, മറ്റ് ഇനങ്ങള്‍ എന്നിവയ്ക്കായി റെഡീം ചെയ്യാനാകുന്ന പോയിന്റുകളോ മൈല്‍സോ നിങ്ങള്‍ക്ക് ലഭിക്കാനിടയുണ്ട്.
● കൂടുതല്‍ സുരക്ഷിതമായ മാര്‍ഗത്തില്‍ പണമടയ്ക്കുക
നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്‌മെന്റ് അനുസരിച്ച് പണമടയ്ക്കുമ്പോള്‍ മാത്രമാണ് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക എത്തുന്നത്. അതിനാല്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിനേക്കാള്‍ സുരക്ഷിതം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോഴാകാം. ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ തല്‍ക്ഷണം നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് പണം വലിക്കുന്നു.
ഇനിപ്പറയുന്ന കാര്യങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് വാങ്ങുന്നത് നീട്ടി വയ്ക്കുക:
● ചെലവ് നിയന്ത്രിക്കാനാകാത്ത സമയം
അമിതമായി പണം ചെലവഴിക്കുന്ന സ്വഭാവമുള്ള ആളാണെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. തിരിച്ചടയ്ക്കാനാകാത്ത വിധം കടം പെരുകുന്നതിന് ഇത് ഇടയാക്കും. ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുകയോ ദുര്‍വ്യയ ശീലം നിയന്ത്രിക്കുന്നതിന് ശ്രമം നടത്തുകയോ ചെയ്യുക.
● പ്രതിമാസ കടങ്ങള്‍ വീട്ടാന്‍ കഴിവില്ല.
തിരിച്ചടയ്ക്കാനുള്ള തുക അക്കൗണ്ടില്‍ തുടരുമ്പോള്‍ അതിന്‍ മേല്‍ പലിശ കുന്നുകൂടും. കാലക്രമത്തില്‍ പലിശയിനത്തില്‍ വലിയൊരു തുക അടയ്‌ക്കേണ്ടി വന്നേക്കാം.
● നിങ്ങള്‍ക്ക് മികച്ച ക്രെഡിറ്റ് സ്‌കോര്‍ ഇല്ല.
ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുക. അത് അവഗണിക്കാവുന്ന കാര്യമല്ല. അത് കൂടാതെ ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ക്കായി അപേക്ഷിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ കുറയ്ക്കും.
ആദ്യമായി ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുന്നത് മികച്ച ഒരു അനുഭവമായിരിക്കും. എന്നാല്‍ അത് നേടിയ ശേഷം നിങ്ങള്‍ നല്ല സാമ്പത്തിക ശീലങ്ങള്‍ പാലിക്കേണ്ടതുണ്ട്.
ചെലവഴിക്കലിന്റെ കണക്കുകള്‍ സൂക്ഷിക്കുക, ഓരോ മാസവും ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ അടയ്ക്കുക, അതുവഴിയുണ്ടായേക്കാവുന്ന ക്രെഡിറ്റ് കാര്‍ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കുക.
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിനും ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തുന്നതിനും സാമ്പത്തിക ഓപ്ഷനുകള്‍ വിപുലമാക്കുന്നതിനുമുള്ള രഹസ്യങ്ങള്‍ ഇവയൊക്കെയാണ്.