Buy Gold
Sell Gold
Daily Savings
Digital Gold
Instant Loan
Round-Off
Nek Jewellery
പണം മിച്ചം പിടിക്കാൻ ശ്രമിച്ചിട്ടും കഴിയുന്നില്ലേ? വിഷമിക്കേണ്ട അത് എല്ലാവർക്കും സംഭവിക്കുന്നതാണ്. എല്ലാ പ്രശ്നത്തിനും പരിഹാരവുമുണ്ട്. പണം മിച്ചം പിടിക്കാനായി ഫലപ്രദമായ ഏഴ് ചലഞ്ചുകൾ പരിശോധിക്കാം.
സേവിംഗ്സ് ഒരു രസകരമായ വിഷയമായി ഭൂരിഭാഗം പേരും കാണാറില്ല. മിക്കപ്പോഴും അത് അങ്ങനെയല്ല താനും.
കാരണം, ഇഷ്ടത്തോടെ ചെയ്തിരുന്ന കാര്യങ്ങൾ മാറ്റിവച്ച് ഒരു ബഡ്ജറ്റിന്റെ പരിമിതിയിൽ ഒതുങ്ങിയാൽ മാത്രമേ പണം മിച്ചം പിടിക്കാൻ സാധിക്കൂ എന്ന ചിന്താഗതിയിലാണ് നിങ്ങളുടെ മനസ്സ് സഞ്ചരിക്കുന്നത്.
മ്യൂച്ച്വൽ ഫണ്ടുകൾ, SIP, LIC എന്നിവയിൽ പണം നിക്ഷേപിക്കുമ്പോൾ മാത്രമേ ഈ മാർഗ്ഗം ഫലപ്രദമാകൂ.
എന്നാൽ എല്ലാം തൽക്ഷണം ലഭിക്കണം എന്ന് ആഗ്രഹിക്കുന്ന ഈ കാലഘട്ടത്തിൽ, ദീർഘകാല പ്രതിബദ്ധതകൾക്കൊപ്പം, യുവതലമുറ ആഗ്രഹിക്കുന്നത് പുതിയ iPhone 13 പോലെയുള്ള വസ്തുക്കൾ വാങ്ങാൻ വേണ്ടിയുള്ള വേഗതയേറിയ നിക്ഷേപ മാർഗ്ഗങ്ങളാണ്.
മുഴുവൻ സമ്പാദ്യത്തെയും ബാധിക്കാത്ത മാർഗ്ഗങ്ങളാണ് നിങ്ങൾ തെരയുന്നതെങ്കിൽ ഈ ഏഴ് ചലഞ്ചുകൾ നിങ്ങൾക്ക് വലിയ സഹായകരമാകും.
പണം വെറുതെ പാഴാക്കരുതെന്ന മാതാപിതാക്കളുടെ ഉപദേശം ഷോപ്പിംഗ് ഇഷ്ടപ്പെടുന്നവർക്ക് ദുഃസ്വപ്നമാണ്. ഇപ്രകാരം മൂന്ന് മാസം നിങ്ങൾ പണം പാഴാക്കാതിരുന്നാൽ നിങ്ങൾക്ക് നല്ല സമ്പാദ്യമുണ്ടാകും.
അകാരണമായി സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കുക. പക്ഷെ, വാടക, ഇന്ധനം, ബില്ലുകൾ, പലചരക്ക് സാധനങ്ങൾ എന്നിങ്ങനെയുള്ള അവശ്യ ചെലവുകൾ ഒഴിവാക്കാനാവാത്തതാണ്.
എന്നാൽ, പുറത്ത് നിന്ന് ഭക്ഷണം കഴിയ്ക്കുന്നത്, Swiggy-യിൽ ഭക്ഷണം ഓർഡർ ചെയ്യുന്നത്, രാവിലെ തന്നെ Starbucks-ൽ പോകുന്നത്, അനാവശ്യ ഷോപ്പിംഗ് എന്നിവയെല്ലാം ഒഴിവാക്കണം.
