Buy Gold
Sell Gold
Daily Savings
Digital Gold
Instant Loan
Round-Off
Nek Jewellery
സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ ഇതാ ഒരു പുതിയ മാർഗ്ഗം: ഡിജിറ്റൽ ഗോൾഡ്. സ്വർണ്ണ നിക്ഷേപം സുരക്ഷിതവും സൗകര്യപ്രദവും അനായാസവുമാക്കാൻ ഈ രീതി പ്രയോജനപ്പെടുത്തൂ. നിങ്ങൾ എന്തുകൊണ്ട് ഇത് വാങ്ങണം:
3000-ൽപ്പരം വർഷമായി വളരെ മൂല്യമുള്ള ലോഹമായി തുടരുന്ന സ്വർണ്ണത്തെ “ദൈവത്തിന്റെ പണം” ആയിട്ടാണ് ഇന്ത്യയിൽ കണക്കാക്കുന്നത്.
ഒരു ആഭരണം എന്നതിന് പുറമെ, കുടുംബ സ്വത്ത് എന്ന നിലയിൽ സമ്മാനമായി നൽകാനും ക്ഷേത്രങ്ങളും ഗുരുദ്വാരകളും പോലുള്ള ആരാധനാലയങ്ങളിൽ നേർച്ചയായി നൽകാനും നാം ഇത് ഉപയോഗിക്കാറുണ്ട്.
ഇതിന്റെ ഫലമായി ലോകത്തിൽ ഏറ്റവുമധികം സ്വർണ്ണം ഇപ്പോൾ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയിലാണ്.
ഇന്ന്, പ്രത്യേകിച്ച് കോവിഡ് മഹാമാരിക്ക് ശേഷം, സ്വർണ്ണക്കടകളിലും സ്വർണ്ണ വ്യാപരികളുടെയടുത്തും സന്ദർശനം നടത്താൻ നിരവധി ആളുകൾക്ക് ആശങ്കയുള്ളതിനാൽ സ്വർണ്ണ നിക്ഷേപം നടത്താൻ ഭാരതീയർ പുതിയൊരു മാർഗ്ഗം കണ്ടെത്തിയിരിക്കുന്നു: ഡിജിറ്റൽ ഗോൾഡ്.
കുറഞ്ഞ ചെലവിൽ ഓൺലൈനിൽ സ്വർണ്ണം വാങ്ങാൻ അനുവദിക്കുന്ന ഈ മാർഗ്ഗം നിരവധി നിക്ഷേപകർക്ക് പ്രാവർത്തികമാക്കാൻ കഴിയുന്ന രീതിയാണെന്ന് തെളിയിക്കപ്പെട്ട് കഴിഞ്ഞു.
സ്വർണ്ണ നിക്ഷേപം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കുള്ള ഏറ്റവും മികച്ച ഓപ്ഷനാണിത്. വളരെ വേഗത്തിൽ അത് ഭൗതികമായി ഡെലിവർ ചെയ്യാനുള്ള സൗകര്യവുമുണ്ട്.
ഡെലിവറി ഓപ്ഷനോടൊപ്പം സ്വർണ്ണം സംഭരിക്കാൻ താൽപ്പര്യപ്പെടുന്നവർക്ക്, സുരക്ഷിതവും സൗകര്യപ്രദവും അനായാസം ചെയ്യാവുന്നതുമായ മാർഗ്ഗമാണ് ഡിജിറ്റൽ ഗോൾഡ്.
ഇന്നുതന്നെ ഡിജിറ്റൽ ഗോൾഡ് വാങ്ങേണ്ടതിന്റെ 10 കാരണങ്ങൾ ഇതാ:
വെറും ഒരു രൂപ മുതൽ മാറ്റി വെച്ച് സ്വർണ്ണത്തിൽ നിക്ഷേപിക്കാം എന്നതാണ് ഡിജിറ്റൽ ഗോൾഡിന്റെ ഏറ്റവും വലിയ പ്രത്യേകത.
മറ്റ് സ്വർണ്ണനിക്ഷേപങ്ങളിലൊന്നും ലഭിക്കാത്ത അവസരമാണ് ഇത് നൽകുന്നത്. നിങ്ങളുടെ സാമ്പത്തിക ശേഷി അനുസരിച്ച് വളരെ ചെറിയ തുകകൾക്ക് പോലും നിങ്ങൾക്കിത് വാങ്ങാനാകും.
ഭൗതികമായ സ്വർണ്ണത്തിന്റെ കാര്യത്തിൽ, സ്വർണ്ണം സംഭരിക്കാൻ നിങ്ങൾക്ക് ലോക്കർ ആവശ്യമായി വരും, എന്നിരുന്നാലും അത് മോഷ്‌ടിക്കപ്പെടാനുള്ള സാധ്യത എപ്പോഴുമുണ്ട്.
ഡിജിറ്റൽ ഗോൾഡ് ആ പഴുത് അടച്ചിരിക്കുകയാണ്. ഡിജിറ്റൽ ഗോൾഡ് ഉപയോഗിക്കുമ്പോൾ സംഭരണമോ സുരക്ഷയോ ആയി ബന്ധപ്പെട്ട് ഒരു പ്രശ്‌നവുമില്ല.
നിങ്ങളുടെ അക്കൗണ്ടിലുള്ള ഓരോ ഗ്രാം സ്വർണ്ണത്തിനും പകരം യഥാർത്ഥ സ്വർണ്ണം നിങ്ങളുടെ പേരിൽ സുരക്ഷിതമായ ഒരു ലോക്കറിൽ സംഭരിച്ച് വിൽപ്പനക്കാർ അതിന് ഗ്യാരണ്ടി നൽകുന്നു. അതിനാൽ അപകടസാധ്യത ഒരിക്കലും വരില്ല.
സ്വർണ്ണം മുമ്പ് പണത്തിന് പകരമായി ഉപയോഗിച്ചിരുന്നു, ഇപ്പോഴും വിപണിയിൽ ഏറ്റവും എളുപ്പത്തിൽ പണമാക്കി മാറ്റാവുന്ന ആസ്തി സ്വർണ്ണം തന്നെയാണ്.
ലളിതമായ ഏതാനും ഘട്ടങ്ങളിലൂടെ ഏതുസമയത്തും എവിടെ നിന്നും നിങ്ങൾക്ക് സ്വർണ്ണം വാങ്ങാനും വിൽക്കാനുമാകും.
നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കോ രജിസ്റ്റർ ചെയ്തിട്ടുള്ള വാലറ്റിലേക്കോ ഫണ്ടുകൾ നേരിട്ട് കൈമാറ്റം ചെയ്യുന്നു.
ഭാവിയിൽ സ്വർണ്ണത്തിനുള്ള റീസെയിൽ മൂല്യം പൂർണ്ണമായും നേടാൻ ഡീലറിനെ സന്ദർശിക്കേണ്ടതില്ല, പരിരക്ഷിത ഗോൾഡ് പർച്ചേസ് അക്കൗണ്ട് കാലാകാലങ്ങളായി നിലനിർത്തേണ്ടതുമില്ല.
പരിശുദ്ധമായ സ്വർണ്ണം, അതായത് 24 കാരറ്റ് സ്വർണ്ണം മാത്രം വ്യാപാരം ചെയ്യാനാണ് ഡിജിറ്റൽ ഗോൾഡ് നിങ്ങളെ അനുവദിക്കുന്നത്.
പ്രക്രിയയിലുടനീളം മറഞ്ഞിരിക്കുന്ന ഫീസ് ഒന്നുമില്ല, നിങ്ങൾ ചെലവഴിക്കുന്ന മുഴുവൻ തുകയും സ്വർണ്ണത്തിൽ തന്നെ നിക്ഷേപിക്കുന്നു.
നിങ്ങളൊരു ഇടപാട് നടത്തുമ്പോൾ 3% GST മാത്രം നിങ്ങളിൽ നിന്ന് ഈടാക്കും.
നിങ്ങൾ വാങ്ങുന്ന ഓരോ ഗ്രാം സ്വർണ്ണത്തിനും തത്തുല്യമായ 24k പരിശുദ്ധ സ്വർണ്ണം, ഇന്ത്യയിലെ Augmont, MMTC PAMP, SafeGold എന്നീ മൂന്ന് ഗോൾഡ് ബാങ്കുകളിൽ ഒന്നിന്റെ ലോക്കറിൽ നിങ്ങളുടെ പേരിൽ സൂക്ഷിക്കുന്നു.