ഈ ചലഞ്ച് ഉത്സാഹത്തോടെ ചെയ്താൽ നിങ്ങളുടെ അനാവശ്യച്ചെലവുകൾക്ക് അന്ത്യമാകും. ഒപ്പം മൂന്ന് മാസം കഴിയുമ്പോൾ നിങ്ങൾക്ക് മികച്ച രീതിയിൽ പണം സ്വരൂപിക്കാനും സാധിക്കും.
ഞങ്ങളേ വിശ്വാസമില്ലേ? എങ്കിൽ ഒരു ബഡ്ജറ്റ് ട്രാക്കർ ഉപയോഗിക്കൂ. നിങ്ങളുടെ ആകെ ചെലവും നിസ്സാരമായ ചെലവുകൾ ഒഴിവാക്കിക്കൊണ്ട് 90 ദിവസത്തിനുള്ളിൽ നിങ്ങൾ മിച്ചം പിടിച്ച പണവും കണ്ടെത്തൂ!
ഈ ആഴ്ച നിങ്ങൾക്ക് വളരെ മോശമായിരുന്നു എന്നിരിക്കട്ടെ. അപ്പോൾ സുഹൃത്തുക്കളുമായി ഒരു ഡ്രിങ്ക് കഴിക്കാൻ പോകുന്നതോ അല്ലെങ്കിൽ പങ്കാളിയുമായി പുറത്തുപോകുന്നതോ വലിയ ആശ്വാസമാകും.
എന്നാൽ, ഇവയ്ക്ക് നിങ്ങളുടെ സമ്പാദ്യത്തിൽ വിള്ളൽ വീഴ്ത്താൻ സാധിക്കും.
അധികച്ചെലവുകൾ കുറയ്ക്കാനുള്ള മികച്ച മാർഗ്ഗം കണ്ടെത്തി അതനുസരിച്ച് പ്രവർത്തിക്കാനുള്ള പദ്ധതികൾ ഉണ്ടാക്കുക.
നിങ്ങൾ താമസിക്കുന്ന നഗരത്തിൽ ഒന്നു കറങ്ങാം, പങ്കാളിയോടൊപ്പം ദീർഘദൂരം നടക്കാം, നിരവധി നാളുകളായി കാണണമെന്ന് ആഗ്രഹിച്ചിരുന്ന ഷോ കാണാം എന്നിവയൊക്കെ വാരാന്ത്യത്തിൽ നിങ്ങൾക്ക് ഏർപ്പെടാൻ കഴിയുന്ന പ്രവർത്തനങ്ങളാണ്. അങ്ങനെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാത്ത ഒരു വാരാന്ത്യം നിങ്ങൾക്ക് ലഭിക്കും.
നിങ്ങളുടെ വീട്ടിൽ വൈദ്യുതി ഉപഭോഗം കൂടുതലാണെങ്കിൽ അത്തരം ഉപകരണങ്ങളെ കണ്ടെത്തി അവയുടെ ഉപയോഗം പരിമിതപ്പെടുത്താൻ ശ്രമിക്കാവുന്നതാണ്.
ഫോൺ ചാർജറുകൾ, ലാപ്‌ടോപ്പ് കേബിളുകൾ, കോഫി മെഷീനുകൾ എന്നിവയുൾപ്പെടെയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങൾ കറന്റ് ഊറ്റിക്കുടിക്കുന്ന രക്തരക്ഷസ്സുകളാണ്. അവ പ്രവർത്തിക്കാൻ ധാരാളം വൈദ്യുതി വേണം.
ഉപയോഗത്തിലില്ലാത്തപ്പോൾ ഇലക്ട്രോണിക് ഉപകരണങ്ങൾ ഓഫ് ചെയ്ത് വൈദ്യുതിയും പണവും ലാഭിക്കാം.
സ്മാർട്ട് പവർ കേബിളുകളും നിങ്ങളുടെ ഗാഡ്ജറ്റുകളിലെ സ്ലീപ്പ് മോഡ് പോലെയുള്ള പവർ സേവിംഗ് മാർഗ്ഗങ്ങളും ഉപയോഗിച്ചാൽ നിങ്ങളുടെ വൈദ്യുതി ബില്ലിന്റെ 20 ശതമാനമെങ്കിലും കുറയ്ക്കാനാകും.