നിങ്ങളുടെ സുരക്ഷയിൽ ഒരിക്കലും വിട്ടുവീഴ്‌ച വരില്ലെന്ന കാര്യം ഇതുറപ്പാക്കുന്നു. ഭൗതികമായ സ്വർണ്ണത്തിന് സംഭവിക്കാറുള്ളത് പോലെ മോഷ്‌ടിക്കപ്പെടുന്നതിനെയോ കാലഹരണപ്പെടുന്നതിനെയോ കുറിച്ച് നിങ്ങൾ ആശങ്കപ്പെടേണ്ടതില്ല.
‘മികച്ച ഡെലിവറി’ മാനദണ്ഡം പാലിക്കുന്ന സ്വർണ്ണക്കട്ടികൾ മാത്രമാണ് Jar-ന്റെ പങ്കാളി ബാങ്ക് ആയ SafeGold വാങ്ങുന്നത്. എല്ലാ നാണയങ്ങളുടെയും ഗുണമേന്മ സർക്കാർ അംഗീകൃത ലബോറട്ടറിയിൽ സ്ഥിരീകരിക്കുകയും ചെയ്യുന്നു.
99.99 ശതമാനം 24K സ്വർണ്ണം അങ്ങേയറ്റം പരിശുദ്ധമാണെന്ന് ഉറപ്പാക്കാൻ ഓരോ നാണയവും സ്വർണ്ണക്കട്ടിയും വിദഗ്ദ്ധർ പരിശോധിച്ചുറപ്പിക്കുന്നു.
നിങ്ങളുടെ സ്വർണ്ണം വീട്ടിലേക്ക് ഡെലിവർ ചെയ്യണമെങ്കിൽ, കേടാകാത്തതും ഇൻഷുർ ചെയ്തതുമായ പാക്കേജിൽ ഏതുസമയത്തും വീട്ടിലേക്ക് ഡെലിവർ ചെയ്യുന്നതാണ്. നിർമ്മാണ ചെലവുകളോ ഡെലിവറി നിരക്കോ ഈടാക്കില്ല.
മുമ്പ് പറഞ്ഞത് പോലെ, എളുപ്പം പണമാക്കി മാറ്റാനാകുന്ന ഉൽപ്പന്നമാണ് സ്വർണ്ണം. ചില അനുബന്ധ ജ്വല്ലറികളിൽ നിന്ന് ഡിജിറ്റൽ ഗോൾഡ് നൽകി ആഭരണം വാങ്ങാൻ സാധിക്കും.
Jar-ന്റെ പങ്കാളി ഗോൾഡ് ബാങ്കായ SafeGold-ന്റെ കാര്യത്തിൽ CaratLane, Tanishq, Candere by Kalyan എന്നിവയാണ് ജ്വല്ലറി പങ്കാളികൾ.
കൊള്ളാമല്ലേ? നിങ്ങളുടെ സമ്പാദ്യങ്ങൾ അനാവശ്യമായി നഷ്‌ടപ്പെടുത്താതെ, ഏതുസമയത്തും എവിടെയായിരുന്നാലും നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഇപ്പോൾ സ്വർണ്ണം ഡിജിറ്റലായി സമ്മാനിക്കാനാകും.
Jar ആപ്പിൽ ഏതാനും ചില ഘട്ടങ്ങൾ ചെയ്യേണ്ടതേയുള്ളൂ. ഡിജിറ്റൽ ഗോൾഡിന്റെ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി എല്ലാ ജീവിതമുഹൂർത്തങ്ങളും വിലപ്പെട്ടതാക്കൂ.
Jar, PayTm, PhonePe, Bajaj Finserv, MobiKwik എന്നിവയും മറ്റും പോലുള്ള വിവിധ മൊബൈൽ വാലറ്റുകളും UPI ആപ്പുകളും ബാങ്കുകളും വഴി നിങ്ങൾക്ക് ഡിജിറ്റൽ ഗോൾഡ് വാങ്ങാം.
ഇത്രയും സൗകര്യപ്രദമായും അനായാസവുമായി ഡിജിറ്റൽ ഗോൾഡ് വാങ്ങാമെന്നതിനാൽ 100 മില്യണിലധികം ആളുകൾ ഇന്ന് ഇത് സ്വന്തമാക്കിയിരിക്കുന്നു. ഇനിയും കാത്തിരിക്കണോ?
സ്ഥിര പലിശയുള്ള നിക്ഷേപങ്ങൾ, അതായത് സ്ഥിര നിക്ഷേപങ്ങൾക്ക് ഇപ്പോൾ പ്രതിഫലം നൽകാൻ ബുദ്ധിമുട്ടുള്ള സാഹചര്യമാണ്.
മറുവശത്ത്, ഓഹരികളും ഇക്വിറ്റികളും കുത്തനെ ഉയരുന്നുണ്ടെങ്കിലും അവ നഷ്ടസാധ്യത കൂടുതലുള്ള നിക്ഷേപങ്ങളാണെന്ന് തീർച്ചയാണ്.
റിയൽ എസ്റ്റേറ്റ്, പെട്ടെന്ന് പണമാക്കി മാറ്റാനാകാത്ത ഒരു ദീർഘകാല നിക്ഷേപമാണ്. ഇത് കാരണം വിലിയിടിവ് സംഭവിക്കാനുള്ള സാധ്യതകളുമുണ്ട്.
എന്നാൽ സ്വർണ്ണം സുരക്ഷിതമായ ഒരു ആസ്തിയായി കണക്കാക്കപ്പെടുന്നു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ സ്വർണ്ണത്തിന്റെ നിരക്ക് ഏതാണ്ട് 300% വർദ്ധിച്ചതായി കാണാം.
ഇതിന്റെ ദൗർലഭ്യം കാരണം, അസ്ഥിരമായ വിപണികളെക്കാൾ വളരെ സുരക്ഷിതമായ നിക്ഷേപമാണിതെന്ന് കാലക്രമേണ തെളിയിക്കപ്പെട്ടു.
നിക്ഷേപത്തിന്റെയും വിപണനത്തിന്റെയും കാര്യത്തിൽ, എല്ലാ രൂപത്തിലുള്ള സ്വർണ്ണവും മികച്ചതാണെന്നതിന് ദീർഘകാലത്തെ ചരിത്രമുണ്ട്. എക്കാലത്തും ആശ്രയിക്കാവുന്ന നിക്ഷേപ മാർഗ്ഗമായി ഇതിനെ കണക്കാക്കുന്നു.
സ്വർണ്ണം കൈകാര്യം ചെയ്യുന്ന രീതികളിലുള്ള വ്യത്യാസമൊഴിച്ചാൽ സ്വർണ്ണ നിക്ഷേപങ്ങളുടെ എണ്ണം കുറയാനുള്ള സാധ്യത കുറവാണ്, പ്രത്യേകിച്ച് ദീർഘകാല നിക്ഷേപകരുടെ കാര്യത്തിൽ.
അതിനാൽ സ്വർണ്ണ നിക്ഷേപം എപ്പോഴും നല്ലതാണ്.
നൂറ്റാണ്ടുകളായുള്ള പോർട്ട്‌ഫോളിയോകളിൽ സ്വർണ്ണ നിക്ഷേപങ്ങൾ ഇടം നേടിയിട്ടുണ്ട്. നിക്ഷേപിക്കുന്ന സ്വർണ്ണം കൈവശം വയ്ക്കുന്ന രീതിയിൽ മാറ്റം വന്നുകൊണ്ടിരിക്കെ സ്വർണ്ണ നിക്ഷേപത്തിന്റെ പ്രാമുഖ്യം അടുത്തിടെയൊന്നും അവസാനിക്കാൻ സാധ്യതയില്ല, പ്രത്യേകിച്ച് ദീർഘകാല സമ്പാദ്യം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവരുടെ കാര്യത്തിൽ.
ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കുന്ന, തങ്ങൾക്ക് പരിചിതമായ ഡിജിറ്റൽ ലോകത്തിന്റെ സുരക്ഷിതത്വത്തിലുള്ള വിശ്വസനീയമായ ഉപകരണം തിരഞ്ഞെടുക്കുന്നവർക്ക്, ദീർഘകാല സമ്പത്ത് സൃഷ്ടിക്കാൻ കൂടുതൽ മെച്ചപ്പെട്ടതും സുരക്ഷിതവുമായ തിരഞ്ഞെടുപ്പാണ് ഡിജിറ്റൽ ഗോൾഡ് നിക്ഷേപം.
വളരെ പ്രയോജനകരമായ ഈ നിക്ഷേപം നഷ്ടപ്പെടുത്തുന്നത് എന്തിനാണ്? Jar ആപ്പ് ഡൗൺലോഡ് ചെയ്ത്, ഇപ്പോൾ തന്നെ ഒരു രൂപ മുതൽ സ്വർണ്ണത്തിൽ നിക്ഷേപിച്ച് തുടങ്ങൂ.