ഇത് വലിയ മാറ്റം പോലെ അനുഭവപ്പെടില്ലെങ്കിലും, നിങ്ങളുടെ വാർഷിക വൈദ്യുതി ബില്ലുകൾ തീർച്ചയായും കുറയ്ക്കും. അത് അനിവാര്യമായ ചെലവിൽ നിന്ന് പണം ലാഭിക്കലല്ലേ?
ദിനംപ്രതി ചെലവാകുന്ന പണത്തിന്റെ കണക്കെടുക്കുക. ഇതിനായി ബഡ്ജറ്റിംഗ് ടൂളുകളോ നിങ്ങൾക്ക് അനുയോജ്യമായ സോഫ്റ്റവെയറോ ഉപയോഗിക്കാം.
ഈ രീതിയിൽ പണം എങ്ങനെ സൂക്ഷിക്കാമെന്ന് നിങ്ങൾക്ക് കണ്ടെത്താം.
നിങ്ങളുടെ പണം എവിടേക്കാണ് പോകുന്നത് എന്ന് മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ അത് മിച്ചം വയ്ക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാക്കും. ദൈനംദിനച്ചെലവുകളെ കുറിച്ചുള്ള ധാരണക്കുറവ് പണത്തക്കുറിച്ചുള്ള ഉത്കണ്ഠ വർദ്ധിപ്പിക്കും.
നിങ്ങളുടെ ദൈനംദിന സമ്പാദ്യ പദ്ധതിയിൽ സ്മാർട്ട് ആവുക എന്നതാണ് ഈ ഉത്കണ്ഠ ഒഴിവാക്കാനുള്ള മികച്ച മാർഗ്ഗങ്ങളിലൊന്ന്.
Jar പോലെയുള്ള ആപ്പുകൾ നിങ്ങളുടെ ദൈനംദിനച്ചെലവുകൾ നിയന്ത്രിച്ച് അതിന്റെ 100 ശതമാനവും ഡിജിറ്റൽ ഗോൾഡിലേക്ക് നിക്ഷേപിക്കുന്നു. അത് ഒരേ സമയം ചെലവഴിക്കുന്നതും മിച്ചം പിടിക്കുന്നതും പോലെയാണ്!
Nykaa-യിൽ എല്ലാ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾക്കും 50% കിഴിവ്. Amazon-ൽ PS5 ഒടുവിൽ എത്തിയിരിക്കുന്നു.
ഇതിലേതെങ്കിലും ഒന്ന് ആ സ്മാർട്ട്ഫോൺ എടുക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നുണ്ടോ? എങ്കിൽ, ഭാവിയിൽ ഇത്തരം പ്രേരണകൾ ഒഴിവാക്കാനുള്ള ഒരു വഴി ഇതാ.
30 ദിവസത്തേക്ക് നോ-ഷോപ്പ് നിയമം പിന്തുടരുക!. ഈ 30 ദിവസ നിയമത്തിലൂടെ എടുത്തുചാടി സാധനങ്ങൾ വാങ്ങുന്നത് തടയാനും നിങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും തിരിച്ചറിയുന്നതിലൂടെ കൂടുതൽ പണം മിച്ചം പിടിക്കാനും സാധിക്കും.
നിങ്ങൾ ചെയ്യേണ്ട പ്രധാനകാര്യം ഷോപ്പിംഗ്, Zomato ട്രീറ്റുകൾ, ആർഭാടമായ ഡിന്നറുകൾ തുടങ്ങിയ ചെലവുകളിൽ നിന്ന് വിട്ടുനിൽക്കുക എന്നതാണ്.
ഇതിൽ നിന്ന് രണ്ട് നേട്ടങ്ങളുണ്ട് - നിങ്ങൾക്ക് യഥാർത്ഥത്തിൽ ആവശ്യമില്ലാത്ത കാര്യങ്ങൾക്കായി ചെലവിടുന്നത് പരിമിതപ്പെടുത്തുകയും നിങ്ങൾ സൃഷ്ടിച്ച ബജറ്റ് പിന്തുടരുകയും ചെയ്യാം.
നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച ഒരു കാര്യമാണ് അനാവശ്യ ചെലവുകൾ വരുത്തിവയ്ക്കുന്ന വിനോദ-സംഗീത സബ്‌സ്‌ക്രിപ്‌ഷനുകളുടെ എണ്ണം കുറയ്ക്കുക എന്നത്.
തൽക്കാലം ആവശ്യമില്ലാത്തവ ഒഴിവാക്കുക. ട്രെൻഡുചെയ്യുന്ന ഒരു സീരീസ് കാണുന്നതിന് നിങ്ങൾ ആറ് മാസം മുമ്പ് പണമടച്ച സബ്‌സ്‌ക്രിപ്‌ഷനുകൾ പരിശോധിച്ച് അവയെല്ലാം ഒഴിവാക്കുക.
പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷനുകൾ പരിശോധിച്ച് നിങ്ങളുടെ ശമ്പളം കാർന്നുതിന്നുന്നവയേയും ഒരു ഗുണവും നൽകാത്തവയെയും ഒഴിവാക്കുക.
ഇത് നിങ്ങൾ കഠിനാധ്വാനം ചെയ്‌ത പണം ആവശ്യമുള്ളവയിൽ മാത്രം ചെലവഴിക്കാൻ നിങ്ങളെ സഹായിക്കും.
വലിയ ചെലവുകളെക്കുറിച്ചും സമ്പാദ്യമില്ലായ്മയെക്കുറിച്ചും നമ്മൾ പരാതിപ്പെടുമ്പോൾ, എല്ലാ മാതാപിതാക്കളും നൽകുന്ന ഒരു നിർദ്ദേശമാണ് ഇത്.
വീട്ടിൽ പാചകം ചെയ്ത് പതിവായി ഭക്ഷണം കഴിക്കുന്നത് പണം ലാഭിക്കാൻ ചെയ്യാവുന്ന ഏറ്റവും ലളിതമായ സമ്പാദ്യ പദ്ധതികളിൽ ഒന്നാണ്.
ഭക്ഷണത്തിനായി ഏറെ പണം ചെലവാക്കുന്ന ഒരു ഭക്ഷണപ്രിയനാണെങ്കിൽ, ഇത് നിങ്ങൾക്കുള്ളതാണ്!
പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്ന ശീലമാണെങ്കിൽ തുടക്കത്തിൽ വീട്ടിൽ പാകം ചെയ്ത ഭക്ഷണം മാത്രമായി പരിമിതപ്പെടുത്തുന്നത് ബുദ്ധിമുട്ടായിരിക്കും. എന്നാൽ നിങ്ങൾ ഇതൊരു ഒരു ശീലമായി വളർത്തിയെടുത്താൽ തീർച്ചയായും അത് വിജയിച്ചിരിക്കും.
ഈ രീതിയിൽ, നിങ്ങൾ പുറത്ത് നിന്ന് കഴിക്കുന്ന ഭക്ഷണത്തിൽ പ്രതിമാസം ആയിരക്കണക്കിന് രൂപ ലാഭിക്കുക മാത്രമല്ല, ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് ഗുണകരമാകുകയും ചെയ്യുന്നു.
ഈ നുറുങ്ങു വഴികളിലൂടെ നിങ്ങളുടെ പണം സമർത്ഥമായി മിച്ചം പിടിക്കാനും ദീർഘകാലാടിസ്ഥാനത്തിലുള്ള മാറ്റങ്ങൾ വരുത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും നിങ്ങൾക്ക് കഴിയും.
നിങ്ങൾ സമർത്ഥമായി പണം മിച്ചം വയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, നിങ്ങളുടെ ചെലവുകളുടെ കണക്ക് സൂക്ഷിക്കാൻ സഹായിക്കുന്ന ഒരു പ്രതിദിന സേവിംഗ്സ് ആപ്പ് ഉപയോഗിക്കുക. നിത്യജീവിതത്തിൽ മികച്ച സാമ്പത്തിക തീരുമാനങ്ങൾ എടുക്കാൻ ഇത് നിങ്ങളെ സഹായിക്കും.